"ഇളമ്പച്ചി യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('==പ്രാദേശിക ചരിത്രം== അറുപത് വയസ്സ് തികയുന്ന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
|-
| colspan="2" bgcolor="{{{colour_html}}}"|
|-
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇളമ്പിച്ചി യൂണിറ്റ്'''
|-
| colspan="2" bgcolor="{{{colour_html}}}"|
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
|   
|- style="vertical-align: top; text-align: left;"
| '''വൈസ് പ്രസിഡന്റ്'''
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
|
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|-
|- style="vertical-align: top; text-align: left;"
|'''ജില്ല'''
|[[കാസർകോഡ്]]
|- style="vertical-align: top; text-align: left;"
| ''' മേഖല'''
|[[തൃക്കരിപ്പൂർ]]
|-
|- style="vertical-align: top; text-align: left;"
| '''ഗ്രാമപഞ്ചായത്ത്'''
|-
|- style="vertical-align: top; text-align: left;"
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|[[ഇളമ്പിച്ചി]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
==പ്രാദേശിക ചരിത്രം==
==പ്രാദേശിക ചരിത്രം==
   
   

20:01, 12 ഡിസംബർ 2021-നു നിലവിലുള്ള രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇളമ്പിച്ചി യൂണിറ്റ്
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
ജോ.സെക്രട്ടറി
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത്
ഇളമ്പിച്ചി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പ്രാദേശിക ചരിത്രം

അറുപത് വയസ്സ് തികയുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ ജനകീയ ശാസ്ത്ര വിദ്യാഭ്യാസ പ്രചാരണവും പ്രവർത്തനങ്ങളും നിലപാടുകളും കേരളത്തിൻറെ സാംസ്കാരിക മേഖലയി നവ്യമായ ഉണർവ്വ് സൃഷ്ടിച്ചിട്ടുണ്ട്. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'چ എന്ന അടിസ്ഥാന ആശയത്തിലൂന്നി ശാസ്ത്ര അറിവുകൾ സാധാരണക്കാരിലേക്ക് എത്തിച്ച് കൊണ്ട്ണ്ടണ്ടണ്ട സമൂഹത്തിൽ ഇടപെട്ടു കൊണ്ടിരിക്കു ശാസ്ത്ര പ്രസ്ഥാനം എ നിലയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ഏറെ മുിൽ തയൊണ്. നീണ്ട 60 വർഷത്തെ ചരിത്രം ഊജ്ജമായി ഉൾക്കൊണ്ട് വൈവിധ്യങ്ങളായ പരിപാടികൾ ഏറ്റെടുത്ത് സജീവമായി തെ പരിഷത്ത് മുാട്ട്േ പോയികൊണ്ടിരിക്കുു. പരിഷത്ത്പ്രവർത്തനങ്ങളുടെ നട്ടെല്ല് ഗ്രാമതലത്തിലുള്ള യൂനിറ്റുകൾ തയൊണ്. 40 പേർ ചേർ് തുടങ്ങിയ ഈ ശാസ്ത്ര പ്രസ്ഥാനം ഇ് 1500 ലേറെ യൂനിറ്റുകളിലായി പരിഷത്ത് കുടുബത്തിലെ അംഗങ്ങളുടെ എണ്ണം വിപുലപ്പെട്ടുകൊണ്ടിരിക്കുു. പരിഷത്ത് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളും ജനകീയ ഇടപെടലുകളും ഇളമ്പച്ചി എന്ന ഈ ഗ്രാമ പ്രദേശത്തും സ്വാധീനം ചെലുത്തുകയുണ്ടായി.

പടിഞ്ഞാറ് കവ്വായി കായലും കിഴക്ക് കുണിയൻ പുഴ തെക്കോട്ടൊഴുകി കായലി കൂടിച്ചേരുന്ന ഉളിയം പുഴയും അതിരിടുന്ന പ്രദേശത്തിൻറെ ഒരു ഭാഗമാണ് ഇളമ്പച്ചി. ഒരുകാലത്ത് ഈ പ്രദേശങ്ങളാകെ കടലായിരുന്നു എന്ന് രേഖകൾ പറയുന്നു. പൂഴിമണലും തണ്ണീർത്തടങ്ങളും നിറഞ്ഞ പ്രദേശംകൂടിയായിരുന്നു ഇവിടം. ഇളമ്പപ്പുല്ലുകൾ ധാരാളമായി വളരുന്ന പ്രദേശമായതിനാലാണ് ഇളമ്പച്ചി എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്ന് പറയപ്പെടുന്നു. പ്രദേശത്തെ രണ്ടായി പിളർത്തിക്കൊണ്ട് കടന്നുപോകുന്ന റെയി വെ ബ്രിട്ടീഷ് ഭരണകാലത്താണ് നിർമ്മിക്കപ്പെട്ടത്. പരിഷത്തിൻറെ ആദ്യകാല യൂണിറ്റ് പ്രവർത്തനങ്ങൾ ഇളമ്പച്ചി, തെക്കുമ്പാട്, തലിച്ചാലം പ്രദേശങ്ങളി വ്യാപിച്ചിരുന്നു.

