അജ്ഞാതം


"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6,007 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:43, 9 ഒക്ടോബർ 2014
വരി 743: വരി 743:
പ്രമാണം:IMG 2500.JPG|യുറീക്ക പഠനോൽസവ
പ്രമാണം:IMG 2500.JPG|യുറീക്ക പഠനോൽസവ
പ്രമാണം:KSSP-Poster.jpg
പ്രമാണം:KSSP-Poster.jpg
പ്രമാണം:IMG 0231.JPG
പ്രമാണം:IMG 0235.JPG
പ്രമാണം:IMG 0241.JPG
പ്രമാണം:Neloor.jpg
പ്രമാണം:C madhu.JPG
പ്രമാണം:C madhu.JPG
പ്രമാണം:K k innai.JPG
പ്രമാണം:K k innai.JPG
പ്രമാണം:IMG 0741.JPG
പ്രമാണം:IMG 0741.JPG
പ്രമാണം:IMG 0736.JP
പ്രമാണം:IMG 0736.JP
=='''പ്രമേയങ്ങൾ'''==
'''1.തീരദേശ സംരക്ഷണനിയമത്തെ അട്ടിമറിയ്ക്കരുത്''''
|- style="vertical-align: top; text-align: left;"
പ്രകൃതിയുടെ സന്തുലനത്തിലും ജൈവവൈവിദ്ധ്യത്തിന്റെ നിലനിൽപ്പിലും മനുഷ്യനാവശ്യമായ ഭക്ഷ്യോല്പാദനത്തിലുമെല്ലാം പരമപ്രധാനമായ പങ്കു വഹിയ്കന്നവയാണ് കായലുകളും നദികളും കടലോരങ്ങളുമെല്ലാം. അതുകൊണ്ടുതന്നെ അവയെ സംരക്ഷിച്ചുനിർത്തേണ്ടത് മനുഷ്യന്റെ നിലനില്പിന് ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്.  ഇവയോടു ചേർന്നു കിടക്കുന്ന തീരങ്ങളിൽ മനുഷ്യൻ നടത്തുന്ന അതിരുവിട്ട ഇടപെടലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇക്കാരണത്താലാണ് ലോകമാകമാനമുള്ള ജലാശയങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ റാംസർ കൺവെൻഷനിൽ  കൈക്കൊണ്ടത്. കേരളത്തിലെ വേമ്പനാട്ടുകായലും അഷ്ടമുടിക്കായലുമെല്ലാം ഈ ഉടമ്പടിപ്രകാരം പ്രത്യേകം സംരക്ഷിക്കപ്പെടേണ്ടവയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നവയുമാണ്.
കായലുകളെയും കടൽ, നദീ-തീരങ്ങളെയും സംരക്ഷിക്കുന്നതിനായി 1986 ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് തീരദേശ പരിപാലന നിയമം (Coastal Regulation Zone Notification). തീരങ്ങളെ നിശ്ചിത അകലം വരെ മനുഷ്യ ഇടപെടലുകളിൽ നിന്ന് സംരക്ഷിച്ചുനിർത്തുകയും അതോടൊപ്പം കടലിനെയും കായലിനെയും മാത്രം ആശ്രയിച്ചുകൊണ്ട് തലമുറകളായി അവിടെ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും  പരമ്പരാഗതമായി തീരത്തു താമസിക്കുന്ന മറ്റുള്ളവരുടെയും ജീവിതാവശ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണീ നിയമം. ശാസ്ത്രീയമായ രീതിയിൽ സംയോജിത തീരദേശ പരിപാലന പദ്ധതികൾ തയ്യാറാക്കിയാൽ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും വികസനാവശ്യങ്ങൾ സംരക്ഷിക്കാനാകുന്നതാണ്. എന്നാൽ ഈ ഭൂപ്രദേശം സമ്പന്ന ടൂറിസം ലോബിയുടെ കൈകളിലെത്തിപ്പെടുന്ന പ്രവണത ഏറിവരികയാണ്. നിലനിൽപ്പിനായുള്ള തദ്ദേശവാസികളുടെ അവകാശങ്ങൾ  ഹനിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിൽ ടൂറിസം ലോബിയുടെ സമ്മർദ്ദത്തിനു വഴങ്ങി തീരദേശ സംരക്ഷണ നിയമത്തിൽ മാറ്റം വരുത്തുവാൻ  കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ കേരളസർക്കാർ  കൈക്കൊള്ളുന്നത് പ്രതിഷേധാർഹമാണ്. നാടിനും നാട്ടുകാർക്കും പരിസ്ഥിതിയ്ക്കും നാശമേല്പിക്കാനിടയാക്കുന്ന ഈ നീക്കം കേരള സർക്കാർ ഉപേക്ഷിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. അതോടൊപ്പം 2011 ലെ തീരദേശ നിയന്ത്രണനിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം പ്രാദേശിക തീരപാലന പദ്ധതികളും കേരളത്തിന്റെ സംയോജിത തീരദേശ പരിപാലന പദ്ധതിയും ഉടൻ തയ്യാറാക്കി ജനകീയ ചർച്ചയ്ക്ക് വിധേയമാക്കിയതിനു ശേഷം കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി അടിയന്തിരമായി നേടുവാൻ നടപടി സ്വീകരിക്കണമെന്നും ഈ യോഗം കേരളസർക്കാരിനോട് ആവശ്യപ്പെടുന്നു.
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5824" എന്ന താളിൽനിന്ന് ശേഖരിച്ചത്