കാവിൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:23, 28 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Appu pk (സംവാദം | സംഭാവനകൾ) ('കാവിലെ യൂണിറ്റ് ചരിത്രം കേരള ശാസ്ത്ര സാഹിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാവിലെ യൂണിറ്റ് ചരിത്രം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾക്ക് 2021 സെപ്റ്റംബർ 10-ന് കുടുംബസംഗമത്തോടെ തുടക്കം കുറിച്ചു  നീണ്ട 60 വർഷക്കാലം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രബോധത്തിന്റെ പ്രകാശഗോപുരം പണിതുയർത്തി പ്രഭ ചൊരിഞ്ഞു നിൽക്കുകയാണ്. ഭൂമിയുൾ പെട്ട പ്രപഞ്ചത്തിന്റെ അപ്പുറത്തേക്ക് പോലും അറിവിന്റെ നീരുറവ തേടിയുള്ള യാത്രയിൽ ശാസ്ത്രം സാമൂഹ്യവിപ്ലവത്തിലേക്ക് നയിക്കുന്ന എത്രയെത്ര പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ, ഗവേഷണങ്ങൾ, ബദലുകൾ, പരിസ്ഥിതി പ്രവർത്തനങ്ങൾ, ജനകീയ ശാസ്ത്രപരീക്ഷണങ്ങൾ, കണ്ടുപിടുത്തങ്ങൾ, ശാസ്ത്രകലാജാഥകൾ, ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ. ഇതിനിടയിൽ ബദൽ നോബൽ പ്രൈസ് റൈറ്റ് ലവ്‌ലി ഹുഡ് അവാർഡ് സംഘടനയ്ക്ക് പ്രചോദനമായി തേടിവന്നു. വിമർശനങ്ങൾ, അപവാദങ്ങൾ ചെറുപുഞ്ചിരിയോടെ നേരിട്ടും സൗമ്യമായി മറുപടി കൊടുത്തും ശാസ്ത്രസാഹിത്യ പരിഷത്ത് നേരവിന്റെ സൂര്യ തേജസ്സായി  വജ്‌രജൂബിലി നിറവിൽ എത്തിയിരിക്കുന്നു. 1962 സെപ്റ്റംബർ 10 കോഴിക്കോട് വെച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിച്ചു. 21 വർഷങ്ങൾക്ക് ശേഷമാണ് കാവിൽ യൂനിറ്റ് പ്രവർത്തനമാരംഭിക്കുന്നത്.  കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന നടുവണ്ണൂർ പഞ്ചായത്തിലെ പടിഞ്ഞാറു ഭാഗത്തായി കുന്നുകളാൽ ചുറ്റപ്പെട്ട വയലുകൾ നിറഞ്ഞ പ്രദേശമാണ് ഇത്. ഏച്ചിൽ മല , പപ്പടക്കുന്ന് മല. മാപ്പറ്റ ക്കുന്ന്,  പാലാച്ചിക്കുന്ന് എന്നിവ അതിർത്തി മലകളും പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശവുമാണ്. അമ്പലവും കാവും ആൽത്തറയുമാണ് കാവുന്തറ കാവിൽ എന്ന  നാമധേയത്തിനടിസ്ഥാനം.  ക്ഷേത്രത്തിനടുത്തുള്ള കുളത്തിന് കാവും കുളം എന്ന പേരുവന്നത് അങ്ങനെയാവണം. മധ്യകാലഘട്ടത്തിലെ എല്ലാ അനാചാരങ്ങളും നിലനിന്ന പ്രദേശമാണിത്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി ആണ് ഇവിടുത്തെ തൊഴിൽ സംസ്കാരം വളർന്നുവന്നത്. കൊല്ലന്മാർ താമസിച്ചിരുന്ന കൊല്ലൻകണ്ടിയും , തട്ടാന്മാർ താമസിച്ചിരുന്ന തട്ടാങ്കണ്ടിയും മണ്ണാൻമാർ താമസിച്ചിരുന്ന മണ്ണാങ്കണ്ടിയും  പറയ യന്മാർ താമസിച്ചിരുന്ന പറയറുകണ്ടിയും ചെട്ടാൻ മാർ താമസിച്ചിരുന്ന ചെട്ട്യാ കണ്ടിയും കൂത്ത് കൂടിയാട്ട കലാകാരന്മാർ താമസിച്ചിരുന്ന നങ്ങ്യാർ കണ്ടിയും ഇവിടെ ഇന്നും നിലനിൽക്കുന്ന വീട്ടുപേരാണ് . ഒട്ടേറെ ചരിത്ര സ്മൃതികൾ ഉറങ്ങിക്കിടക്കുന്ന ശിലാലിഖിതങ്ങളും ശാനങ്ങളും വാദ്യോപകരണങ്ങളും കാവിൽ ഇൻസ്ക്രിപ്ക്ഷൻ എന്ന പേരിൽ ചരിത്രകൃതികളിൽ ഇടം നേടിയിട്ടുണ്ട്.

ഭൂരിഭാഗം ജനങ്ങളും കാർഷിക വൃത്തിയിൽ ഏർപ്പെട്ടു ഉപജീവനം നടത്തുന്നവർ ആയിരുന്നു.

