കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

2023ലെ പ്രവർത്തനങ്ങൾ

യൂണിറ്റ് സമ്മേളനം

കേരളശാസ്ത്ര സാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് സമ്മേളനം GLPS കുമരനെല്ലൂരിൽ വെച്ച് നടന്നു.ബാലവേദി അംഗം ആവണി ആലപിച്ച യുറീക്ക കവിതയോടെ പരിപാടികൾ ആരംഭിച്ചു. ഷാജി അരീക്കാട് അധ്യക്ഷത വഹിച്ചു. എൻ.എൻ.കക്കാട് അവാർഡ് നേടിയ ഗൗതം കുമരനെല്ലൂരിനെ അനുമോദിച്ചു. സുജാത മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. പി.വി സേതുമാധവൻ ശാസ്ത്രാവബോധ ക്ലാസും സംസ്ഥാന കമ്മിറ്റി അംഗം പി.കെ നാരായണൻ സംഘടനാരേഖയും അവതരിപ്പിച്ചു.

എ.കെ ശ്രീദേവി പ്രവർത്തനറിപ്പോർട്ടും സെക്രട്ടറി വി.വി.രമേഷ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. രാമകൃഷ്ണൻ കുമരനെല്ലൂർ, അരുണടീച്ചർ, ജിഷടീച്ചർ, നാരായണൻകുട്ടി മാഷ്തു ടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സതീഷ്.പി.ബി.പ്രമേയാവതരണം നടത്തി. കപ്പൂർ പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്ത് വായനശാല പുനരുജ്ജീവിപ്പിക്കുക എന്ന പ്രമേയം സമ്മേളനം അംഗീകരിച്ച് അധികൃതർക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി രമേഷ്.വി.വി(പ്രസിഡന്റ്), ഷാജി ( വൈസ് പ്രസിഡന്റ്), ജിഷ.പി .ആർ( സെക്രട്ടറി), സുജാത.(ജോ. സെക്രട്ടറി), എന്നിവരെ രഞ്ഞെടുത്തു.

മേഖലാ സമ്മേളനം

ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലാ സമ്മേളനം 2023 ഏപ്രിൽ 29, 30 തിയ്യതികളിൽ ആലൂരിൽ വെച്ച് നടന്നു. യൂണിറ്റിൽ നിന്ന് 9 പേർ സമ്മേളത്തിൽ പങ്കെടുത്തു. കുമരനല്ലൂർ യൂണിറ്റിലെ ശ്രീദേവി ടീച്ചർ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സതീഷ് പി.ബി. മേഖലാ കമ്മിറ്റി അംഗമായും പി.കെ. നാരായണൻകുട്ടി, ഷാജി എന്നിവരെ ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.

പ്രസിദ്ധീകരണങ്ങൾ

മെയ് 1 മാസികാ കാമ്പയിന്റെ ഭാഗമായി കുമരനല്ലൂർ 16 യുറീക്കയും 6 ശാസ്ത്രകേരളവും 4 ശാസ്ത്രഗതിയുമടക്കം യൂണിറ്റ് 26 മാസികകൾ പ്രചരിപ്പിച്ചു. യൂണിറ്റിൽ ഒരു ടീച്ചർ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. 10 യുറീക്കകളാണ് ഇതുവഴി വിതരണം ചെയ്യുന്നത്. യൂണിറ്റ് സെക്രട്ടറിയായ ജിഷ ടീച്ചർ തന്നെയാണ് ഇത് കൈകാര്യം ചെയ്യുന്നത്.

ഗൃഹസന്ദർശനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് പ്രവർത്തകർ 2023 ജൂലൈ 23ന് അമേറ്റിക്കര ഭാഗത്ത് ഗൃഹസന്ദർശനം നടത്തി. ജിഷ, കാവ്യ ,ജിജി മനോഹർ, സുധി പൊന്നേങ്കാവിൽ , സതീഷ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് മുൻ പ്രസിഡണ്ട് രാമചന്ദ്രൻ മാസ്റ്റർ, ആദ്യകാല പ്രവർത്തകൻ സ്വാമിനാഥൻ, എഴുത്തുകാരൻ,

CR രവി, സ്വതന്ത്ര ചിന്തകനും ആക്റ്റിവിസ്റ്റുമായ AK വിനോദ്, പങ്കജാക്ഷൻ മാസ്റ്റർ , സുധാ ദേവി ടീച്ചർ തുടങ്ങി ഒട്ടേറെ പേരുടെ വീടുകൾ പ്രവർത്തകർ സന്ദർശിച്ചു. സജീവപ്രവർത്തകനായിരുന്ന പരേതനായശശി മാസ്റ്ററുടെ കുടുംബാംഗങ്ങളെയും കാണുവാനായി. അമേറ്റിക്കര സർഗ്ഗശക്തി വായനശാലയിലും ലഘുലേഖ വിതരണം ചെയ്തു.

പരിസ്ഥിതി

ക്ലാസ് - ഉറവിടമാലിന്യ സംസ്കരണം

2023 ജൂൺ 19ന് വൈകീട്ട് 4.30 ന് കുമരനെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ വെച്ച് നടന്ന ഉറവിട മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് നടന്നു. യൂണിറ്റ് സെക്രട്ടറി ജിഷ ടീച്ചർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷസ്ഥാനം നിർവഹിച്ചു. അധ്യാപകരായ വസന്ത ടീച്ചർ, സജിതടീച്ചർ, ലിറ്റി ടീച്ചർ, സന്തോഷ് മാഷ്, യൂണിറ്റ് പ്രസിഡന്റ് രമേഷ് വി.വി., യുവ ശാസ്ത്രജ്ഞയായ ശ്രുതി, ശ്രീദേവി ടീച്ചർഎന്നിവർ നേതൃത്വം നൽകി.

           കൃത്യം 4.30 ന് മേഖല സെക്രട്ടറി എം.വി രാജൻ മാഷുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രത്തോളം നമുക്കും ഈ പ്രകൃതിക്കും വിപത്താണ് എന്ന് വളരെ ലളിതമായി ഉദാഹരണ സഹിതം( ബ്രഹ്മപുരം) വ്യക്തമാക്കി കൊണ്ട് മാഷ് ക്ലാസ് തുടങ്ങി. ഹരിത കർമ സേനയുടെ പ്രവർത്തനമികവും മാഷ് എടുത്തു പറഞ്ഞു. പിന്നീട് വീട്ടിലെ ജൈവ അവശിഷ്ടങ്ങൾ സംസ്കരിക്കാനുള്ള നല്ല ഒരു ഉപാധിയായ ബയോ ബിൻ പരിചയപ്പെടുത്തി. അത് ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും വിശദീകരിച്ചു. കൗജുമ്മയുടെ ഇടയ്ക്കിടയുള്ള സംശയങ്ങളും അതിനുള്ള മാഷ് ടെ ഉത്തരങ്ങളും ക്ലാസിനെ സജീവമാക്കി. പങ്കെടുത്തവരിൽ ഭൂരിഭാഗവും വീട്ടമ്മമാരായതു കൊണ്ടു തന്നെ അവർക്ക് ക്ലാസ് വളരെ ഉപകാരപ്രദവും കൗതുകമുള്ളതുമായി. എപ്പോൾ വിളിച്ചാലും ഇതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാഷ് എത്താം എന്ന് അവർക്കോരോരുത്തർക്കും ഉറപ്പുനൽകി കൊണ്ട് ക്ലാസിന് വിരാമമിട്ടു.

