അജ്ഞാതം


"എറണാകുളം (മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7,834 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:07, 7 ഡിസംബർ 2021
വരി 154: വരി 154:
സാക്ഷരതാ പ്രവർത്തന കാലത്തു പള്ളിലാങ്കരയിലും ഗ്ലാസ് കോളനിയിലും ഉണിച്ചിറയിലും യൂണിറ്റുകൾ ഉണ്ടായിരുന്നു എങ്കിലും പിൽക്കാലത്തു അവയുടെ പ്രവർത്തനം നിന്നുപോയി. അതുപോലെ കങ്ങരപ്പടി, എച്,എം.ടി. കോളനി,കളമശ്ശേരി യൂണിറ്റുകൾ ജനകീയാസൂത്രണക്കാല പ്രവർത്തനങ്ങൾക്ക് ശേഷം ക്രമേണ നിർജീവമായി. കേരളത്തിന്റെ വ്യയസായ തലസ്ഥാനം ,വാണിജ്യ മേഖല, ജില്ലാ ആസ്ഥാനം എന്നിവ ഉൾക്കൊള്ളുന്ന പ്രദേശം ആകയാൽ, സ്ഥിരതാമസക്കാരിലും കൂടുതൽ താൽക്കാലിക താമസക്കാരായതും പ്രവർത്തനങ്ങളിലെ ഏറ്റ കുറച്ചിലുകൾക്കു കാരണമാണ്.
സാക്ഷരതാ പ്രവർത്തന കാലത്തു പള്ളിലാങ്കരയിലും ഗ്ലാസ് കോളനിയിലും ഉണിച്ചിറയിലും യൂണിറ്റുകൾ ഉണ്ടായിരുന്നു എങ്കിലും പിൽക്കാലത്തു അവയുടെ പ്രവർത്തനം നിന്നുപോയി. അതുപോലെ കങ്ങരപ്പടി, എച്,എം.ടി. കോളനി,കളമശ്ശേരി യൂണിറ്റുകൾ ജനകീയാസൂത്രണക്കാല പ്രവർത്തനങ്ങൾക്ക് ശേഷം ക്രമേണ നിർജീവമായി. കേരളത്തിന്റെ വ്യയസായ തലസ്ഥാനം ,വാണിജ്യ മേഖല, ജില്ലാ ആസ്ഥാനം എന്നിവ ഉൾക്കൊള്ളുന്ന പ്രദേശം ആകയാൽ, സ്ഥിരതാമസക്കാരിലും കൂടുതൽ താൽക്കാലിക താമസക്കാരായതും പ്രവർത്തനങ്ങളിലെ ഏറ്റ കുറച്ചിലുകൾക്കു കാരണമാണ്.


എറണാകുളം മേഖലയിലും യൂണിറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിച്ച് സാക്ഷരതാ പ്രവർത്തന കാലത്ത് അമ്പതിന് മുകളിലായിരുന്നു.
എറണാകുളം മേഖലയിലും യൂണിറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിച്ച് സാക്ഷരതാ പ്രവർത്തന കാലത്ത് അമ്പതിന് മുകളിലായിരുന്നു.മഹാരാജാസിലേ ബോട്ടണി വകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന പ്രസാദ് സാറിന്റെ മുറിയായിരുന്നു പരിഷത്തിന്റെ ജില്ലാ കമ്മറ്റി ഓഫീസുപോലെ പ്രവർത്തിച്ചിരുന്നത്. അവിടെ നിന്നും AKG റോഡിലുള്ള ഇന്നത്തേ ഓഫീസും സ്ഥലവും കരസ്ഥമാക്കുന്നതിൽ ടോൾ യൂണിറ്റ് നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. പരിഷത്തിന്റെ പ്രധാന പ്രസിദ്ധീകരണങ്ങളായ എന്തുകൊണ്ട് എന്തുകൊണ്ട്, ശാസ്ത്രകൗതുകം എന്നിവ വ്യാപകമായി പ്രചരിപ്പി ച്ചും ബോണ്ടുകളിലൂടെ പണം സമാഹരിച്ചും യൂണിറ്റ് പരിധിയിലുള്ള പരിഷദ് ഭവൻ എന്ന അഭിമാനത്തിൽ ടോൾ യൂണിറ്റും പങ്കാളികളായി.
 
നടരാജൻ, ജോർജ്, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പുകയില്ലാത്ത അടുപ്പും വ്യാപകമായി പ്രചരിപ്പിച്ചു. ആദ്യ കാല പ്രവർത്തകരെല്ലാം ഇത്തരം പ്രവർത്തനങ്ങളിൽ പരിശീലനം നേടിയിരുന്നു.
 
