"ഐസ് ഓൺ ഐസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
=സംസ്ഥാന തല പരിശീലനം=
=സംസ്ഥാന തല പരിശീലനം=
#എച്ചിലാം വയൽ  അസ്ട്രോ വാനനിരീക്ഷണ കേന്ദ്രം.
#എച്ചിലാം വയൽ  അസ്ട്രോ വാനനിരീക്ഷണ കേന്ദ്രം.
വടക്കൻ ജില്ലകൾക്കുള്ള വർക്കഷോപ്പ് കണ്ണൂർ ജില്ലയിലെ എച്ചിലാംവയലിലുള്ള ആസ്ട്രോ വാനനിരീക്ഷണനിലയത്തിൽ വച്ച് നടന്ന പരിശീലനത്തിൽ 75 പേർ  പങ്കെടുത്തു.
വടക്കൻ ജില്ലകളിൽ നിന്നുള്ളവർക്കയി കണ്ണൂർ ജില്ലയിലെ എച്ചിലാംവയലിലുള്ള ആസ്ട്രോ വാനനിരീക്ഷണനിലയത്തിൽ വച്ച് നടന്ന വർക്കഷോപ്പിൽ  75 പേർ  പങ്കെടുത്തു.
#സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം.
#സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം.
തെക്കൻ ജില്ലകൾക്കുളിൽ നിന്നുള്ളവർക്കായുള്ള വർക്കഷോപ്പ് തിരുവനന്തപുരത്തെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിൽ വച്ച് നടന്നു.ഇതിൽ 52 പേർ പങ്കെടുത്തു.
തെക്കൻ ജില്ലകൾക്കുളിൽ നിന്നുള്ളവർക്കായുള്ള വർക്കഷോപ്പ് തിരുവനന്തപുരത്തെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിൽ വച്ച് നടന്നു.ഇതിൽ 52 പേർ പങ്കെടുത്തു.
=ജില്ലാതല പരിശീലനം=  
=ജില്ലാതല പരിശീലനം=  
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, മലപ്പുറം എന്നീ 8 ജില്ലകളിൽ പരിശീലനങ്ങൾ നടന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, മലപ്പുറം എന്നീ 8 ജില്ലകളിൽ പരിശീലനങ്ങൾ നടന്നു.

19:04, 30 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സി/2012 എസ്1 എന്ന വാൽനക്ഷത്രം ഐസോൺ2013 നവംബർ 28 ന് സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്നു.ആ വാൽനക്ഷത്രത്തെ വരവേൽക്കാനും, ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്ര പ്രചാരണ പരിപാടികൾ നടത്തുന്നതിനും വേണ്ടി പരിഷത്ത് കേരളത്തിൽ "ഐസോൺ ഉത്സവം" നടത്തുന്നു

ഐസോൺ

റഷ്യയിലെ ഇന്റർ നാഷണൽ സയന്റിഫിക് ഒപ്റ്റിക്കൽ നെറ്റ് വർക് അഥവാ ഐസോൺ (ISON) എന്ന നിരീക്ഷണശാലയിലെ 16 ഇഞ്ച് പ്രതിഫലന ദൂരദർശിനി ഉപയോഗിച്ചാണ് ഈ വാൽനക്ഷത്രം 2012 സപ്തംബർ 21 നു കണ്ടുപിടിക്കപ്പെട്ടത്.ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ പേരിടൽ പ്രകാരമാണ് ഐസോണിന് C/2012 S1എന്നപേര് ലഭിച്ചത് .ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയായ CoLiTecൽ ജോലിചെയ്യുന്ന വിറ്റാലി നെവ്സ്കി, ആർടിയോൺ നോവികൊനോക് എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ് ഈ ധൂമകേതുവിനെ കണ്ടെത്തുന്നത്.2013 നവംബർ 28 ന് ഈ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്ന സമയത്ത് സൂര്യകേന്ദ്രത്തിൽ നിന്നും കേവലം 1,100,000 കിലോമീറ്റർ മാത്രം അകലേക്കൂടിയാണ് കടന്നുപോകുക എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.ഭ്രമണപഥത്തിന്റെ സവിശേഷത കാരണം ഊർട് മേഘത്തിൽ നിന്നും അപൂർവമായി മാത്രം വന്നെത്തുന്ന ഒരു വാൽനക്ഷത്രമാണ് ഐ.എസ്.ഒ.എൻ എന്നു കരുതുന്നു.പത്ത് ദശലക്ഷം വർഷങ്ങൾക്കുമുമ്പായിരിക്കും ഐസൊൺ ഇതിനു മുമ്പ് ഭൂമിയുടെ സമീപത്തിലൂടെ കടന്നുപോയിട്ടുണ്ടാകുക എന്നാണ് ശാസ്ത്രലോകം കരുതുന്നത്.2013 ഒക്ടോബർ അവസാനം മുതൽ ഒരു ബൈനോക്കുലർ കൊണ്ടോ സാധാരണ ടെലിസ്കോപ്പ് ഉപയോഗിച്ചോ ഈ ധൂമകേതുവിനെ അതിനെ രാവിലെ സൂര്യോദയത്തിന് മുമ്പായി കാണാൻ കഴിയുമെന്ന് കരുതുന്നു.പരിഷത്തിനോടൊപ്പം ദേശീയ തലത്തിൽ എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിലും ഇന്ത്യ ഒട്ടാകെ വിപുലമായ പരിപാടികൾ നടന്നു വരികയാണ്.