         പുതിയ പരിഷദ് അംഗം കാവ്യ നന്ദി പ്രകാശിപ്പിച്ചു. ആറു മണിയോടു കൂടി എല്ലാവരും പിരിഞ്ഞു പോയി.

ക്ലാസ് എടുത്ത രാജൻ മാഷിന്റെ വിലയിരുത്തൽ :

"ഉറവിടമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ക്ലാസ് നല്ല രീതിയിൽ സംഘടിപ്പിച്ചിരുന്നു. 30ലധികം വീട്ടമ്മമാർ അതിൽ പങ്കെടുത്തു. പലരുടെയും വീട്ടിൽ ബയോബിൻ പഞ്ചായത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. പലരും അത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല. പല കാരണങ്ങൾ കൊണ്ട്. ഇതിന്റെ ഉപയോഗം സംബന്ധിച്ച് വീട്ടിലുള്ളവർക്ക് ഫലപ്രദമായ ധാരണകൾ നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാനായി. വളരെ കുറച്ചു പേർ ഇത് നന്നായി ഉപയോഗിക്കുന്നുണ്ട്. ഇക്കാരണത്താലൊക്കെ ഇന്നത്തെ ക്ലാസ്സ്‌ ഫലപ്രദമായി എന്ന് വേണം കരുതാൻ.

എന്നാൽ ഇതിനു കുറച്ചുകൂടി പ്രയോഗിമായ തുടർപ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഇത് സ്ഥിരമായി നടക്കുന്ന ഒന്നായി മാറുകയുള്ളു. ഇതുള്ള വീടുകൾ കേന്ദ്രീകരിച്ചു വേണം തുടർപ്രവർത്തനം നടത്താൻ. ശരിയായ പഠനം സാധ്യമാക്കിയാലേ ഇത് തുടരൂ. ഓരോ യൂണിറ്റിന്റെയും പരിധിയിൽ ഇത് ഇനിയും സംഘടിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ഒരു വിദ്യാഭ്യാസപരിപാടിയായി ഇത് മാറണം എന്നാണ് തോന്നുന്നത്."

തെരുവോരസദസ്സ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ, ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി തെരുവോര സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് എം.കെ.കൃഷ്ണൻ അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം മനോജ് കുമാർ തെരുവോര സദസ്സ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.വി.രാജൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം വി.എം.രാജീവ് നന്ദിയും പറഞ്ഞു.

കുമരനെല്ലൂർ യൂണിറ്റിൽ നിന്ന് ജിഷ, കാവ്യ, സതീഷ് എന്നിവർ പങ്കെടുത്തു.

2022ലെ പ്രവർത്തനങ്ങൾ

യൂണിറ്റ് വാർഷികം

കുമരനല്ലൂർ യൂണിറ്റ് വാർഷികം കുമരനല്ലൂർ ഗവ. എൽ.പി. സ്ക്കൂളിൽ വെച്ച് മാർച്ച് 13ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെ നടന്നു.

യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം സി. ഗോപി ഉദ്ഘാടനം ചെയ്തു. ഏകലോകം ഏകാരോഗ്യം എന്ന ക്ലാസ്സ് എം.വി. രാജൻ മാസ്റ്ററും ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള ക്ലാസ് ഡോ. വിശ്വനാഥനും എടുത്തു. ഹരിതഭവനം പദ്ധതിയെ കുറിച്ചുള്ള വിശദീകരണവും സംഘടനാരേഖയുടെ അവതരണവും സി. ഗോപി നടത്തി.

യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റായി ടി. രാമചന്ദ്രൻ മാസ്റ്ററെയും സെക്രട്ടറിയായി വി.വി. രമേശനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഷാജി, ജോയന്റ് സെക്രട്ടറിയായി സുജാത എന്നിവരെയും തെരഞ്ഞെടുത്തു.

ചുമതലകൾ
വികസനം വി.എ. ലത്തീഫ്
ബാലവേദി ദീപ
വിദ്യാഭ്യാസം അനിത ടി.ആർ
മാസിക ശ്രീദേവി എ.കെ
ഗ്രാമപത്രം പങ്കജാക്ഷൻ മാഷ്

ഇവരെ കൂടാതെ പി.കെ. നാരായണൻകുട്ടി, രാമകൃഷ്ണൻ കുമരനല്ലൂർ, പ്രഭാകരൻ, ജയപ്രകാശൻ, സതീഷ് പി.ബി. എന്നിവരെയും പ്രവർത്തകസമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.

അംഗത്വപ്രവർത്തനം

 
ഷറഫുദ്ദീൻ കളത്തിൽ അംഗത്വം സ്വീകരിക്കുന്നു

കുമരനല്ലൂർ യൂണിറ്റിന്റെ 2022ലെ അംഗത്വപ്രവർത്തനത്തിന് 03-06-2022ന് കുമരനല്ലൂരിൽ വെച്ചു ചേർന്ന യൂണിറ്റ് യോഗത്തിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററിൽ നിന്ന് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അംഗത്വം സ്വീകരിച്ചു കൊണ്ട് തുടക്കം കുറിച്ചു.

