ആലുവ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലുവ മേഖല
Css wed at skt uty thuravoor.jpg
പ്രസിഡന്റ് വി.എൻ.സുബ്രഹമണ്യൻ
സെക്രട്ടറി പി.എൻ.സോമൻ
ട്രഷറർ കെ.എസ്.രവി
ബ്ലോക്ക് പഞ്ചായത്ത് കൂവപ്പടി-വാഴക്കുളം
പഞ്ചായത്തുകൾ കൂവപ്പടി,ഒക്കൽ,

അശമന്നൂർ,രായമംഗലം,വേങ്ങൂർ, മുടക്കുഴ,വെങ്ങോല, പെരുമ്പാവൂർ(മുനിസിപ്പാലിറ്റി)

യൂണിറ്റുകൾ ----, ---- ,----, ----
വിലാസം
ഫോൺ
ഇ-മെയിൽ [email protected]
എറണാകുളം ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലയുടെ പൊതുവിവരണം/ആമുഖം

ജില്ലയുടെ ദേശീയ പാതയുടെ സമീപം വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പട്ടണക്കാട് ബ്ലോക്കിലെ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മേഖലാ കമ്മറ്റി

മേഖലാ കമ്മിറ്റി

യൂണിറ്റ് സെക്രട്ടറിമാർ

മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക

മേഖലയിലെ പ്രധാന പരിപാടികൾ

യൂണിറ്റ് വാര്ഷികം 2014

മുപ്പത്തടം- യൂണിറ്റ് വാര്ഷികം മാർച്ച്‌ 9 നു വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ വസതിയിൽ വച്ചു നടന്നു .റിപ്പോര്ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ് സെക്രടറി സി ഐ വർഗീസ്‌ സംഘടനാരേഖ അവതരിപ്പിച്ചു തുടർന്നു യൂണിറ്റ് ഭാരവാഹികളായി എ എൻ മായാദേവി(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു

ആലുവ മേഖല വാർഷികം

മാർച്ച്‌ 29 , 30 തീയതികളിൽ ആലുവ ഗവ ഹയർസെക്കണ്ട റി സ്കൂളിൽ വച്ച് നടന്നു .പുതിയ കാലത്ത് മാറിവരുന്ന സമൂഹത്തിൽ പരിഷത്ത് പ്രവർത്തന രീതി മാറേണ്ടതെങ്ങനെ എന്ന സംവാദത്തൊടെയാണ് വാർഷികം ആരംഭിച്ചത് . മേഖലാ പ്രസിഡന്റ് എ പി മുരളീധരൻ നേതൃത്വം നല്കിയ സംവാദത്തിൽ സംഘടന ചാലകമാക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു . റിപ്പോർട്ട്‌ - വരവ് ചെലവു കണക്കുകൾ ചർച്ചയാണ് തുടർന്നു നടന്നത് രണ്ടാം ദിവസം രാവിലെ ശ്രീ മുരളി തുമ്മാരുകുടി അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി കേരളത്തിൽ ,ലോക പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എന്ന ക്ളാസ് ഏറെ പുതിയ വിവരങ്ങൾ പകർന്നു നല്കി . യു എൻ ഇ പി ഡിസാസ് റ്റർ മാനേജ് മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം സമീപകാല ത്തുണ്ടായ വൻദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും നിവാരണപ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു . അതോടൊപ്പം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുന്നു . ദുരന്തങ്ങൾ നേരിടുന്നതിനു ചെലവാക്കുന്നതിന്ന്റെ 7 ഇരട്ടി പ്രയോജനം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നല്കുന്നു .മറ്റു രാജ്യങ്ങൾ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുമ്പോൾ നാം ഇപ്പോഴും വീരാരാധനയിലാണ് . വീരാരാധന ശാസ്ത്രീയമല്ല . പലപ്പോഴും ദുരന്തങ്ങൾക്ക് പ്രേരണയാകുന്നു .മരം മുറിക്കുന്നതിനു വധശിക്ഷ പോലുള്ളവ നല്കുന്ന രാജ്യങ്ങളുള്ളപോൾ നാം ഇപ്പോഴും പരിസ്ഥിതി സംരക്ഷണ രംഗത്ത്‌ ഏറെ പിന്നിലാണ് . ഭൂവിനിയോഗാസൂത്രണം അനിവാര്യമാണ് .പൊതുബോധത്തിൽ ശാസ്ത്ര ബോധം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് മുന്നേറണം .തുടർന്നു സംഘടനാരേഖ ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ സുകുമാരാൻ അവതരിപ്പിച്ചു .ഭാവി പ്രവർത്തനങ്ങൾ നിയുക്ത ജോ സെക്രട്ടറി സതീശൻനിലാമുറി അവതരിപ്പിച്ചു . സംസ്ഥാന ട്രഷറർ പി കെ നാരായണൻ പങ്കെടുത്തു . ഭാരവാഹികളായി എ പി മുരളിധരൻ (പ്രസിഡന്റ് ).മിനി ടീച്ചര് (വൈസ് പ്രസിഡന്റ്) ,ടി എൻ സുനിൽകുമാർ (സെക്രട്ടറി), സതീശൻനിലാമുറി (ജോ സെക്രട്ടറി) .സുനിത പി ( ട്രഷറർ ) എന്നിവരെ തെരഞ്ഞടുത്തു

മേഖലയിലെ പരിഷത്തിന്റെ ചരിത്രം

പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ

,

"https://wiki.kssp.in/index.php?title=ആലുവ&oldid=5544" എന്ന താളിൽനിന്ന് ശേഖരിച്ചത്