കാസർഗോഡ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കാസർഗോഡ് ജില്ലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു മൂന്നു മോഖലകളാണുള്ളത്. അവ യഥാക്രമം കാസർഗോഡ് മേഖല, കാഞ്ഞങ്ങാട് മേഖല, തൃക്കരിപ്പൂർ മേഖല എന്നിവയണ്. മുമ്പ് ചിറ്റാരിക്കൽ മേഖല കൂടി ഉണ്ടായിരുന്നു. പിന്നീടത് കൊഴിഞ്ഞുപോയി. ഒട്ടേറെ യൂണിറ്റുകളും ജില്ലയിൽ ഇല്ലാതായിട്ടുണ്ട്. നിലവിൽ ഓരോ മേഖലയിലും ഏകദേശം ഇരുപതോളം യൂണിറ്റുകൾ വീതം പ്രവർത്തിക്കുന്നുണ്ട്.

നാം ജീവിക്കുന്ന സമൂഹം

ജില്ലാ കമ്മിറ്റി ഭാരവാഹികൾ - 2021

‍‍ഡോ.എം.വി.ഗംഗാധരൻ - പ്രസിഡണ്ട് 9447489765

വി.ടി.കാർത്ത്യായനി - വൈ. പ്രസിഡണ്ട് 9447472929

ദേവരാജൻ മാസ്റ്റർ - വൈ. പ്രസിഡണ്ട് 9447236760

കെ.ടി.സുകുമാരൻ - സെക്രട്ടറി 9496138977

സബിത ടീച്ചർ - ജോ.സെക്രട്ടറി 9497291441

പി.ബാബുരാജ് - ജോ.സെക്രട്ടറി 9447297312

പി.കുഞ്ഞിക്കണ്ണൻ - ട്രഷറർ 9400740990

ആകെ യൂണിറ്റുകൾ : 40

ആകെ മെമ്പർഷിപ്പ് : 978


ഭവന്റെ വിലാസം

കാരാട്ടുവയൽ, പുതിയകോട്ട, പി.ഒ.കാഞ്ഞങ്ങാട്, ഫോൺ - 0467 2206001, കാസർഗോഡ്.


ജില്ലയുടെ ചരിത്രം

മേഖലകൾ

കാസർഗോഡ് മേഖല

പ്രധാന പേജ് ഇവിടെ കൊടുത്തിരിക്കുന്നു. ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്. കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല..

'സെക്രട്ടറി :' കെ.ടി.സുകുമാരൻ

പ്രസിഡണ്ട്: എം.വി.പ്രമോദ്

ട്രഷറർ: അശോകൻ.ബി

ആകെ മെമ്പർഷിപ്പ് : 201

യൂണിറ്റുകൾ

  1. ബേത്തൂർപാറ
  2. പാടി
  3. ഇരിയണ്ണി
  4. കുണ്ടംകുഴി
  5. ബാലടുക്ക
  6. കുറ്റിക്കോൽ
  7. മുന്നാട്
  8. കോളിയടുക്കം
  9. ചൗക്കി
  10. എരിഞ്ഞിപ്പുഴ
  11. ബദിയടുക്ക
  12. ചെർക്കള
  13. വിദ്യാനഗർ

2.കാഞ്ഞങ്ങാട്
ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ. പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്. യാത്രാ സൗകര്യവും മറ്റ് അനുകൂല സാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്.

സെക്രട്ടറി : സ്മിത ടീച്ചർ
പ്രസിഡണ്ട് : കെ.ബാലകൃഷ്ണൻ മാസ്റ്റർ
ട്രഷറർ  : കെ.വി.കുഞ്ഞിക്കൃഷ്ണൻ
ആകെ മെമ്പർഷിപ്പ് : 388

