അജ്ഞാതം

"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,767 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:25, 5 ഏപ്രിൽ 2013
വരി 105: വരി 105:

“വേണം മറ്റൊരു കേരളം” എന്ന പേരിൽ അതിവിപുലമായ ഒരു ജനകീയ വിദ്യാഭ്യാസ പരിപാടിക്ക് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്. കേരളത്തിൽ പ്രചാരത്തിലുള്ള വികസനവും വികസന പരിപാടികളും കൊണ്ട് ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാനാവുന്നില്ല. ഇവിടുത്തെ പ്രധാന പ്രശ്നങ്ങളായ ഉല്പാദന മുരടിപ്പ്, സാംസ്കാരിക രംഗത്തെ അപചയം, മാഫിയാവൽകരണം, സമ്പന്നരുടെ മാത്രം കുത്തകയാകുന്ന വിദ്യാഭ്യാസം, തൊഴിലില്ലായ്മ, പ്രകൃതിവിഭവങ്ങളുടെ ധൂർത്ത് എന്നിവയൊക്കെ കൂടിവരികയാണ്. വിവിധ കാരണങ്ങളാൽ ജീവിത സംഘർഷങ്ങളും വർദ്ധിക്കുന്നു. കേരളത്തിലെ മണ്ണൂം മലയാളിയുടെ സംസ്കാരവും നശിച്ചുകൊണ്ടിരിക്കുകയാണ്                                                                                                    കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലാതെയായിരിക്കുന്നു. വീ‍ട്ടിലും വഴിയിലും ബസ്സിലും ട്രെയ്നിലും അവൾ ആക്രമിക്കപ്പെടുന്നു. മദ്യത്തിന്റെ ദുസ്വാധീനം സകലമേഖലകളിലും വൻ നാശം വിതക്കുന്നു. ഈ അനീതിയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ    നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ 2012 ഒക്ടോബർ 6,7 തീയതികളിൽ നമ്മുടെ കുടുംബത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള വിപുലമായ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു സർവേ നടത്തുന്നതും തുടർന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുമാണ്.

'''സ്കൂൾതല വിജ്ഞാനോത്സവം'''
കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ സ്കൂൾതല മത്സരങ്ങൾ 2012 ഒക്ടോബർ 11 വ്യാഴാഴ്ച നടക്കും. ഓച്ചിറ മേഖലാ പരിധിയിലുള്ള 33 വിദ്യാലയങ്ങളിൽ വിജ്ഞാനോത്സവം നടത്തുന്നുണ്ട്
'''കുലശേഖരപുരം പഞ്ചായത്തിൽ ജലനിധി നടപ്പാക്കരുത്'''
കുലശേഖരപുരം പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട്  2012 ഒക്ടോബർ 25ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പ്രവർത്തകർ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ്റിന്  നിവേദനം നൽകി.
            പഞ്ചായത്തിലെ മിക്കവാറും എല്ലാ വീടുകളിലും കിണറുകളുണ്ട്. വേനൽക്കാലത്ത് പോലും സാധാരണയായി  ജലദൌർലഭ്യം ഉണ്ടാകാറില്ല. കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉള്ള വീടുകളും പഞ്ചായത്തിൽ ഉണ്ട്. കൂടാതെ 460 പൊതുടാപ്പുകളും പഞ്ചായത്തിൽ ഉണ്ട്. ജലനിധി പദ്ധതി നടപ്പിൽ വരുന്നതോടുകൂടി കേരള വാട്ടർ അഥോറിറ്റിയെ  കുലശേഖരപുരം പഞ്ചായത്തിൽ നിന്ന് പൂർണമായി ഒഴിവാക്കേണ്ടി വരും. പൊതുടാപ്പുകൾ എല്ലാം അടച്ചുപൂട്ടും. നിലവിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉള്ളവർക്കും അത് ലഭ്യമല്ലാതെ വരും. ഗുണഭോക്തൃവിഹിതം നൽകി അംഗങ്ങളായവർക്ക് മാത്രമേ ജലനിധിയിൽ നിന്നും ജലം ലഭ്യമാകുകയുള്ളൂ.  ജലവിതരണത്തിനുള്ള എല്ലാ തുടർ ചെലവുകളും  ഗുണഭോക്താക്കൾ പൂർണമായും വഹിക്കേണ്ടി വരും. ജലം പൂർണമായും ഒരു കച്ചവട വസ്തുവായി മാറും എന്നതാണ് ഇത് കൊണ്ടുണ്ടാകുന്ന അവസ്ഥ. എല്ലാ അടിസ്ഥാന സേവന മേഖലകളിൽ നിന്നും സർക്കാർ പിന്മാറുന്നതിനുള്ള സൂചനയായി ഇതിനെ കാണാവുന്നതാണ്. കുടിവെള്ളവിതരണം പോലും സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിന്നും വ്യക്തിയുടെ ബാധ്യതയായി മാറുന്നു.
            ഇത്തരമൊരു  സാഹചര്യത്തിൽ വേണ്ടത്ര പഠനം നടത്തുകയോ  ജലനിധി പദ്ധതി നടപ്പാക്കിയ സമീപ പഞ്ചായത്തായ പന്മനയിലെ അവസ്ഥ മനസ്സിലാ‍ക്കുകയോ ചെയ്യാതെ കേവലം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം മാത്രം ലക്ഷ്യമിട്ട് കുലശേഖരപുരം പഞ്ചായത്തിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പിൻ‌വലിക്കണമെന്ന് പരിഷത്ത് ഓച്ചിറ മേഖലാകമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.

==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
56

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897" എന്ന താളിൽനിന്ന് ശേഖരിച്ചത്