പരിപാടികൾ

ഐസോണിനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് പരിഷത്ത് നടക്കുന്ന പരിപാടികളെ എല്ലാം ചേർത്ത് ഐസോൺ ഉത്സവം എന്നാണ് അറിയപ്പെടുന്നത്.

അനുബന്ധ പരിപാടികൾ

വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകളും കോളേജുകളും ബാലവേദികളും യുവസമിതികളും കേന്ദ്രീകരിച്ചും,പൊതുജനങ്ങൾക്കായി വായനശാലകൾ, ക്ലബ്ബുകൾ, വീട്ടുമുറ്റങ്ങൾ, കുടുംബശ്രീകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

  • ശാസ്ത്രക്ലാസുകൾ
  • നക്ഷത്രനിരീക്ഷണം
  • സഹവാസക്യാമ്പുകൾ
  • പോസ്റ്റർപ്രദർശനം
  • ഐസോണിനെ കാണൽ

നക്ഷത്രപരിചയം

തെളിഞ്ഞ ആകാശമുള്ള ഒരു ദിവസം രാത്രി 8 മണിക്ക് ആകാശവാണിയിലൂടെ കെ.പാപ്പൂട്ടി പ്രഭാഷണം നടത്തുകയും അതേ സമയം തന്നെ പ്രഭാഷണം കേട്ടുകൊണ്ട് ജനങ്ങൾ, കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടേറെയിടങ്ങളിൽ നടക്കുന്ന കൂട്ടായ്മകളിൽ, ആകാശത്തുനോക്കി നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ഒരു പരിപാടിയും നടത്തുന്നതിനായും ഉദ്ധേശിക്കുന്നു. സാധാരണ 4-6 ഇഞ്ച് ടെലസ്കോപ്പുകളിലൂടെ കാണാൻ കഴിയുന്നത്ര കാന്തിമാനം ഐസോണിന് ആയാൽ പരിഷത്ത് പ്രവർത്തകരുടെ കൈവശമുള്ളതും ബി.ആർ.സി.കളിലും മറ്റും ഉള്ളതുമായ അത്തരം ടെലസ്കോപ്പുകൾ ഉപയോഗിച്ച് വെളുപ്പാൻകാലത്ത് ഐസോണിനെ പൊതുജനങ്ങൾക്ക് നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ പരിഷറ്റ് ആഭിമുഖ്യത്തിൽ നടക്കുന്നതോടൊപ്പം തന്നെ ബി.ആർ.സി.കൾക്ക് കുട്ടികളെ കാണിച്ചുകൊടുക്കുന്നതിനുള്ള സഹായവും ചെയ്തുകൊടുക്കുന്നു.ഇതിന്റെ ഭാഗമായി പോസ്റ്ററുകളും പ്രചരണ പ്രവർത്തനങ്ങളുമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ജാഥകൾ നടത്താനും ആലോചനകളുണ്ട്. സ്കൂളുകൾക്ക് പ്രവേശന കവാടങ്ങളിൽ "ഐസോണിന് സ്വാഗതം" ബാനർ പ്രദർശിപ്പിക്കാനുള്ള നടപടികളും നടന്നു വരുന്നു.

പരിശീലനം

എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതലത്തിൽ ബംഗളൂരു, ഭോപ്പാൽ, ഗോഹാട്ടി എന്നിവിടങ്ങളിൽ നടന്ന മൂന്നു ദേശീയ വർക്ക്ഷോപ്പുകളിൽ നിരവധിപേർക്ക് പരിശീലനം ലഭിച്ചു. ബംഗളൂരു വർക്ക്ഷോപ്പിൽ കേരളത്തിൽ നിന്നും റിസോഴ്സ് പേഴ്സൺസ് ആയ ടി.ഗംഗാധരൻ, പ്രൊ.പാപ്പൂട്ടി എന്നിവർ പങ്കെടുത്തു.ഇവരെ കൂടാതെ 7 പേർ പരിശീലനത്തിനായി ബംഗളൂരു വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്ന് കേരളത്തിൽ സംസ്ഥാനതല വർക്ക്ഷോപ്പുകൾ രണ്ടിടത്തു നടന്നു.