യൂണിറ്റുകൾ

  1. ചായ്യോം - പി. യു. ചന്ദ്രശേഖരൻ മാസ്റ്റർ
  2. .നീലേശ്വരം - ബാലകൃഷ്ണൻ മാസ്റ്റർ
  3. മടിക്കൈ - വി. വി. ശാന്ത ടീച്ചർ
  4. കാഞ്ഞങ്ങാട് - വി. ഗോപി മാസ്റ്റർ
  5. ഭവൻ - മാധവൻ നമ്പ്യാർ
  6. വെളളിക്കോത്ത് - ഡോ: എം. വി. ഗംഗാധരൻ മാസ്റ്റർ/ വി. ടി. കെ.
  7. ഉദുമ - പ്രൊ: എം. ഗോപാലൻ
  8. ചാലിങ്കാൽ - വി. ടി. കാർത്ത്യായനി
  9. അമ്പലത്തറ - സി. കെ. സബിത ടീച്ചർ
  10. തായന്നൂർ - ഡോ: സി. രാമകൃഷ്ണൻ മാസ്റ്റർ/ ജോയ്സ് മാസ്റ്റർ
  11. കാലിച്ചാനടുക്കം - ജോയ്സ് മാസ്റ്റർ
  12. പരപ്പ - കെ. സ്മിത ടീച്ചർ
  13. കൊട്ടോടി - കെ. കെ. രാഘവൻ മാസ്റ്റർ
  14. പുടംകല്ല് - സ്മിത ടീച്ചർ / കെ. ടി. സുകുമാരൻ
  15. പെരിയ പോളി - വി. പി. സിന്ധു
  16. കൊല്ലാട - എം. വി. പ്രമോദ് മാസ്റ്റർ
  17. അതിയാമ്പൂർ - വി. പി. സിന്ധു

3.തൃക്കരിപ്പൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന

51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്.

സെക്രട്ടറി : കെ.പ്രേമരാജൻ

പ്രസിഡണ്ട്  : കെ.പി.സുരേശൻ

ട്രഷറർ  : കെ.സുകുമാരൻ

ആകെ മെമ്പർഷിപ്പ് : 389

യൂണിറ്റുകൾ

  1. ഇളമ്പച്ചി
  2. കൊടക്കാട്
  3. കൊയോങ്കര
  4. തൃക്കരിപ്പൂർ,
  5. തെക്കെക്കാട്
  6. നൂഞ്ഞ - ചെമ്പ്രക്കാനം
  7. മുഴക്കോം
  8. വലിയപറമ്പ്
  9. വി. വി. നഗർ
  10. ഉദിനൂർ
  11. നിടുംബ
  12. ഈയ്യക്കാട്
  13. ആലന്തട്ട
  14. തടിയൻ കൊവ്വൽ
  15. തുരുത്തി
  16. പിലിക്കോട്

പ്രധാന പ്രവർത്തനങ്ങൾ

ബാലശാസ്ത്ര കോൺഗ്രസ്സ്

2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.

പരിസരദിന കലണ്ടർ പ്രകാശനം

വേണം പശ്ചിമഘട്ടത്തെ ജീവനോടെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ പരിസരദിന കലണ്ടറിന്റെ ജില്ലാതല പ്രകാശനം നടന്നു.2014 ജൂൺ ഒന്നാം തീയ്യതി ഹോസ്ദുർഗ്ഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലയിലെ മുതിർന്ന പ്രവർത്തകൻ പി.പി.കെ.പൊതുവാൾ കലണ്ടർ പ്രകാശനം ചെയ്തു.പരിസര സബ് കമ്മിറ്റി ജില്ലാ കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ വി.വി.ശാന്ത, ഏ.എം. ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു

പ്രതിഷേധ യോഗം

ഹയർ സെക്കണ്ടറി പ്രവേശനം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.2014 ജൂൺ 2 ന് പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ ചേർന്ന യോഗം കേന്ദ്രനിർവ്വാഹക സമിതിയംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പ്രൊ. എം.ഗോപാലൻ അധ്യക്ഷനായിരുന്നു.

സാമ്പത്തിക ശില്പശാല

2014 ജൂൺ 14,15 തീയ്യതികളിൽ IRTC യിൽ വെച്ച് നടന്ന സാമ്പത്തിക ശില്പശാലയിൽ ജില്ലയിലെ കാഞ്ഞങ്ങാട് ,തൃക്കരിപ്പൂർ മേഖലാ ട്രഷറർമാർ പങ്കെടുത്തു.

ഐ.ടി.പരിശീലനം

ജില്ലയിലെ പരിഷദ് പ്രവർത്തകർക്കായി ഐ.ടി.സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.പരിശീലനം സംഘടിപ്പിച്ചു.2014 ജൂൺ 28 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചായിരുന്നു പരിശീലനം. പരിഷദ് പ്രവർത്തകർക്കായുള്ള ഐ.ടി. പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2014 ആഗസ്റ്റ് 9 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്നു.