60 വർഷം 60 പുസ്തകം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് 60 വർഷം 60 പുസ്തകം എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 59 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 1247 പേരുടെ പങ്കാളിത്തം ഉണ്ടായി. 2022 ജൂൺ 26ന് 60 പുസ്തകം തികച്ചു. കൂടുതൽ

പുസ്തകനമ്പർ തിയതി പുസ്തകം രചയിതാവ് അവതാരകൻ പങ്കാളിത്തം
18 2022 ജനുവരി 2 സ്വാതന്ത്യം തന്നെ ജീവിതം ജോജി കുട്ടുമ്മൽ രാമകൃഷ്ണൻ കുമരനല്ലൂർ 11
19 2022 ജനുവരി 5 ജന്തുലോകത്തിലെ അത്ഭുതങ്ങൾ എം. ഗീതാഞ്ജലി സിന്ധു കെ 17
20 2022 ജനുവരി 9 കഞ്ഞീം പയറും കെ.എസ്‌. കൃഷ്ണപ്രഭ ആവണി വി പി 19
21 2022 ജനുവരി 12 സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക തിമോത്തി ഡി വാക്കർ ശ്രീദേവി ടീച്ചർ 20
22 2022 ജനുവരി 16 ജന്തുജീവിതക്കാഴ്ചകൾ ഡോ. ബാലകൃഷ്ണൻ ചെറൂപ്പ അരുണ ടീച്ചർ 12
23 2022 ജനുവരി 19 ചിരുതക്കുട്ടിയും മാഷും പ്രൊഫ. കെ. പാപ്പൂട്ടി എം.വി. മനോജ് 17
24 2022 ജനുവരി 23 മത്സരം പി.ആർ. മാധവപ്പണിക്കർ അനിത ടീച്ചർ 20
25 2022 ജനുവരി 26 തേൻകുടുക്ക എഡി. രാമകൃഷ്ണൻ കുമരനല്ലൂർ രാമകൃഷ്ണൻ കുമരനല്ലൂർ 25
26 2022 ജനുവരി 30 കുട്ടികൾക്കൊരു ചരിത്രപുസ്തകം കനിമൊഴി 38
27 2022 ഫെബ്രുവരി 2 ബലൂൺ ബലതന്ത്രം പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ ടി. രാമചന്ദ്രൻ മാസ്റ്റർ 22
28 2022 ഫെബ്രുവരി 6 യുറീക്കാ കഥകൾ എഡി. ജനു ജിജി എസ് 20
29 2022 ഫെബ്രുവരി 9 സംഖ്യകൾ കൂട്ടുകാർ പി. രാമചന്ദ്രമേനോൻ അനിത ടീച്ചർ 23
30 2022 ഫെബ്രുവരി 13 അറിവിന്റെ പൊരുൾ എം.പി. പരമേശ്വരൻ പി.കെ. നാരായണൻകുട്ടി മാസ്റ്റർ 19
31 2022 ഫെബ്രുവരി 16 കഷ്ടം രാമകൃഷ്ണൻ കുമരനല്ലൂർ മൽഹാർ 25
32 2022 ഫെബ്രുവരി 20 എന്റെ വീട്ടിലെ താമസക്കാർ എം. ഗീതാഞ്ജലി ഗോപാലകൃഷ്ണൻ മാസ്റ്റർ 23
33 2022 ഫെബ്രുവരി 23 മന്ദാകിനി പറയുന്നത് വിമലാ മേനോൻ രമ ടീച്ചർ 29
34 2022 ഫെബ്രുവരി 27 ചങ്ങായി വീടുകൾ പി.കെ. സുധി ഇ. എൻ. ശ്രീജ 15
35 2022 മാർച്ച് 2 വയറു നിറഞ്ഞാൽ പോരാ ഒരു സംഘം ലേഖകർ ഭുവന എ.ആർ 14
36 2022 മാർച്ച് 6 ഐക്യനാടുകളുടെ ജനകീയ ചരിത്രം ഹവാർഡ് സീൽ എ.കെ. വിനോദ് 14
37 2022 മാർച്ച് 9 പല്ലു കടലും കടന്ന് എ.ഡി. പത്മാലയ ജാഹ്നവി 18
38 2022 മാർച്ച് 13 വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പ്രൊഫ. എസ്. ശിവദാസ് താജീഷ് ചേക്കോട് 10
39 2022 മാർച്ച് 16 സ്നേഹക്കനി യു.കെ. രാഘവൻ ടി. രാമചന്ദ്രൻ മാസ്റ്റർ 17
40 2022 മാർച്ച് 20 ഞങ്ങൾക്കിത്ര മതിയോ വിമലാ മേനോൻ വി. രശ്മി 9
41 2022 മാർച്ച് 23 തൂവൽക്കുപ്പായക്കാരും ഡോക്ടർ വേഴാമ്പലും പി.വി. വിനോദ്കുമാർ അരുണ ടീച്ചർ 15
42 2022 മാർച്ച് 30 നമ്മുടെ കഥയെഴുത്തുകാർ ഒരു സംഘം ലേഖകർ നാരായണൻകുട്ടി മാസ്റ്റർ 15
43 2022 ഏപ്രിൽ 6 നെഹറുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഷാജി അരിക്കാട് 6
44 2022 ഏപ്രിൽ 14 ഞാൻ കുഞ്ഞിമൂശ ഗോപു പട്ടിത്തറ ശ്രീദേവ് പി.എ 12
45 2022 ഏപ്രിൽ 17 അപു ആറ് ബി നയൻതാര എൻ ജി നിവേദിത എ എച്ച് 15
46 2022 ഏപ്രിൽ 20 ഉമക്കുട്ടിയുടെ അമ്മൂമ്മ പ്രൊഫ. എസ്. ശിവദാസ് സുജാത മനോഹർ 10
47 2022 ഏപ്രിൽ 24 ബാലപാഠങ്ങൾ പി. മധുസൂദനൻ രാമകൃഷ്ണൻ കുമരനല്ലൂർ 10
48 2022 മെയ് 8 സസ്യലോകം കൗതുകലോകം ഇ. രാജൻ ഗൗതം കുമരനല്ലൂർ 11
49 2022 മെയ് 15 പാവം കിളി ഇ. ജിനൻ ശ്രീദേവി ടീച്ചർ 20
50 2022 മെയ് 18 ശാസ്ത്രസാങ്കേതികവിദ്യകളുടെ ചരിത്രം ആർ.വി.ജി. മേനോൻ ഷാജി അരിക്കാട് 15
51 2022 മെയ് 25 കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും ഡോ. എ.എൻ. നമ്പൂതിരി എം.വി. മനോജ് 12
52 2022 മെയ് 29 പാടാത്ത പക്ഷികൾ ഡോ. എം.കെ. പ്രസാദ് നാരായണൻകുട്ടി മാസ്റ്റർ 14
53 2022 ജൂൺ 1 നയീ താലീമിന്റെ കഥ മാർജറി സൈക്സി അരവിന്ദ് വട്ടംകുളം 17
54 2022 ജൂൺ 5 ഷഡ്പദങ്ങളുടെ ലോകം ഡോ. ബാലകൃഷ്ണൻ ചെറൂപ്പ സൈനബ ടീച്ചർ 18
55 2022 ജൂൺ 8 ഗ്രഹണക്കാഴ്ച പി.ആർ. മാധവപ്പണിക്കർ വർഷ എം വിജയൻ 16
56 2022 ജൂൺ 12 സ്ത്രീകളും നിയമവും ആർ. രാധാകൃഷ്ണൻ അഞ്ജു അരവിന്ദ് 20
57 2022 ജൂൺ 6 വരൂ ഇന്ത്യയെ കാണാം ടി. ഗ.ഗാധരൻ മാനവ് ടി.ടി 16
58 2022 ജൂൺ 19 ഭൂമിയിലെത്തിയ വിരുന്നുകാർ ജനു നേഹ പി പി 12
59 2022 ജൂൺ 22 ഓസിലെ മായാവി എൽ. ഫ്രാങ്കി ബോം തോംസൺ കുമരനല്ലൂർ 11
60 2022 ജൂൺ 26 ചിത്രശലഭങ്ങൾ സുരേഷ് ഇളമൺ രാമകൃഷ്ണൻ കുമരനല്ലൂർ 27