നാടടക്കിവാണ ഒരു ജന്മി-നാടുവാഴി കുടുംബത്തിൻറെ ആസ്ഥാനമായിരുന്നു സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഇളമ്പച്ചിയും പരിസര പ്രദേശങ്ങളും. താഴക്കാട്ട് മനയുടെ പൂർണ്ണമായ അധികാര പരിധിയിലായിരുന്നു അക്കാലത്ത് ഈ പ്രദേശങ്ങൾ. കൊല്ലിനും കൊലക്കും അധികാരമുള്ളവർ. നാടുവാഴി ഭൂപ്രഭുക്കളായിരുന്നുവെങ്കിലും കലകളെയും കലാകാരന്മാരെയും വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവർ അകമഴിഞ്ഞ് പിന്തുണച്ചു. കളരിയും തുള്ളലും കഥകളിയും അഭ്യസിക്കുന്നതിനുള്ള കേന്ദ്രങ്ങൾ താഴക്കാട്ട് മനയി പ്രവർത്തിച്ചിരുന്നു. പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചന്തു പണിക്കർ, മനയിലെ കഥകളിയരങ്ങിൻറെ സൃഷ്ടിയാണ്. സാഹിത്യത്തിലും പ്രാവീണ്യം നേടിയ നിരവധി പണ്ഡിതന്മാർ മനയി ഉണ്ടായിരുന്നു. താഴക്കാട്ട് മനയുടെതന്നെ ഭാഗമായ, പാടുന്ന പടവാൾ എന്നറിയപ്പെടുന്ന ടി.എസ്.തിരുമുമ്പിൻറെ പല പ്രവർത്തനങ്ങളുടെയും തട്ടകം കൂടിയായിരുന്നു ഇവിടം. തെയ്യം പോലെയുള്ള അനുഷ്ഠാന കലകളുടെ ഭാഗമായവരും ജാതിയടിസ്ഥാനത്തി വിഭജിക്കപ്പെട്ട മറ്റു തൊഴി കൂട്ടായ്മകളും അക്കാലത്ത് ഇവിടെ രൂപംകൊണ്ടിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തി പയ്യന്നൂരി നടന്ന ഉപ്പ് സത്യാഗ്രഹത്തിൻറെ ഭാഗമായി പുഴയുടെ ഉളിയംഭാഗത്തെ കടവിലും ഉപ്പുകുറുക്ക സമരം നടന്നിരുന്നു. പ്രദേശത്ത് കർഷകതൊഴിലാളികളുടെ സമരങ്ങളും ഉണ്ടായിട്ടുണ്ട്.

