കയ്പമംഗലം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:38, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Presidentmathilakam (സംവാദം | സംഭാവനകൾ) (ഡാറ്റ എൻട്രി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുണിറ്റിൻറെ ചരിത്രം

കയ്പമംഗലം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ 60-മത് സ്ഥാപകദിനത്തോടൊപ്പം പരിഷത്തിൻറെ അടിസ്ഥാന പ്രവർത്തന മേഖലയായ യുണിറ്റുകളുടെ ചരിത്രം രേഖപ്പെടുത്തുക എന്നത് വളരെ പ്രസക്തമാണ്.കയ്പമംഗലത്ത് യുണിറ്റിൻറെ പ്രവർത്തനം ആരംഭിക്കുന്നത് 1982-83 കാലഘട്ടത്തിലാണ്. കയ്പമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനായിട്ടുള്ള സി.ജെ പോൾസൺ സെക്രട്ടറിയും യശ. ശരീരനായ കയ്പമംഗലം ഗ്രാമദീപം വായനാശാല സ്ഥാപകനായിരുന്ന കളരിക്കൽ പരമൻ മാസ്റ്റർ പ്രസിഡണ്ടുമായ    യുണിറ്റാണ് അദ്യം രുപികരിക്കുന്നത്. എന്നാൽ ജില്ലയിൽ നിന്നും പുസ്തകം എടുത്തതുമായി ബന്ധപ്പെട്ട് പുസ്തകം കൃത്യമായി മടക്കി നൽകാത്തിരിക്കുകയും തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുമാണ് യുണിറ്റ് പ്രവർത്തനം നിന്നു പോവാൻ ഇടയായത്. പിന്നീട് പരിഷത്തുമായി ബന്ധപ്പെട്ട് ഒരു പ്രധാന പ്രവർത്തനം നടക്കുന്നത് 1987-ൽ  ക്ഷേമോദയം എൽ.പി സ്ക്കുളിൽ   നടന്ന ഇരിഞ്ഞാലക്കുട മേഖല സമ്മേളനമായിരുന്നു. ഇതിൻറെ മുഖ്യസംഘാടകർ യശ.ശരീരനായ ടി.കെ ശേഖരൻ, ക‍ൃഷ്ണൻ മാഷ്, പോഴങ്കണ്ടാലി മോഹനൻ...തുടങ്ങിയവർ അയിരുന്നു. ഈ സമ്മേളനം നടക്കുന്ന സമയത്ത് ഇരിഞ്ഞാലക്കുട മേഖലയുടെ ജോയിൻറ് സെക്രട്ടറി എം.ഡി സുരേഷ് മാഷായിരുന്നു. ഈ മേഖല സമ്മേളനത്തിലാണ് കൊടുങ്ങല്ലുർ മേഖല രുപികരിക്കപ്പെടുന്നത്. നിലവിലെ കയ്പമംഗലം യുണിറ്റ് ഉണ്ടായിരുന്നില്ല. കയ്പമംഗലം പ്രദ്ദേശത്ത് എതാനും പേർ പെരിഞ്ഞനം യുണിറ്റിലാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് 1988-89 കാലത്താണ് കയ്പമംഗലം യുണിറ്റ് പുന:സംഘടിപ്പിക്കപ്പെടുന്നത്. അന്നത്തെ യുണിറ്റ് സെക്രട്ടറി കെ.പി രവിപ്രകാശായിരുന്നു. യശ ശരീരയായ കാഞ്ഞിരപറമ്പിൽ നാരായണി ടീച്ചർ, ജിനൻ, സജീവ് കെ.ജി, സജി കരുവത്ത് തുടങ്ങിയവർ അക്കാലത്ത് സജീവപ്രവർത്തകരായിരുന്നു. 1990-91 കാലഘട്ടത്തിലെ സാക്ഷരതാ പ്രവർത്തനമാണ് പരിഷത്തിൻറെസ്വീകാര്യത കയ്പമംഗലത്ത് ഉയർത്തിയത്. ഈ സമയത്ത് യുവാക്കൾ ഉൾപ്പെടെ ധാരാളം പേർ സംഘടനയിലേക്ക് വരികയും കയ്പമംഗലത്ത് 2 യുണിറ്റ് രുപികരിക്കുകയും ഉണ്ടായി. ദേവി പ്രസാദ് പി.