നെൽകൃഷിയും തെങ്ങും പ്രധാനമായി കൃഷി ചെയ്യുന്നത്. നെൽകൃഷി ചെയ്തിരുന്ന വയലുകൾ അധികവും മണ്ണിട്ടുനികത്തി പറമ്പുകൾ ആയി മാറിക്കൊണ്ടിരിക്കുന്നു. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നവർ കൊണ്ടുവരുന്ന വരുമാനമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ധാരാളമായി വിനിയോഗിക്കുന്നത്. പഴയകാലത്തെ ഓല മേഞ്ഞ വീടുകൾ കോൺക്രീറ്റ് ഭവനങ്ങളായി മാറി. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടുള്ള തൊഴിലാളികളാണ് ഇവിടെ കൂടുതലായുള്ളത്. നിർമ്മാണം കൽപ്പണി, കരിങ്കല്ല് കെട്ട്, ആശാരിപ്പണി തുടങ്ങിയ തൊഴിലാളികൾ ധാരാളമായി കാണുന്നു. യുവാക്കളിൽ ധാരാളം പേർ ഗൾഫ് നാടുകളിലേക്ക് തൊഴിൽ തേടി പോകുന്നുണ്ട്.

1921 മുതൽ കാവുന്തറ പ്രദേശത്തുകാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന കാവുന്തറ എ.യു.പി സ്കൂളിലെ പുതിയ കെട്ടിടവും സുമനസ്സുകളുടെ സഹകരണത്തോടെയുള്ള ഹരിത ഗ്രാമം പദ്ധതിയുടെ സൗന്ദര്യവൽക്കരണം കാവിൽ പ്രദേശത്തിന്റെ മുഖച്ഛായ മനോഹരമാക്കിയിട്ടുണ്ട്. കാവുകുളം സൈഡ് കെട്ടി നവീകരിച്ച് മനോഹരമാക്കിയത് എടുത്തുപറയേണ്ടതാണ്. ശ്രീരഞ്ജിനി കലാസമിതി, സമഭാവന തീയേറ്റേഴ്സ് തുടങ്ങിയ ക്ലബ്ബുകളുടെ ഒരുപാട് കലാപരിപാടികൾ ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒട്ടനവധി പുകൾപെറ്റ കലാകാരന്മാരുടെ നാടാണ് കാവുന്തറ . അനശ്വര ചക്രവർത്തി ഖാൻകാവിൽ ഈ  നാടിന്റെ സ്വന്തം കലാകാരനാണ്. കൂടാതെ ഇന്ന് അന്റിയപ്പെടുന്ന പ്രദീപ്  കുമാർ കാവുതറ, രമേശ് കാവിൽ തുടങ്ങിയവർ ഈ ഗ്രാമത്തിൽ വളർന്നുവന്ന കലാകാരന്മാരാണ്.

വിവിധ ജാതി മതസ്ഥർ വർഗീയ വിദ്വേഷ്യമില്ലാതെ ജീവിക്കുന്ന കാവുംതറ യിൽ ഖാൻകാവിൽ ഗ്രന്ഥാലയം കുട്ടികളെയും യുവാക്കളെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന മഹത്തായ സ്ഥാപനമാണ്. സ്കൂൾ അല്ലാതെ മറ്റ് സർക്കാർ സ്ഥാപനങ്ങൾ ഒന്നുമില്ലാത്ത ഈ പ്രദേശത്ത് ക്ഷീര കർഷകർക്ക് ആശ്വാസമായി മിൽമ സൊസൈറ്റി പ്രവർത്തിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല നിലവിൽ വന്നത് 1985ലാണ്. നടുവണ്ണൂർ യൂണിറ്റ് 1980 നിലവിൽ വന്നിരുന്നു. കാവിൽ പ്രദേശത്തുള്ള ഏതാനും പേർ ആ യൂണിറ്റ് അംഗങ്ങളായിരുന്നു. നടുവണ്ണൂർ യൂണിറ്റിന് കീഴിൽ 1986 മുതൽ സി.വി. രാമൻ ബാലവേദി പ്രവർത്തിച്ചിരുന്നു. 1983 പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥ സംഘടിപ്പിച്ചിരുന്നു. നമ്മുടെ ഗ്രാമങ്ങളുടെ അന്നത്തെ അവസ്ഥ മനസ്സിലാക്കുക എന്നത് ഈ ജാഥയുടെ ലക്ഷ്യമായിരുന്നു.

ഓരോ വീട്ടിലും ഓരോ നല്ലൊരു കക്കൂസ് ഉണ്ടായി തീരട്ടെ

കൊട്ടാരത്തിൽ എയർകണ്ടീഷൻ പിന്നെ മതി അത് മെല്ല മതി എന്ന മുദ്രാവാക്യം ഈ ജാഥ യിലൂടെ മുന്നോട്ട് വെച്ചതാണ്. 1990ലെ സാക്ഷരതാപാഠാവലിയിലും ഇത് സ്ഥാനംപിടിച്ചു. ഒടുവിൽ 1996 ൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെയാണ് ഈ ആവശ്യം സാക്ഷാത്കരിക്കാൻ സാധിച്ചത്. കാവുന്തറ ഗ്രാമശാസ്ത ജാഥയുടെ ഒരു സ്വീകരണ കേന്ദ്രമായിരുന്നു. നല്ല ജനക്കൂട്ടം പരിപാടിക്ക് എത്തിയിരുന്നു. സംസ്ഥാനതലത്തിൽ തന്നെ ഒരു മികച്ച കേന്ദ്രമായി സംഘടന ഇതിനെ വിലയിരുത്തിയിട്ടുണ്ട്. ഇന്ന് നമ്മളോടൊപ്പം ഇല്ലാത്ത വിശ്വൻ മന്ദങ്കാവ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ സ്മരണ പുതുക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തട്ടെ . 1991 ൽ നടുവണ്ണൂർ യൂണിറ്റിൽ അംഗങ്ങളായ മൂന്നുപേരെയും പുതുതായി ചേർത്തവരെയും ഉൾപ്പെടുത്തി കാവിൽ യൂണിറ്റ് രൂപീകരിച്ചു. പി.കെ. അനിൽകുമാർ സെക്രട്ടറിയും സി.എം. ഭാസ്കരൻ പ്രസിഡണ്ടും ആയാണ് ആദ്യകമ്മിറ്റി രൂപീകരിച്ചത്.