അറിയിപ്പുകൾ

കാസറഗോഡ് മേഖലാ കൺവെൻഷൻ 17.8.2014 ന് ഇരിയണ്ണിയിൽ വെച്ച് നടക്കും. കാഞ്ഞങ്ങാട് മേഖലാ കൺവെൻഷൻ 17.8.2014 ന് GHSS ഹോസ്ദുർഗ്ഗിൽ വെച്ച് നടക്കും

2014 ജൂലായ് 12 ന് ചേർന്ന പ്രവർത്തക കൺവെൻഷൻ 

തീരുമാനങ്ങൾ

  • തെരെഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ അക്കാദമിക പിന്തുണ നൽകാൻ തീരുമാനിച്ചു.തൃക്കരിപ്പൂർ- ALPS പൊള്ളപ്പൊയിൽ
  • ചൂടാറാപ്പെട്ടിയും മറ്റ് PPC ഉല്പന്നങ്ങളും പ്രചരിപ്പിക്കാൻ ആഗസ്ത്-സെപ്റ്റംബർ മാസത്തിൽ ഊർജ്ജസന്ദേശ യാത്ര നടത്താൻ തീരുമാനിച്ചു.
  • ഐ.ടി.സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ഐ.ടി പരിശീലനം ആഗസ്ത് 2 ന് നടക്കും.
  • മാസികാ ക്യാമ്പെയ്ൻ ജൂലായ് 1 മുതൽ ആഗസ്ത് 31 വരെയാണ്.പരമാവധി മാസികകൾ ചേർക്കുക.
  • മാസികാ ദിനം ആഗസ്ത് 10 .

കൂടിയിരിപ്പുകൾ

  1. ജൂലായ് 15 , 4 മണിക്ക് - ഭവൻ നിർമ്മാണക്കമ്മറ്റി.
  2. ജൂലായ് 16 , 4 മണിക്ക് - പുസ്തക കുപ്പൺ / സംഘാടക സമിതി.
  3. ജൂലായ് 18 - വിദ്യാഭ്യാസം
  4. ജൂലായ് 22 - വികസനം
  5. ജൂലായ് 25 - കല (കന്നട കലാജാഥ )

ജൂലായ് 2014

  1. സംസ്ഥാന വാർഷികവുമായി ബന്ധപ്പെട്ട് പ്രവർത്തകർ കൊണ്ടുപോയ പുസ്തക കൂപ്പണുകൾ എത്രയും പെട്ടെന്ന് തിരിച്ചേൽപ്പിക്കേണ്ടതാണ്.
  2. ജില്ലാ പ്രവർത്തക കൺവെൻഷൻ ജൂലായ് 12 ശനിയാഴ്ച നടക്കും.മുഴുവൻ യൂണിറ്റ് / മേഖലാ ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

ജില്ലാ സെക്രട്ടറി.

സംഘടനാ സമിതി യോഗം 2014 ജൂലായ് 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനിൽ ചേരുമെന്ന് സെക്രട്ടറി അറിയിക്കുന്നു. വിജ്ഞാനപ്പൂമഴ - ഒന്നാം ഗഡു ജൂലായ് 12 വരെ അടക്കാവുന്നതാണ്. പുതിയ അംഗത്വം ചേർക്കുന്നത് ഇനിയും തുടരാം. കലണ്ടർ - പണമടക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടക്കേണ്ടതാണ്. സെക്രട്ടറി

ആദരാഞ്ജലികൾ

പരിഷത്തിന്റെ മുൻജില്ലാ സെക്രട്ടറിയും സജീവപ്രവർത്തകനുമായിരുന്ന കെ.വി.കൃഷ്ണൻ മാസ്റ്റർ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ജില്ലാ കമ്മിറ്റി

ജില്ലയിലെ കലാജാഥകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നമ്മുടെ TKC ( ടി.കെ.ചന്ദ്രേട്ടൻ )നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു.സംസ്കാരം ഇന്ന് (7.7.14 ന് )രാവിലെ കൊടക്കാട് പടിഞ്ഞാറെക്കരയിലെ വീട്ടു വളപ്പിൽ നടക്കും.

പരിപാടികൾ ക്യാമറക്കണ്ണിലൂടെ

"https://wiki.kssp.in/index.php?title=കാസർഗോഡ്&oldid=10662" എന്ന താളിൽനിന്ന് ശേഖരിച്ചത്