എറണാകുളം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

.

Viswa Manavan KSSP Logo 1.jpg
എറണാകുളം
പ്രസിഡന്റ് ഡോ. എൻ. ഷാജി
സെക്രട്ടറി ടി പി ഗീവർഗീസ്
ട്രഷറർ കെ. ആർ. ശാന്തിദേവി
സ്ഥാപിത വർഷം 1967
ഭവൻ വിലാസം പരിഷത്ത് ഭവൻ, എ. കെ.ജി. റോഡ്, ഇടപ്പള്ളി ടോൾ,
കൊച്ചി, പിൻ - 682024
ഫോൺ 04842532675
ഇ-മെയിൽ [/cdn-cgi/l/email-protection [email protected]]
ബ്ലോഗ് http://ksspernakulam.wordpress.com/
മേഖലാകമ്മറ്റികൾ ആലുവ
വൈപ്പിൻ
പാറക്കടവ്
എറണാകുളം (മേഖല)
മുളന്തുരുത്തി
തൃപ്പൂണിത്തുറ
കൂത്താട്ടുകുളം
അങ്കമാലി
പറവൂർ
പെരുമ്പാവൂർ
മൂവാറ്റുപുഴ
കോതമംഗലം
കോലഞ്ചരി
കൊച്ചി
വിഷയസമിതികൾ പരിസ്ഥിതി
ജെൻഡർ
ആരോഗ്യം
വിദ്യാഭ്യാസം
ഉപസമിതികൾ വികസനം
വിവരസാങ്കേതികം
പ്രസിദ്ധീകരണം
പ്രവർത്തനകൂട്ടായ്മകൾ ബാലവേദി
യുവസമതി
ഊർജ്ജം

ഇതൊരു കവാടമായി (Portal) സജ്ജീകരിക്കാനുദ്ദേശിക്കുന്ന താളാണ്.

ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...

ജില്ലയുടെ പൊതുവിവരണം/ആമുഖം

കേരളത്തിലെ, അറബിക്കടൽ തീരം മുതൽ ഹൈറേഞ്ച് കവാടം വരെ നീണ്ടുകിടക്കുന്ന ഒരു ജില്ലയാണ് എറണാകുളം.ഇതിന്റെ ആസ്ഥാനം കൊച്ചി നഗരമാണ്.എറണാകുളം ജില്ലയിലെ ഭൂവിനിയോഗം കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഏറെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് ഉത്പാദന ഉപാധി എന്നതിൽ നിന്നും റിയൽ എസ്റ്റെറ്റായി മാറി . കുന്നിടിക്കലും , നിലം നികത്തലും സർവ്വ സാധാരണമായി . കുടിവെള്ളം പൈപ്പ് വെള്ളമായും വെള്ളക്കെട്ട് ജന ദുരിതമായും മാറി . കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖല രൂപകൊണ്ടത് ഇവിടെയാണ് ,മുപ്പതുകളിലും നാല്പതുകളിലും പെരിയാർ നദി കേന്ദ്രമാക്കി നിരവധി വ്യവസായ സ്ഥാപനങ്ങൾ ഉയർന്നു . നഗരവൽക്കരണ ത്തോടൊപ്പം വായു ജല മലിനീകരണവും ഇത് സമ്മാനിച്ചു ജില്ലയുടെ കിഴക്കൻ മേഖലകൾ മലയോര കൃഷിയും മദ്ധ്യ ഭാഗം വ്യവസായ മേഖലയും തുടർന്നു തീര പ്രദേശവും ജില്ലയിലുൽക്കൊള്ളുന്നു . ജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളിലും ഈ വൈവിധ്യം കാണാം എറണാകുളം ജില്ലയുടെ അടയാളം ലോകത്തിനു മാതൃകയായ സമ്പൂർണ്ണ സാക്ഷരതായഞ്ജമാണ്

എറണാകുളം ജില്ലയുടെ വിവരണം, ജില്ലയുടെ ചരിത്രം, ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് [[[ഇവിടെ]]] ക്ലിക്ക് ചെയ്യുക

ജില്ലാഭവന്റെ വിലാസം

പരിഷത്ത് ഭവൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഏകെജി റോഡ്, ഇടപ്പള്ളി. കൊച്ചി 682024

ഫോൺ നമ്പർ 04842532675

അംഗത്വം

Mekhala Wise Member Report
No Unit Renewed New Grand Total
M F Total M F Total M F Total
1 ALANGAD 169 88 257 10 4 14 179 92 271
2 ALUVA 136 54 190 5 0 5 141 54 195
3 ANGAMALY 129 72 201 3 2 5 132 74 206
4 ERNAKULAM 278 147 425 27 36 63 305 183 488
5 KOLANCHERY 195 101 296 9 12 21 204 113 317
6 KOOTHATTUKULAM 123 58 181 7 6 13 130 64 194
7 KOTHAMANGALAM 59 26 85 0 0 0 59 26 85
8 MULAMTHURUTHY 301 169 470 3 1 4 304 170 474
9 MUVATTUPUZHA 136 77 213 8 5 13 144 82 226
10 PARAKKADAV 77 42 119 1 1 2 78 43 121
11 PARAVOOR 178 78 256 17 28 45 195 106 301
12 PERUMBAVOOR 159 95 254 11 10 21 170 105 275
13 THRIPPUNITHURA 225 150 375 16 23 39 241 173 414
14 VYPEEN 135 81 216 1 1 2 136 82 218
- Total 2300 1238 3538 118 129 247 2418 1367 3785

ജില്ലാകമ്മിറ്റി അംഗങ്ങൾ

ജില്ലാ കമ്മറ്റി അംഗങ്ങൾ 2022 -23
Dr N Shaji President 9447792427
Simi Cletus V Pr 9745396932
Kuttappan K K V Pr 9946992935
Sunil K P, Adv. Secretary 9446687283
Vinod P V Jo Secretary 9745235310
Gevarghese T P Jo Secretary 9400174115
Suresh K N Treasurer 9497679698
Santhidevi K R 8281578188
Karthikeyan K D 9995699065
Yamuna A D 9446204967
Anoop V A 9446050695
Ravikumar K P 9446219960
Vijayaprakash K 9847907251
Vijayalaksmi P S 9495242119
Thresyamma 9400765140
Paul C P 9349968160
Janatha Pradeep 9562720895
M D Alice Dr 9895798278
Sugunan C P 9495060313
Radhakrishnan R 9495716540
Sreekumar P P 9400609304
Baby M M 9495426828
Abhilash Ayyappan 9495381977
Ajayan A 9447404133
Nandakumar N k 9446740337
Manojkumar T S 9249445767
Salimon Kumbalangy 9846060414
ക്ഷണിതാക്കൾ
1 Mohandas Mukundan 9895256715
2 Madhu S S 9746114840
3 Raghavan P R 9446141633
4 Rajendran M K 9446754844
5 Samgamesan K M 9495818688
6 Sukumaran T R 9446605483
7 Suresh babu T P 9447607286
8 Varghese C I 9495076177
9 Vijayakumar V A 9446022675
10 Jaya M 9496760727