1984 ഡിസംബർ രണ്ടിന് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് എന്ന ബഹുരാഷ്ട്ര കമ്പനിയിൽ നിന്ന് മീതൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം പുറത്തേക്കൊഴുകി. ഇത്തരം സന്ദർഭങ്ങളിൽ പ്രാഥമികമായി ചെയ്യേണ്ട മുൻകരുതലുകൾ പോലും കമ്പനി സ്വീകരിച്ചിരുന്നില്ല. 3000 പേർ മരണപ്പെടുകയും പതിനായിരത്തിലേറെ പേർ പൂർണ്ണ വൈകല്യം ബാധിക്കുകയും മൂന്നു ലക്ഷത്തോളം പേർ ഭാഗിക വൈകല്യം സംഭവിക്കുകയും ചെയ്തു. ഈ സംഭവം ദുരന്തമല്ല കൂട്ടക്കൊലയാണ് എന്ന് പരിഷത്ത് നാടുനീളെ പ്രചരണം നടത്തി. എവറസി ടോർച്ചും ബാറ്ററിയും ഉപേക്ഷിക്കാൻ നിർദ്ദേശിച്ചു. നടുവണ്ണൂറിൽ സായാഹ്ന ധർണയും പ്രചരണ ജാഥയ്ക്ക് സ്വീകരണവും നൽകി. രണ്ടു ചുവരുകളിൽ ഉണ്ടായിരുന്ന അവരുടെ പരസ്യങ്ങൾ താറടിച്ചു .

1987 ഇന്ത്യയിലെ അഞ്ച് കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച് 5 കലാജാഥകൾ നവംബറിൽ 7 ന് ഭോപ്പാലിൽ സമാപിച്ചു. അന്ന് നടന്ന സമ്മേള നത്തിലും ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കമ്പനിക്ക് മുൻപിൽ നടന്ന പ്രതിജ്ഞയിലും പങ്കെടുക്കാൻ 750 പേരടങ്ങിയ സംഘം ഒരു സയൻസ് ട്രെയിനിൽ ഭോപ്പാലിൽ എത്തി. നടുവണ്ണൂരിൽ നിന്ന് രണ്ടു പേർ അതിൽ പങ്കെടുത്തു.

1990 കേരളത്തിൽ സമ്പൂർണ സാക്ഷരത പ്രവർത്തനം നടന്ന വർഷം ആണ് . എറണാകുളത്ത് പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന സാക്ഷരതാ പ്രവർത്തനത്തിന്റെ വിജയത്തെ തുടർന്ന് കേരള സമ്പൂർണ സാക്ഷരത യജ്ഞം ആരംഭിച്ചത്.  ഈ പ്രവർത്തനത്തിൽ പരിഷത്തിന്റെ സജീവ ഇടപെടൽ ഉണ്ടായി. 1990 മെയ് 5 മുതൽ 15 വരെ 20 കലാജാഥകൾ ജില്ലയിൽ പര്യടനം നടത്തി. പഞ്ചായത്തിൽ 120 കേന്ദ്രങ്ങളിൽ ജാഥ എത്തി. കാവുന്തറ പ്രദേശത്ത് അഞ്ച് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ പ്രദേശത്തുള്ള ഒട്ടേറെ യുവതിയുവാക്കൾ സാക്ഷരത ഇൻസ്ക്ടർ മാരായി പ്രവർത്തിച്ചു. അതേതുടർന്ന് പല പ്രദേശങ്ങളിലും പുതിയ യൂണിറ്റുകൾ ഉണ്ടായി. ഈ സാഹചര്യത്തിലാണ് കാവിൽപ്രദേശത്ത് പുതിയ യൂനിറ്റ് രൂപീകരിച്ചത്.

1991 ലാണ് രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വം അപകടപ്പെടുത്തുന്ന പുത്തൻ സാമ്പത്തിക നയം നടപ്പാക്കാൻ ആരംഭിച്ചത്. ഇതിൻെറ പ്രത്യാഘാതങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മേഖലാ തലത്തിൽ സ്വാശ്രയ ജാഥകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പേരാമ്പ്ര മേഖല ജാഥയ്ക്ക് 1991 ഒക്ടോബർ രണ്ടിന് കാവും തറയിൽ സ്വീകരണം നൽകി. നല്ല ജനപങ്കാളിത്തം ഉള്ള പരിപാടിയായിരുന്നു.

