കീഴത്തൂർ യൂനിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:09, 26 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Keezhathur unit (സംവാദം | സംഭാവനകൾ) (ചരിത്രം)

ആമുഖം

കേരളശാസ്ത്ര സാഹിത്യ പരിഷത്ത്

കീഴത്തൂർ യൂണിറ്റ്

കേരളശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന സംഘടന രൂപീകരിച്ചത് 1962 ലാണ്.

കീഴത്തൂരിൽ 1986 കാലഘട്ടത്തിലാണ് സംഘടന രൂപീകരണം നടന്നത്.പരിഷത്തിന്റെ ഒരു യൂണിറ്റ് കീഴത്തൂരിൽ ആരംഭിക്കുന്നതിന് പ്രാഥമിക ചർച്ച ഉയർന്ന് വരുന്നത് കേരള ദിനേശ് ബീഡി കീഴത്തൂർ ബ്രാഞ്ചിൽ നിന്നായിരിക്കണം.പരിഷത്ത് ഉയർത്തിപ്പിടിച്ച പൊതുനയങ്ങളാണ് നാം ഇത്തരത്തിൽ ഒരു യൂണിറ്റ് തുടങ്ങാൻ കാരണമായത്.കേരളശാസ്ത്ര സാഹിത്യ പരിഷത്ത്.

ശ്രീ.ടി.പി.ഗോപി,കെ.വി.പത്മനാഭൻ,പി.നളിനാക്ഷൻ,അന്തരിച്ച വയലാളി ദാസൻ,തുടങ്ങിയവരൊക്കെ പരിഷത്തിന്റെ ഒരു യൂണിറ്റ് തുടങ്ങണമെന്ന നിർദ്ദേശങ്ങൾ ഉന്നയിക്കുമായിരുന്നു.മോഹനൻ മാസ്റ്ററുടെ സഹകരണവും പിന്തുണയും നല്ല രീതിയിൽ നമുക്ക് ലഭിച്ചു.വയലാളി ദാസൻ,ടി.ഭാസ്ക്കരൻ,എൻ.വി.കൃഷണൻ,പി.എ.പുരുഷു,കെ.രാജൻ,കെ.പി.കുഞ്ഞിരാമൻ തുടങ്ങിയ ആ കാലഘട്ടത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ നല്ല പിന്തുണയും യൂണിറ്റ് രൂപീകരിക്കാൻ മുതൽക്കൂട്ടായി.

ശ്രീ.ഗോപിയേട്ടൻ പറഞ്ഞതനുസരിച്ച് പെരളശ്ശേരിയിലെ പരിഷത്ത് പ്രവർത്തകരെ ബന്ധപ്പെട്ടപ്പോൾ വേങ്ങാട് ഗ്രാമ പഞ്ചായത്ത് തലശ്ശേരി മേഖലയിലായതിനാൽ തലശ്ശേരി മേഖലയിലെ പ്രധാന പ്രവർത്തകരെ കാണാൻ പറഞ്ഞു. അങ്ങനെയാണ് അന്ന് ദിനേശ് ബീഡി തൊഴിലാളികളായ കെ.വി.പത്മനാഭൻ , നളിനാക്ഷൻ, കൈതച്ചാലുള്ള ഭാസ്ക്കരൻ മാസ്റ്ററെ കാണാൻ പോയത്. പരിഷത്തിന്റെ ഒരു യൂണിറ്റ് തുടങ്ങാനാവശ്യമായ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു.

അങ്ങനെയാണ് 1986 ൽ കീഴത്തൂർ വെസ്റ്റ് എൽ.പി സ്കൂളിൽ വെച്ച് ആ കാലഘട്ടത്തിലെ ചെറുപ്പക്കാരേയും കീഴത്തൂർ ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളികളിൽ ചിലരും പങ്കെടുത്ത യൂണിറ്റ് രൂപീകരണ യോഗം നടന്നത്.

മേഖല കമ്മിറ്റി പ്രതിനിധി എന്ന നിലയിൽ പാണ്ഡ്യാലമുക്കിലെ വത്സൻ മാസ്റ്ററാണ് പങ്കെടുത്തത്.ആ യോഗത്തിൽ വെച്ച് കീഴത്തൂർ വായനശാല ഭാഗത്തെ ശ്രീ.അന്തോളി സുരേഷിനെ സെക്രട്ടറിയായും കീഴത്തൂരിലെ തുഷാരയിൽ വലിയ പറമ്പത്ത് സി.വി.ലക്ഷ്മണൻ മാസ്റ്റർ പ്രസിഡന്റുമായുള്ള ഒരു താല്ക്കാലിക കമ്മിറ്റി രൂപീകരിച്ചു.പരിഷത്തിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.തുടർന്ന് രണ്ട്-മൂന്ന് മാസങ്ങൾക്കകം മെമ്പർഷിപ്പ് പൂർത്തീകരിക്കുകയും ശ്രീ.ടി.കൃഷ്ണകുമാർ സെക്രട്ടറിയായും ശ്രീ.സി.വി.ലക്ഷ്മണൻ മാസ്റ്റർ പ്രസിഡന്റുമായുള്ള ഔദ്യോഗിക യൂണിറ്റ് നിലവിൽ വന്നു.