മേഖലാ പ്രസിഡന്റ് / സെക്രട്ടറി /ട്രഷറർ 2022 -23

1 ആലുവ സുനിൽകുമാർ ടി എൻ വിഷ്ണു എം എസ് സജീവൻ ടി കെ
8281424116 9446582724 9947737761
2 ആലങ്ങാട് ത്രേസ്യാമ്മ  ആന്റണി മുരളി പി  എസ് വിനോദൻ  പി
9400765140 9447259572 9446611941
3 അങ്കമാലി നന്ദകുമാർ വി ബെന്നി  പി സന്തോഷ് എ എ
9446217923 9847852797 9446217923
4 എറണാകുളം രാമചന്ദ്രൻ  സി ജലജ പി മോഹന ചന്ദ്രൻ ഇ പി
9995820684 9446607406 8301804654
5 കോലഞ്ചേരി പദ്മകുമാരി കെ ആർ സജീഷ് എ എസ് സുകുമാരൻ പി എം
9446511254 9495465771 9446020346
6 കൂത്താട്ടുകുളം റെജി എം പി ഷൈജു ജോൺ കുര്യാക്കോസ് പി വി
9447372420 8907220100 9495254783
7 കോതമംഗലം ജിതിൻ എം സന്തോഷ്‌കുമാർ പി അബ്ദുൾ സലാം പി എം
9446067605 8606462765 9446141341
8 മുളന്തുരുത്തി പ്രൊഫ. എം വി ഗോപാലകൃഷ്ണൻ മുരളി ബി വി ജെ ആർ ബാബു
9447474432 9846906621 98956 62423
9 മൂവാറ്റുപുഴ ഉല്ലാസ് ചാരുത അസൈനാർ എം കെ മദനമോഹൻ
9447164619 7025252652 9400531664
10 പറവൂർ അഡ്വ എ ഗോപി ദീപാമണി പി ജി മണിക്കുട്ടൻ
9387214354 9497683110 9446406723
11 പാറക്കടവ് വിജയലക്ഷ്മി പി എസ് ജോർജ്ജ് പി കെ റീന പി വി
94952 42119 9447089358 9961875868
12 പെരുമ്പാവൂർ അനിൽ കുമാർ വി എൻ അഭിലാഷ് അനിരുദ്ധൻ Kകെ എസ രവി
8943271430 9744050356 9645118037
13 തൃപ്പൂണിത്തുറ ഡോ ആർ ശശികുമാർ ജിനദേവൻ എം  സി അനൂപ് ദാമോദരൻ
9037789852 7012601914  9446095325
14 വൈപ്പിൻ ബിന്ദു എൻ കെ സുരേഷ് എൻ കെ ഷാജി എൻ എസ്
  8281393818 9447373857 9847925746

യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി

എറണാകുളം ജില്ലയിലെ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി
എന്നിവരുടെ ഫോൺ നമ്പർ
യൂണിറ്റ് പ്രസിഡന്റിന്റെപേര് ഫോൺ നമ്പർ സെക്രട്ടറിയുടെപേര് ഫോൺ നമ്പർ
ആലങ്ങാട്
1 Karumalloor Anila Satheesan 9497716399 Sibin K B 8547972960
2 Alangad Seena Pushpakaran 8078193359 KK Thambi 9995431404
3 Eloor Razeena Ashraf 8547346693 N Induchoodan 98475 80516
4 Varapuzha Jayaprakash PA 8547992858 Saijan M K 9496301175
5 Veliyathunadu Ajayakumar C T 9846009718 Sasikala CC 9497444322
ആലുവ
1 Kadungalloor Abdul Rahman B K 70258 87988 Radhakrishnan 94957 16540
2 Muppathadam Unnikrishnan P G 95390 56969 Jayapalan V 9995809704
3 Aluva Geetha N B 9847391448 Rajendran M K 9446754844
4 Edathala Dasan 9656311837 Rasheed M K 9961745754
5 Vazhakulam Vishnu MS 9446582724 M Mohammadali 9447916587
അങ്കമാലി
1 Kalady Radha Muraleedharan 9947882499 Amrutha Suresh 9744139836
2 Angamaly C. D. Antony 9447709761 T. Elias 9495763178
3 Neeleeswaram Sindhu Dileep 9048169075 Manju Bose 8156889615
4 Vengoor Mani P T 9497277701 Unnikrishnan T R 9446683486
5 Manjapra T P Venu 9961597086 T K Jayan 9447022040
6 Thuravoor P A Sajeev 9497681126 Joy P P 9447133601
7 Sanskrit University Anusree Chandran 7559980528 Noufal Blaathoor 7907445283
8 Sreemoola nagaram Joby Kallayam 9447605439 Poly P T 9388719205
9 Kanjoor Madhavan E A 9946763049 Swaminadhan K 9446265292
10 Ayyampuzha Jinesh Janardhanan 9961873952 Binoy K J 9946050262
11 Paalissery K Ramesh 9526441973 Midhun T S 9847642570
12 Nedumbassery Biju C T 9847575733 Sudeep M 9446061160
എറണാകുളം
1 Vallarpadam P. K Viswanathan 9447818262 Adv. Ninithab 9744029229
2 Palachuvadu Balakrishnan P M 9446135443 Alice K K 9633704938
3 Fort Kochi Joseph Koraya 9995212987 Basheer 9846400813
4 Kumbalangi K. K. Karunakaran 9544117460 Mili TR 8547857867
5 Elamakkara Sivadasan K K 9995182646 Manoj K K 7012573981
6 Elamkulam Aparesh Moothakunnam 8547566491 T A Divakaran 9895051015
7 തെങ്ങോട് പി. ഗോപാലകൃഷ്ണൻ 9446047688 ലിസ്സി പൗലോസ് 9446897089
8 Chittoor Babu Erathara 94967 79580 Vasanthakumar
9 Edappally Toll Dr Maya K S 9447102517 Babu N I 8113064780
10 Edappally South Prof T M Sankaran 995366175 Raveendran E K 9446033554
11 Thammanam Sugandhi Pradeepan 9947315290 Sebastian 8075450725
12 Maharajas Manoj P S 90614 62637 Dr. Rejimon 9995090128
13 CUSAT Dr. Aldrin Antony 88790 07890 Dr Shaiju P 94479 48983
കോലഞ്ചേരി
1 Puthenkurish M. K. Ramachandran 9495291325 Anjali Jayan 9656331736
2 Pattimattom Nandhu Nandhanan 6238905506 Ashkar K A 7012238772
3 Karimugal P M Sukumaran 9446020346 Hariharan R 9495256410
4 Thiruvaniyoor A V Baby 9446071334 Johny Joseph 9847041366
5 Peringala Ali.P.K 9746686457 Manjesh K D 956238 6717
6 Vempilly John Mathew 7599942128 Anandu Vasu 9947672382
7 Pukkattupady Kunjumuhammed 9645309071 Ebi Alias 9747002416
8 Kolenchery Vasu P C 9539568746 9446276062 9446276062
9 Mazhuvannoor Minibhasker 9447190659 Aneesh V N 9847240570
10 Kuzhikkadu M K Sunny 7034352527 Shyni Sathyan 9446740368
11 Kaninadu Aishwarya Mani 9567288154 Abhimanue Babu 7994761031
12 Kadayiruppu T D Shaju 6235937496 Saraswathy V R 7034786680
കൂത്താട്ടുകുളം
1 പാലക്കുഴ രാജീവ് ടി പി 9656135367 സജീവൻ പി എൻ 9446209694
2 Thirumarady Kishore K V 9496564468 George Jacob 9048071799
3 Pampakuda Soman T.S 8547643450 Sethumadhavan 9809341234
4 Koothattukulam K Raju 9447216474 K M Ashokkumar 9446542257
5 Piravom Ammini Ammal 8281334612 Soman C K 9496339515
മുളന്തുരുത്തി
1 Udayamperoor Sivadas TV 8547143096 Mukundan KV 9496196555
2 Chottanikkara Gopinadhan. A. J 9446902499 Chandramani.V 7012116625
3 Thiruvamkulam M. S. Venugopal 9847032305 P.C.Sasi 9446839868
4 മാളേക്കാട് സന്തോഷ്.എ. 9207939575 ഗണേഷ്.എം.വി 9447396310
5 Keecheri Salaam Kadappuram 9995513051 Raveendran CK 9961029704
6 Thuruthikkara Sreedharan VK 9388552846 Mini Thankappan 8590701795
7 Veliyanad Baby M.T 9495154323 Sindhu 9605007910
8 Eruvely Binoj Vasu 9446443316 Ajeesha TS 9747849134
9 Amballoor Jalaja Prakash 9497559230 Mukundan KA 9447602785
10 Mulanthuruthy Gopinathan M E 9446605955 Sathyan T R 9744609672
11 Maneed Saju K J 9847128212 Mahesh Chandran 9846539927
മൂവാറ്റുപുഴ
1 Marady Soosy Kuttippuzha 9847018379 Reshma NB 8281174992
2 Valakom Sheela Das 9400682886 Raghavan EA 9446834300
3 Paipra Sidhiq M M 9446739880 Bhagyalakshmi 8281858064
4 Town North Rajappan Pillai M M 8547311066 Sindhu Ullas 9447164629
5 Town South Chandrika Teacher 9446897330 Madana Mohan 9400531664
പറവൂർ
1 Moothakunnam Sudhi C K 9447717880 Thomson T G 9061900258
2 Maliankara Deepa Mani. P.G 9562613721 Anoop.OP 9562158499
3 Vavakkad T.K.Renjan 9495384723 Bilji Baiju 9562038315
4 Paravur P. Thampi 9544127072 S. Rajan 9446352077
5 Kaitharam Salimkumar TK 9895869322 Jayanandan C N 9496118230
6 Puthenvelikkara E K Anirudhan 8281578 188 P N anoop kumar 8281578188
7 Gothuruth Henry Felix 919961098624 P J Antony 9605517223
8 Kedamangalam Sudheesh Kumar K D 9544691762 Suraj M R 6282726503
9 Thuruthipuram Jose T A 9496121703 Babu V K 9497686048
10 Elenthikara Thomas V V 9447578195 Sajeev C A 9947565902
പെരുമ്പാവൂർ
1 Odakkali K N Sarada 9447609177 M N Unnikrishnan 9605424567
2 Okkal M B Rajan 90741 60856 M V Babu 9847272007
3 Vengola Ravi K 9447720824 Saju A P 8075607215
4 Panichayam Simi Sijo 919446041583 Abhijith Shaji 9539918411
5 Perumbavoor Thasmin 6238928210 Aneesh Kumar R 9447309358
6 Kombanad Soman P N 9447774947 Jibin Saju 8129276697
7 Valayanchirangara Raji. C 9495426813 P. Rajan 8281365889
8 Koovappady Gopi P G 8086389484 Nisanth S 9446333794
തൃപ്പൂണിത്തുറ
1 Eroor North V K Jayan 9846398050 Kshema Sreyas 9847058043
2 Nettoor Divya Anil Kumar 9961797473 Pradeepan V K 9497031295
3 Kopparambu V B Balakrishnan 7012138788 Saumya Ranjith 9645377010
4 Tripunithura R Thyagarajan Potti 9447946201 M J Babu 9447049930
5 Panangad Ravindranath M K 9446496499 Adv.Anitha Anil 9847692059
6 Kumbalam Anoop Damodaran 9446095325 Girija Devi M S 9048368284
7 Maradu Aysha Sagar 9895185712 Rejil K S 9740729612
8 Eroor West Sudhadevi 9847074353 Harikrishnan T S 9400274224
വൈപ്പിൻ
1 Ayyampilly M C Pavithran 9447460429 Tomy CT 9995770112
2 Narakkal OA Johnson 9188772120 Jighosh Kumar 9387170595
3 Nayarambalam Sudheer. Tt 9567010765 Kailasan. P.K. 9747761351
4 Davaswamnada Sobhika. M,B. 7034121159 Devarajan. M.K. 9495060262
5 Cherai Anitha Ravi 9947692367 Sugunan. CP 9495060313
6 Elamkunnapuzha Thomas E P 9605588663 Prasad 9048445533
പാറക്കടവ്
1 Desam Kunnumpuram Radhika Santhosh 9447206355 Baburaj R 9895671309
2 Desam Purayar Sreelekha K S 7736859181 Arjun Ravi 8078075907
3 Parakkadavu Parameswaran K J 9497793828 Soumya Ambish 8078237531
കോതമംഗലം
1 Inchoor Peethambaran K B 8281045901 Dr Shine 9447510952
2 Cheruvattoor Vijesh M R 9562335302 Athul 8113830680
3 Keerampara Saju 9961660507 Joy 9947507924
4 Kuttilanji Manaf E A 9961170228 Jithin Mohan 9446067605

എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം

1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്.കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ പരിഷത്ത് സംഘടന രൂപം കൈവരിക്കുന്നത് രൂപീകരണയോഗത്തിനു ഏതാണ്ട് അഞ്ചുവർഷം കഴിഞ്ഞ ശേഷമാണ്. ഒരു സൊസൈറ്റിയായി പരിഷത്ത് രജിസ്റ്റർ ചെയ്തതിനു (1967)ശേഷം. എറണാകുളത്തുകാരായ ഏതാനും വ്യക്തികൽ ആദ്യം മുതലേ സംഘടനയിലുണ്ടായിരുന്നു. 1962-ലെ രൂപീകരണയോഗത്തിൽ തന്നെ പങ്കെടുത്തവരായിരുന്നു സി.കെ.ഡി പണിക്കരും കെ.കെ.പി മേനോനും. 1967-ൽ ആലുവ പാലസിൽ വച്ചാണ് പരിഷത്തിന്റെ എറണാകുളം ജില്ലയിലെ ആദ്യയോഗം നടക്കുന്നത്. ഈ യോഗം ഉദ്ഘാടനം ചെയ്യുന്നത് പി.ടി.ഭാസ്കര പണിക്കരാണ്. യോഗത്തിൻ പി.ടി.ബിയെ കൂടാതെ എൻ.വി.കൃഷ്ണവാര്യർ, എം.ഐ.ഉമ്മൻ, കെ.ആർ.ശാന്തകുമാർ, കൃഷണൻ പോറ്റി, പി ജി കുറുപ്പ്, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് അബ്ദുൾ ഖാദറെ പ്രസിഡന്റായും പി ജി കുറുപ്പിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആലുവയിൽ വച്ചു നടന്ന വ്യവസായ സെമിനാറായിരുന്നു ആദ്യപ്രവർത്തനം. പി.ജി.കുറുപ്പ് മത്സ്യകൃഷിയെ പറ്റിയും ഉണ്ണിത്താൻ കയർവ്യവസായത്തെ പറ്റിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 1969ൽ മഹാരാജാസ് കോളേജിൽ വച്ച് നടന്ന 2 ദിവസത്തെ വിദ്യാഭ്യാസ സെമിനാർ മറ്റൊരു പ്രധാനപ്രവർത്തനമാണ്. ഇതോടനുബന്ധിച്ച് ഒരു ശാസ്ത്രപ്രദർശനവും സംഘടിപ്പിച്ചിരുന്നു. 1970 ഡിസംബർ 19,20 തീയതികളിൽ പരിഷത്തിെന്റ എട്ടാം വാർഷികം മഹാരാജാസ് കോളേജിൽ വച്ചു നടന്നു. മലയാളം 70കളിൽ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ ആയിരുന്നു പ്രധാന ഉള്ളടക്കം. രണ്ടാം ദിവസം ശാസ്ത്രജാഥയും രാജേന്ദ്രമൈതാനിയിൽ പൊതുസമ്മേളനവും നടന്നു. പ്രൊഫ.പി.വി.അപ്പു നടത്തിയ "ശാസ്ത്രം നിത്യജീവിതത്തിൽ" എന്ന പ്രഭാഷണം കേൾവികാർക്ക് ഒരു പുതിയ അനുഭവമായിരുന്നു. 1970 ജൂൺ 1ന് യുറീക്കയുടെ പ്രഥമലക്കത്തിെന്റയും ശാസ്ത്രകേരളം പിറന്നാൾ പതിപ്പിന്റെയും ആദ്യപുസ്തകത്തിന്റെയും പ്രകാശനം എറണാകുളത്തു വച്ച് കെ.എ.ദാമോദരമേനോൻ നിർവ്വഹിച്ചു (മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള പ്രകാശനപരുപാടി നടന്നു)1972ൽ സംഘടനയുടെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആയിരം ശാസ്ത്ര ക്ളാസുകളിൽ 108 ക്ളാസുകൾ ജില്ലയിൽ നടക്കുകയുണ്ടായി. ആയിരം ശാസ്ത്രക്ളാസുകൾ എടുക്കാൻ തയ്യാറായവരിൽ ഒരാളാണഅ എ.വി.വിഷ്ണുമാസ്റ്റർ. പിന്നീട് അദേ്ദഹം സംഘടനയിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.ജില്ലയിൽ നടന്ന പ്രവർത്തനങ്ങളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പലരുമുണ്ടായിരുന്നു. പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, എൻ. അപ്പുക്കുട്ടൻ, കെ.കെ.പി.മേനോൻ എന്നിവരുടെ സാനിധ്യം ഇതിനു സഹായകമായി. ഇവരെല്ലാം അംഗങ്ങളായ കൊച്ചിൻ സയൻസ് അസോസിയേഷൻ എന്ന ഒരു സംഘടന ഈ രംഗത്തു പ്രവർത്തിച്ചു പോന്നിരുന്ന ഒന്നാണ്. അസോസിയേഷൻ 1974ൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടുത്തി ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് ഒരു പരിസ്ഥിതി സംരക്ഷണനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഈ ചർച്ചായോഗത്തിൽ വച്ചു പാസ്സാക്കിയിട്ടുണ്ട്. ആലുവ-കളമശ്ശേരി വ്യവസായമേഖലയിലെ പരിസരപ്രശ്നങ്ങളിലുള്ള ഇടപെടലാണ് (1974) പരിഷത്തിന്റെ ഈ രംഗത്തെ ആദ്യപ്രവർത്തനം.12-ാം വാർഷികസമ്മേളനം 1974ൽ എറണാകുളം ടി.ഡി.റോഡിലുള്ള ഭാരതീയവിദ്യാഭവനിൽ വച്ചു നടന്നു. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ചെയർമാനും കെ.എ.ദാമോദരമേനോൻ, പൊരുതിയിൽ കൃഷ്ണവൈദ്യൻ എന്നിവർ വൈസ് ചെയർമാന്മാരും ഡോ.സി.ടി.സാമുവൽ കൺവീനറും പ്രൊഫ.എം.കെ.പ്രസാദ് ജോ.കൺവീനറുമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ഒരു സ്മരണികയും പുറത്തിറങ്ങി. വാർഷികസമ്മേളനം നടക്കുമ്പോൾ എറണാകുളം സിറ്റി യൂണിറ്റ് പ്രസിഡന്റ് സി.ടി.സാമുവലും സെക്രട്ടറി പ്രൊഫ.എം.കെ.പ്രസാദുമായിരുന്നു. തുടർന്ന് അങ്കമാലി,പറവൂർ എന്നിവിടങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കപ്പെട്ടു. എ.വി.വിഷ്ണു, കൃഷ്ണൻപോറ്റി എന്നിവർ അങ്കമാലി ഭാഗത്തും കേശവൻ വെള്ളിക്കുളങ്ങര, സി.കെ.ഡി.പണിക്കർ എന്നിവർ പറവൂർ ഭാഗത്തും സംഘടനാകാര്യങ്ങൾ ശ്രദ്ധിച്ചു. മാല്ല്യങ്കര കോളേജിൽ സയൻസ്ഫോറം പ്രവർത്തനം അരംഭിച്ചു. 1977ൽ കൃഷ്ണൻ പോറ്റി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1977 മെയ് മാസത്തിൽ കാലടിയിൽ വച്ച് പരിഷത്തിന്റെ മൂന്നാമത്തെ പ്രവർത്തനക്യാമ്പ് നടന്നു. ഇതിൽ വച്ച് സൈലന്റ് വാലി പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം എം,കെ.പ്രസാദ് അവതരിപ്പിക്കുകയുണ്ടായി. പ്രമേയം അവിടെവച്ച് പാസ്സാക്കിയില്ലെങ്കിലും പ്രശ്നത്തെപറ്രി പഠിക്കുവാൻ സംഘടന നിർബന്ധിതമായി. ഈ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ പദ്ധതി നിർത്തി വെയ്ക്കുവാൻ സമ്മർദ്ദം ചെലുത്തുവാനും തീരുമാനിച്ചു.1979ൽ ചേന്ദമംഗലത്ത് ഒരു മാസം നീണ്ടുനിന്ന ആരോഗ്യക്യാമ്പ് സെഘടിപ്പിച്ചു. ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടപ്പോൾ കെ.ആർ.പ്രതാപൻ ജില്ലാ കൺവീനറായി.1979ൽ ആണ് പരിഷത്ത് ജില്ലാതലത്തിൽ ശക്തമാകുന്നത്. കൊച്ചി സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഡോ.എം.പി.പരമേശ്വരൻ, ഡോ.കെ.ഐ.വാസു എന്നിവർ എറണാകുളത്ത് സ്ഥിരതാമസക്കാരായിരുന്നു. ഭോപ്പാൽ ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ എറണാകുളത്തെ എവറഡി ബാറ്ററിയുടെ പ്രധാനവിൽപന കേന്ദ്രമായ വിജയ് സ്റ്റോറിനു മുന്നിൽ പരിഷത്ത് പ്രവർത്തകർ ധർണ്ണ നടത്തിയിട്ടുണ്ട്. 1982-83ൽ ജില്ലയിൽ ആകെ നാല് മേഖലയാണുണ്ടായിരുന്നത്. അന്ന് ജില്ലാപ്രസിഡന്റ് പ്രൊഫ.എം.കെ.പ്രസാദും, സെക്രട്ടറി കെ.എൻ.വിഷ്ണുവുമായിരുന്നു. 1984-1985 വർഷങ്ങളിൽ യഥാക്രമം മോഹൻദാസ് മുകുന്ദൻ, എ.കെ.ദേവരാജൻ എന്നിവർ ഈ സ്ഥാനങ്ങളിൽ വന്നു. പിന്നീട് 1987-88ൽ കോതമംഗലം ആസ്ഥാനമായി മറ്റൊരു മേഖല കൂടി രൂപം കൊണ്ടു. ജില്ലയിലെ യൂണിറ്റുകളുടെ എണ്ണത്തിലും ഈ കാലയളവിൽ വർദ്ധന രേഖപ്പെടുത്തിയിരുന്നു. 1982 ൽ 13 യൂണിറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 1987-88ൽ 63 യൂണിറ്റുകളായി.1983 ജൂലൈ 30ന് എറണാകുളം ഡി.ഇ.