"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
=== മേഖലാ സമ്മേളനം ===
=== മേഖലാ സമ്മേളനം ===
ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലാ സമ്മേളനം 2023 ഏപ്രിൽ 29, 30 തിയ്യതികളിൽ ആലൂരിൽ വെച്ച് നടന്നു. യൂണിറ്റിൽ നിന്ന് 9 പേർ സമ്മേളത്തിൽ പങ്കെടുത്തു. കുമരനല്ലൂർ യൂണിറ്റിലെ ശ്രീദേവി ടീച്ചർ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സതീഷ് പി.ബി. മേഖലാ കമ്മിറ്റി അംഗമായും പി.കെ. നാരായണൻകുട്ടി, ഷാജി എന്നിവരെ ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.  

=== പ്രസിദ്ധീകരണങ്ങൾ ===
മെയ് 1 മാസികാ കാമ്പയിന്റെ ഭാഗമായി കുമരനല്ലൂർ 16 യുറീക്കയും 6 ശാസ്ത്രകേരളവും 4 ശാസ്ത്രഗതിയുമടക്കം യൂണിറ്റ് 26 മാസികകൾ പ്രചരിപ്പിച്ചു.

[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]]
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]]

21:01, 3 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണിറ്റ്
പ്രസിഡന്റ് രമേശൻ വി വി
സെക്രട്ടറി ജിഷ പി ആർ
വൈസ് പ്രസിഡന്റ് ഷാജി
ജോ.സെക്രട്ടറി സുജാത മനോഹർ
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് കപ്പൂർ
കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്.

ചരിത്രം

ഇപ്പോഴത്തെ ഭാരവാഹികൾ

പ്രസിഡൻറ്
  • രമേശൻ വി.വി
സെക്രട്ടറി
  • ജിഷ പി.ആർ

2023ലെ പ്രവർത്തനങ്ങൾ

യൂണിറ്റ് സമ്മേളനം

കേരളശാസ്ത്ര സാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് സമ്മേളനം GLPS കുമരനെല്ലൂരിൽ വെച്ച് നടന്നു.ബാലവേദി അംഗം ആവണി ആലപിച്ച യുറീക്ക കവിതയോടെ പരിപാടികൾ ആരംഭിച്ചു. ഷാജി അരീക്കാട് അധ്യക്ഷത വഹിച്ചു. എൻ.എൻ.കക്കാട് അവാർഡ് നേടിയ ഗൗതം കുമരനെല്ലൂരിനെ അനുമോദിച്ചു. സുജാത മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. പി.വി സേതുമാധവൻ ശാസ്ത്രാവബോധ ക്ലാസും സംസ്ഥാന കമ്മിറ്റി അംഗം പി.കെ നാരായണൻ സംഘടനാരേഖയും അവതരിപ്പിച്ചു.

എ.കെ ശ്രീദേവി പ്രവർത്തനറിപ്പോർട്ടും സെക്രട്ടറി വി.വി.രമേഷ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. രാമകൃഷ്ണൻ കുമരനെല്ലൂർ, അരുണടീച്ചർ, ജിഷടീച്ചർ, നാരായണൻകുട്ടി മാഷ്തു ടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സതീഷ്.പി.ബി.പ്രമേയാവതരണം നടത്തി. കപ്പൂർ പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്ത് വായനശാല പുനരുജ്ജീവിപ്പിക്കുക എന്ന പ്രമേയം സമ്മേളനം അംഗീകരിച്ച് അധികൃതർക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി രമേഷ്.വി.വി(പ്രസിഡന്റ്), ഷാജി ( വൈസ് പ്രസിഡന്റ്), ജിഷ.പി .ആർ( സെക്രട്ടറി), സുജാത.(ജോ. സെക്രട്ടറി), എന്നിവരെ രഞ്ഞെടുത്തു.

മേഖലാ സമ്മേളനം

ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലാ സമ്മേളനം 2023 ഏപ്രിൽ 29, 30 തിയ്യതികളിൽ ആലൂരിൽ വെച്ച് നടന്നു. യൂണിറ്റിൽ നിന്ന് 9 പേർ സമ്മേളത്തിൽ പങ്കെടുത്തു. കുമരനല്ലൂർ യൂണിറ്റിലെ ശ്രീദേവി ടീച്ചർ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സതീഷ് പി.ബി. മേഖലാ കമ്മിറ്റി അംഗമായും പി.കെ. നാരായണൻകുട്ടി, ഷാജി എന്നിവരെ ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.

പ്രസിദ്ധീകരണങ്ങൾ

മെയ് 1 മാസികാ കാമ്പയിന്റെ ഭാഗമായി കുമരനല്ലൂർ 16 യുറീക്കയും 6 ശാസ്ത്രകേരളവും 4 ശാസ്ത്രഗതിയുമടക്കം യൂണിറ്റ് 26 മാസികകൾ പ്രചരിപ്പിച്ചു.

മുൻകാലപ്രവർത്തനങ്ങൾ

"https://wiki.kssp.in/index.php?title=കുമരനല്ലൂർ_യൂണിറ്റ്&oldid=11665" എന്ന താളിൽനിന്ന് ശേഖരിച്ചത്