"ഇരിയണ്ണി യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- | colsp...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 14: വരി 14:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| ''' സെക്രട്ടറി'''
|  വി വാസു
|  വി. വാസു
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
| '''ജോ.സെക്രട്ടറി'''

08:08, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിയണ്ണി യൂണിറ്റ്
പ്രസിഡന്റ് ടി. കെ. കൃഷ്ണൻ
വൈസ് പ്രസിഡന്റ് അപ്പക്കുഞ്ഞി ടി.
സെക്രട്ടറി വി. വാസു
ജോ.സെക്രട്ടറി ബേബി സുമതി ടീച്ചർ
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത്
ഇരിയണ്ണി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

1980കളിൽ സ്കൂളുകളിലെ യൂറിക്കാ പരീക്ഷയിലൂടെ ആണ് നാട്ടുകാർ പരിഷത്തിനെ കുറിച്ച് അറിയുന്നത്. യുറീക്കയിലൂടെ ശാസ്ത്ര കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന യെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടായി. ഈ അറിവിന്റെ പശ്ചാത്തലത്തിൽ 1989 കാലഘട്ടങ്ങളിൽ പരിഷത്ത് സംസ്ഥാന തലങ്ങളിൽ വേറിട്ട പരിപാടികളുമായി രംഗത്തുവന്നു. ശാസ്ത്രകലാജാഥ കളും ശാസ്ത്ര നാടകങ്ങളും ഗാനങ്ങളും എല്ലാം എല്ലാ വിഭാഗം ജനങ്ങളെയും സ്വാധീനിക്കുകയുണ്ടായി.


കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് കൊണ്ടുവന്ന സാക്ഷരതാ മിഷൻ പ്രവർത്തനത്തിന്റെ അമരത്ത് നിയന്ത്രണം ഏറ്റെടുത്തത് പരിഷത്ത് ആയിരുന്നു. പരിഷത്ത് ജില്ലാ സംസ്ഥാന നേതാക്കൾ അതിന്റെ ട്രെയിനിങ്ങിന് ആയി പഞ്ചായത്തുകളിലും വാർഡുകളിലും പ്രവർത്തനം നടത്തിയപ്പോൾ പരിഷത്തിന് സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലായിടത്തും യൂണിറ്റുകൾ രൂപംകൊണ്ടപ്പോൾ മുളിയാർ പഞ്ചായത്തിൽ ഒരു യൂണിറ്റിന് രൂപം കൊടുത്തു. ബാവിക്കര എം ചന്ദ്രശേഖരൻ പ്രസിഡന്റായി. ജഗദീഷ്, ഗോപിനാഥൻ മാസ്റ്റർ, ടി കെ കൃഷ്ണൻ,രാജാറാം കോട്ടൂർ മുതലായവരായിരുന്നു അതിന്റെ സാരഥികൾ. എന്നാൽ 1991 ന് ശേഷം അതിന്റെ പ്രവർത്തകർ പല സ്ഥലങ്ങളിലായി ജോലി ആവശ്യാർത്ഥം പോയതിനാൽ അവിടത്തെ പ്രവർത്തനം താനേ നിൽക്കുകയായിരുന്നു. ഈ കാലയളവിൽ വിജ്ഞാനോത്സവം ഇരിയണ്ണി യിലും ബോവിക്കാനത്തും കാനത്തൂർ സ്കൂളിലും ജനകീയ പങ്കാളിത്തത്തോടെ നടത്തി മാതൃക കാണിച്ചിരുന്നു.


1995 കാലഘട്ടത്തിൽ ഇരിയണ്ണി യൂണിറ്റ് രൂപീകരണം നടന്നു. ഇരിയണ്ണി നാസെന്റ് കോളേജ് കേന്ദ്രമായി ആദ്യ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. അങ്ങനെയാണ് ഇരിയണ്ണി ശാസ്ത്രസാഹിത്യപരിഷത്ത് രൂപംകൊള്ളുന്നത്. ആദ്യത്തെ സെക്രട്ടറിയായി ടി കെ കൃഷ്ണനും പ്രസിഡന്റ് രവി മഞ്ചക്കലും രാഘവൻ കുനിയേരി അപ്പകുഞ്ഞി സതീശൻ ബേപ്പ് ശിവരാമൻ രാഘവൻ ബെള്ളിപ്പാടി വി വാസു വി രാധാകൃഷ്ണൻ രവീന്ദ്രൻ പൊയ്യകാൽ ബി എം പ്രദീപ് രാജൻ കുനിയേരി എന്നിവരുടെ സജീവമായ പ്രവർത്തനം പരിഷത്ത് ഇരിയണ്ണി യൂണിറ്റിന്റെ സുവർണ്ണകാലം എന്നു പറയാം. ശാസ്ത്ര കലാജാഥകളും പരിഷത്ത് ഉൽപന്ന പ്രചരണവും പുസ്തക പ്രചരണവും കൊണ്ട് മാതൃകാപരമായ പ്രവർത്തനം നടത്തി. തുടർന്ന് ടി കെ കൃഷ്ണൻ ഗൾഫിലേക്ക് പോയത് കാരണം ബെള്ളിപ്പടി രാഘവൻ രവി മഞ്ചക്കൽ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം തുടർന്നു. പിന്നീടുള്ള കാലങ്ങളിൽ രാഘവൻ ബെള്ളിപ്പാടി രവി മഞ്ചക്കൽ സതീശൻ എന്നിവർ മേഖല നേതൃത്വം വരെ എത്തി പ്രവർത്തനം സജീവമാക്കി. പരിഷത്തിനെ സംസ്ഥാന ജാഥ ഉദ്ഘാടനം ഇരിയണ്ണിയിൽനിന്ന് ആരംഭിച്ചത് നാടിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്നു. അതിനുശേഷം പല കാര്യങ്ങളും അപൂർണ്ണമാണ്. ജില്ലാ നേതാക്കന്മാരായ കണ്ണൻമാസ്റ്റർ ഗോപാലൻ മാസ്റ്റർ സദാനന്ദൻ മാസ്റ്റർ എൻ ബാലകൃഷ്ണൻ എന്നിവരെ പോലുള്ള പ്രവർത്തകർ ഇരിയണ്ണിയിൽ തമ്പടിച്ച് പ്രവർത്തിച്ച കാലമായിരുന്നു. ഇരിയണ്ണി സ്കൂൾ ഗ്രൗണ്ടിൽ രാത്രി ടെലസ്കോപ്പ് വെച്ച് ഗോപാലൻ മാസ്റ്റർ ( പ്രിൻസിപ്പൽ ഗവൺമെന്റ് കോളേജ് കാസർഗോഡ് ) നേതൃത്വത്തിൽ നക്ഷത്ര നിരീക്ഷണം നടത്തിയത് ആവേശകരമായിരുന്നു. ചന്ദ്രനെയും നക്ഷത്രങ്ങളെയും അടുത്തറിയാൻ നാട്ടുകാർക്ക് സാധിച്ചു.