ഒ ഓഫീസിന് മുന്നിൽ വിദ്യാഭ്യാസ സംരക്ഷണമുന്നണിയുടെ കീഴിൽ ഉപവാസധർണ്ണ നടത്തി. വൈകുന്നേരം ബോട്ടിജെട്ടിയിൽ ചേർന്ന പൊതുയോഗത്തിൽ സെമൺ ബ്രിട്ടോ, കെ.എൻ.വിഷ്ണു എന്നിവർ സംസാരിച്ചു.1983 മാർച്ച് 13ന് എറണാകുളം മേഖലാതലത്തിൽ ഒരു വന്തായോഗം കൊച്ചി സർവ്വകലാശാലയിൽ വച്ചു നടന്നു. ശ്രീമതി ബീവി ജോൺ, മിസ്സിസ് കേരളവർമ്മ, പത്മിനി നമ്പീശൻ, ലത നമ്പീശൻ, ജോളി മാത്യു തുടങ്ങിയവരടക്കം അനവധി പേർ പങ്കെടുത്തു. എറണാകുളം ജില്ലയിൽ 1984 മെയ് 2 മുതൽ 6 വരെ വനസംരക്ഷണജാഥ നടത്തി. കാലടി പ്ശാന്റേഷനിൽ നിന്നും തുടങ്ങി കാലടിയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ജാഥ. പാണങ്കുഴി, നെടുമ്പാറ , പുതുമന, കൊമ്പനാട്, ഇല്ലിത്തോട്, കോടനാട്, കൊറ്റമരം, പാണ്ടുപാറ എന്നീ പ്രദേശങ്ങൾ താണ്ടിയായിരുന്നു 12 പേർ അടങ്ങിയ ജാഥയുടെ യാത്ര. പലയിടങ്ങളിലും സ്വീകരണങ്ങളും ചർച്ചകളും നടത്തിയിരുന്നു. ലഘുലേഖകൾ വിതരണവും ഉണ്ടായിരുന്നു. ജാഥാ ക്യാപ്റ്റൺ മോഹൻദാസ് മുകുന്ദനും മാനേജർ ടി.എം ശങ്കരനുമായിരുന്നു. കാലടിയിൽ സമാപനവുമായി ബന്ധപ്പെട്ട് ഒരു സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സെമിനാറിൽ പ്രൊഫ.എം.കെ.പ്രസാദ്, യു.കെ.ഗോപാലൻ, പ്രൊഫ.ടി.ജി.ഗോപാലകൃഷ്ണപിള്ള, പ്രൊഫ.എൻ.കെ.നമ്പൂതിരി, കെ.എൻ.വിഷുണു, ടി.എൻ ശങ്കരൻ എന്നിവർ സംസാരിച്ചു. എറണാകുളം മറൈൻ ഡ്രൈവിൽ 1984ൽ കൊച്ചി കോർപ്പറേഷൻ സംഘടിപ്പിച്ച വ്യവസായ പ്രദർശനത്തിൽ ഒരു വലിയ സ്റ്റാൾ പരിഷത്തിന്റേതായുണ്ടായിരുന്നു. ഈ സ്റ്റാളിലേക്ക് വേണ്ട പല അടിസ്ഥാനപ്രവർത്തനങ്ങളും ഡോ.യു.കെ.ഗോപാലന്റെ മേൽനോട്ടത്തിലായിരുന്നു നടന്നത്. പരിഷത്തിന്റെ സ്റ്റാൾ ധാരാളം പേരെ ആകർഷിച്ചു. സൗരോർജ്ജ അടുപ്പ് പ്രായോഗികമായി തന്നെ മനസ്സിലാക്കുവാനുതകുന്ന രീതിയിൽ അവിടെ പ്രദർശിപ്പിച്ചിരുന്നു. അതിൽ വേവിച്ചെടുത്ത ചോറും കറികളും സ്റ്റാളിൽ നിന്നിരുന്ന പ്രവർത്തകർ ഉച്ചഭക്ഷണത്തിനും മറ്റും ഉപയോഗിച്ചിരുന്നു. സ്റ്റാളിൽ സ്ഥാപിച്ചിരുന്ന ഒരു വലിയ ഗ്ളോബും തൂക്കുപാലവും കുട്ടികൾക്കിഷ്ടപ്പെട്ടവയായിരുന്നു. ഇവ രണ്ടും എക്സിബിഷനു ശേഷം സുഭാഷ് പാർക്കിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. എറണാകുളം ജില്ല ആസ്ഥാനമാക്കി ഒരു പരിസരകേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ 1986-87 കാലഘട്ടത്തിൽ തുടങ്ങിയെങ്കിലും അതു തൃശൂർക്ക് മാറ്റുകയാണുണ്ടായത്. എറണാകുളം കേന്ദ്രീകരിച്ച് 1989ൽ നടന്ന ഏറ്റവും ബൃഹത്തും മാതൃകാപരവുമായ പ്രവർത്തനമായിരുന്നു സമ്പൂർണ്ണ സാക്ഷരതാ യജ്ഞം. 1986ൽ എറണാകുളത്തു നടന്ന 23-ാം വാർഷികത്തിലെ ഒരു പ്രധാനപ്പെട്ട തീരുമാനമായിരുന്നു 5 വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ്ണ സാക്ഷരമാക്കുക എന്നത്. ഇതിന് തുടക്കം കുറിച്ച് എറണാകുളം ജില്ലയിൽ നടന്ന യജ്ഞത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള പരിഷദ് പ്രവർത്തകരോടൊപ്പം ആയിരക്കണക്കിന് വളണ്ടിയർമാരും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ദീവനക്കാരും അണിചേർന്നു. എറണാകുളത്ത് രൂപപ്പെട്ട് ഈ മാതൃക കേരളമൊട്ടാകെ വ്യാപിച്ച് അടുത്ത വർഷം തന്നെ സംസ്ഥാനം സമ്പൂർണ്ണ സാക്ഷരമായി. സാക്ഷരതാ പ്രവർത്തനത്തിന്റെ തുടർച്ചയായി സംഘടിപ്പിച്ച വികസനജാഥകൾ, അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി വിവിധ കലാരൂപങ്ങളുമായി വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് എറണാകുളത്ത് സമാപിക്കുകയുണ്ടായി.1989 ആഗസ്റ്റ് 17 മുതൽ 10 ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു ജാഥകൾ. ഇതിന്റെ ഭാഗമായി പരിഷത്ത് പഠനസംഘങ്ങൾ പശ്ചിമബംഗാൾ, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടങ്ങളിലെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയിരുന്നു. എറണാകുളത്തെ സംഘടനാ സംവിധാനഥ്ഥിനു കീഴിൽ നടന്ന മറ്റൊരു പ്രധാനപ്രവർത്തനം ഒരു പഠനമായിരുന്നു വിശാലകൊച്ചി ഭാഗത്തിന്റെ സംവഹനശേഷി പഠനം. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നാഗ്പൂരിലെ നാഷണൽ എൻവിറോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത പഠനത്തിന്റെ ഒരു ഭാഗ( സാമൂഹ്യ- സാമ്പത്തിക)മാണ് പരിഷത്ത് ഏറ്റെടുത്തത്. പ്രൊഫ. എം.കെ.പ്രസാദായിരുന്നു പ്രോജക്റ്റ് കോഡിനേറ്റർ. 1995 മുതൽ 98 വരെ നടന്ന ഗോശ്രീ പ്രക്ഷോഭം പരിസരരംഗത്തെ ശ്രദ്ധേമായ ഇടപെടലായിരുന്നു. വൈപ്പിൻ ദ്വീപിലേക്ക് 1000 ഏക്കർ കായൽ നികത്തി പാലം പണിയുന്ന പദ്ധതിക്കെതിരെ സംഘടിപ്പിച്ച സമരപരിപാടികളും നിയമയുദ്ധങ്ങളും പദ്ധതിയുടെ അടങ്കൽ തുക 500 കോടിയിൽ നിന്നും 112 കോടിയായും കായൽ നികത്തൽ 25 ഏക്കറായും ചുരുക്കി. 1996ൽ എറണാകുളം ബോട്ടുജെട്ടിയിൽ നടന്ന 60 ദിവസത്തെ യാത്രാ സത്യാഗ്രഹം ഇതിലെ പ്രധാന പ്രവർത്തനമാണ്. അന്നത്തെ ജില്ലാ പരിസര കൺവീനർ കെ.എം.ഏലിയാസ് ആയിരുന്നു. എറണാകുളം ജില്ലാകമ്മിറ്റിക്കു താൽക്കാലികമായെങ്കിലും ഒരു ഓഫീസ് ഉണ്ടാകുന്നത് 1986ലാണ്. ആദ്യം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കെട്ടിടത്തിന്റെ ഒരു മുറിയിൽ തുടങ്ങി. പിന്നീട് എറണാകുളം നോർത്തിലെ ഒരു മുറിയിലേക്കും അതിനു ശേഷം കലൂർ- കത്തൃക്കടവ് റോഡിലെ ഒരു കെട്ടിടത്തിലേക്കും മാറി. തുടർന്ന് പാലാരിവട്ടത്ത് മാറി മാറി മൂന്ന് കെട്ടിടങ്ങളിൽ പ്രവർത്തിച്ചു. അതിനുശേഷം ഇടപ്പിള്ളി ടോളിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് ഈ കെട്ടിടം സ്വന്തമാക്കുകയും ഒന്നാം നില പണിയുകയും ചെയ്തു. പുസ്തക വില്പനയിലൂടെയും പ്രവർത്തകരിൽ നിന്നുള്ള സമാഹരണത്തിലൂടെയുമാണ് ഇതിനുള്ള സാമ്പത്തികെ കണ്ടെത്തിയത്. സംഘടനയുടെ സംസ്ഥാനവാർഷികങ്ങളിൽ ആറെണ്ണം എറണാകുളം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. 1970ലെ എട്ടാം സംസ്ഥാന വാർഷികമാണ് ആദ്യത്തേത്. പിന്നീട് പന്ത്രണ്ടാം വാർഷികം 1974ൽ ഭാരതീയ വിദ്യാഭവൻ ഹാളിൽ വച്ചും 23-ാം വാർഷികം 1986ൽ മഹാരാജാസ് കോളേജിലും 28-ാം വാർഷികം 1991ൽ കൊച്ചി സർവ്വകലാശാലയിലും 35-ാം വാർഷികം 1998ൽ ഇടപ്പിള്ളിയിൽ വച്ചും 43-ാം വാർഷികം 2006ൽ പറവൂരിൽ വച്ചുമാണ് നടന്നത്. വൈവിധ്യമാർന്ന അനുബന്ധ പരിപാടികളാൽ 1997ലെ ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിൽ വെച്ചു നടന്ന പ്രവർത്തനക്യാമ്പും 2010ൽ അങ്കമാലിയിൽ നായത്തോട് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന പ്രവർത്തകക്യാമ്പും സ്മരണയിൽ നിൽക്കുന്നു. കൂടുതൽ വായനയ്ക് എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം എന്ന താൾ കാണു