മുൻവർഷം

പ്രസിദ്ധീകരണങ്ങൾ

2021 ജൂൺ 1 മുതൽ 2022 മാർച്ച് 19 വരെയുള്ള കാലയളവിൽ കുമരനല്ലൂർ യൂണിറ്റിൽ 369 മാസികാവരിക്കാരെ കണ്ടെത്തി. യുറീക്ക - 203, ശാസ്ത്രകേരളം 102, ശാസ്ത്രഗതി 64 എന്നിങ്ങനെയാണ് മാസിക തിരിച്ചുള്ള കണക്ക്.

പിലാക്കാട്ടിരിയിൽ വെച്ചു നടന്ന കലാജാഥയുടെ ഭാഗമായി കുമരനല്ലൂർ യൂണിറ്റ് 18,120 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു.

പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ മാസികാവരിക്കാരെ കണ്ടെത്തിയതിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കുമരനല്ലൂർ യൂണിറ്റിനു ലഭിച്ചു.

സുവനീറിന്റെ (തിരിച്ചറിവുകൾ) പത്തു കോപ്പി, മഹാമാരികളുടെ ചരിത്രം രണ്ടു കോപ്പി എന്നിവ യൂണിറ്റിൽ പ്രചരിപ്പിക്കാനായി.

60 വർഷം 60 വരികൾ

പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ. ഇതുവരെയായി 50 പോസ്റ്ററുകൾ.
ഇതുവരെ പ്രസിദ്ധീകരിച്ചവ


ഒരു ദിനം ഒരു പദം

മലയാളത്തിൽ സാധാരണയായി ഉപയോഗിക്കാത്ത പദങ്ങൾ പരിചയപ്പെടുത്തുന്ന വാട്സാപ്പ് പംക്തി. ഐതുവരെ 49 പദങ്ങൾ പ്രസിദ്ധീകരിച്ചു. രാമകൃഷ്ണൻ കുമരനല്ലൂർ ആണ് ഇപ്പോൾ ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതുവരെ പ്രസിദ്ധീകരിച്ചവ

വിജ്ഞാനോത്സവം

പരിശീലനം
 
ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുക്കുന്നു.

വിജ്ഞാനോത്സവം രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത്തല പരിശീലനം 2022 ഫെബ്രുവരി 5ന് രാത്രി 8മണിക്ക് ഓൺലൈനായി നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കപ്പൂർ പഞ്ചായത്ത് പ്രസിഡിന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുത്തു. 29 പേർ പരിശീനത്തൽ പങ്കെടുത്തു. അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ സംശയങ്ങൾക്ക് വിജ്ഞാനോത്സവം മേഖലാ കൺവീനർ പി. നാരായണൻ, ഡോ. കെ രാമചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. രാത്രി 8 മണിക്ക് തുടങ്ങിയ പരിപാടി 9.15ന് അവസാനിച്ചു. ശ്രീദേവി ടീച്ചർ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.

രണ്ടാംഘട്ട വിലയിരുത്തൽ

വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ ഒന്നാംഘട്ടം LP വിദ്യാർത്ഥികൾക്കുള്ളത് 2022 മാർച്ച് 11ന് വെള്ളിയാഴ്ച ഗൂഗിൾ മീറ്റ് ഉപയോഗിച്ച് നടത്തി. 80 വിദ്യാർത്ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നു. വൈകുന്നേരം 6.30നു തുടങ്ങിയ പ്രവർത്തനം രാത്രി 9.30 വരെ നീണ്ടുനിന്നു. UP വിഭാഗത്തിനുള്ളത് ഗൂഗീൾ മീറ്റിൽ 2022 മാർച്ച് 12ന് ശനിയാഴ്ച നടന്നു. നാലു വിദ്യാർത്ഥികൾ മാത്രമേ പങ്കെടുത്തുള്ളു.

വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ രണ്ടാംഘട്ടം 2022 മാർച്ച് 17ന് തുടങ്ങി. പരിഷത്ത് പ്രവർത്തകരും അദ്ധ്യാപകരും സ്ക്കൂളുകൾ സന്ദർശിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ടം. 17ന് AJBS കുമരനല്ലൂരിൽ നിന്ന് ഈ പ്രവർത്തനം തുടങ്ങി. അന്നേ ദിവസം തന്നെ GLPS കുമരനല്ലൂർ, GHSS കുമരനല്ലൂർ എന്നിവടങ്ങളിലെ മൂല്യനിർണ്ണയപ്രവർത്തനങ്ങളും പൂർത്തിയാക്കി. മാർച്ച് 18ന് MMJBS വെള്ളാളൂരിലും മാർച്ച് 19ന് GGHSS കല്ലടത്തൂർ, AJBS നയ്യൂർ എന്നിവിടങ്ങളിലെ വിലയിരുത്തൽ പ്രവർത്തനങ്ങളും. മാർച്ച് 21ന് KAMALPS കപ്പൂർ, AMLPS കൊഴിക്കര, AJBS എറവക്കാട് എന്നിവിടങ്ങളിലെ വിലയിരുത്തൽ പ്രവർത്തനങ്ങളും പൂർത്തിയാക്കി

ശ്രീദേവി, അനിത, സുജ ടീച്ചർ, സൂര്യ, ബീന, സന്ധ്യ ടീച്ചർ, സുജാത എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.

രണ്ടാംഘട്ട മൂല്യനിർണ്ണയത്തിൽ എൽ.പി. വിഭാഗം 82 പേരും യു.പി. വിഭാഗം 20ഉം അടക്കം ആകെ 102 വിദ്യാർത്ഥികൾ പങ്കെടുത്തു.

