അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13,268 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:11, 25 മാർച്ച് 2014
വരി 183: വരി 183:
==എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==
==എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു.  1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം  ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്.കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ പരിഷത്ത് സംഘടന രൂപം കൈവരിക്കുന്നത് രൂപീകരണയോഗത്തിനു ഏതാണ്ട് അഞ്ചുവർഷം കഴിഞ്ഞ ശേഷമാണ്. ഒരു സൊസൈറ്റിയായി പരിഷത്ത് രജിസ്റ്റർ ചെയ്തതിനു (1967)ശേഷം. എറണാകുളത്തുകാരായ ഏതാനും വ്യക്തികൽ ആദ്യം മുതലേ സംഘടനയിലുണ്ടായിരുന്നു. 1962-ലെ രൂപീകരണയോഗത്തിൽ തന്നെ പങ്കെടുത്തവരായിരുന്നു സി.കെ.ഡി പണിക്കരും കെ.കെ.പി മേനോനും.
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു.  1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം  ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്.കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ പരിഷത്ത് സംഘടന രൂപം കൈവരിക്കുന്നത് രൂപീകരണയോഗത്തിനു ഏതാണ്ട് അഞ്ചുവർഷം കഴിഞ്ഞ ശേഷമാണ്. ഒരു സൊസൈറ്റിയായി പരിഷത്ത് രജിസ്റ്റർ ചെയ്തതിനു (1967)ശേഷം. എറണാകുളത്തുകാരായ ഏതാനും വ്യക്തികൽ ആദ്യം മുതലേ സംഘടനയിലുണ്ടായിരുന്നു. 1962-ലെ രൂപീകരണയോഗത്തിൽ തന്നെ പങ്കെടുത്തവരായിരുന്നു സി.കെ.ഡി പണിക്കരും കെ.കെ.പി മേനോനും.
1967-ൽ ആലുവ പാലസിൽ വച്ചാണ് പരിഷത്തിന്റെ എറണാകുളം ജില്ലയിലെ ആദ്യയോഗം നടക്കുന്നത്. ഈ യോഗം ഉദ്ഘാടനം ചെയ്യുന്നത് പി.ടി.ഭാസ്കര പണിക്കരാണ്. യോഗത്തിൻ പി.ടി.ബിയെ കൂടാതെ എൻ.വി.കൃഷ്ണവാര്യർ, എം.ഐ.ഉമ്മൻ, കെ.ആർ.ശാന്തകുമാർ, കൃഷണൻ പോറ്റി, പി ജി കുറുപ്പ്, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് അബ്ദുൾ ഖാദറെ പ്രസിഡന്റായും പി ജി കുറുപ്പിനെ  സെക്രട്ടറിയായും തെരഞ്ഞെടുത്തു
1967-ൽ ആലുവ പാലസിൽ വച്ചാണ് പരിഷത്തിന്റെ എറണാകുളം ജില്ലയിലെ ആദ്യയോഗം നടക്കുന്നത്. ഈ യോഗം ഉദ്ഘാടനം ചെയ്യുന്നത് പി.ടി.ഭാസ്കര പണിക്കരാണ്. യോഗത്തിൻ പി.ടി.ബിയെ കൂടാതെ എൻ.വി.കൃഷ്ണവാര്യർ, എം.ഐ.ഉമ്മൻ, കെ.ആർ.ശാന്തകുമാർ, കൃഷണൻ പോറ്റി, പി ജി കുറുപ്പ്, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് അബ്ദുൾ ഖാദറെ പ്രസിഡന്റായും പി ജി കുറുപ്പിനെ  സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആലുവയിൽ വച്ചു നടന്ന വ്യവസായ സെമിനാറായിരുന്നു ആദ്യപ്രവർത്തനം. പി.ജി.കുറുപ്പ് മത്സ്യകൃഷിയെ പറ്റിയും ഉണ്ണിത്താൻ കയർവ്യവസായത്തെ പറ്റിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
      1969ൽ മഹാരാജാസ് കോളേജിൽ വച്ച് നടന്ന 2 ദിവസത്തെ വിദ്യാഭ്യാസ സെമിനാർ മറ്റൊരു പ്രധാനപ്രവർത്തനമാണ്. ഇതോടനുബന്ധിച്ച് ഒരു ശാസ്ത്രപ്രദർശനവും സംഘടിപ്പിച്ചിരുന്നു. 1970 ഡിസംബർ 19,20 തീയതികളിൽ പരിഷത്തിെന്റ എട്ടാം വാർഷികം മഹാരാജാസ് കോളേജിൽ വച്ചു നടന്നു. മലയാളം 70കളിൽ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ ആയിരുന്നു പ്രധാന ഉള്ളടക്കം. രണ്ടാം ദിവസം ശാസ്ത്രജാഥയും രാജേന്ദ്രമൈതാനിയിൽ പൊതുസമ്മേളനവും നടന്നു. പ്രൊഫ.പി.വി.അപ്പു നടത്തിയ  "ശാസ്ത്രം നിത്യജീവിതത്തിൽ" എന്ന പ്രഭാഷണം കേൾവികാർക്ക് ഒരു പുതിയ അനുഭവമായിരുന്നു.
