"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 178: വരി 178:
|-
|-
|}
|}
== ഉജ്ജ്വലകൗമാരം ==
ഈ വർഷത്തെ പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നായ '''ഉജ്ജ്വലകൗമാരം''' എന്ന വിദ്യാഭ്യാസ പരിപാടിയുടെ തൃത്താല മേഖലാതല ഉദ്ഘാടനം കുമരനല്ലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. നവംബർ 4ന് ഉച്ചക്ക് 2 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ഇത് നടന്നത്. പി.ടി.എ. പ്രസിഡന്റ് എം.എ. വഹാബിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു. പാർവ്വതി ടീച്ചർ കുട്ടികളോട് സംവദിച്ചു കൊണ്ട് ക്ലാസ്സ് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. അജയൻ മാഷ് സ്വാഗതവും റോബി അലക്സ് നന്ദിയും പറഞ്ഞു. 50 വിദ്യാർത്ഥികളടക്കം ആകെ 63 പേരുടെ പങ്കാളിത്തമുണ്ടായി. അദ്ധ്യാപകർ, പി.ടി.എ. പ്രസിഡന്റ് എന്നിവർ ക്ലാസ്സിനെ കുറിച്ച നല്ല അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. 3.30ന് ക്ലാസ്സ് അവസാനിച്ചു.
നവംബർ നാലിനു തന്നെ നടന്ന രണ്ടാമത്തെ ക്ലാസ്സ് ഡോ. സലീന വർഗ്ഗീസ് നയിച്ചു. 33 വിദ്യാർത്ഥികളടക്കം 40 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 2 മണിക്ക് തുടങ്ങിയ ക്ലാസ്സ് 3.15ന് അവസാനിച്ചു. ക്ലാസ്സിനെ കുറിച്ച് നല്ല അഭിപ്രായമാണ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഭാഗത്തു നിന്നുണ്ടായത്.
"https://wiki.kssp.in/കുമരനല്ലൂർ_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്