കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11:49, 31 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadinamkulam (സംവാദം | സംഭാവനകൾ) (കഠിനംകുളം യൂണിറ്റിനെ പ്രവർത്തനസജ്ജമാക്കുന്നതിൽ മേഖല വഹിച്ചപങ്കു ശ്രദ്ധേയമാണ് . പ്രതാപൻ , മുരുക്കുംപുഴ (ഇപ്പോൾ ഉള്ളൂർ ), ഏകനാഥൻ സാർ കഴക്കൂട്ടം (വാർധക്യത്തിലും പ്രവർത്തനങ്ങൾക്കു സജീവം ), ശ്രീകുമാർ സാർ (ഇപ്പോൾ മേഖലാപ്രസിഡന്റ്‌ 2022 ), രാജ്‌മോഹൻ കാട്ടായിക്കോണം , അന്തരിച്ച വേണു സാർ മേനംകുളം തുടങ്ങിയ മുൻനിര പരിഷത്പ്രവർത്തകർ യൂണിറ്റുമായി നിരന്തരം ഇടപെട്ടിരുന്നു .)

ആമുഖം

കഠിനംകുളം യൂണിറ്റ് 1985  ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ  സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ സാർ ഹാലി ധൂമകേതുവിനെക്കുറിച്ചും , സന്ഘടനയുടെ ലക്ഷ്യത്തെയും,  പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ  പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ ( മേഖലാട്രഷറർ 2022 ), സുനിൽകുമാർ .എസ്‌ , അശോകൻ.ഡി. (ഇപ്പോൾ യൂനിറ്റ് പ്രസിടന്ടു )തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു

പ്രവർത്തനങ്ങൾ

യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാനമാക്കി നടക്കുമ്പോൾ അംഗങ്ങൾക്ക് വേണ്ടുന്ന ഉച്ചഭക്ഷണം വീടുകളിൽ നിന്നും ശേഖരിക്കുന്ന രീതി പരിഷത് പ്രവർത്തനങ്ങൾ വീട്ടമ്മമാരിൽ എത്താൻ വളരെ സഹായകമായി .PYF  ഗ്രന്ഥശാല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യൂണിറ്റിന് അമ്പതു കുട്ടികൾ ഉൾക്കൊള്ളുന്ന ശക്തമായ ബാലവേദിയും ഉണ്ടായിരുന്നു .

കലാജാഥ

1986 ഇൽ  നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി  കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന   'നാദിറപറയുന്നു'  എന്ന സംഗീതശിപം  ഏറെ ശ്രദ്ധേയമായി .ആരോഗ്യം, വിദ്യാഭ്യാസം , ഉഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പഞ്ചായത്തിലെ വിവിധ സ്കൂളുകളും , ഗ്രന്ഥശാലകളും  കേന്ദ്രമാക്കി നിരവധി ക്ലാസ്സുകൾ നടത്തുകയുണ്ടായി .അക്കാലത്തെ ആരോഗ്യരംഗത്തെ മികച്ചപ്രവർത്തനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം മെഡിക്കൽകോളേജ് വിദ്യാർത്ഥികളുടെ യൂണിറ്റുമായി ചേർന്ന്  മര്യനാട് ഭാഗത്ത് പടർന്നുപിടിച്ച കോളറയ്ക്കെതിരെയുള്ള പ്രതിരോധപ്രവർത്തനം.

ഭോപ്പാൽ വിഷവാതക ദുരന്തം

ഭോപ്പാൽ വിഷവാതക ദുരന്തവുമായി ബന്ധപ്പെട്ടു പരിഷത്ത് സംഘടിപ്പിച്ച ശാസ്ത്രപ്രതിക്ഷേധ പരിപാടിയായ ശാസ്ത്രതീവണ്ടിയിൽ  യൂണിറ്റിനെ പ്രതിനിധീകരിച്ചു ജയചന്ദ്രൻ .എസ്സ്. പങ്കെടുത്തു.

പുകയില്ലാത്ത അടുപ്പു

കഠിനംകുളം പഞ്ചായത്തിൽ വ്യാപകമായി പുകയില്ലാത്ത അടുപ്പുകൾ പ്രചരിപ്പിക്കുകയും യൂണിറ്റിൽ നിന്നും എം. ഉണ്ണികൃഷ്ണൻ അടുപ്പു നിർമ്മാണത്തിന്റെയും , സ്ഥാപിക്കുന്നതിന്റെയും പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്തു .കഠിനംകുളം പാടിക്കവിളാകം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടത്തിയ പുകയില്ലാത്ത അടുപ്പു സ്ഥാപിച്ചുകൊണ്ടുള്ള പ്രദർശനം ഏറെ ജനശ്രദ്ധയാകര്ഷിച്ചു.