വർക്ക്ഷോപ്പുകലിലെ ക്ലാസ്സുകൾ

കണ്ണുകൾ ഐസോണിലേക്ക്, വാനനിരീക്ഷണത്തിനൊരാമുഖം, സൌരയൂഥത്തിനപ്പുറം, ഐസോണിനുമപ്പുറം എന്നീ ക്ലാസുകളാണ് വർക്കഷോപ്പുകളിൽ എടുത്തത്. സ്റ്റാറിനൈറ്റ് എന്ന വാനനിരീക്ഷണത്തിനായുള്ള സ്വതന്ത്ര സോഫ്റ്റ് വെയർ പരിചയപ്പെടുത്തുകയും അതിൽ ഐസോണിനെ ഉൾപ്പെടുത്താൻ പരിശീലിപ്പിക്കുകയും ചെയ്തു. റോൾപ്ലേ, ഹ്കോമറ്റ് ക്രാഫ്റ്റ്, പകൽസമയ ജ്യോതിശ്ശാസ്ത്രപ്രവർത്തനങ്ങൾ എന്നിവയും നടന്നു.

സംസ്ഥാന തല പരിശീലനം

  1. എച്ചിലാം വയൽ അസ്ട്രോ വാനനിരീക്ഷണ കേന്ദ്രം.

വടക്കൻ ജില്ലകളിൽ നിന്നുള്ളവർക്കയി കണ്ണൂർ ജില്ലയിലെ എച്ചിലാംവയലിലുള്ള ആസ്ട്രോ വാനനിരീക്ഷണനിലയത്തിൽ വച്ച് നടന്ന വർക്കഷോപ്പിൽ 75 പേർ പങ്കെടുത്തു.

  1. സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം.

തെക്കൻ ജില്ലകൾക്കുളിൽ നിന്നുള്ളവർക്കായുള്ള വർക്കഷോപ്പ് തിരുവനന്തപുരത്തെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിൽ വച്ച് നടന്നു.ഇതിൽ 52 പേർ പങ്കെടുത്തു.

ജില്ലാതല പരിശീലനം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, മലപ്പുറം എന്നീ 8 ജില്ലകളിൽ പരിശീലനങ്ങൾ നടന്നു.

കൈപ്പുസ്തകം

പരിശീലനത്തിനു വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകം ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും ഇവിടെ വായിക്കാം.

സംസ്ഥാന ഫാക്കൽട്ടി

സംസ്ഥാന ഫാക്കൽട്ടി അംഗങ്ങളുടെ പേരും മൊബൈൽഫോൺ നമ്പരും താഴെ കൊടുക്കുന്നു.

1. പ്രൊഫ.കെ.പാപ്പൂട്ടി (9447445522)

2. കെ.പി.ശ്രീനിവാസൻ (9447715674)

3. എം.പി.സി.നമ്പ്യാർ (9447731394)

4. ഗംഗാധരൻ വെള്ളൂർ (9446680876)

5. പ്രജിത്ത് ചന്ദ്രൻ (9495231963)

6. ടോമി.എം.എം. (9447538614)

7. കെ.ജി.തുളസീധരൻ (9447504244)

8. കെ.വി.എസ്.കർത്താ (9447104909)

ബന്ധപ്പെടാനുള്ള വിലാസങ്ങൾ

സംസ്ഥാന ചുമതലക്കാരൻ: ജി രാജശേഖരൻ ഫോൺ 0474 2594198 മൊബൈൽ 9447865656 ഇ -മെയിൽ [email protected] gmail.com

ജില്ലാ ചുമതലക്കാർ

ജില്ല പേര് ഫോൺ ഇ മെയിൽ റിമാർക്സ്
തിരുവനന്തപുരം
കൊല്ലം എസ്.രാധാകൃഷ്ണൻ 9447755888 [email protected]
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട് കെ പ്രഭാകരൻ 9447418582 [email protected]
വയനാട് പ്രൊഫ.കെ.പാപ്പൂട്ടി 9447445522
കണ്ണൂർ
കാസർഗോഡ്
"https://wiki.kssp.in/index.php?title=ഐസ്_ഓൺ_ഐസോൺ&oldid=3227" എന്ന താളിൽനിന്ന് ശേഖരിച്ചത്