ജില്ലാപ്രവർത്തകയോഗം ജൂലൈ 10

ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാപ്രവർത്തകയോഗം ജൂലൈ പത്താം തീയതി ഞായറാഴ്ച കടയിരുപ്പ് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ രാവിലെ 10.30 ന് ജില്ലാ പ്രസിഡൻ്റ് ഡോ.എൻ.ഷാജിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു.കടയിരുപ്പിൽ ജൂൺ 10,11,12 എന്നീ തീയതികളിൽ നടന്ന അൻപത്തിയൊൻപതാം സംസ്ഥാനസമ്മേളനത്തിനായുള്ള മുന്നൊരുക്കങ്ങൾ, സമ്മേളനപരിപാടികൾ,വരവുചെലവു കണക്ക് എന്നിവ അവതരിപ്പിച്ചു കൊണ്ട് സ്വാഗതസംഘം ജനറൽ കൺവീനർ പ്രൊഫ: പി.ആർ.രാഘവൻ,കേന്ദ്ര നിർവ്വാഹക സമിതിയംഗം ശ്രീ.പി.എ.തങ്കച്ചൻ എന്നിവർ സമ്മേളനത്തെ സംബന്ധിച്ചുള്ള ഹ്രസ്വാവലോകനം നടത്തുകയുണ്ടായി. സംഘാടനത്തിലുള്ള മികവ്,നിർവ്വഹണത്തിലുള്ള മിതത്വം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ സമ്മേളനമെന്ന് അവർ ഇരുവരും അഭിപ്രായപ്പെട്ടു.

തുടർന്ന് പരിഷത്ത് ജനറൽ സെക്രട്ടറി ശ്രീ.ജോജി കൂട്ടുമ്മൽ സംഘടനയുടെ ഈ വർഷത്തെ ഭാവി പ്രവർത്തനപരിപാടികൾ അവതരിപ്പിച്ചു.*'നവ കേരളത്തിനായുള്ള സുസ്ഥിരവികസനം'* എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഈ വർഷം സംഘടന നടത്താനിരിക്കുന്ന  പ്രധാന പ്രവർത്തനപരിപാടി(ഘടക പരിപാടികളുൾപ്പടെ) അദ്ദേഹം പ്രത്യേകമായി വിശദീകരിക്കുകയുണ്ടായി.ഗ്രൂപ്പുകളായി തിരിഞ്ഞുള്ള വിശദമായ ചർച്ചകൾക്കുശേഷം നടന്ന പൊതുചർച്ചയോടു പ്രതികരിച്ചു കൊണ്ട് ജനറൽസെക്രട്ടറി വിഷയ ക്രോഡീകരണം നടത്തി.