ആസൂത്രണം താഴെത്തട്ടിൽ നിന്ന് ആരംഭിക്കുക, വികസന ചർച്ചകളിൽ ജനങ്ങൾക്ക് പരമാവധി പങ്കാളിത്തം നൽകുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ച 1989 ഓഗസ്റ്റ് മാസം നടന്ന പ്രധാന പരിപാടിയായിരുന്നു അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യമുയർത്തിയുള്ള വികസന ജാഥകൾ . ജില്ലയിലെ നാല് ജാഥ കൾ ആഗസ്ത് 21ന് നടുവണ്ണൂർ സമാപിച്ചു. സമാപന പരിപാടി വൻ വിജയം ആയിരുന്നു. അന്നത്തെ സ്പീക്കർ വർക്കല രാധാകൃഷ്ണൻ , എം.എൽ.എ. എ.കെ പത്മനാഭൻ എന്നിവർ സമാപന പരിപാടിയിൽ പങ്കെടുത്തു. ASTS എന്ന പേരിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ഡോക്ടർ ബി. ഇക്ബാൽ, ഡോക്ടർ തോമസ് ഐസക് , ഡോക്ടർ കെ പി അരവിന്ദൻ , സി.വി. സുന്ദരരാജൻ എന്നിവർ പഞ്ചായത്തിലെ 4 അനുബന്ധ പരിപാടികളിൽ സംസാരിച്ചു. കറിയുപ്പ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡോക്ടർ കെ പി അരവിന്ദൻ സംസാരിച്ചു.
ആരംഭഘട്ടത്തിൽ നമ്മുടെ യൂണിറ്റിൽ ബാലവേദി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 92 മെയ്മാസത്തിൽ ജില്ലാതലത്തിൽ ബാലവേദി കുട്ടികൾ അംഗങ്ങളായ കിളിക്കൂട്ടം കലാജാഥ സംഘടിപ്പിച്ചിരുന്നു. ജാഥയ്ക്ക് കാവുന്തറ യൂണിറ്റിൽ സ്വീകരണം നൽകി. 1111 രൂപയുടെ പുസ്തകങ്ങൾ ഇതിന്റെ ഭാഗമായി പ്രചരിപ്പിച്ചു. 
1995 പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നമ്മുടെ പ്രദേശത്തെ നാല് വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പങ്കെടുപ്പിച്ച് പഞ്ചായത്ത് രാജ് നിയമത്തിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്നാവശ്യപ്പെട്ട് ജില്ലയിൽ വികസന ജാഥകൾ സംഘടിപ്പിച്ചു. ജില്ലയിലെ നാല് പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച ജാഥ നടുവണ്ണൂരിൽ സമാപിച്ചു. സമാപന പരിപാടിയിൽ ശ്രീ. വി.വി. രാഘവൻ പങ്കെടുത്തു. കാവിൽ യൂനിറ്റിലും ജാഥയ്ക്ക് സ്വീകരണം നൽകി.
2006ലെ ശാസ്ത്ര കലാജാഥയുടെ ദിവസ സമാപന കേന്ദ്രം കാവുന്തറ യൂനിറ്റിലായിരുന്നു. സ്വാഗത സംഘം രൂപീകരിച്ച് നല്ല പ്രവർത്തനത്തിലൂടെയാണ് നാം ആവശ്യമായ സാമ്പത്തികം കണ്ടെത്താനുള്ളത്. 53612 രൂപയുടെ പുസ്തകങ്ങൾ ജാഥയുടെ ഭാഗമായി പ്രചരിപ്പിച്ചു. നല്ല ജനക്കൂട്ടം പരിപാടി കാണാനെത്തിയിരുന്നു.
നമ്മൾ സജീവമായി ഇടപെട്ട് മറ്റൊരു പ്രവർത്തനമായിരുന്നു കാഞ്ഞങ്ങാട് മുതൽ കഴക്കൂട്ടം വരെ കേരളത്തെ രണ്ടായി മുറിച്ചു നിർമിച്ച ഒരു മതിൽ പോലെ നിർമ്മിക്കാൻ തീരുമാനിച്ച എക്സ്പ്രസ്  ഹൈവേക്കെതിരായ പ്രവർത്തനങ്ങൾ.  യൂണിറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് എലങ്ക മൽ ഭാഗത്തോട് ചേർന്നായിരുന്നു റോഡ് തീരുമാനിച്ചിരുന്നത്. തുടക്കത്തിൽതന്നെ ഇതിനെ പറ്റി പഠിക്കാൻ സംഘടനക്ക് കഴിഞ്ഞു. നമ്മുടെ കൃഷിഭൂമിയും വാസസ്ഥലങ്ങളും കുന്നും കരിങ്കൽ പാറകളും എല്ലാം ഇതിന്റെ നിർമ്മാണത്തോടെ ഇല്ലാതാകും എന്ന് ഉറപ്പായിരുന്നു. എക്സ്പ്രസ് ഹൈവേ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനതലത്തിൽ രണ്ടു ജാഥകൾ നടത്തുവാൻ തീരുമാനിച്ചു. ആർ.വി.ജി. മേനോൻ, എം.കെ പ്രസാദ് എന്നിവരായിരുന്നു ജാഥ നയിച്ചത്. എ കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ജാഥയ്ക്ക് പള്ളിയത്ത് കുനിയിൽ സ്വീകരണം നൽകി. ഇതുമായി ബന്ധപ്പെട്ട് 190 രേഖകൾ വീടുകയറി പ്രചരിപ്പിച്ചു. നല്ല സ്വീകരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്.  എതിർപ്പ് ശക്തമായതോടെ സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറി.