വിദ്യ അഭ്യസിക്കാനുള്ള സൗകര്യം സമൂഹത്തിലെ മേ ത്തട്ടിലുള്ളവർക്കു മാത്രമായിരുന്നു പഴയകാലത്ത്. കുടിപ്പള്ളിക്കൂടമായിരുന്നു ആദ്യകാല വിദ്യാലയം. ഇളമ്പച്ചിയി സർക്കാർ പ്രൈമറി സ്കൂൾ സ്ഥാപിതമായത്തോടെ വിവേചനമില്ലാതെ വിദ്യാഭ്യാസം നേടാനുള്ള അവസരം കൈവന്നു. ഈ സ്കൂളാണ് പിന്നീട് ഹൈസ്കൂളായും ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെട്ട ഇപ്പോഴത്തെ ഗുരു ചന്തു പണിക്കർ സ്മാരക ഗവ. ഹയർസെക്കൻററി സ്കൂൾ. പുരോഗമന രാഷ്ടീയ പ്രസ്ഥാനങ്ങൾക്ക് ആദ്യ കാലങ്ങളി വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. 1957 ലെ ഇ.എം.എസ്. മന്ത്രിസഭയുടെ രൂപീകരണവും തുടർന്ന് നടപ്പിലാക്കിയ ജനപക്ഷ നിയമങ്ങളും കേരളത്തി ഉണ്ടാക്കിയ രാഷ്ട്രീയ ധ്രുവീകരണം ഈ പ്രദേശത്തും പ്രതിഫലിച്ചു. ഏതാനും വ്യക്തികളിലും കുടുംബങ്ങളിലും ഒതുങ്ങിയിരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇതോടെ വലിയ സ്വീകാര്യത ലഭിച്ചു. ഇളമ്പച്ചിയിലും തെക്കുമ്പാടും തലിച്ചാലത്തും പ്രവർത്തനമാരംഭിച്ച വായനശാലകൾ ഈ രാഷ്ട്രീയ മാറ്റത്തിന് വേഗത കൂട്ടി. പ്രാദേശിക നാടക സംഘങ്ങളും നാടകപ്രവർത്തകരും ഉദയം ചെയ്തു. പൂരക്കളിയും കോ ക്കളിയും മറ്റു നാടൻ കലാരൂപങ്ങളും അരങ്ങുകളിലെത്തി. സാംസ്കാരിക രംഗത്തും ചലനങ്ങളുണ്ടായപ്പോൾ എഴുപതുകളുടെ അവസാനമായപ്പോഴേക്കും പുരോഗമന ആശയങ്ങളോട് അനുകൂലമായ പ്രകടമായ മാറ്റം ദൃശ്യമായി. ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ പ്രവർത്തനങ്ങൾ കേരളം ശ്രദ്ധിക്കാനും ഏറ്റെടുക്കാനും തയ്യാറായ കാലമായിരുന്നു അത്. എൺപതുകളുടെ പകുതിയോടെ ഇളമ്പച്ചിയിലും പരിഷത്തിൻറെ ഒരു യൂണിറ്റ് രൂപീകരിക്കാനുള്ള അനുകൂലമായ അന്തരീക്ഷം ഒത്തുവന്നു. തൃക്കരിപ്പൂർ ടൗണി സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഘടകത്തിലെ അംഗമായിരുന്ന ഗംഗാധരൻ മാസ്റ്റർ (തെക്കുമ്പാട്) മുൻകൈയെടുത്ത് ഇളമ്പച്ചിയി ഒരു യൂണിറ്റ് രൂപീകരിച്ചു. അദ്ദേഹംതന്നെയായിരുന്നു അതിൻറെ ആദ്യ സെക്രട്ടറി. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. ടി.എ.പുരുഷോത്തമൻ മാസ്റ്റർ, ടി.വി.സുരേഷ് മാസ്റ്റർ, ടി.വി.അശോകൻ, കെ.രവി, കെ.രാജീവൻ, രാജീവ് കാനക്കീ , കൃഷ്ണദാസ് പലേരി, ടി.വി.രാഘവൻ, വി.വിജയൻ, ഇളമ്പച്ചി പോസ്റ്റ് മാസ്റ്ററായിരുന്ന കരിവെള്ളൂർ ബാലൻ മാസ്റ്റർ, പരേതനായ സി.പി.ജയറാം തുടങ്ങിയവർ 1985 മുത 2000 വരെയുള്ള കാലയളവി യൂണിറ്റ് പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് നയിച്ചവരാണ്. മേഖല കമ്മിറ്റിയിലെ ശശിധരൻ ആലപ്പടമ്പൻ മാഷിൻറെ നല്ലരീതിയിലുള്ള ഇടപെട അക്കാലത്ത് ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തി വൈവിധ്യങ്ങളായ ഒട്ടേറെ പ്രവർത്തനങ്ങൾ ഇളമ്പച്ചി യൂണിറ്റി നടത്തിയിട്ടുണ്ട്. സംസ്ഥാന കലാജാഥയുടെ സമാപന സ്വീകരണം ഉത്സവപ്രതീതിയുളവാക്കിയ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടകസമിതി രൂപീകരിക്കുകയും പ്രചരണാർത്ഥം ഉൾപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന രീതിയി വിളംബരജാഥ നടത്തുകയും ചെയ്തതുവഴി കലാജാഥാ സമാപനം നാടിൻറെ ഉത്സവമായി മാറി.

