അജ്ഞാതം


"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,521 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:17, 24 ജൂലൈ 2022
വരി 84: വരി 84:


==മേഖലയിലെ പ്രധാന പരിപാടികൾ==
==മേഖലയിലെ പ്രധാന പരിപാടികൾ==
=== ആവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുക, പ്രതിഷേധ യോഗം ജൂലൈ 20 ബുധൻ വൈകിട്ട് 05 00ന് ===
എം ആർ പി ചൂഷണം അവസാനിപ്പിക്കുക
അശാസ്ത്രീയ ഔഷധ ചേരുവകൾ വേണ്ട
ആലുവ ഗവ. ആശുപത്രി കവലയിൽ
ജീവൻരക്ഷാ ഔഷധങ്ങളുടെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ ജനജീവിതം കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു. കാൻസർ, ജീവിതശൈലീരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുടെ മരുന്നുകളുടെയും ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ് തുടങ്ങിയ അടിയന്തിര ചികിത്സയ്ക്കാവശ്യമായ ഉല്പന്നങ്ങളുടെയും വിലയാണ് 2022 ഏപ്രിൽ 1 മുതൽ  വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം കമ്പനികൾക്കുമുമ്പിൽ കീഴടങ്ങിയതുപോലെയാണ് മരുന്നുകമ്പനികളുടെ ആവശ്യങ്ങൾക്കുമുമ്പിലും  വിധേയത്വം കാണിച്ചിരിക്കുന്നത്.
മരുന്നുകൾക്ക് ഉയർന്ന ചില്ലറവില (Maximum Retail Price)യിട്ടാണ് മരുന്നുകമ്പനികൾ മാർക്കറ്റ് ചെയ്യുന്നത്. ലാഭവിഹിതം എടുത്തശേഷം വിലയേക്കാൾ വളരെ കുറഞ്ഞവിലയ്ക്കാണ് മരുന്നുകമ്പനികൾ അഖിലേന്ത്യാ മൊത്തവ്യാപാരികൾക്ക്  വിൽക്കുന്നത്, മൊത്ത വ്യാപാരികളാവട്ടെ തങ്ങൾക്കുള്ള കമ്മീഷനുകൾ എടുത്തശേഷം  കുറഞ്ഞ വിലയ്ക്കാണ് ചില്ലറവ്യാപാരികൾക്ക് മരുന്ന് വിൽക്കുന്നത്. അന്തിമമായി വളരെ ഉയർന്ന ചില്ലറ വില്പനവില (എം.ആർ.പി) നൽകി ഉപഭോക്താക്കൾക്ക് മരുന്നുകൾ വാങ്ങേണ്ടി വരുന്നു. എം.ആർ.പി ചൂഷണം ഏറ്റവുമധികം നടക്കുന്നത് വിലകൂടിയ കാൻസർ മരുന്നുകളുടെ കാര്യത്തിലാണെന്നതാണ് ദൗർഭാഗ്യകരമായ കാര്യം.
ബ്രാൻഡ് ഔഷധങ്ങളെപ്പോലെ വ്യത്യസ്ത വിലകളിൽ ജനറിക്ക് ഔഷധങ്ങളും മാർക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ബ്രാൻഡ് തട്ടിപ്പിനെക്കുറി ച്ചും ജനറിക്ക് ഔഷധങ്ങളുടെ വിലക്കുറവിനെക്കുറിച്ചുമുള്ള പ്രചാരണം വിജയിച്ചതോടെ പുതിയ തന്ത്രങ്ങളുമായി മരുന്നു കമ്പനികൾ എത്തിയിരിക്കുന്നു.  വിലനിയന്ത്രണത്തിന്റെ പരിധിയിൽ വരുന്ന മരുന്നുകൾ ഏകമാത്ര (Single Ingredient) മരുന്നുകളായതുകൊണ്ട് അവയോട് ചികിത്സാപരമായി യാതൊരു നീതീകരണവുമില്ലാത്ത മരുന്നുകൾ കൂട്ടിച്ചേർത്ത് വിലകൂട്ടി ഔഷധച്ചേരുവകളുടെ  രൂപത്തിൽ മാർക്കറ്റ് ചെയ്ത് ലാഭം വർധിപ്പിക്കാനാണ് മരുന്നുകമ്പനികൾ ശ്രമിക്കുന്നത്.
ഈ നടപടികൾ കോവിഡ് മഹാമാരിയുടെ ആരോഗ്യ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവരുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുക. ഇതിനെതിരെ ശക്തമായ പ്രതികരണവും പ്രതിഷേധവും ഉണ്ടായിവരണം.
----പ്രതിഷേധ യോഗം ജൂലൈ 20 ബുധൻ വൈകിട്ട് 05 00ന്
ആലുവ ഗവ. ആശുപത്രി കവലയിൽ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ആലുവ മേഖല


=== 'ഒരേ ഒരു ഭൂമി' പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു ===
=== 'ഒരേ ഒരു ഭൂമി' പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു ===
31

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11474" എന്ന താളിൽനിന്ന് ശേഖരിച്ചത്