പിന്നീട് യൂണിറ്റ് പ്രവർത്തകരുടെ അഭാവത്തിൽ പ്രവർത്തനം തീരെ ഇല്ലാതായി.

പുതിയ യൂണിറ്റ്

2014 കാലഘട്ടത്തിൽ ബാബു മാസ്റ്റർ ഇരിയണ്ണിയിലെ പുരോഗമന പ്രസ്ഥാനവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. കെ ടി സുകുമാരൻ, ബാലകൃഷ്ണൻ മാസ്റ്റർ കൈരളി, സത്യൻ മാസ്റ്റർ അശോകൻ തുടങ്ങിയവയുടെ സഹായത്തോടെ പുതിയ യൂണിറ്റ് ടി കെ കൃഷ്ണൻ സെക്രട്ടറിയായും കെ ലക്ഷ്മണൻ പ്രസിഡണ്ടായും രൂപംകൊണ്ടു. ആ കാലയളവിൽ 15 മെമ്പർമ്മാരാണ് ഉണ്ടായിരുന്നത് . പഴയ മെമ്പർഷിപ്പ് പുതുക്കി പുസ്തകങ്ങളും ചൂടാറാപ്പെട്ടി കളും പരിഷത്ത് ഉൽപ്പന്നങ്ങളും പ്രചരണം നടത്തി. ജില്ലാ ഓഫീസ് പ്രവർത്തനത്തിൽ ഫണ്ടുകൾ നൽകി അതിന്റെ ഭാഗമായി. പിന്നീടങ്ങോട്ട് ഈ നേതൃത്വം തുടരുകയായിരുന്നു. പിന്നീട് നേതൃത്വം യുവജനങ്ങൾക്ക് നൽകി. സമ്മേളനം നന്നായി നടന്നു. പക്ഷേ ആ കമ്മിറ്റികൾ ഉണർന്ന് പ്രവർത്തിച്ചില്ല. തുടർന്ന് പഴയ സെക്രട്ടറി തന്നെ നേതൃത്വം ഏറ്റെടുത്ത് പ്രവർത്തിച്ചു. പിന്നീട് 2019ൽ അപ്പകുഞ്ഞി പ്രസിഡന്റ് ആയി കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സമ്മേളനം നടത്താൻ തീരുമാനിച്ചു. മേഖലാ കമ്മിറ്റി പുസ്തക നിധി പ്രവർത്തനം നടത്തിയപ്പോൾ അതിന്റെ ഭാഗമായി 40 പേരെ ചേർന്ന് നേതൃത്വപരമായ പങ്കുവഹിച്ചു. പുസ്തക നിധി വൻവിജയമായി. സ്റ്റേറ്റ് കമ്മിറ്റിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ ഈ പരിപാടിയിൽ ആറ് ലക്ഷം രൂപ വരെയുള്ള പുസ്തകങ്ങൾ വിറ്റഴിക്കാൻ സാധിച്ചു. പക്ഷേ കൊറോണ കാരണം സമ്മേളനം നടത്താൻ പറ്റിയില്ല. 2020ഇൽ ജില്ലാസമ്മേളനം തീരുമാനിച്ചെങ്കിലും നടത്തിയില്ല. പിന്നീട് യൂണിറ്റ് സെക്രട്ടറിയായ വി വാസുവും പ്രസിഡണ്ടായ ടികെ കൃഷ്ണനും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. ചൂടാറാപ്പെട്ടി കൾ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രചരണം യൂണിറ്റ് കൺവെൻഷൻ, വനിതാ കൺവെൻഷൻ,കുടുംബ സംഗമങ്ങൾ എന്നിവ നടത്തി. പരിഷത്തിന്റെ ബാലവേദി യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനം നടത്തി.

"https://wiki.kssp.in/index.php?title=ഇരിയണ്ണി_യൂണിറ്റ്&oldid=10371" എന്ന താളിൽനിന്ന് ശേഖരിച്ചത്