*തീരുമാനങ്ങൾ*

ജൂലൈ 31 നകം അംഗത്വ പ്രവർത്തനം പൂർത്തിയാക്കുക(പുതിയ യൂണിറ്റുകളുൾപ്പടെ).എല്ലാ പ്രാദേശിക സർക്കാർ പരിധിയിലും ഒരു യൂണിറ്റെങ്കിലും ----

ജൂലൈ 16ന് ചാന്ദ്രദിനം ഏകദിന ശില്പശാല പരിഷദ് ഭവനിൽ

ജൂലൈ 20നകം എല്ലാ മേഖലാ വിഷയ സമിതികളുടേയും രൂപീകരണം

മേഖല കൺവെൻഷനുകൾ സമയക്രമം

ഓരൊ യൂണിറ്റിലും ചുരുങ്ങിയത് ഒരു ബാലവേദിയെങ്കിലും

ബാലോത്സവം,വിജ്ഞാനോത്സവം എന്നിവക്കുള്ള തയ്യാറെടുപ്പുകൾ,മുന്നൊരുക്കങ്ങൾ

ജെൻറർ നയരേഖയെ സംബന്ധിച്ച് ഏകദിന ജില്ലാതല ശില്പശാല

മരുന്നുവില വർദ്ധനവിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, പ്രതിഷേധപരിപാടികൾ.

ഏകലോകം ഏകാരോഗ്യം തുടർക്ലാസുകൾ.

ഡിജിറ്റൽ സാക്ഷരത,

അക്ഷരം എന്നീ പരിപാടികൾ,KSSP ചാനൽ,സൈറ്റുകൾ,ലൂക്ക എന്നിവയുടെ പ്രചാരണം തുടങ്ങിയവ യുവസമിതിയുടെ സഹകരണത്തോടെ.

എല്ലാ മേഖലയിലും മേഖലയിലെ യുവതീയുവാക്കളുടെ

കൂട്ടായ്മകളായി മേഖലാ യുവസമിതികൾ അടിയന്തരമായി രൂപീകരിക്കും

വികസന മേഖലയിലെ പ്രവർത്തനങ്ങൾ പ്രാദേശിക ഇടപെടലുകൾ എന്ന നിലയിൽ പല പ്രദേശത്തും നടന്നു വരുന്നുണ്ട്.കൂടുതലായുള്ള സാദ്ധ്യതകൾ

വല്ലാർപാടം പദ്ധതി -എറണാകുളം മേഖല,മെട്രോപദ്ധതി വിലയിരുത്തൽ - ആലുവ മേഖല, അതിഥി തൊഴിലാളികൾ - പെരുമ്പാവൂർ മേഖല(പ്രത്യേകിച്ച് അശമന്നൂർ യൂണിറ്റ് പ്രാദേശിക തലത്തിൽ) എന്നിവർ സൂക്ഷ്മതല പഠനപരിപാടിയിലുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രധാന പ്രവർത്തനപരിപാടി

സംബന്ധിച്ചുള്ള വിശദമായ കർമ്മപദ്ധതി മേഖല കൺവെൻഷനുകൾക്കു ശേഷം രൂപീകരിക്കും.

വൈകിട്ട് 4.30ന്

ജില്ലാപ്രവർത്തകയോഗം അവസാനിച്ചു.

എറണാകുളം ജില്ലാ സമ്മേളനം - 2022

2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 - ന് ഓൺലൈനായും 24 - ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്.

ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ ആർ ശാന്തിദേവി റിപ്പോർട്ടും ട്രഷറർ കെ എൻ സുരേഷ് വരവു- ചെലവു കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റർ കെഎം സാജു ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ട് പ്രതികരണങ്ങളെ തുടർന്ന് പ്രമേയ അവതരണവും അന്നേ ദിവസം നടന്നു.

ഏപ്രിൽ 24ന് രാവിലെ 10ന് തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാരംഭിച്ച പൊതുസമ്മേളനം തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രമതി രമാ സന്തോഷ് ഉദ്ഘാടനം ചെയ്തു.  ഡോ. വൈശാഖൻ തമ്പി ചിന്തയും ചിന്താക്കുഴപ്പങ്ങളും എന്ന വിഷയത്തിൽ ഉദ്ഘാടന ക്ലാസ്സ് എടുത്തു. വ്യക്തിനിഷ്ഠയെ മാറ്റി വസ്തുനിഷ്ഠയെ ഉറപ്പിക്കുന്ന മാർഗം ശാസ്ത്രത്തിന്റേതു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നിന്നും സ്വീകരിക്കുന്ന അറിവുകൾ വഴി മെന്റൽ മോഡലിങ് നടക്കുന്നുണ്ട്. വഴിയിൽ  ഇരിക്കുന്ന കല്ല് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ഒരാൾ ഉറച്ചു വിശ്വസിക്കുമ്പോൾ തന്നെ മറ്റൊരാൾ അങ്ങനെ കഴിയില്ല എന്ന് തിരിച്ചറിയുന്നതും ഇതുകൊണ്ടാണ്.

സാലിമോൻ നേതൃത്വം നൽകിയ സ്വാഗതഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി ബി വിനോദ് സ്വാഗതം പറഞ്ഞു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലയിൽ വെച്ചു നടക്കുന്ന സംസ്ഥാന വാർഷികത്തിന്റെ ഓൺലൈൻ പ്രചാരണോദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ  കെ വി കുഞ്ഞികൃഷ്ണൻ മാഷിന്റെ സന്ദേശം പങ്കുവച്ചുകൊണ്ട് മുഴുവൻ പ്രതിനിധികളും ചേർന്ന് നിർവഹിച്ചു. ഇതിനായി കോഓർഡിനേറ്റർ അഭിലാഷ് അനിരുദ്ധൻ നേതൃത്വം നൽകി. സ്വാഗത സംഘം വൈസ് ചെയർമാൻ ഡോ. ആർ ശശികുമാർ നന്ദി പറഞ്ഞു.

രണ്ടാം ദിവസം രാവിലെ 11 30ന് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ സംഘടനാരേഖ നിർവാഹക സമിതി അംഗം ഡോ കെ രാജേഷ് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേൽ നടന്നുവരുന്ന കെ-റെയിൽ പഠനത്തിന്റെ പുരോഗതി വിലയിരുത്തി സംസാരിച്ചു.  സംഘടനാരേഖ ചർച്ചയെത്തുടർന്ന് ജില്ലയിൽ വെച്ചു നടക്കുന്ന സംസ്ഥാന വാർഷികത്തോടനുബന്ധിച്ച് നടക്കേണ്ട പ്രവർത്തനങ്ങൾ സ്വാഗതസംഘം ജനറൽ കൺവീനർ പ്രൊഫ.  പി ആർ രാഘവൻ വിശദീകരിച്ചു. സംസ്ഥാന വാർഷികത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ശാസ്ത്രോത്സവങ്ങൾ, യുവത,  ശാസ്ത്ര സംവാദങ്ങൾ, വീട്ടുമുറ്റ ക്ലാസുകൾ തുടങ്ങി വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു

സംസ്ഥാന സെക്രട്ടറി നാരായണൻ കുട്ടി കെ എസ് ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. നിർവാഹകസമിതി അംഗം ഡോ. എം രഞ്ജിനി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

ഡോ. എൻ ഷാജി (പ്രസിഡന്റ്),  കെ കെ കുട്ടപ്പൻ, സിമി ക്ലീറ്റസ് (വൈസ് പ്രസിഡന്റുമാർ) കെ പി സുനിൽകുമാർ (സെക്രട്ടറി),  പി വി വിനോദ്, ടി പി ഗീവർഗീസ് (ജോ. സെക്രട്ടറിമാർ) കെ എൻ സുരേഷ് (ട്രഷറർ) എന്നിവരെയും  ഓഡിറ്റർമാരായി ടി എൻ സുനിൽ കുമാറിനെയും എം സി സുരേന്ദ്രനെയും തെരഞ്ഞെടുത്തു.

സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിലൂടെ  മാതൃക സൃഷ്ടിച്ചതുപോലെ ജില്ലയിൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ യജ്ഞം സംഘടിപ്പിക്കണമെന്ന് ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഔദ്യോഗിക - അനൗദ്യോഗിക സംവിധാനങ്ങളെയും ജനങ്ങളെയും അണിനിരത്തി ജനകീയ ക്യാമ്പയിൻ രൂപപ്പെടണം എന്നും ആഹ്വാനം ചെയ്തു.

ഡോക്ടർ കെ ജി പൗലോസ് ചെയർമാനും എം സി ജിനദേവൻ ജനറൽ കൺവീനറുമായുള്ള സ്വാഗതം സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ജില്ലാ  വാർഷികം അംഗീകരിച്ച പ്രമേയം

സാക്ഷരതായജ്ഞത്തിലൂടെ  മാതൃക സൃഷ്ടിച്ചത് പോലെ എറണാകുളം ജില്ല മാലിന്യ സംസ്കരണ യജ്ഞം സംഘടിപ്പിക്കുക

(പരിഷത്ത് ജില്ലാ  വാർഷികം അംഗീകരിച്ച പ്രമേയം)

കേരള പഞ്ചായത്ത് രാജ് മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരവും 2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രകാരവും ഇവയോടനുബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെയും ഉത്തരവുകളുടേയും അടിസ്ഥാനത്തിലും ശുചിത്വ മാലിന്യ സംസ്കരണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. ഖരമാലിന്യ പരിപാലന ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട ദേശീയ ഹരിത ട്രിബ്യൂണൽ  ശക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല ചില കോർപ്പറേഷനുകളും  ചില മുനിസിപ്പാലിറ്റികളും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതിന് പിഴ ചുമത്തിയിട്ടുമുണ്ട്. 2017 ഏപ്രിൽ മുതൽ ഹരിത കേരളം മിഷന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണം ഒരു ഉപ മിഷനായിത്തന്നെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.


അജൈവ മാലിന്യ ശേഖരണത്തിനും അവ തരംതിരിച്ച്  പുനചംക്രമണത്തിന് കൈമാറുന്നതിനുമുള്ള ഹരിതകർമ്മസേനകളും  അവയെ ഏകോപിപ്പിക്കുന്നതിന്  ആക്രഡിറ്റഡ്  ഹരിത സഹായ സംഘങ്ങളും നിലവിലുണ്ട്. ഇപ്പോഴാണെങ്കിൽ ജൈവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ ഉപാധികൾ  ലഭ്യമാണ്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ബോധ്യത്തോടെ അവ ഉപയോഗിച്ച് തങ്ങളുടെ വിടും പുരയിടവും മാലിന്യരഹിതമാക്കുന്നതിൽ വിജയിച്ച കുടുംബങ്ങളുണ്ട്. മാലിന്യമില്ലാത്ത തെരുവുകളും വൃത്തിയുളള ജലാശയങ്ങളും പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയും സൃഷ്ടിച്ചുകൊണ്ട് സമ്പൂർണ്ണ ശുചിത്വം കൈവരിക്കാൻ കേരളത്തിൽ തന്നെ ഏതാനും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഇങ്ങനെയുള്ള മാതൃകകളുണ്ടായിട്ടും മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ ഉപാധികൾ  ലഭ്യമായിട്ടും ബഹുഭൂരിഭാഗം തദ്ദേശഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നില്ലന്നതാണ് യാഥാർത്ഥ്യം. നാലു വർഷക്കാലക്കാലത്തിലേറെ  നീണ്ട പ്രവർത്തനങ്ങൾക്കു ശേഷവും പരാജയപ്പെടുന്നതിനു കാരണം ജനങ്ങളെ പങ്കാളികളാക്കുന്നതിന് കഴിയാതെ പോയതാണ്. ഞങ്ങളുടെ മാലിന്യം ഞങ്ങളുടെ ഉത്തരവാദിത്തം എന്ന ശുചിത്വ സംസ്കാരമുള്ള സമൂഹമായി കേരളം മാറേണ്ടതുണ്ട്.

കേരളത്തിലെ മുഴുവൻ കുടുംബങ്ങളും സ്ഥാപനങ്ങളും പങ്കാളികളാകുന്ന മാലിന്യ സംസ്കരണ യജ്ഞത്തിലൂടെ മാത്രമേ അതിന് കഴിയൂ. ഔദ്യോഗിക സംവിധാനങ്ങളെയും അനൗദ്യോഗിക സംവിധാനങ്ങളെയും ജനങ്ങളെയും ഒരുപോലെ അണിനിരത്തി സമ്പൂർണ സാക്ഷരത യജ്ഞം വിജയിപ്പിച്ച്  കേരളത്തിനു മാത്രമല്ല ഇന്ത്യക്ക് തന്നെ മാതൃക കാട്ടിയത് പോലെ ഇക്കാര്യത്തിലും എറണാകുളം ജില്ലക്ക്  മാതൃക കാണിക്കാൻ കഴിയണം. ഇതിനായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ   സ്ഥാപനങ്ങളും നേതൃത്വം നൽകണമെന്നും ജനങ്ങൾ ഇക്കാര്യത്തിൽ സർവാത്മനാ പങ്കാളികളാകണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ സമ്മേളനം അഭ്യർത്ഥിക്കുന്നു

സംസ്ഥാന വാർഷിക സ്വാഗത സംഘംരൂപീകരിച്ചു

 
P V Sreenijin M L A


മെയ് 28,29 തീയതികളിൽ എറണാകുളം ജില്ലയിൽ വച്ചു നടക്കുന്ന  ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തി ഒൻപതാം സംസ്ഥാന വാർഷിക സംഘാടനത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. മാർച്ച് 27നു  കോലഞ്ചേരി കടയിരുപ്പ് ഗവ. ഹൈസ്കൂളിൽ  വച്ചു നടന്ന  രൂപീകരണയോഗം പി വി ശ്രീനിജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രൊഫ പി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ പുഷ്പ ദാസ്, സി പി ഐ  എം ഏരിയ സെക്രട്ടറി പി കെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ജോജി കൂട്ടുമ്മേൽ ആമുഖം പറഞ്ഞു. ജില്ലയിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന അനുബന്ധപരിപാടികൾ പ്രൊഫ പി ആർ രാഘവനും  സമ്മേളന സംഘാടനത്തിന്റെ ബജറ്റ് നിർവാഹകസമിതി അംഗം പി എ തങ്കച്ചനും അവതരിപ്പിച്ചു.

തെരഞ്ഞെടുത്ത ഫോട്ടോകൾ

"https://wiki.kssp.in/index.php?title=എറണാകുളം&oldid=11673" എന്ന താളിൽനിന്ന് ശേഖരിച്ചത്