പ്രാദേശികമായി ഏറ്റെടുത്ത തനത് പ്രവർത്തനങ്ങളും സാക്ഷരത ജനകീയാസൂത്രണം എന്നിവയിലുള്ള ഇടപെടലും മുൻകൈയും സംഘടനയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. സാക്ഷരത പ്രസ്ഥാനത്തിൽ സംഘടനയുടെ സമഗ്രമായ ഇടപെടൽ അംഗസംഖ്യയിലും പ്രവർത്തനങ്ങളിലും കുതിച്ചു ചാട്ടം ഉണ്ടാക്കി. പ്രവർത്തകരുടെ ആത്മബലം വർദ്ധിപ്പിക്കുവാനും പൊതു പ്രവർത്തനത്തിൽ സജീവമാകാനുള്ള കരുത്ത് നൽകാനും സംഘടനക്കും കഴിഞ്ഞു.
സാക്ഷരത കാലത്തേ മറക്കാനാകാത്ത ഒത്തിരി അനുഭവങ്ങൾ മുൻ കാല പ്രവർത്തകർ അയവിറക്കി. രാത്രി കാലങ്ങളിൽ നീണ്ടു നിൽക്കുന്ന ക്ലാസ്സുകളും മീറ്റിങ്ങുകളും കഴിഞ്ഞു പ്രവർത്തകർ രാവിലെ പിരിഞ്ഞു പോകും. ഇന്നത്തെ പോലെ ആശയവിനിമയസങ്കേതങ്ങൾ ഇല്ലാതിരുന്നതിനാൽ, വിവരങ്ങൾ കൈമാറാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. ഒരിക്കൽ വി.രവീന്ദ്രൻ എന്ന പ്രവർത്തകന്റെ വീട്ടിലെ യോഗം കഴിഞ്ഞു രാവിലെ പോയ ശ്രീ. ദേവരാജന്റെ സഹധർമ്മിണി അന്തരിച്ച വിവരം അദ്ദേഹത്തെ അറിയിക്കാൻ വീട്ടിൽ നിന്നും ആളു വന്നു. ഏതു യൂണിറ്റിലാണ് പോയതെന്ന് അറിയാതെ പ്രവർത്തകർ ഉച്ചവരെ അന്വേഷിച്ചു നടന്നിട്ടു പനമ്പുകാട് യൂണിറ്റിൽ വച്ച് കണ്ടു മുട്ടി വിവരം ധരിപ്പിച്ചതും ഓര്മയിലുള്ളവരുണ്ട്. ബാലവേദിയുടെ ഭാഗമായി നടന്നിരുന്ന സഹവർത്തിത്വ ക്യാമ്പുകളുടെ ഗൃഹാതുര ഓർമ്മകളും പലരും പങ്കു വച്ചു. 
പ്രവർത്തനം വിപുലീകരിക്കുന്നതിനായി സാക്ഷരതാക്കാലത്തു എറണാകുളം മേഖല വിഭജിച്ചു ഇടപ്പള്ളി മേഖല ശ്രീ.എഴുപുന്ന ഗോപി സെക്രട്ടറിയായി രൂപീകരിച്ചിരുന്നു എങ്കിലും രണ്ടു വർഷങ്ങൾക്ക് ശേഷം പ്രവർത്തനം നിർത്തി എറണാകുളം മേഖലയിൽ ലയിക്കുകയും ചെയ്തതും ചരിത്രത്തിന്റെ ഭാഗമാണ്.
 
രണ്ടാമത്തെ സംസ്ഥാന കലാജാഥയുടെ റിഹേഴ്സൽ ക്യാമ്പ് പത്തു ദിവസം കോതാട് വായനശാലയിൽ വച്ച് നടത്തുകയുണ്ടായി . ക്യാമ്പ് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ചിട്ടപ്പെടുത്തിയ ഭാഗങ്ങൾ കോതാട് ദ്വീപിന്റെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു.വളരെ പ്രശസ്തരായ ശാസ്ത്രജ്ഞരും അധ്യാപകരും അടങ്ങിയ ജാഥാ സംഘം ശംഖുമൂതി ചെണ്ടകൊട്ടി വഴിവക്കിൽ നിന്ന് വേഷവിധാനങ്ങളോടുകൂടി കലാപ്രകടനം നടത്തിയത് ഗ്രാമാന്തരീക്ഷത്തിൽ വലിയ ചലനം സൃഷ്ടിച്ചു. ഓരോ ദിവസത്തെ അവതരണത്തിന്റെ അവസാനം പിറ്റേ ദിവസത്തെ സ്ഥലം അറിയിക്കും. ദിവസം കഴിയുംതോറും കാണികളുടെ എണ്ണം കൂടിക്കൂടി വന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞതോടെ ജനങ്ങൾക്ക് സ്‌നേഹവും ആരാധനയും. കൂടി
 
വന്നു. ആ ദ്വീപിനു അതൊരു പുതിയ അനുഭവമായിരുന്നു . സൗജന്യമായി ചായയും പലഹാരവും നൽകുന്നതോടൊപ്പം കടകളിൽ നിന്നും വാങ്ങുന്ന ചെറിയ സാധനങ്ങൾക്ക് വില വാങ്ങാതിരിക്കലും ഒക്കെ ഗ്രാമീണ നൈര്മല്യത്തിന്റെ ഗൃഹാതുര ഓർമ്മകളായി അന്നു അവിടെ സഹകരിച്ചിരുന്ന ശ്രീ.വി.രവീന്ദ്രൻ പങ്കുവച്ചു..
{| class="wikitable"
{| class="wikitable"
|
|
113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9972" എന്ന താളിൽനിന്ന് ശേഖരിച്ചത്