2006 ൽ നടന്ന മറ്റൊരു പ്രധാന പ്രവർത്തനമാണ് ഏച്ചിൽ മല സംരക്ഷണപ്രവർത്തനങ്ങൾ . നൂറിലേറെ കുടുംബങ്ങൾക്ക് വേനലിലും കുടിക്കാനും മറ്റാവശ്യങ്ങൾക്കും ഉറവകളിലൂടെ ജലം നൽകുന്നതും കാവിൽ പ്രദേശത്തിന്റെ ആകർഷണകേന്ദ്രമാണ് ഏപ്രിൽമല. വ്യാപകമായ ചന്ദ്രകല നടത്തി പ്രദേശത്തെ നശിപ്പിക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ ജനങ്ങളെ സംഘടിപ്പിച്ച് സംരക്ഷണ സമിതി രൂപീകരിക്കാൻ പരിഷത്ത് നേതൃത്വം നൽകി പ്രതിഷേധ പ്രവർത്തനത്തിന് ഭാഗമായി കാവുന്തറ മുതൽ കണ്ണൂർ വരെ പ്രചരണ ജാഥ നടത്തി ജാതി വിഭാഗം സ്ത്രീകളായിരുന്നു തുടർന്ന് കുടുംബയോഗങ്ങൾ വിളിച്ച് ഖനനം നടന്നാൽ ഉണ്ടാകാവുന്ന പ്രത്യാഘാതം വിശദീകരിച്ചു കാവിലെ യൂണിറ്റ് ചരിത്രം

2006 ൽ നടന്ന മറ്റൊരു പ്രധാന പ്രവർത്തനമാണ് ഏച്ചിൽ മല സംരക്ഷണപ്രവർത്തനങ്ങൾ . നൂറിലേറെ കുടുംബങ്ങൾക്ക് വേനലിലും കുടിക്കാനും മറ്റാവശ്യങ്ങൾക്കും ഉറവകളിലൂടെ ജലം നൽകുന്നതും കാവിൽ പ്രദേശത്തിന്റെ ആകർഷണകേന്ദ്രമാണ് ഏപ്രിൽമല. വ്യാപകമായ ചന്ദ്രകല നടത്തി പ്രദേശത്തെ നശിപ്പിക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ ജനങ്ങളെ സംഘടിപ്പിച്ച് സംരക്ഷണ സമിതി രൂപീകരിക്കാൻ പരിഷത്ത് നേതൃത്വം നൽകി പ്രതിഷേധ പ്രവർത്തനത്തിന് ഭാഗമായി കാവുന്തറ മുതൽ കണ്ണൂർ വരെ പ്രചരണ ജാഥ നടത്തി ജാതി വിഭാഗം സ്ത്രീകളായിരുന്നു തുടർന്ന് കുടുംബയോഗങ്ങൾ വിളിച്ച് ഖനനം നടന്നാൽ ഉണ്ടാകാവുന്ന പ്രത്യാഘാതം വിശദീകരിച്ചു . അതിനുശേഷം മുണ്ടോട്ടര മുതൽ പോസ്റ്റ് ഓഫീസ് പരിസരം വരെ ജാഥ നടത്തി. സമാപന പൊതുയോഗത്തിൽ മണലിൽ മോഹനൻ സംസാരിച്ചു. ഖനനം തടഞ്ഞ പ്രവർത്തകർക്കെതിരെ സ്ഥലമുടമ കേസ് കൊടുത്തു. ജനങ്ങളുടെ ശക്തമായ എതിർപ്പ് രൂപപ്പെട്ടു വന്നതിനെ തുടർന്ന് സ്ഥലമുടമ കേസ് പിൻവലിക്കുകയും ഖനനത്തിൽ നിന്നു പിന്മാറുകയും ചെയ്തു. ഇന്നും കാര്യമായ പോറലേൽക്കാതെ ഏച്ചിൽ മല നിലനിൽക്കുന്നു.

സുസ്ഥിരവികസനം, സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തിൽ ഊത്തിനിന്ന് നടത്തിയ ജന സംവാദങ്ങൾ മറ്റൊരു പ്രവർത്തനമായിരുന്നു. കാവിൽ പ്രദേശത്ത് 15 വീടുകൾ നമ്മുടെ പ്രവർത്തകർ കൂട്ടായി സന്ദർശിച്ച് ആനുകാലിക പ്രശ്നങ്ങളെ പറ്റി സംസാരിച്ചു. പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ജനബന്ധം വർദ്ധിപ്പിക്കാൻ പറ്റിയ പരിപാടിയായിരുന്നു ഇത്. 2006 ഏപ്രിൽ അഞ്ചിന് പള്ളിയിൽ കുനിയിൽ നടന്ന പൊതുയോഗത്തിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു. ടി.പി.ദാമോദരൻ . എം. പ്രഭാകരൻ, സി ബാലൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. കേരളത്തിൽ വ്യാപകമാവുന്ന കുന്നിടിക്കൽ , വയൽ നികത്തൽ പ്രശ്നങ്ങളെ പറ്റി പഠിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു.  ഒരു മേഖലയിൽ ഒരു പഞ്ചായത്താണ് ഇതിനായി തിരഞ്ഞെടുത്തത്. ബാലുശ്ശേരി മേഖലയിൽ നടുവണ്ണൂരാണ് ഇതിനായി തെരഞ്ഞെടുത്തത്. നടുവണ്ണൂർ, കാവിൽ യൂണിറ്റുകൾ സംയുക്തമായാണ് ഈ പ്രവർത്തനം നടത്തിയത്.  1930 ൽ 601 ഹെക്ടർ ഉണ്ടായിരുന്ന നെൽവയലുകൾ 1996 ൽ 160 ഹെക്ടറായും 2006 ൽ 130 ഹെക്ടറായും കുറഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തി. 