ബാലകലോത്സവജാഥ

1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു

വികസനജാഥ

1989 (അഗസ്റ്റു 17 - 27 )ഇൽ പരിഷത്ത് സംഘടിപ്പിച്ച വികസനജാഥ തിരുവനന്തപുരം ഉച്ചക്കടമുതൽ മേനംകുളവരെ കാൽനടയായി നടത്തുകയും കഠിനംകുളം യൂണിറ്റിൽ നിന്നും മുഴുവൻസമയ പ്രവർത്തകരായി ശ്രീധരൻ. പി , ജയചന്ദ്രൻ .എസ്സ് എന്നിവർ പങ്കെടുക്കുകയുമുണ്ടായി .

സമ്പൂർണ്ണ സാക്ഷരതയജ്‌ഞം

1990 കളിൽ ആരംഭിച്ച സാക്ഷരതയജ്ഞ പരിപാടികളിൽ യൂണിറ്റിന് ശ്കതമായ പങ്കുവഹിക്കാൻ കഴിഞ്ഞു .ബ്ലോക്ക് തലത്തിൽ നടത്തിയ ഒരാഴ്ച നീണ്ടുനിന്ന വിളംബരജാഥയിലും , അതിനുശേഷം നടന്ന അക്ഷരകലാജാഥയിലും യൂണിറ്റിൽ നിന്നും സ്ഥിരാന്ഗങ്ങളായി  ശ്രീധരൻ. പി. യും  ജയചന്ദ്രനും പങ്കെടുത്തു .ഇന്ന് വിദ്യാസദൻ സ്കൂൾ സ്ഥിതിചെയ്യുന്ന മര്യനാട് വെച്ചായിരുന്നു ജാഥാറിഹേഷ്‌സൽ ക്യാമ്പ് നടന്നത് . വിജയകരമായ ക്യാംപിനു ശേഷം ബി.പി.ബി.പി.എം ഗ്രൗണ്ടിൽ നിന്നാരംഭിച്ച കലാജാഥ അന്നത്തെ ജില്ലാകളക്റ്ററും , ജില്ലാസാക്ഷരതാസമിതി ചെയർമാനുമായ ശ്രീ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .പത്ത് ദിവസങ്ങൾക്കു ശേഷം ജില്ലയിൽ പര്യടനം നടത്തിവന്ന മറ്റു കലാജാഥകൾക്കൊപ്പം  പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചു.

സാക്ഷരതാപരിപാടികളുമായി  ബന്ധപ്പെട്ടു പരിഷത്തിന്റെ കഠിനംകുളം യൂണിറ്റിന് നിരവധി അഭ്യുതയകാംഷികൾ ഉണ്ടാവുകയും , പുതിയ യൂണിറ്റുകൾ രൂപീകരിക്കാനും കഴിഞ്ഞു എന്നാൽ അതൊന്നും സ്ഥിരമായി നിലനിർത്താൻ പലകാരണങ്ങള്കൊണ്ടും കഴിയാതെപോയി . യൂണിറ്റിൽ ഉണ്ടായിരുന്ന സജീവപ്രവർത്തകരിൽ  പലരും വിദേശങ്ങളിലേക്ക് പോയതും, മറ്റുപലരും തൊഴിലുകൾകിട്ടി ദൂരസ്ഥലങ്ങളിലേയ്ക്ക് പോയതും സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു .

സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു സാർ എന്നിവർ നേതൃത്വം നൽകി.നിരവധി പരിപാടികൾ തനിതുരൂപത്തിൽ നടപ്പാക്കിയ യൂണിറ്റ് .  .കലാജാഥകളിൽ സ്ഥിരംഅംഗമായി   പ്രകാശൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു .കഠിനംകുളം യൂണിറ്റിന്റെ ചരിത്രത്തിൽ പ്രകാശൻ നയിച്ച മുണ്ടഞ്ചിറയ്ക്കു  പ്രഥമസ്ഥാനമുണ്ട് .

വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി  സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി  യൂണിറ്റ്  ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ  പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ ,  (ഇപ്പോൾ കഠിനംകുളം യൂണിറ്റ് പ്രവർത്തകർ )പി.രവീന്ദ്രൻ , ശശിധരൻ , ഷാജി ജോസഫ് , ബിന്ദു ജയകുമാർ , രമണി സന്തോഷ് ( പിന്നീട് ജില്ല , സംസ്ഥാന കമ്മിറ്റി അംഗമായി), അനിൽകുമാർ .എസ്സ്., കണ്ടവിള  തുടങ്ങി നിരവധിപേർ സാക്ഷരതാപരിപാടിയിലൂടെ  പരിഷത്തിലെത്തിച്ചേർന്നു.