എൻ പ്രസിഡണ്ടും അന്തരിച്ച ജയ്സൺ കെ.സി സെക്രട്ടറിയുമായ കിഴക്കൻ മേഖലയും കെ.പി രാജൻ സെക്രട്ടറിയായ പടിഞ്ഞാറൻ മേഖലയും ഉണ്ടായി. എന്നാൽ ഈ സംവിധാനം അധികം കാലം ഉണ്ടായില്ല. പിന്നിട് കെ.പി രാജൻ സെക്രട്ടറിയായ ഒരു യുണിറ്റായി മാറുകയായിരുന്നു. ഇക്കാലത്തെ  പ്രധാന പ്രവർത്തനങ്ങളിലൊന്ന് പുകയില്ലാത്ത അടുപ്പിൻറെ പ്രചരണമായിരുന്നു. പിന്നിട് ദിനേശ് എം.സി, ദേവി പ്രസാദ് പി.എൻ, കണ്ണൻ കെ., ജേയ്സൺ കെ.സി, ശ്രീജിത്ത് വി.എസ്, ജീവൻ എസ്.എം, എം.ഡി സന്തോഷഷ് മാസ്റ്റർ, മനോജ് കെ.ബി, ബൈജു കെ.എ, അനിഷ് ടി.ആർ, നിഷാന്ത്  ഇ, സിന്ധു കെ.എസ്, രാംരാജ് കെ.ആർ, ഷെബിൻ, വിബിൻ, അശ്വതി, ഹുസൈൻ സെക്രട്ടറിമാരും മുകുന്ദൻ, സരസാംഗദൻ, ബേബി ടി.എസ്, താര, രമേഷ് വി.എസ്, ലത കെ, അജിത കോഴിപ്പറമ്പിൽ, തുടങ്ങിയവർ പ്രസിഡണ്ടുമാരായി പ്രവർത്തിച്ചിട്ടുണ്ട്. കയ്പമംഗലം യുണിറ്റിലെ കുടുതൽ ചലനാത്മകമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാൽ ഇന്ന് നമ്മളോടൊപ്പം ഇല്ലാത്ത ഏതാനും പേരുടെ പ്രവർത്തനങ്ങളെ ഇവിടെ സൂചിപ്പിക്കുമ്പോളാണ് ചരിത്രത്തിലേക്കുള്ള യാത്ര പൂർണ്ണമാവുകയുള്ളൂ . അത്തരത്തിൽ എടുത്തു പറയേണ്ട ഒരാൾ കെ.സി.ജോയ്സൺ ആണ്. സാക്ഷരതാ കാലത്തും , പുസ്തക പ്രചാരണത്തിലും, പുകയില്ലാത്ത അടുപ്പിൻ്റെ പ്രചാരണത്തിലും വളരെ ഊർജ്ജസ്വലമായ പ്രവർത്തനമാണ് ജോയ്സൺ നടത്തിയിട്ടുള്ളത്. അതുപോലെ കരുവത്ത് സിദ്ധാർത്ഥൻ, അദ്ദേഹത്തിൻ്റെ ഭാര്യ നന്ദിനി എന്നിവർ അവരുടെ അവസാന നാൾ വരെ പരിഷത്ത് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2005-06 കാലത്ത് യൂണിറ്റിൻ്റെ തനത് പ്രവർത്തനമായിരുന്ന കാർഷിക കൂട്ടായ്മയിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു സിദ്ധാർത്ഥൻ. മികച്ച കർഷകനായിരുന്ന സിദ്ധാർത്തേട്ടൻ്റെ നേതൃത്യത്തിലാണ് ഈ പ്രവർത്തനം നടത്തിയത്. ചളിങ്ങാട് പ്രദേശത്ത് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു സിദ്ധാർത്തേട്ടനും നന്ദിനിചേച്ചിയും. അതുപോലെ 1989-2000 കാലഘട്ടത്തിൽ പരിഷത്ത് പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ.ആർ.രവി മികച്ച ഗായകനായിരുന്നു. അതു പോലെ ശ്രീമതി നാരായണി ടീച്ചർ, പുത്തൂര് രാഘവൻ മാസ്റ്റർ, ശ്രീ ജയതിലകൻ, രേഖ കളരിക്കൽ എന്നിവരുടെ പ്രവർത്തനങ്ങൾ പരിഷത്തിൻ്റെ കൂടി ചരിത്രമാണ്.

