കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16:26, 30 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadinamkulam (സംവാദം | സംഭാവനകൾ) (ആമുഖം കഠിനംകുളം യൂണിറ്റ് 1985 ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്ത)

ആമുഖം

കഠിനംകുളം യൂണിറ്റ് 1985  ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ  സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ സാർ ഹാലി ധൂമകേതുവിനെക്കുറിച്ചും , സന്ഘടനയുടെ ലക്ഷ്യത്തെയും,  പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ  പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ , സുനിൽകുമാർ .എസ്‌ തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു

"https://wiki.kssp.in/index.php?title=കഠിനംകുളം_യൂണിറ്റ്_(Kadinamkulam_Unit)&oldid=11482" എന്ന താളിൽനിന്ന് ശേഖരിച്ചത്