പഞ്ചായത്ത് ജനപ്രതിനിധികൾ  ബി.പി.സ്റ്റാലിൻ, ത്രേസ്യമ്മ ചേച്ചി മര്യനാട്  , സെന്റ്.മൈക്കിൾ സ്കൂൾ പ്രധാന അദ്ധ്യാപകൻ ആൽഫ്രെഡ് പെരേര (ഫ്രെഡി സാർ ) , ഔർ ലേഡി കോൺവെന്റ് അദ്ധ്യാപകൻ അലോഷ്യസ് , പൊതുപ്രവർത്തകരായ സ്‌നാഗപ്പൻ, സാബു കഠിനംകുളം , ജോണ് ബ്രിട്ടോ മര്യനാട് , ജാനെറ്റ് വിക്റ്റർ (ഇപ്പോഴത്തെ യൂണിറ്റ് സെക്രട്ടറി  2022 )തുടങ്ങി നിരവധിപേർ പരിഷത്തുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി .ശ്രീമതി. ജാനെറ്റ്‌ വിക്റ്ററിന്റെ നേതൃത്വത്തിലായിരുന്നു കഠിനംകുളം പ്രദേശത്തിന്റെ തീരദേശങ്ങളെ  ബന്ധിപ്പിച്ചുകൊണ്ട് സാക്ഷരതാകാൽനട പ്രചരണ  ജാഥ നടന്നത് .

ഒരാഴ്ചക്കാലം മര്യനാട് കേന്ദ്രമാക്കി നടത്തിയ സാക്ഷരതാ കലാജാഥ റിഹേഴ്സൽ കാമ്പിനു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുന്നതിൽ ജോൺ ബ്രിട്ടോ വഹിച്ച ഒറ്റയാൾ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. .മറ്റൊന്ന് കലാജാഥകൾക്കു നൽകിയ സ്വീകരണത്തിന് സ്‌നാഗപ്പന്റെ നേതൃത്വത്തിൽ മൽസ്യസൊസൈറ്റി നൽകിയ സഹകരണവും നന്ദിപൂർവ്വം ഓർക്കുന്നു .

വനിതകലാജാഥ

1991 ലെ വനിതാകലാജാഥയ്ക്കു കഠിനംകുളം മുണ്ടൻചിറയിൽ വെച്ച് സ്വീകരണം നൽകി . കരിവെള്ളൂർ മുരളിസാറിന്റെ ഞാൻ സ്ത്രീ എന്ന സംഗീതശില്പം ഏറെ  ശ്രേദ്ധേയമായി .വനിതകലാജാഥ യോടനുബന്ധിച്ചു  യൂണിറ്റിന് ലഭിച്ച മറ്റൊരു ജനപ്രതിനിധിയായിരുന്നു സെന്റ്.മൈക്കിൾ സ്കൂളിലെ അധ്യാപികയായിരുന്ന മാർഗ്രെറ്റ് ടീച്ചർ . കലാജാഥ സ്വീകരണത്തിന്റെ സ്വാഗതസംഗം ചെയർപേഴ്സൺ കൂടിയായിരുന്നു ടീച്ചർ .

ഉപ്പിന്റെ വിലവര്ധനവിനെതിരെ

അയഡിൻ ചേർത്ത ഉപ്പിന്റെ വരവ് കുത്തക കമ്പനികളെ ഏൽപ്പിച്ചതും , വിലവർധിപ്പിച്ചതിനെതിരെയും മേഖലയുടെ നേതൃത്വത്തിൽ കഠിനംകുളം  ആറാട്ടുമുക്കിൽ കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി പ്രതിക്ഷേധിച്ചു

മേഖലവാർഷികം

ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ  നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി .

കഠിനംകുളം യൂണിറ്റിനെ പ്രവർത്തനസജ്ജമാക്കുന്നതിൽ മേഖല വഹിച്ചപങ്കു ശ്രദ്ധേയമാണ് . പ്രതാപൻ , മുരുക്കുംപുഴ (ഇപ്പോൾ ഉള്ളൂർ ), ഏകനാഥൻ സാർ കഴക്കൂട്ടം (വാർധക്യത്തിലും പ്രവർത്തനങ്ങൾക്കു സജീവം ), ശ്രീകുമാർ സാർ (ഇപ്പോൾ മേഖലാപ്രസിഡന്റ്‌ 2022 ), രാജ്‌മോഹൻ കാട്ടായിക്കോണം , അന്തരിച്ച വേണു സാർ മേനംകുളം തുടങ്ങിയ മുൻനിര പരിഷത്പ്രവർത്തകർ യൂണിറ്റുമായി നിരന്തരം ഇടപെട്ടിരുന്നു .

"https://wiki.kssp.in/index.php?title=കഠിനംകുളം_യൂണിറ്റ്_(Kadinamkulam_Unit)&oldid=11489" എന്ന താളിൽനിന്ന് ശേഖരിച്ചത്