കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:37, 30 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadinamkulam (സംവാദം | സംഭാവനകൾ) (കലാജാഥ 1986 ഇൽ നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന 'നാദിറപറയുന്നു' എന്ന സംഗീതശിപം ഏറെ ശ്രദ്ധേയമായി .ആരോഗ്യം, വിദ്യാഭ്യാസം , ഉഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പഞ്ചായത്തിലെ വിവിധ സ്കൂളുകളും , ഗ്രന്ഥശാലകളും കേന്ദ്രമാക്കി നിരവധി ക്ലാസ്സുകൾ നടത്തുകയുണ്ടായി .അക്കാലത്തെ ആരോ)

ആമുഖം

കഠിനംകുളം യൂണിറ്റ് 1985  ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ  സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ സാർ ഹാലി ധൂമകേതുവിനെക്കുറിച്ചും , സന്ഘടനയുടെ ലക്ഷ്യത്തെയും,  പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ  പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ , സുനിൽകുമാർ .എസ്‌ തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു

പ്രവർത്തനങ്ങൾ

യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാനമാക്കി നടക്കുമ്പോൾ അംഗങ്ങൾക്ക് വേണ്ടുന്ന ഉച്ചഭക്ഷണം വീടുകളിൽ നിന്നും ശേഖരിക്കുന്ന രീതി പരിഷത് പ്രവർത്തനങ്ങൾ വീട്ടമ്മമാരിൽ എത്താൻ വളരെ സഹായകമായി .PYF  ഗ്രന്ഥശാല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യൂണിറ്റിന് അമ്പതു കുട്ടികൾ ഉൾക്കൊള്ളുന്ന ശക്തമായ ബാലവേദിയും ഉണ്ടായിരുന്നു .

കലാജാഥ

1986 ഇൽ  നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി  കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന   'നാദിറപറയുന്നു'  എന്ന സംഗീതശിപം  ഏറെ ശ്രദ്ധേയമായി .ആരോഗ്യം, വിദ്യാഭ്യാസം , ഉഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പഞ്ചായത്തിലെ വിവിധ സ്കൂളുകളും , ഗ്രന്ഥശാലകളും  കേന്ദ്രമാക്കി നിരവധി ക്ലാസ്സുകൾ നടത്തുകയുണ്ടായി .അക്കാലത്തെ ആരോഗ്യരംഗത്തെ മികച്ചപ്രവർത്തനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം മെഡിക്കൽകോളേജ് വിദ്യാർത്ഥികളുടെ യൂണിറ്റുമായി ചേർന്ന്  മര്യനാട് ഭാഗത്ത് പടർന്നുപിടിച്ച കോളറയ്ക്കെതിരെയുള്ള പ്രതിരോധപ്രവർത്തനം.

ഭോപ്പാൽ വിഷവാതക ദുരന്തം

ഭോപ്പാൽ വിഷവാതക ദുരന്തവുമായി ബന്ധപ്പെട്ടു പരിഷത്ത് സംഘടിപ്പിച്ച ശാസ്ത്രപ്രതിക്ഷേധ പരിപാടിയായ ശാസ്ത്രതീവണ്ടിയിൽ  യൂണിറ്റിനെ പ്രതിനിധീകരിച്ചു ജയചന്ദ്രൻ .എസ്സ്. പങ്കെടുത്തു.

പുകയില്ലാത്ത അടുപ്പു

കഠിനംകുളം പഞ്ചായത്തിൽ വ്യാപകമായി പുകയില്ലാത്ത അടുപ്പുകൾ പ്രചരിപ്പിക്കുകയും യൂണിറ്റിൽ നിന്നും എം. ഉണ്ണികൃഷ്ണൻ അടുപ്പു നിർമ്മാണത്തിന്റെയും , സ്ഥാപിക്കുന്നതിന്റെയും പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്തു .കഠിനംകുളം പാടിക്കവിളാകം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടത്തിയ പുകയില്ലാത്ത അടുപ്പു സ്ഥാപിച്ചുകൊണ്ടുള്ള പ്രദർശനം ഏറെ ജനശ്രദ്ധയാകര്ഷിച്ചു.

"https://wiki.kssp.in/index.php?title=കഠിനംകുളം_യൂണിറ്റ്_(Kadinamkulam_Unit)&oldid=11484" എന്ന താളിൽനിന്ന് ശേഖരിച്ചത്