കേരളത്തെ അറിയുക, കേരളത്തെ മാറ്റുക എന്ന പേരിലുള്ള പഠന പ്രവർത്തനമാണ് 2009 യൂണിറ്റ് ഏറ്റെടുത്തത്. കാർഷിക മേഖലയിൽ തൊഴിലാളി ലഭ്യത എന്ന വിഷയത്തിൽ തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്ന വിഷയം ആണ് നാം ഏറ്റെടുത്തത്. തൊഴിലാളികൾ, കർഷകർ എന്നിവരുമായി അഭിമുഖം, കൃഷിഭവൻ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പഠനം നടത്തിയത്. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത 127 തൊഴിലാളികളിൽ മുപ്പതു വയസ്സുകാരിൽ മൂന്നുപേരും അമ്പതിനും അറുപതിനും ഇടയിൽ 39 പേരും ആണ് . ശേഷിക്കുന്നവർ 60 വയസ്സിന് മുകളിൽ ഉള്ളവരാണ്. പൊതുവേ പുതിയ തലമുറ ഈ രംഗത്തേക്ക് വരാൻ താൽപര്യം കാണിക്കുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന മൂന്ന് വാക്സിൻ കമ്പനികൾ അടച്ചുപൂട്ടാൻ കേന്ദ്ര തീരുമാനത്തിനെതിരെ ഒപ്പുശേഖരണം നടത്തി. 2008 ഡിസംബർ 25, 26 തീയതികളിൽ നടുവണ്ണൂരിൽ നടന്ന മേഖല സമ്മേളനത്തിന് അനുബന്ധ പരിപാടി ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളം എന്ന വിഷയത്തിൽ പള്ളിയത്ത്  കുനിയിൽ പ്രഭാഷണം സംഘടിപ്പിച്ചു. ടി. പി. കെ ,  ടി. പി ഡി എന്നിവർ സംസാരിച്ചു. 14 - 12- 2008 ന് കാവുന്തറ AUP സ്കൂളിൽ കാരണവർ കൂട്ടം പരിപാടി സംഘടിപ്പിച്ചു. 60 കഴിഞ്ഞ 18 പേർ പങ്കെടുത്തു. അവർ പഴയ കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. ഏതാനും കുട്ടികളും ഇതിൽ പങ്കെടുത്തു. 2006ലെ കലാജാഥ സമയത്ത് ഉത്തർപ്രദേശിൽ നിന്നുള്ള AlPSN ന്റെ 3 പ്രവർത്തകർ മൂന്നുദിവസം നടുവണ്ണൂരിലും കാവുന്തറയിലും താമസിച്ച് നമ്മുടെ വിദ്യാലയങ്ങളുടെ പ്രവർത്തനം മനസ്സിലാക്കാനും പുസ്തക പ്രചരണത്തിലൂടെ പരിപാടികൾ വിജയിപ്പിക്കുന്നതിനെപറ്റി മനസ്സിലാക്കാൻ ശ്രമിക്കുകയു മുണ്ടായി. നടുവണ്ണൂർ GHSS, കാവുന്തറ എയുപിസ്കൂൾ എന്നീ വിദ്യാലയങ്ങൾ സന്ദർശിച്ച് പുസ്തക പ്രചരണത്തിൽ പങ്കെടുത്തു.

യുവാക്കളെ സംഘടനയുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതലത്തിൽ യുവസമിതി പ്രവർത്തനമാരംഭിച്ചത്. നമ്മുടെ യൂണിറ്റിൽ 14-10-2007 ന് യുവസംഗമം നടന്നു. 100 പേർ പങ്കെടുത്തു. പ്രസംഗങ്ങൾ ഒഴിവാക്കി പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന രീതിയാണ് ഇതിൽ സ്വീകരിച്ചത്. പരിഷത് യൂണിറ്റ് സംഘടിപ്പിച്ച തനതു പരിപാടിയായിരുന്നു 30-4- 2009 നടന്ന വയനാട്ടിലേക്കുള്ള പരിസ്ഥിതി പഠനയാത്ര. 54 പേർ പങ്കെടുത്ത പരിപാടി അംഗങ്ങൾക്കിടയിൽ ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകമായി. 2010 ഡിസംബർ 24, 25 തീയതികളിൽ ഊട്ടിയിലേക്കുള്ള പഠന യാത്രയിൽ 48 പേർ പങ്കെടുത്തു.