യൂണിറ്റിൻ്റെ പ്രവർത്തനങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ 1995 കാലത്ത് ബാലവേദി പ്രവർത്തനങ്ങൾ സജീവമായിരുന്നു . അതിന് നേതൃത്വം നൽകിയത്  ശ്രീ വി.എസ്.ശ്രീജിത്ത്, ടി.എസ്.താര, ടി.എസ്.ബേബി, രേഖ തുടങ്ങിയവരാണ്.  കലാജാഥ സംഘാടനം, യുറീക്ക വിജ്ഞാന പരീക്ഷ, വിജ്ഞാനോത്സവവും അതിൻ്റെ ജനകീയ സംഘാടനവും , ബഹുരാഷ്ട്ര കമ്പനി ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി ധാരാളം സോപ്പ് നിർമ്മാണ ക്ലാസ്സുകൾ നടത്തുകയുണ്ടായി . കുടുംബശ്രീ യൂണിറ്റുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന സോപ്പ്, സോപ്പ് പൊടി തുടങ്ങിയവയുടെ നിർമ്മാണ പരിശീലനം കുടുംബശ്രീകളെ പ്രാദേശിക ഉത്പാദക യൂണിറ്റുകളായി ഉയർത്തുന്നതിനായിട്ടുള്ള പ്രവർത്തനമായിരുന്നു. അതുപോലെ കാർഷിക കൂട്ടായ്മ സംഘടിപ്പിച്ചു കൊണ്ട് നല്ല വിത്തുകൾ നൽകി കാർഷിക പരിശീലനം നൽകുകയും ഭൂമിയെ സംരക്ഷിക്കാനും വിഷമില്ലാത്ത പച്ചക്കറികൾ സ്വയം ഉണ്ടാക്കി കഴിക്കാനും ആരോഗ്യകരമായ ഭക്ഷണവുമായി ബന്ധപ്പെടുത്തി വിഷ രഹിത പച്ചക്കറിയെ ഉയർത്തി കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നല്ല രീതിയിൽ സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നു . യൂണിറ്റിൻ്റെ ചരിത്രത്തിൽ കയ്പമംഗലത്ത് സംഘടനയിൽ സ്ഥിരമായി പ്രവർത്തിക്കുന്നവരുടെ കുറവ് വളരെ വലുതാണ് . ചില കാലത്ത് വളരെ സജീവമായി പ്രവർത്തിക്കുമെങ്കിലും ചില ഘട്ടങ്ങളിൽ പ്രവർത്തനം വളരെ പിന്നാക്കം നിൽക്കുന്ന അവസ്ഥയുമാണ്. ഇപ്പോൾ കെ.ബി. മനോജ് സെക്രട്ടറിയും കെ.എസ്. സിന്ധു പ്രസിഡണ്ടുമായ യൂണിറ്റിൻ്റെ നേതൃത്യത്തിലാണ് കയ്പമംഗലത്ത് പരിഷത്ത് പ്രവർത്തനങ്ങൾ നടക്കുന്നത്.

"https://wiki.kssp.in/index.php?title=കയ്പമംഗലം&oldid=10808" എന്ന താളിൽനിന്ന് ശേഖരിച്ചത്