കീഴത്തൂരിൽ പരിഷത്ത് എന്ന സംഘടനയ്ക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നതായിരുന്നു നമ്മുടെ ആലോചന.പരിഷത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ,അംഗങ്ങൾ എന്നിവർ തമ്മിൽ നല്ല സൗഹൃദം,പരസ്പര ബഹുമാനവും നിസ്വാർഥതയും ഏത് പ്രവർത്തനവും ഏറ്റെടുക്കുവാനുള്ള സന്നദ്ധതയുമായിരുന്നു പ്രവർത്തകരുടെ കൈമുതൽ.കൂടാതെ സ്വന്തം നിലയിൽ കാര്യങ്ങൾ ഗ്രഹിക്കുവാനും മറ്റുള്ളവർക്ക് ക്ലാസ്സ് എടുക്കുവാനും അന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ബിരുദധാരികൾ മുന്നോട്ട് വന്നു.അതായത് സ്വയം പഠിക്കുക,മറ്റുള്ളവരെ പഠിപ്പിക്കുക എന്ന ഒരു രീതി നാം അവലംബിച്ചു.കെ.വി.പ്രമോദ്,ഗിരീശൻ,നളിനാക്ഷൻ,ഗോപിയേട്ടൻ,പി.കെ.പ്രകാശൻ,പാറോളി ഹരി,സുനിൽ മാഷ്,സുജിത്ത്,തുടർന്ന്,ഗംഗാധരൻ.പി,കെ.ഷാജൻ,എൻ.വിനയൻ,പി.കെ.വിനോദൻ,തുടർന്ന് വിനീത്.കെ.പി,കെ.രാജീവൻ,ഗണേശൻ,തുടങ്ഹിയ പ്രവർത്തകറ്‍ ക്രമേണ നിർവ്വാഹക സമിതിയിലെത്തി.

തലശ്ശേരി ആയിരുന്നു നമ്മുടെ മേഖല.അന്നത്തെ മേഖല പ്രവർത്തകരായിരുന്ന ശ്രീ.അജയൻ പത്തനംതിട്ട,ശ്രീ.പി.കെ രഘുനാഥ് കൊയിലാണ്ടി,ശ്രീ.എം.രാഘവൻ,സി.പി.ഹരീന്ദ്രൻ മാസ്ററർ ,കെ.പി.രാമകൃഷ്ണൻ മാസ്റ്റർ,പ്രമോദ് ബാബു,കെ.കരുണാകരൻ മാഷ് തുടങ്ങിയ മേഖല പ്രവർത്തകരുടെ നല്ല പ്രോത്സാഹനവും സഹകരണവും ലഭിച്ചു.

ഓരോ പരിഷത്ത് പ്രവർത്തകരും സ്വന്തം ജോലി,പഠനം എന്നിവ ചെയ്യുന്നതോടൊപ്പം രാത്രി കാലത്തും അവധി ദിവസങ്ങളിലും പരിഷത്ത് പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു.ഒരു പ്രവർത്തനത്തിനും ആരെയും നിർബന്ധിക്കുകയില്ല.അവരവർക്ക് കഴിയുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുക-ഇതായിരുന്നു പ്രവർത്തന രീതി.10-15 പ്രവർത്തകർ ഏത് പ്രവർത്തനത്തിനും മുന്നിലുണ്ടാകും.കൃഷണ കുമാർ.ടി,ഗിരീശൻ കർക്കിടയിൽ ,പി.കെ.പ്രകാശൻ,കെ.ഷാജൻ.വിനയൻ,ഷാജു,സുഹാസിനി.യു.സി തുടങ്ങി വനിതകളടക്കം നമ്മുടെ യൂണിറ്റ് ഭാരവാഹികളായി.

"https://wiki.kssp.in/index.php?title=കീഴത്തൂർ_യൂനിറ്റ്&oldid=11337" എന്ന താളിൽനിന്ന് ശേഖരിച്ചത്