ഉപയോക്താവിന്റെ സംവാദം:CMMurali

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:33, 4 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('==ഫലകം തിരുത്താൻ== ഫലകത്തിൽ കാണുന്ന ചുരുക്കെഴു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫലകം തിരുത്താൻ

ഫലകത്തിൽ കാണുന്ന ചുരുക്കെഴുത്ത് ഇങ്ങനെ വായിക്കണം

  • ക = കാണുക
  • സം = സംവദിക്കുക
  • തി = തിരുത്തുക

അപ്പോൾ തിരുത്തുകയിൽ (തി) ഞെക്കിയാൽ ഫലകം തിരുത്താനായി തുറന്നുവരും. അവിടെ ഇപ്പോൾ അവസാനം കിടക്കുന്ന പേര് ഒന്നുകൂടി കോപ്പി പേസ്റ്റ് ചെയ്ത് അതിൽ പുതുതായി ചേർക്കേണ്ട പേര് എഴുതി ചേർക്കുക. അത്രേയുള്ളു.

ശ്രദ്ധിക്കേണ്ട കാര്യം. ഇപ്പോൾ ഫലകത്തിന്റെ ബ്രായ്കറ്റുകൾക്കുള്ളിൽ എങ്ങനെയാണോ അതിന്റെ ഉള്ളടക്കം വിന്യസിച്ചിട്ടുള്ളത് അതുപോലെ തന്നെ തിരുത്തുന്നതിനുശേഷവും അത് ഉണ്ടാകണം.

അതായത് അവസാനം ഇങ്ങനെ തന്നെ വരണം : {{·w}}[[കഖഗഘങ]]{{·w}} {{nowrap end}}

ഇപ്പോൾ പേര് ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. പൂർണ്ണമായി പേര് എഴുതിയശേഷം ഒരു സെപ്പറേറ്റർ മാർക്ക് (കുത്തനെയുള്ളവര - I ) ഉപയോഗിച്ചതിനുശേഷം ഒരു ചുരുക്കപ്പേര് എഴുതിയിരിക്കുന്നു. എന്നിട്ട് ആദ്യവും അവസാനവും [[ ]] ബ്രായ്കറ്റ് കൊടുത്തിരിക്കുന്നു. അപ്പോൾ പൂർണ്ണ പേരിനുപകരം ചുരുക്കപ്പേര് മാത്രമേ സേവ് ചെയ്യുമ്പോൾ കാണിക്കൂ. പൈപ്പ്ഡ് ലിങ്ക് എന്നാണ് ഇതിനു പേർ. Adv.tksujith 16:03, 4 സെപ്റ്റംബർ 2013 (UTC)

"https://wiki.kssp.in/index.php?title=ഉപയോക്താവിന്റെ_സംവാദം:CMMurali&oldid=2285" എന്ന താളിൽനിന്ന് ശേഖരിച്ചത്