സാമൂഹ്യവികസനം നീതിപൂർവകമാ വണമെങ്കിൽ സ്ത്രീ -പുരുഷ തുല്യത എല്ലാ മേഖലകളിലും പ്രാവർത്തികമാക്കണമെന്ന ആശയം വർഷങ്ങളായി പരിഷത്തിന്റെ പ്രധാന അജണ്ടയാണ്. ഈ വിഷയം ചർച്ച ചെയ്യുന്നതിനു വേണ്ടി 2012 സെപ്റ്റംബർ 23 ന് ജില്ലാതല ജന്റർ ശില്പശാല യൂണിറ്റിൽ സംഘടിപ്പിച്ചു. 110 പേർ ഇതിൽ പങ്കെടുത്തു. യൂണിറ്റിൽ നിന്നുള്ള 18 പേർ ഇതിൽ പങ്കെടുത്തു. ഡോ. കെ. ജി രാധാകൃഷ്ണന്റെ ക്ലാസ്സ് മികച്ച നിലവാരം പുലർത്തി.
പരിഷത്തിന്റെ സുവർണജൂബിലി വാർഷിക സമ്മേളനം 2013 മെയ് 8, 9, 10 തീയതികളിൽ കോഴിക്കോട് സാമൂതിരി സ്കൂളിൽ വച്ചാണ് നടന്നത്. സമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ സാമ്പത്തികം സമാഹരിച്ചത് അംഗങ്ങളുടെയും പരിഷത്തിനെ സ്നേഹിക്കുന്നവരുടെയും വീടുകളിൽ സ്ഥാപിച്ച പണ സഞ്ചിയിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ്. 14210 രൂപ യൂണിറ്റിൽനിന്നും സമാഹരിച്ചു. കെ.ടി. ബഷീർ നൽകിയ 40 കിലോ പഞ്ചസാരയും സമ്മേളന ചെലവിലേക്ക് നൽകി. സമ്മേളന പന്തലിൽ ശബ്ദവും വെളിച്ചവും നൽകിയത് പൂർണമായും സൗരോർജ്ജ വൈദ്യുതി ഉപയോഗിച്ചാണ്.

കേരളം എങ്ങനെ ജീവിക്കു ന്നു എങ്ങനെ ചിന്തിക്കുന്നു എന്ന വിഷയത്തെ മുൻനിർത്തി നാം 2004 ൽ നടത്തിയ പ്രവർത്തനമാണ് കേരളപഠനം. നടുവണ്ണൂർ, കാവിൽ യൂണിറ്റുകൾ സംയുക്തമായി പഞ്ചായത്തിലെ 5 വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇതിൽ കണ്ടെത്തിയ കാര്യങ്ങൾ പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 2004 മെയ് 23 മുതൽ 26 വരെ ആലപ്പുഴയിൽ 3000 കുട്ടികളും 1000 വിദ്യാഭ്യാസ പ്രവർത്തകരും ഒത്തുചേർന്ന പരിപാടിയായിരുന്നു ദേശീയ സർഗോത്സവം . കേരളത്തിനു പുറത്തുനിന്ന് ആയിരം കുട്ടികൾ ഇതിൽ പങ്കെടുത്തു. ഇതിനുമുന്നോടിയായി പഞ്ചായത്ത് തല സർഗോത്സവം നടുവണ്ണൂരിൽ നടന്നു. മധ്യപ്രദേശിൽ നിന്നുള്ള അഞ്ച് കുട്ടികളും രണ്ട് പ്രവർത്തകരും മൂന്നുദിവസം കാവിൽ , നടുവണ്ണൂർ യൂണിറ്റുകളിൽ ആതിഥേയ കുട്ടികൾക്കൊപ്പം താമസിച്ചു.

2014 സെപ്റ്റംബർ 28ന് യുവ സമിതിയുടെ യോഗം നടന്നു. പരിഷത്ത് പ്രവർത്തകർ 40 പേർ പങ്കെടുത്തു. ടിപി വിശ്വനാഥൻ, കെ ടി . അഷ്റഫ്, കെ.ടി.ജോർജ് എന്നിവർ പങ്കെടുത്തു. യുവാക്കൾക്കിടയിൽ ശാസ്ത്രബോധത്തിന്റെ സന്ദേശമെത്തിക്കാൻ ഇതിലൂടെ ഒരു പരിധി വരെ സാധിച്ചു. തുടർന്നുള്ള വർഷങ്ങളിൽ സിനിമാപ്രദർശനം, ഏച്ചിൽ മല കയറ്റവും അവിടെയിരുന്നുള്ള ച.ർച്ചകളും പോലെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ചെറിയ തോതിൽ പച്ചക്കറി കൃഷി നടത്തിയിട്ട്. 

2015 മെയ് 16 ന് മേഖലാ തലത്തിലുള്ള വിദ്യാഭ്യാസ ജാഥയ്ക്ക് സ്വീകരണം നൽകി. സമാപന പരിപാടിയായിരുന്നു. പി സുരേഷ് സംസാരിച്ച 2016 ഫെബ്രുവരി ഒന്നിന് ജില്ലാ കലാജാഥയ്ക്ക് സ്വീകരണം നൽകി. 36835 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു. ആൽത്തറ മുക്കിൽ നടന്ന പരിപാടിക്ക് മോശമല്ലാത്ത കാഴ്ചക്കാരുണ്ടായിരുന്നു.

ജല സുരക്ഷ ജീവ സുരക്ഷ എന്ന മുദ്രാവാക്യമുയർത്തി 2/ 4 / 2017 ന് ശ്രീരഞ്ജിനി കലാസമതിയുമായി ചേർന്ന് നടത്തിയ ക്ലാസ്സ് നല്ല നിലവാരം പുലർത്തി . കെ. രാധൻ മാസ്റ്ററാണ് ക്ലാസ് കൈകാര്യം ചെയ്തത്. 109പേർ പരിപാടിയിൽ പങ്കെടുത്തു.