പഞ്ചായത്തുതല സംഗമം

യുറീക്ക വിജ്ഞാനോത്സവം 2022 കപ്പൂർ പഞ്ചായത്തുതല സംഗമം GLPS കുമരനല്ലൂരിൽ നടന്നു. രജിസ്ട്രേഷനുശേഷം (ഓരോ കുട്ടിക്കും ബാഡ്ജ് നൽകി) കുട്ടികൾ തയ്യാറാക്കിയ വിവിധങ്ങളായ ഉല്പന്നങ്ങളുടെ പ്രദർശനം സജ്ജമാക്കി.മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാണുവാനുള്ള അവസരമൊരുക്കി. ശിവനന്ദന എന്ന വിദ്യാർഥിനിയാണ് ( GGHSS കല്ലടത്തൂർ ) വിജ്ഞാനോത്സവത്തിൻറെ ഭാഗമായി സ്വയം രചിച്ച ഗാനം ആലപിച്ചുകൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തത്. പി.കെ.നാരായണൻകുട്ടി മാസ്റ്റർ യുറീക്കയെ പരിചയപ്പെടുത്തി. വിവിധ വിഷയങ്ങളെ അധികരിച്ച് ടി.രാമചന്ദ്രൻ മാസ്റ്റർ ( ശാസ്ത്രം നിത്യ ജീവിതത്തിൽ ) ഷാജി അരിക്കാട് (ഒറിഗാമിയുടെ ശാസ്ത്രം) രാമകൃഷ്ണൻ കുമരനല്ലൂർ (കഥയുടെ വഴികൾ) എന്നിവർ ക്ലാസുകൾ നയിച്ചു. ബഹു: പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഷറഫുദ്ദീൻ കളത്തിൽ യോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 76 കുട്ടികളും 53 മുതിർന്നവരും(രക്ഷിതാക്കൾ ,പ്രവർത്തകർ) പങ്കെടുത്ത ചടങ്ങിന് എ.കെ.ശ്രീദേവി ടീച്ചർ സ്വാഗതവും സുജാത മനോഹർ നന്ദിയും പ്രകാശിപ്പിച്ചു. അനിത ടീച്ചർ , സന്തോഷ് മാസ്റ്റർ ,സി.മനോജ് ,സുധി പൊന്നെങ്കാവിൽ, ജിജി മനോഹർ,ജിഷ ടീച്ചർ, ജിബിൻ എന്നിവർ നേതൃത്വം നൽകി.

സംഗമം 10 മണിക്ക് ആരംഭിക്കുകയും 12.30 ന് സമാപിക്കുകയും ചെയ്തു.

മേഖലാപ്രവർത്തകയോഗം

2022 ജനുവരി 2ന് കൂറ്റനാട് സയൻഷ്യയിൽ വെച്ച് മേഖലാ പ്രവർത്തയോഗം നടന്നു. യൂണിറ്റിൽ നിന്ന് സെക്രട്ടറി, മേഖലാ കമ്മിറ്റി അംഗം പി.ബി. സതീഷ് എന്നിവർ പങ്കെടുത്തു.

മേഖലാ വാർഷികം

ഏപ്രിൽ 30, മെയ് 1 തിയ്യതികളിൽ കൂറ്റനാട് വെച്ചു നടന്ന മേഖലാവാർഷികത്തി യൂണിറ്റിൽ നിന്ന് 12 പേർ പങ്കെടുത്തു. ടി. രാമചന്ദ്രൻ, വി.വി. രമേഷ്, സുജാത മനോഹർ, ശ്രീദേവി എ.കെ., സതീഷ്.പി.ബി, ദീപാശ്രീധരൻ, സി.വി. അരുണ ടീച്ചർ, പി.കെ. നാരായണൻകുട്ടി, ജയപ്രകാശ് ചൊവ്വന്നൂർ എന്നിവർ മുഴുവൻ സമയവും പങ്കെടുത്തു. ലത്തീഫ്. വി.കെ., ഗോപാലകൃഷ്ണൻ മാസ്റ്റർ, പങ്കജാക്ഷൻ മാസ്റ്റർ എന്നിവർ ആദ്യദിവസം മാത്രം പങ്കെടുത്തു. യൂണിറ്റിൽ നിന്ന് മേഖലാ കമ്മറ്റിയിൽ ഉള്ളവർ : എ.കെ. ശ്രീദേവി ടീച്ചർ (വൈസ് പ്രസിഡന്റ്), സതീഷ് പി.ബി. (അംഗം), നാരായണൻ കുട്ടി മാഷ്, ഷാജി (ക്ഷണിതാവ്)

ജില്ലാ വാർഷികം

മെയ് 13, 14 തിയ്യതികളിൽ കോങ്ങാട് വെച്ചു നടന്ന ജില്ലാ വാർഷികത്തിൽ കുമരനല്ലൂർ യൂണിറ്റിൽ നിന്ന് പി.കെ. നാരായണൻകുട്ടി മാസ്റ്റർ, ടി. രാമചന്ദ്രൻ മാസ്റ്റർ, എ.കെ. ശ്രീദേവി ടീച്ചർ, വി.വി. രമേഷ്, സുധി പൊന്നേങ്കാവിൽ എന്നിവർ പങ്കെടുത്തു.

2021ലെ പ്രവർത്തനങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണിറ്റിൽ 2021ൽ നടന്ന പ്രവർത്തനങ്ങൾ

വിജ്ഞാനോത്സവം 2021

തൃത്താല മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജ്ഞാനോത്സവത്തിന് രജിസ്റ്റർ ചെയ്തത് കുമരനല്ലൂർ യൂണിറ്റിലാണ്. ആകെ 611 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി. വിഭാഗത്തിൽ 242, യു.പി. വിഭാഗത്തിൽ 204, ഹൈസ്ക്കൂൾ വിഭാഗത്തിൽ 165 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ.

സംഘാടകസമിതി
 
സംഘാടകസമിതി യോഗം കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

നവംബർ 3ന് ഗൂഗിൾ മീറ്റിലൂടെ സംഘാടകസമിതി രൂപീകരണം നടന്നു. രാമകൃഷ്ണൻ കുമരനല്ലൂരിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റി അംഗം പി. നാരായണൻ, മേഖലാ സെക്രട്ടറി വി.എം. രാജീവ് എന്നിവർ ഈ വർഷത്തെ വിജ്ഞോനോത്സവത്തിന്റെ പ്രത്യേകതകളെയും പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ചു. പി.കെ. നാരായണൻ കുട്ടി മാസ്റ്റർ, സന്തോഷ് മാസ്റ്റർ, രജിത ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്വാഗതം യൂണിറ്റ് സെക്രട്ടറി ജയപ്രകാശും നന്ദി ജോ.സെക്രട്ടറി സുജാതയും രേഖപ്പെടുത്തി. രാത്രി 7.30ന് തുടങ്ങിയ യോഗം 8.30ന് അവസാനിച്ചു. 42 പേരുടെ പങ്കാളിത്തം ഉണ്ടായി. താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