    1970 ജൂൺ 1ന് യുറീക്കയുടെ പ്രഥമലക്കത്തിെന്റയും ശാസ്ത്രകേരളം പിറന്നാൾ പതിപ്പിന്റെയും ആദ്യപുസ്തകത്തിന്റെയും പ്രകാശനം എറണാകുളത്തു വച്ച് കെ.എ.ദാമോദരമേനോൻ നിർവ്വഹിച്ചു (മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള പ്രകാശനപരുപാടി നടന്നു)
    1972ൽ സംഘടനയുടെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആയിരം ശാസ്ത്ര ക്ളാസുകളിൽ 108 ക്ളാസുകൾ ജില്ലയിൽ നടക്കുകയുണ്ടായി. ആയിരം ശാസ്ത്രക്ളാസുകൾ എടുക്കാൻ തയ്യാറായവരിൽ ഒരാളാണഅ എ.വി.വിഷ്ണുമാസ്റ്റർ. പിന്നീട് അദേ്ദഹം സംഘടനയിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
    ജില്ലയിൽ നടന്ന പ്രവർത്തനങ്ങളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പലരുമുണ്ടായിരുന്നു. പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, എൻ. അപ്പുക്കുട്ടൻ,  കെ.കെ.പി.മേനോൻ എന്നിവരുടെ സാനിധ്യം ഇതിനു സഹായകമായി. ഇവരെല്ലാം അംഗങ്ങളായ കൊച്ചിൻ സയൻസ് അസോസിയേഷൻ എന്ന ഒരു സംഘടന ഈ രംഗത്തു പ്രവർത്തിച്ചു പോന്നിരുന്ന ഒന്നാണ്. അസോസിയേഷൻ 1974ൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടുത്തി ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് ഒരു പരിസ്ഥിതി സംരക്ഷണനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഈ ചർച്ചായോഗത്തിൽ വച്ചു പാസ്സാക്കിയിട്ടുണ്ട്. ആലുവ-കളമശ്ശേരി വ്യവസായമേഖലയിലെ പരിസരപ്രശ്നങ്ങളിലുള്ള ഇടപെടലാണ് (1974) പരിഷത്തിന്റെ ഈ രംഗത്തെ ആദ്യപ്രവർത്തനം.
    12-ാം വാർഷികസമ്മേളനം 1974ൽ എറണാകുളം ടി.ഡി.റോഡിലുള്ള ഭാരതീയവിദ്യാഭവനിൽ വച്ചു നടന്നു. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ചെയർമാനും കെ.എ.ദാമോദരമേനോൻ,  പൊരുതിയിൽ കൃഷ്ണവൈദ്യൻ എന്നിവർ വൈസ് ചെയർമാന്മാരും ഡോ.സി.ടി.സാമുവൽ കൺവീനറും പ്രൊഫ.എം.കെ.പ്രസാദ് ജോ.കൺവീനറുമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ഒരു സ്മരണികയും പുറത്തിറങ്ങി. വാർഷികസമ്മേളനം നടക്കുമ്പോൾ എറണാകുളം സിറ്റി യൂണിറ്റ് പ്രസിഡന്റ് സി.ടി.സാമുവലും സെക്രട്ടറി പ്രൊഫ.എം.കെ.പ്രസാദുമായിരുന്നു. തുടർന്ന് അങ്കമാലി,പറവൂർ എന്നിവിടങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കപ്പെട്ടു. എ.വി.വിഷ്ണു, കൃഷ്ണൻപോറ്റി എന്നിവർ അങ്കമാലി ഭാഗത്തും കേശവൻ വെള്ളിക്കുളങ്ങര, സി.കെ.ഡി.പണിക്കർ എന്നിവർ പറവൂർ ഭാഗത്തും സംഘടനാകാര്യങ്ങൾ ശ്രദ്ധിച്ചു. മാല്ല്യങ്കര കോളേജിൽ സയൻസ്ഫോറം പ്രവർത്തനം അരംഭിച്ചു. 1977ൽ കൃഷ്ണൻ പോറ്റി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.
      1977 മെയ് മാസത്തിൽ കാലടിയിൽ വച്ച് പരിഷത്തിന്റെ മൂന്നാമത്തെ പ്രവർത്തനക്യാമ്പ് നടന്നു. ഇതിൽ വച്ച് സൈലന്റ് വാലി പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം എം,കെ.പ്രസാദ് അവതരിപ്പിക്കുകയുണ്ടായി. പ്രമേയം അവിടെവച്ച് പാസ്സാക്കിയില്ലെങ്കിലും പ്രശ്നത്തെപറ്രി പഠിക്കുവാൻ സംഘടന നിർബന്ധിതമായി. ഈ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ പദ്ധതി നിർത്തി വെയ്ക്കുവാൻ സമ്മർദ്ദം ചെലുത്തുവാനും തീരുമാനിച്ചു.
