കയ്പമംഗലം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:25, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Presidentmathilakam (സംവാദം | സംഭാവനകൾ) (ഡാറ്റാ എൻട്രി...)

യുണിറ്റിൻറെ ചരിത്രം

കയ്പമംഗലം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ 60-മത് സ്ഥാപകദിനത്തോടൊപ്പം പരിഷത്തിൻറെ അടിസ്ഥാന പ്രവർത്തന മേഖലയായ യുണിറ്റുകളുടെ ചരിത്രം രേഖപ്പെടുത്തുക എന്നത് വളരെ പ്രസക്തമാണ്.കയ്പമംഗലത്ത് യുണിറ്റിൻറെ പ്രവർത്തനം ആരംഭിക്കുന്നത് 1982-83 കാലഘട്ടത്തിലാണ്. കയ്പമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനായിട്ടുള്ള സി.ജെ പോൾസൺ സെക്രട്ടറിയും യശ. ശരീരനായ കയ്പമംഗലം ഗ്രാമദീപം വായനാശാല സ്ഥാപകനായിരുന്ന കളരിക്കൽ പരമൻ മാസ്റ്റർ പ്രസിഡണ്ടുമായ    യുണിറ്റാണ് അദ്യം രുപികരിക്കുന്നത്. എന്നാൽ ജില്ലയിൽ നിന്നും പുസ്തകം എടുത്തതുമായി ബന്ധപ്പെട്ട് പുസ്തകം കൃത്യമായി മടക്കി നൽകാത്തിരിക്കുകയും തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുമാണ് യുണിറ്റ് പ്രവർത്തനം നിന്നു പോവാൻ ഇടയായത്. പിന്നീട് പരിഷത്തുമായി ബന്ധപ്പെട്ട് ഒരു പ്രധാന പ്രവർത്തനം നടക്കുന്നത് 1987-ൽ  ക്ഷേമോദയം എൽ.പി സ്ക്കുളിൽ   നടന്ന ഇരിഞ്ഞാലക്കുട മേഖല ഇരിഞ്ഞാലക്കുട മേഖല സമ്മേളനമായിരുന്നു. ഇതിൻറെ മുഖ്യസംഘാടകർ യശ.ശരീരനായ ടി.കെ ശേഖരൻ, ക‍ൃഷ്ണൻ മാഷ്, പോഴങ്കണ്ടാലി മോഹനൻ...തുടങ്ങിയവർ അയിരുന്നു. ഈ സമ്മേളനം നടക്കുന്ന സമയത്ത് ഇരിഞ്ഞാലക്കുട മേഖലയുടെ ജോയിൻറ് സെക്രട്ടറി എം.ഡി സുരേഷ് മാഷായിരുന്നു. ഈ മേഖല സമ്മേളനത്തിലാണ് കൊടുങ്ങല്ലുർ മേഖല രുപികരിക്കപ്പെടുന്നത്. നിലവിലെ കയ്പമംഗലം യുണിറ്റ് ഉണ്ടായിരുന്നില്ല. കയ്പമംഗലം പ്രദ്ദേശത്ത് എതാനും പേർ പെരിഞ്ഞനം യുണിറ്റിലാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് 1988-89 കാലത്താണ് കയ്പമംഗലം യുണിറ്റ് പുന:സംഘടിപ്പിക്കപ്പെടുന്നത്.

"https://wiki.kssp.in/index.php?title=കയ്പമംഗലം&oldid=10729" എന്ന താളിൽനിന്ന് ശേഖരിച്ചത്