  • ചെയർമാൻ - ശ്രീ. ഷറഫുദ്ദീൻ കളത്തിൽ. (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്)
  • വൈസ് ചെയർമാൻ - സുനിത ടീച്ചർ (ഹെഡ്‍മിസ്ട്രസ്, ഗവണ്മെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, കുമരനല്ലൂർ), റഫീക്ക് മാസ്റ്റർ (ഹെഡ്‍മാസ്റ്റർ, ഗോഖലെ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ, കല്ലടത്തൂർ), രജിത ടീച്ചർ (ഹെഡ്‍മിസ്ട്രസ്, ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ, പറക്കുളം)
  • കൺവീനർ - എ.കെ. ശ്രീദേവി ടീച്ചർ
  • ജോ.കൺവീനർ - വിനീത് മാസ്റ്റർ (ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, കുമരനല്ലൂർ), ബീന ടിച്ചർ (ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ, കല്ലടത്തൂർ), രജനി ടീച്ചർ (കൊഴിക്കര എൽ.പി. സ്ക്കൂൾ)
  • ഐ.ടി. - ഷാജി പി പി
പരിശീലനങ്ങൾ

ഹൈസ്ക്കൂൾ വീഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം നവംബർ 25ന് എം വി രാജൻ മാസ്റ്റർ നയിച്ചു. 6 പരിഷത്ത് പ്രവർത്തകൾ അടക്കം 69 പേർ പങ്കെടുത്തു. എൽ പി വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം ഡോ. കെ. രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ 26ന് നടന്നു. 5 പരിഷത്ത് പ്രവർത്തകരടക്കം 92 പേർ പങ്കെടുത്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തമുണ്ടായി. രക്ഷിതാക്കൾക്കുള്ള പരിപാടിയായിരുന്നു വെങ്കിലും, കുറച്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. 27ന് യു.പി. വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനവും നടന്നു. ക്ലാസ്സ് എടുത്തത് പി. നാരായണൻ മാസ്റ്റർ 3 പരിഷത്ത് പ്രവർത്തകരടക്കം 54 പേരുടെ പങ്കാളിത്തമുണ്ടായി.

പങ്കാളിത്തം

600ലേറെ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തെങ്കിലും 293 പേരുടെ പങ്കാളിത്തമാണ് ഉണ്ടായത്. വിലയിരുത്തൽ ഗ്രേഡുകൾ തത്സമയം തന്നെ ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്ത സ്ക്കൂൾ GHSS കുമരനല്ലൂർ ആണ്. ആദ്യം പ്രവർത്തനം പൂർത്തിയാക്കിയത് GMRS തൃത്താല. എൽ.പി വിഭാഗത്തിൽ കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്തത് വെള്ളാളൂർ MMJBSൽ നിന്നാണ്. യു.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്തത് GMRS തൃത്താലയിൽ നിന്നും ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പങ്കെടുത്തത് കുമരനല്ലൂർ GHSSൽ നിന്നുമാണ്.

പങ്കാളിത്തം
ക്രമനമ്പർ സ്ക്കൂൾ എൽ.പി യു.പി ഹൈസ്ക്കൂൾ ആകെ
1 GMRS തൃത്താല 45 16 61
2 GHSS കുമരനല്ലൂർ 41 35 76
3 GGHSS കല്ലടത്തൂർ 16 5 16 37
4 AJBS എടപ്പറമ്പ 14 14
5 AMLPS കൊഴിക്കര 9 9
6 AJBS കുമരനല്ലൂർ 11 11
7 MMJBS വെള്ളാളൂർ 35 35
8 AJBS നയ്യൂർ 11 11
9 AJBS എറവക്കാട് 2 2
10 KAMLPS കപ്പൂർ 13 13
11 GLPS കുമരനല്ലൂർ 24 24
ആകെ 135 91 67 293

വിജ്ഞാനോത്സവ ചിത്രങ്ങൾ

വജ്രജൂബിലി ആഘോഷ പരിപാടികൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം തികയുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 10ന് കുമരനല്ലൂർ യൂണിറ്റ് പരിഷത്ത് സുഹൃദ് സംഗമം നടത്തി. 27 പേരുടെ പങ്കാളിത്തം ഉണ്ടായി. രാത്രി 7മണിക്ക് ജിഗിന ജയൻ ആലപിച്ച സ്വാഗതഗാനത്തോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് പ്രവർത്തകർ സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അറുപതിലെത്തിയ പരിഷത്തിനെ ശ്രീദേവി ടീച്ചർ പരിചയപ്പെടുത്തി. തുടർന്ന് യൂണിറ്റ് ചരിത്രം രാമകൃഷ്ണൻ കുമരനല്ലൂർ അവതരിപ്പിച്ചു. ഭവപ്രിയ അവതരിപ്പിച്ച പരിഷത്ത് ഗാനം, മനോജിന്റെ കവിത എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.

കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടികയും (ഇവിടെ കാണാം) ഇതിനോടനുബന്ധിച്ച് പുറത്തിറക്കി. ഈ പ്രവർത്തനത്തിൽ പങ്കെടുത്തവർ പരിഷത്ത് പ്രവർത്തകരും ബാലവേദി കൂട്ടുകാരും ചേർന്നു നടത്തിയ ഈ പ്രവർത്തനം ഏകോപിപ്പിച്ചത് ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂരായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ സ്വാഗതവും ജോ.സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.

60 വർഷം 60 പുസ്തകം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് 60 വർഷം 60 പുസ്തകം എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. 2021 ഡിസംബർ 29 വരെ 14 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. കൂടുതൽ

