ഇനി വരുന്നൊരു തലമുറക്ക്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

രചന: ഇഞ്ചക്കാട് ബാലചന്ദ്രൻ


ഇനി വരുന്നൊരു തലമുറക്കിന്നിവിടെ വാസം സാധ്യമോ
മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും. (ഇനി വരുന്നൊരു......)
ഇലകൾ മൂളിയ മർമരം കിളികൾ പാടിയ പാട്ടുകൾ
ഒക്കെയിന്നു നിലച്ചു, കേൾപ്പതു ഭൂമി തന്നുടെ നിലവിളി.
വികസനം, അതു മർത്യമനസ്സിന്നടിയിൽ നിന്നു തുടങ്ങണം
വികസനം, അതു നന്മപൂക്കും ലോകസൃഷ്ടിക്കാവണം.

"https://wiki.kssp.in/index.php?title=ഇനി_വരുന്നൊരു_തലമുറക്ക്&oldid=4780" എന്ന താളിൽനിന്ന് ശേഖരിച്ചത്