    1979ൽ ചേന്ദമംഗലത്ത് ഒരു മാസം നീണ്ടുനിന്ന ആരോഗ്യക്യാമ്പ് സെഘടിപ്പിച്ചു. ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടപ്പോൾ കെ.ആർ.പ്രതാപൻ ജില്ലാ കൺവീനറായി.1979ൽ ആണ് പരിഷത്ത് ജില്ലാതലത്തിൽ ശക്തമാകുന്നത്. കൊച്ചി സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഡോ.എം.പി.പരമേശ്വരൻ, ഡോ.കെ.ഐ.വാസു എന്നിവർ എറണാകുളത്ത് സ്ഥിരതാമസക്കാരായിരുന്നു.
    ഭോപ്പാൽ ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ എറണാകുളത്തെ എവറഡി ബാറ്ററിയുടെ പ്രധാനവിൽപന കേന്ദ്രമായ വിജയ് സ്റ്റോറിനു മുന്നിൽ പരിഷത്ത് പ്രവർത്തകർ ധർണ്ണ നടത്തിയിട്ടുണ്ട്.  1982-83ൽ ജില്ലയിൽ ആകെ നാല് മേഖലയാണുണ്ടായിരുന്നത്. അന്ന് ജില്ലാപ്രസിഡന്റ് പ്രൊഫ.എം.കെ.പ്രസാദും, സെക്രട്ടറി കെ.എൻ.വിഷ്ണുവുമായിരുന്നു. 1984-1985 വർഷങ്ങളിൽ യഥാക്രമം മോഹൻദാസ് മുകുന്ദൻ, എ.കെ.ദേവരാജൻ എന്നിവർ ഈ സ്ഥാനങ്ങളിൽ വന്നു. 
    പിന്നീട് 1987-88ൽ കോതമംഗലം ആസ്ഥാനമായി മറ്റൊരു മേഖല കൂടി രൂപം കൊണ്ടു. ജില്ലയിലെ യൂണിറ്റുകളുടെ എണ്ണത്തിലും ഈ കാലയളവിൽ വർദ്ധന രേഖപ്പെടുത്തിയിരുന്നു. 1982 ൽ 13 യൂണിറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 1987-88ൽ 63 യൂണിറ്റുകളായി.
    1983 ജൂലൈ 30ന് എറണാകുളം ഡി.ഇ.ഒ ഓഫീസിന് മുന്നിൽ വിദ്യാഭ്യാസ സംരക്ഷണമുന്നണിയുടെ കീഴിൽ ഉപവാസധർണ്ണ നടത്തി. വൈകുന്നേരം ബോട്ടിജെട്ടിയിൽ ചേർന്ന പൊതുയോഗത്തിൽ സെമൺ ബ്രിട്ടോ, കെ.എൻ.വിഷ്ണു എന്നിവർ സംസാരിച്ചു.
    1983 മാർച്ച് 13ന് എറണാകുളം മേഖലാതലത്തിൽ ഒരു വന്തായോഗം കൊച്ചി സർവ്വകലാശാലയിൽ വച്ചു നടന്നു. ശ്രീമതി ബീവി ജോൺ, മിസ്സിസ് കേരളവർമ്മ, പത്മിനി നമ്പീശൻ, ലത നമ്പീശൻ, ജോളി മാത്യു തുടങ്ങിയവരടക്കം അനവധി പേർ പങ്കെടുത്തു.
  എറണാകുളം ജില്ലയിൽ 1984 മെയ് 2 മുതൽ 6 വരെ വനസംരക്ഷണജാഥ നടത്തി. കാലടി പ്ശാന്റേഷനിൽ നിന്നും തുടങ്ങി കാലടിയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ജാഥ. പാണങ്കുഴി, നെടുമ്പാറ , പുതുമന, കൊമ്പനാട്, ഇല്ലിത്തോട്, കോടനാട്, കൊറ്റമരം, പാണ്ടുപാറ എന്നീ പ്രദേശങ്ങൾ താണ്ടിയായിരുന്നു 12 പേർ അടങ്ങിയ ജാഥയുടെ യാത്ര. പലയിടങ്ങളിലും സ്വീകരണങ്ങളും ചർച്ചകളും നടത്തിയിരുന്നു. ലഘുലേഖകൾ വിതരണവും ഉണ്ടായിരുന്നു. ജാഥാ ക്യാപ്റ്റൺ മോഹൻദാസ് മുകുന്ദനും മാനേജർ ടി.എം ശങ്കരനുമായിരുന്നു. കാലടിയിൽ സമാപനവുമായി ബന്ധപ്പെട്ട് ഒരു സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സെമിനാറിൽ പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, പ്രൊഫ.ടി.ജി.ഗോപാലകൃഷ്ണപിള്ള, പ്രൊഫ.എൻ.കെ.നമ്പൂതിരി, കെ.എൻ.വിഷുണു, ടി.എൻ ശങ്കരൻ എന്നിവർ സംസാരിച്ചു.


കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4845" എന്ന താളിൽനിന്ന് ശേഖരിച്ചത്