ക്ര.നമ്പർ തിയതി പുസ്തകം രചയിതാവ് അവതാരകൻ പങ്കാളിത്തം
1 സെപ്റ്റംബർ 7 പക്ഷികളുടെ അദ്ഭുതപ്രപഞ്ചം ഇന്ദുചൂഡൻ രാമകൃഷ്ണൻ കുമരനല്ലൂർ 20
2 സെപ്റ്റംബർ 9 ഞാനിവിടെയുണ്ട് പി. മധുസൂദനൻ രാമകൃഷ്ണൻ കുമരനല്ലൂർ 27
3 നവംബർ 9 കേരളത്തിലെ നീർപക്ഷികൾ ബാബു പി കരക്കാട്ട്, അഭിലാഷ് കെ പ്രഭാകരൻ ഷാജി അരിക്കാട് 22
4 നവംബർ 14 മനുഷ്യശരീരം ഡോ. സി.എൻ. പരമേശ്വരൻ ടി. രാമചന്ദ്രൻ മാസ്റ്റർ 26
5 നവംബർ 17 വിദ്യാഭ്യാസം 5 വയസ്സിനു മുമ്പ് സി.ജി. ശാന്തകുമാർ പി.കെ.നാരായണൻകുട്ടി മാസ്റ്റർ 30
6 നവംബർ 21 വല നെയ്യുന്ന കൂട്ടുകാർ പി.കെ. ഉണ്ണികൃഷ്ണൻ രാമകൃഷ്ണൻ കുമരനല്ലൂർ 13
7 നവംബർ 24 പുല്ല് തൊട്ട് പൂനാര വരെ ഇന്ദുചൂഡൻ അനിരുദ്ധ് പി.എസ് 15
8 നവംബർ 28 തൂവൽ രാമകൃഷ്ണൻ കുമരനല്ലൂർ ടി. രാമചന്ദ്രൻ മാസ്റ്റർ 16
9 ഡിസംബർ 1 ഭാഷാസൂത്രണം പൊരുളും വഴികളും സി.എം. മുരളീധരൻ ഷാജി അരിക്കാട് 14
10 ഡിസംബർ 5 ഓരോരോ കഥകൾ എം.കൃഷ്ണദാസ് പി.കെ.നാരായണൻകുട്ടി മാസ്റ്റർ 16
11 ഡിസംബർ 8 മാഷോടു ചോദിക്കാം കെ.പാപ്പുട്ടി ഗൗതം കുമരനെല്ലൂർ 19
12 ഡിസംബർ 12 വരികൾക്കിടയിൽ കെ. മനോഹരൻ ടി.രാമചന്ദ്രൻ മാസ്റ്റർ 18
13 ഡിസംബർ 15 തേനൂറുന്ന വാക്കുകൾ കെ. മനോഹരൻ ബീപാത്തു ടീച്ചർ 13
14 ഡിസംബർ 19 മനുഷ്യമസ്തിഷ്കം ഡോ. ബി. ഇക്ബാൽ ടി. രാമചന്ദ്രൻ മാസ്റ്റർ 11
15 ഡിസംബർ 22 പ്രകാശം തട്ടിക്കൂട്ടി തൊട്ടും കൊണ്ടും നദീം സുൽത്താൻ നിർമ്മൽ മനോജ് 23
16 ഡിസംബർ 26 നമ്മുടെ പശ്ചിമഘട്ടം ഡോ. ജിജു പി. അലക്സ് നിവേദിത എ എച്ച് 19
17 ഡിസംബർ 29 ഡാർവിന്റെ കപ്പൽയാത്ര എസ്. വിജയം ആതിര വി 18

60 വർഷം 60 വരികൾ

പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ.

ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം.

മക്കൾക്കൊപ്പം

കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു മക്കൾക്കൊപ്പം. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടന ക്ലാസ്സ് കുമരനല്ലൂർ GLP സ്ക്കൂളിലായിരുന്നു. പി. രാധാകൃഷ്ണൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ഇതിൽ 102 രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായി. ആഗസ്റ്റ് 26 മുഴുവൻ ക്ലാസ്സുകളും പൂർത്തിയാക്കി ജില്ലയിലെ തന്നെ എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുന്ന ആദ്യത്തെ പഞ്ചായത്തായി കപ്പൂർ പഞ്ചായത്ത് മാറി. പഞ്ചായത്തിലെ 11 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1963 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി. എല്ലാ സ്ക്കൂളുകളിലും ത്രിതലപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നു. പഞ്ചായത്തു പ്രസിഡന്റ് രണ്ട് സ്ക്കൂളുകളിൽ സജീവമായി പങ്കെടുത്തു.

ദിവസത്തോടൊപ്പം ചേർത്തിരിക്കുന്നത് പോസ്റ്റർ കാണുന്നതിനുള്ള ലിങ്ക്

തിയ്യതി സ്ക്കൂൾ വിഭാഗം റിസോഴ്സ് പേർസൺ പങ്കാളിത്തം
ആഗസ്റ്റ് 10[1] GLPS കുമരനല്ലൂർ LP പി. രാധാകൃഷ്ണൻ 102
ആഗസ്റ്റ് 12[2] AJBS കുമരനെല്ലൂർ LP പി.വി. ജലീൽ 77
ആഗസ്റ്റ് 13[3] AJBS എടപ്പറമ്പ LP ഡോ. കെ. രാമചന്ദ്രൻ 83
ആഗസ്റ്റ് 13[4] GGHSS കല്ലടത്തൂർ HSS വി.എം. രാജീവ് 55
ആഗസ്റ്റ് 13[5] GHSS കുമരനെല്ലൂർ (ബാച്ച്-1) HS സേതുമാധവൻ 43
ആഗസ്റ്റ് 13[6] GHSS കുമരനെല്ലൂർ (ബാച്ച്-2) HS ഗോപു പട്ടിത്തറ 36
ആഗസ്റ്റ് 13[7] GHSS കുമരനെല്ലൂർ (ബാച്ച്-3) HS എം.വി. രാജൻ (Rtd) 34
ആഗസ്റ്റ് 13[8] AMLPS കൊഴിക്കര LP വി.എം. ബീന 73
ആഗസ്റ്റ് 14[9] MMJBS വെള്ളാളൂർ LP ശ്രീദേവി ടീച്ചർ 91
ആഗസ്റ്റ് 14[10] GGHSS കല്ലടത്തൂർ LP വി.എം. സുമ 87
ആഗസ്റ്റ് 14[11] GGHSS കല്ലടത്തൂർ HS സേതുമാധവൻ 64
ആഗസ്റ്റ് 14[12] GGHSS കല്ലടത്തൂർ HSS ഡോ. സലീന വർഗ്ഗീസ് 59
ആഗസ്റ്റ് 15[13] GGHSS കല്ലടത്തൂർ HS പാർവ്വതി ടീച്ചർ 45
ആഗസ്റ്റ് 15[14] GGHSS കല്ലടത്തൂർ LP പി.വി. ജലീൽ 38
ആഗസ്റ്റ് 16[15] KAMLPS കപ്പൂർ LP പ്രിയദർശൻ 68
ആഗസ്റ്റ് 16[16] MRS തൃത്താല HS സേതുമാധവൻ 57
ആഗസ്റ്റ് 16[17] MRS തൃത്താല UP പി. വിനോദ്‌കുമാർ 45
ആഗസ്റ്റ് 16[18] MRS തൃത്താല HSS ഡോ. സലീന വർഗ്ഗീസ് 57
ആഗസ്റ്റ് 16[19] GGHSS കല്ലടത്തൂർ UP ശ്രീദേവി ടീച്ചർ 77
ആഗസ്റ്റ് 16[20] GGHSS കല്ലടത്തൂർ HS എം.എം. പരമേശ്വരൻ മാസ്റ്റർ 70
ആഗസ്റ്റ് 16[21] GGHSS കല്ലടത്തൂർ HS എം.വി. രാജൻ (Rtd) 63
ആഗസ്റ്റ് 16[22] GHSS കുമരനെല്ലൂർ HSS ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ 52
ആഗസ്റ്റ് 17[23] GGHSS കല്ലടത്തൂർ UP എം.വി. രാജൻ (HM) 63
ആഗസ്റ്റ് 17[24] AJBS എറവക്കാട് LP രജനി ടീച്ചർ 33
ആഗസ്റ്റ് 18[25] GGHSS കല്ലടത്തൂർ UP പ്രിയദർശൻ 63
ആഗസ്റ്റ് 24[26] GHSS കുമരനെല്ലൂർ UP വി.എം. സുമ 52
ആഗസ്റ്റ് 24[27] AJBS നയ്യൂർ LP ശ്രീജിത് 32
ആഗസ്റ്റ് 25[28] GHSS കുമരനെല്ലൂർ HS പാർവ്വതി ടീച്ചർ 93
ആഗസ്റ്റ് 25[29] GHSS കുമരനെല്ലൂർ UP പി. മോഹനൻ (HM) 78
ആഗസ്റ്റ് 26[30] GHSS കുമരനെല്ലൂർ HS വി.എം. രാജീവ് 109

