അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6,681 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  02:04, 9 ജൂലൈ 2022
വരി 1,208: വരി 1,208:


ഡോക്ടർ കെ ജി പൗലോസ് ചെയർമാനും എം സി ജിനദേവൻ ജനറൽ കൺവീനറുമായുള്ള സ്വാഗതം സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  
ഡോക്ടർ കെ ജി പൗലോസ് ചെയർമാനും എം സി ജിനദേവൻ ജനറൽ കൺവീനറുമായുള്ള സ്വാഗതം സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  
=== ജില്ലാ  വാർഷികം അംഗീകരിച്ച പ്രമേയം ===
{| class="wikitable"
|'''സാക്ഷരതായജ്ഞത്തിലൂടെ  മാതൃക സൃഷ്ടിച്ചത് പോലെ എറണാകുളം ജില്ല മാലിന്യ സംസ്കരണ യജ്ഞം സംഘടിപ്പിക്കുക'''
(പരിഷത്ത് ജില്ലാ  വാർഷികം അംഗീകരിച്ച പ്രമേയം)
കേരള പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരവും 2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രകാരവും ഇവയോടനുബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെയും ഉത്തരവുകളുടേയും അടിസ്ഥാനത്തിലും ശുചിത്വ മാലിന്യ സംസ്കരണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. ഖരമാലിന്യ പരിപാലന ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട ദേശീയ ഹരിത ട്രിബ്യൂണൽ  ശക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല ചില കോർപ്പറേഷനുകളും  ചില മുനിസിപ്പാലിറ്റികളും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതിന് പിഴ ചുമത്തിയിട്ടുമുണ്ട്. 2017 ഏപ്രിൽ മുതൽ ഹരിത കേരളം മിഷന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണം ഒരു ഉപ മിഷനായിത്തന്നെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
അജൈവ മാലിന്യ ശേഖരണത്തിനും അവ തരംതിരിച്ച്  പുനചംക്രമണത്തിന് കൈമാറുന്നതിനുമുള്ള ഹരിതകർമ്മസേനകളും  അവയെ ഏകോപിപ്പിക്കുന്നതിന്  ആക്രഡിറ്റഡ്  ഹരിത സഹായ സംഘങ്ങളും നിലവിലുണ്ട്. ഇപ്പോഴാണെങ്കിൽ ജൈവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ ഉപാധികൾ  ലഭ്യമാണ്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ബോധ്യത്തോടെ അവ ഉപയോഗിച്ച് തങ്ങളുടെ വിടും പുരയിടവും മാലിന്യരഹിതമാക്കുന്നതിൽ വിജയിച്ച കുടുംബങ്ങളുണ്ട്. മാലിന്യമില്ലാത്ത തെരുവുകളും വൃത്തിയുളള ജലാശയങ്ങളും പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയും സൃഷ്ടിച്ചുകൊണ്ട് സമ്പൂർണ്ണ ശുചിത്വം കൈവരിക്കാൻ കേരളത്തിൽ തന്നെ ഏതാനും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുമുണ്ട്.
ഇങ്ങനെയുള്ള മാതൃകകളുണ്ടായിട്ടും മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ ഉപാധികൾ  ലഭ്യമായിട്ടും ബഹുഭൂരിഭാഗം തദ്ദേശഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നില്ലന്നതാണ് യാഥാർത്ഥ്യം. നാലു വർഷക്കാലക്കാലത്തിലേറെ  നീണ്ട പ്രവർത്തനങ്ങൾക്കു ശേഷവും പരാജയപ്പെടുന്നതിനു കാരണം ജനങ്ങളെ പങ്കാളികളാക്കുന്നതിന് കഴിയാതെ പോയതാണ്. ഞങ്ങളുടെ മാലിന്യം ഞങ്ങളുടെ ഉത്തരവാദിത്തം എന്ന ശുചിത്വ സംസ്കാരമുള്ള സമൂഹമായി കേരളം മാറേണ്ടതുണ്ട്.
കേരളത്തിലെ മുഴുവൻ കുടുംബങ്ങളും സ്ഥാപനങ്ങളും പങ്കാളികളാകുന്ന മാലിന്യ സംസ്കരണ യജ്ഞത്തിലൂടെ മാത്രമേ അതിന് കഴിയൂ. ഔദ്യോഗിക സംവിധാനങ്ങളെയും അനൗദ്യോഗിക സംവിധാനങ്ങളെയും ജനങ്ങളെയും ഒരുപോലെ അണിനിരത്തി സമ്പൂർണ സാക്ഷരത യജ്ഞം വിജയിപ്പിച്ച്  കേരളത്തിനു മാത്രമല്ല ഇന്ത്യക്ക് തന്നെ മാതൃക കാട്ടിയത് പോലെ ഇക്കാര്യത്തിലും എറണാകുളം ജില്ലക്ക്  മാതൃക കാണിക്കാൻ കഴിയണം. ഇതിനായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ   സ്ഥാപനങ്ങളും നേതൃത്വം നൽകണമെന്നും ജനങ്ങൾ ഇക്കാര്യത്തിൽ സർവാത്മനാ പങ്കാളികളാകണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ സമ്മേളനം അഭ്യർത്ഥിക്കുന്നു
|}


== സംസ്ഥാന വാർഷിക സ്വാഗത സംഘംരൂപീകരിച്ചു ==
== സംസ്ഥാന വാർഷിക സ്വാഗത സംഘംരൂപീകരിച്ചു ==
31

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11444" എന്ന താളിൽനിന്ന് ശേഖരിച്ചത്