മറ്റൊരു കേരളം സാധ്യമാണ് എന്ന് സന്ദേശത്തിന്റെ പ്രചരണാർഥം നടത്തിയ സംവാദ യാത്രയുടെ ഉദ്ഘാടനം 29- 9 -2017 പി. കെ. മുകുന്ദന്റെ വീട്ടിൽ വച്ച് നടന്നു. ബ്ലോക്ക് മെമ്പർ കെ.കെ. ഷൈമ ഉദ്ഘാടനം ചെയ്തു. 42 പേർ പരിപാടിയിൽ സംബന്ധിച്ചു. 2018 ജൂൺ 30 ന് നടന്ന ചന്ദ്രഗ്രഹണം ദർശിക്കാൻ പരിഷത്ത് സൗകര്യമൊരുക്കി -  ജനങ്ങൾ പൂർണതോതിൽ ഇതുമായി സഹകരിച്ചു.  80 പേർ ഗ്രഹണം കാണാൻ എത്തി. 2018 ഫെബ്രുവരി 25ന് ഫാസിസത്തിനെതിരെ ജനങ്ങൾ എന്ന ലക്ഷ്യത്തോടെ ജനസഭ സംഘടിപ്പിച്ചു. പാട്ടും വരയും ആയിരുന്നു പ്രധാനമായും നടന്നത്. പ്രഗൽഭരായ ചിത്രകാരന്മാർ വരയ്ക്കാൻ എത്തി. പാട്ടും  വരയുമായി ജനങ്ങൾ ഒരു സായാഹ്നം സ്കൂൾ പരിസരത്ത് ചെലവഴിച്ചു. 

കേരള പഠനത്തിന്റെ രണ്ടാം ഘട്ടം 2018 മെയ് മാസത്തിൽ നടന്നു. നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മേഖലാ തലത്തിൽ പദയാത്രകൾ തീരുമാനിച്ചു. സമാപന നവംബർ 11 ന് ആൽത്തറമുക്കിൽ നടന്നു. ഇല്ലാത്ത സെൻറർ 2019 ഡിസംബർ 26-ന് നടന്ന സൂര്യഗ്രഹണം കാണാൻ ഗ്രൗണ്ടിൽ സംവിധാനമുണ്ടാക്കി കണ്ണടകൾ പരിഷത്ത് വിതരണം ചെയ്തു. കുട്ടികളും പരിഷത്തും അധ്യാപകരും നാട്ടുകാരും സംബന്ധിച്ചു. മേൽപ്പറഞ്ഞ പ്രവർത്തന കാലയളവിൽ വിവിധ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് മൂന്നുലക്ഷത്തോളം രൂപ പുഷ്പങ്ങളും ലഘുലേഖകളും യൂണിറ്റ് പരിധിയിൽ പ്രചരിപ്പിച്ചിട്ടുണ്ട് പുസ്തകം വാങ്ങുക എന്നത് കുറെ പേരെങ്കിലും ഒരു ശീലമാക്കിയിട്ടുണ്ട്. 50 വർഷത്തിലേറെയായി കൃത്യമായി പ്രസിദ്ധീകരിച്ചു വരുന്ന യൂറിക്ക , ശാസ്ത്രകേരളം, ശാസ്ത്രഗതി എന്ന ശാസ്ത്ര .മാസികകൾക്ക് ഓരോ വർഷവും അമ്പതിനടുത്തു വരിക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

യൂണിറ്റിന്റെ ആദ്യവർഷത്തെ ഭാരവാഹികൾ സി.എം. ഭാസ്കരൻ (പ്രസിഡൻറ് ) , പി.കെ. അനിൽ കുമാർ (സെക്രട്ടറി) എന്നിവരായിരുന്നു. തുടർന്ന് 2021 വരെയുള്ള കാലത്ത് പി. കെ. ബിജു, എ.എം ബി ജ, റീജിത്ത് എം. മനോജ് കെ പി , രോഹിത് എ.എം., രാഹുൽ കെ , സുജേഷ് കെ., നവീൻ ബി. ആർ, ബീന ടീച്ചർ എന്നിവർ യൂണിറ്റ് ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്.

കോവിഡിന്റെ ഇടവേളയിൽ നടന്ന പരിപാടിയായിരുന്നു ശാസ്ത്ര സാംസ്കാരികോൽസവം. കർഷകസമരം, കാലാവസ്ഥാ വ്യതിയാനം, ഇന്ത്യാ ഗവൺമെൻറ് നടപ്പിലാക്കിക്കൊണ്ടിരി ക്കുന്ന നടപടികൾ എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകളും അനുബന്ധമായി ചെറിയ കലാപരിപാടികളാണ് ഇതിന്റെ ഭാഗമായി നടന്നത്. 28 - 2- 2021 മംഗലശ്ശേരി വെച്ച് നടന്ന പരിപാടിയിൽ 32 പേർ പങ്കെടുത്തു.

കോവിഡ് തീവ്രമായ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് മൂന്നുവിധം മാസ്കുകളും 250-ഓളം വീടുകളിൽ വിതരണം ചെയ്തത്. ജനസമ്മതി നേടിയ പ്രവർത്തനമായിരുന്നു ഇത്.

"https://wiki.kssp.in/index.php?title=കാവിൽ&oldid=11313" എന്ന താളിൽനിന്ന് ശേഖരിച്ചത്