ഐസ് ഓൺ ഐസോൺ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:05, 23 ഒക്ടോബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvskartha (സംവാദം | സംഭാവനകൾ)

ഐസോണിനെ വരവേൽക്കാൻ പരിഷത്ത് കേരളമാകെ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. കൂടുതൽ വിവരങ്ങൾ വായിക്കുക...

ആമുഖം

ഐസോൺ എന്നൊരു വാൽനക്ഷത്രം സൂര്യൻറെ അടുത്തേക്ക് വരുന്നത് അറിഞ്ഞിരിക്കുമല്ലോ. ഐസോണിനെ സ്വാഗതം ചെയ്യാനായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം നടത്തിവരുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് ഐസോൺ ഉത്സവങ്ങളും നടത്തുന്നത്. ദേശീയ തലത്തിൽ എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ ഇന്ത്യ ഒട്ടാകെ വിപുലമായ പരിപാടികൾ നടന്നു വരികയാണ്.

പരിപാടികൾ

ഐസോണിനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന മൊത്തം പരിപാടികളെ ഐസോൺ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ശാസ്ത്രക്ലാസുകൾ, നക്ഷത്രനിരീക്ഷണം, സഹവാസക്യാമ്പുകൾ, പോസ്റ്റർപ്രദർശനം, ഐസോണിനെ കാണൽ തുടങ്ങി ഒട്ടേറെ പരിപാടികൾ ഉണ്ട്. കുട്ടികൾക്കു വേണ്ടി സ്കൂളുകളും കോളേജുകളും ബാലവേദികളും യുവസമിതികളും കേന്ദ്രീകരിച്ചും പൊതുജനങ്ങൾക്കായി വായനശാലകൾ, ക്ലബ്ബുകൾ, വീട്ടുമുറ്റങ്ങൾ, കുടുംബശ്രീകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. തെളിഞ്ഞ ആകാശമുള്ള ഒരു ദിവസം രാത്രി 8 മണിക്ക് ആകാശവാണിയിലൂടെ പാപ്പൂട്ടി മാഷ് പ്രഭാഷണം നടത്തുകയും അതേ സമയം തന്നെ പ്രഭാഷണം കേട്ടുകൊണ്ട് ജനങ്ങൾ, കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടേറെയിടങ്ങളിൽ നടക്കുന്ന കൂട്ടായ്മകളിൽ, ആകാശത്തുനോക്കി നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ഒരു പരിപാടിയും ആലോചനയിലുണ്ട്. നമ്മുടെ പക്കലും ബി.ആർ.സി.കളിലും ഉള്ള സാധാരണ 4-6 ഇഞ്ച് ടെലസ്കോപ്പുകളിലൂടെ കാണാൻ കഴിയുന്നത്ര കാന്തിമാനം ഐസോണിന് ആയാൽ വെളുപ്പാൻകാലത്ത് ഐസോണിനെ കാണിച്ചുകൊടുക്കുന്ന പരിപാടികൾ പരിഷത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്നതോടൊപ്പം തന്നെ ബി.ആർ.സി.കൾക്ക് കുട്ടികളെ കാണിച്ചുകൊടുക്കുന്നതിനുള്ള സഹായവും നമ്മൾ ചെയ്തുകൊടുക്കുന്നതാണ്. പോസ്റ്ററുകളും പ്രവർത്തനങ്ങളുമായി സ്കൂളുകളിലൂടെ പോകുന്ന ജാഥകളും ചില ജില്ലകളിൽ ആലോചിച്ചിട്ടുണ്ട്. എല്ലാ സ്കൂളിൻറെ മുന്നിലും ഐസോണിന് സ്വാഗതം എന്നൊരു ബാനർ പ്രദർശിപ്പിക്കാനുള്ള നടപടികളും നടന്നു വരുന്നു.

പരിശീലനം

എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതലത്തിൽ ബംഗളൂരു, ഭോപ്പാൽ, ഗോഹാട്ടി എന്നിവിടങ്ങളിൽ 3 ദേശീയ വർക്ക്ഷോപ്പുകൾ നടന്നു. ഇതിൽ ബംഗളൂരു വർക്ക്ഷോപ്പിൽ കേരളത്തിൽ നിന്നും റിസോഴ്സ് പേഴ്സൺസ് ആയ ടി.ഗംഗാധരൻ, പ്രൊ.പാപ്പൂട്ടി എന്നിവരെ കൂടാതെ 7 പേർ കൂടി പങ്കെടുത്തു. സംസ്ഥാനതല വർക്ക്ഷോപ്പുകൾ

കൈപ്പുസ്തകം

പരിശീലനത്തിനു വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകം ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും ഇവിടെ വായിക്കാം.

സംസ്ഥാന ഫാക്കൽട്ടി

ബന്ധപ്പെടാനുള്ള വിലാസങ്ങൾ

സംസ്ഥാന ചുമതലക്കാരൻ: ജി രാജശേഖരൻ ഫോൺ 0474 2594198 മൊബൈൽ 9447865656 ഇ -മെയിൽ grsekharan@ gmail.com

ജില്ലാ ചുമതലക്കാർ

ജില്ല പേര് ഫോൺ ഇ മെയിൽ റിമാർക്സ്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട് കെ പ്രഭാകരൻ 9447418582 [email protected]
വയനാട്
കണ്ണൂർ
കാസർഗോഡ്
"https://wiki.kssp.in/index.php?title=ഐസ്_ഓൺ_ഐസോൺ&oldid=3143" എന്ന താളിൽനിന്ന് ശേഖരിച്ചത്