പരിഷത്തിൻറെ സംസ്ഥാന ഭാരവാഹികളായിരുന്ന ഡോ.ബി.ഇക്ബാ , കെ.കെ. കൃഷ്ണകുമാർ തുടങ്ങിയവരുടെ സന്ദർശനവും ക്ലാസും പ്രവർത്തകരി പുതിയ ദിശാബോധം സൃഷ്ടിക്കുന്നതിനും ആവേശം പകരുന്നതിനും സഹായകമായിട്ടുണ്ട്. പരിഷത്ത് പ്രസിദ്ധീകരണങ്ങൾ പ്രചരിപ്പിക്കുന്നതിനും പുസ്തകങ്ങൾ വില്പന നടത്തുന്നതിനും വീടുകൾതോറും കയറിയിറങ്ങി സ്ക്വാഡ് പ്രവർത്തനം നടത്തിയത് പ്രവർത്തനങ്ങളി ജനങ്ങളെ അടുപ്പിക്കാൻ സഹായകമായി. ഊർജ്ജസംരക്ഷണമെന്ന ആശയത്തിൻറെ പ്രായോഗികരൂപമെന്ന നിലയി ആവിഷ്കരിച്ച പരിഷത്ത് അടുപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കാൻ പഴയ യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. പരിഷത്തിൻറെ നേതൃത്വത്തി ആ കാലയളവി നടന്ന ഹമാരാ ദേശ് സൈക്കി റാലിയി വളണ്ടിയർമാരായി ഇളമ്പച്ചി യൂണിറ്റി നിന്നും തെക്കടവൻ പ്രദീപൻ, വി.മുരളി, സന്തോഷ് വൈക്കത്ത് എന്നിവർ പങ്കെടുത്തിരുന്നു. ശാസ്ത വിദ്യാഭ്യാസ ബോധവ ക്കരണങ്ങളുടെ ഭാഗമായി ഗ്രാമപത്രം സ്ഥാപിക്കുക, പുസ്തകങ്ങൾ പ്രചരിപ്പിക്കുക, ക്ലാസുകൾ സംഘടിപ്പിക്കുക മുതലായവ അക്കാലത്തെ പ്രവർത്തനങ്ങളി സജീവമായി ഉൾപ്പെടുത്തിയിരുന്നു. പി.പി.കെ.പൊതുവാൾ മാഷിൻറെയും എൻ.കരുണാകരൻ മാഷിൻറെയും ആരോഗ്യ ക്ലാസുകളും ശാസ്ത്ര ക്ലാസുകളും യൂണിറ്റിൻറെ വിവിധ ഭാഗങ്ങളി സംഘടിപ്പിച്ചിരുന്നു. കെ.വി.രവീന്ദ്രൻ, വി.കെ.രാധാകൃഷ്ണൻ എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബാലവേദി പ്രവർത്തനവും അക്കാലത്ത് മികച്ച രീതിയി നടന്നിരുന്നു. രണ്ട് പതിറ്റാണ്ട് കാലമായി പരിഷത്തിൻറെ യൂണിറ്റ് പ്രവർത്തനങ്ങൾ നിർജ്ജീവമാണ്. അതിന് പല കാരണങ്ങളുമുണ്ടാകാം. സജീവ പ്രവർത്തകരായിരുന്നവരുടെ വേർപാട്, ചിലരുടെ താമസ സ്ഥലമാറ്റം, പ്രവർത്തകരുടെ താ പര്യക്കുറവ് തുടങ്ങിയ പല ഘടകങ്ങളും ഈ നിർജ്ജീവാവസ്ഥക്ക് കാരണമായിട്ടുണ്ട്. സംസ്ഥാന പരിഷത്ത് പ്രവർത്തനങ്ങളിലെ ജനകീയഅടിത്തറ ശക്തിപ്പെടുത്തുന്നതി കാണുന്ന താ പര്യക്കുറവ്, മേലേത്തട്ടി മാത്രം കറങ്ങിക്കളിക്കുന്ന നയരൂപീകരണം, ജനകീയ കാമ്പെയിൻ പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയവ പുതിയ പ്രവർത്തകരെ പരിഷത്തിലേക്ക് ആകർഷിക്കുന്നതി വിഘാതമായി നി ക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു.

ജനഹൃദയങ്ങളിലേക്ക് വീണ്ടും പരിഷത്ത് എത്തിച്ചേരണമെന്ന് കാലം ആഗ്രഹിക്കുന്നു. അതിനുള്ള പ്രവർത്തനങ്ങളി യൂണിറ്റും ശ്രദ്ധ കേന്ദ്രീകരിക്കും. പുതുതായി തുടങ്ങിയ ഈ യൂണിറ്റിൻറെ പ്രവർത്തനങ്ങളി മേ ക്കമ്മിറ്റികളുടെ ശ്രദ്ധ പ്രതീക്ഷിക്കുന്നു.

"https://wiki.kssp.in/index.php?title=ഇളമ്പച്ചി_യൂണിറ്റ്&oldid=10040" എന്ന താളിൽനിന്ന് ശേഖരിച്ചത്