ഉജ്ജ്വലകൗമാരം

 
മേഖലാ ഉദ്ഘാടനത്തിന്റെ പോസ്റ്റർ

ഈ വർഷത്തെ പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നായ ഉജ്ജ്വലകൗമാരം എന്ന വിദ്യാഭ്യാസ പരിപാടിയുടെ തൃത്താല മേഖലാതല ഉദ്ഘാടനം കുമരനല്ലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. നവംബർ 4ന് ഉച്ചക്ക് 2 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ഇത് നടന്നത്. പി.ടി.എ. പ്രസിഡന്റ് എം.എ. വഹാബിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു. സ്ക്കൂൾ HM സുനിത ടീച്ചർ ആശംസകൾ അറിയിച്ചു. എം .കെ .പാർവതി (റിട്ട .ഹെഡ്മിസ്ട്രസ് തൃത്താല )ഡോ .സലീന വർഗീസ് എന്നിവർ ക്ലാസ്സെടുത്തു. മേഖലാ കമ്മറ്റിയിൽ നിന്ന് വി .എം .രാജീവ്‌ (പരിഷത്ത് മേഖല സെക്രട്ടറി )അജയൻ, ഗോപി ,ശ്രീദേവി ടീച്ചർ എന്നിവർ പങ്കെടുത്തു. അജയൻ മാഷ് സ്വാഗതവും റോബി അലക്സ് നന്ദിയും പറഞ്ഞു. 83 വിദ്യാർത്ഥികളടക്കം ആകെ 103 പേരുടെ പങ്കാളിത്തമുണ്ടായി. അദ്ധ്യാപകർ, പി.ടി.എ. പ്രസിഡന്റ് എന്നിവർ ക്ലാസ്സിനെ കുറിച്ച നല്ല അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. 3.30ന് ക്ലാസ്സ് അവസാനിച്ചു.

നവംബർ 20ന് ഗോഖലെ ഗവ. ഹയർസെക്കന്ററി സ്ക്കൂളിൽ നടന്ന ക്ലാസ്സോടെ കപ്പൂർ പഞ്ചായത്തിലെ എല്ലാ ഹൈസ്ക്കൂളുകളിലെയും ക്ലാസ്സുകൾ പൂർത്തിയായി. എല്ലാ ക്ലാസ്സിലുമായി 442 പേരുടെ പങ്കാളിത്തം ഉണ്ടായി.

രക്ഷിതാക്കൾക്കായി നടത്തിയ മക്കൾക്കൊപ്പം എന്ന പരിപാടിയുടെ തുടർച്ചയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കൗമാര പ്രായക്കാരായ 9,10,11,12ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടിയാണിത്.

ക്ലാസ്സുകൾ
ദിവസം സ്ക്കൂൾ ക്ലാസ്സ് RP പങ്കാളിത്തം സമയം ക്ലാസ്സ് എടുത്ത രീതി
04-11-2021 GHSS കുമരനല്ലൂർ 10 എം.കെ. പാർവ്വതി 63 2pm-3.30pm ഓൺലൈൻ
04-11-2021 GHSS കുമരനല്ലൂർ 10 ഡോ. സലീന വർഗ്ഗീസ് 40 2pm-3.15pm ഓൺലൈൻ
10-11-2021 GHSS കുമരനല്ലൂർ 9 പി.വി. സേതുമാധവൻ 68 8.10pm-9.10pm ഓൺലൈൻ
10-11-2021 GHSS കുമരനല്ലൂർ 9 എം.കെ. പാർവ്വതി 46 8.05pm-9.20pm ഓൺലൈൻ
12-11-2021 GMRS തൃത്താല 10 പി.വി. സേതുമാധവൻ 39 2.10pm-3.30pm ഓഫ്‍ലൈൻ
18-11-2021 GGHSS കല്ലടത്തൂർ 10 എം.കെ. പാർവ്വതി ടീച്ചർ 84 7.00 pm-8.30pm ഓൺലൈൻ
19-11-2021 GMRS തൃത്താല 9 എ.കെ. ശ്രീദേവി ടീച്ചർ 36 3.10 pm-4.30 pm ഓഫ്‌ലൈൻ
20-11-2021 GGHSS കല്ലടത്തൂർ 9 എം.കെ. പാർവ്വതി ടീച്ചർ 66 7.00 pm-8.15 pm ഓൺലൈൻ

പോസ്റ്ററുകൾ

ശാസ്ത്രാവബോധ കാമ്പയിൻ

 
എം.വി. രാജൻ മാസ്റ്റർ ക്ലാസ്സ് എടുക്കുന്നു

ലൈബ്രറി കൗൺസിലും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന ശാസ്ത്ര അവബോധ ക്യാമ്പയ്ൻ കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച് 13.11 2021 ന് നടന്നു. പരിപാടിയിൽ 'നാം ജീവിക്കുന്ന ലോകം - നാം ജീവിക്കുന്ന കാലം' എന്ന വിഷയത്തിൽ പരിഷത്ത് പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ എം വി രാജൻ മാസ്റ്റർ സംസാരിച്ചു. പരിഷത്ത് ഉൽപന്നങ്ങളായ ബയോബിൻ, ചൂടാറാപ്പെട്ടി തുടങ്ങിയവയെയും ഹരിത ഭവനം എന്ന ആശയത്തെയും രാജൻ മാസ്റ്റർ സദസ്സിനു പരിചയപ്പെടുത്തി. അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി. രാമചന്ദ്രൻ മാസ്റ്റർ ആശംസകളർപ്പിച്ചു. വാർഡ് മെമ്പർ സൽമ ടീച്ചർ നന്ദി പറഞ്ഞു. വായനശാല എക്സിക്യുട്ടീവ് അംഗങ്ങളായ ജയലക്ഷ്മി, സുധി പൊന്നങ്കാവിൽ, ഷാനിബ ടീച്ചർ ,രഞ്ജിത് എന്നിവർ നേതൃത്വം നല്കി.

അമേറ്റിക്കര സർഗ്ഗശക്തി വായനശാലയിൽ 21-11-2021ന് നടന്ന ക്ലാസ്സിൽ പി.വി. സേതുമാധവൻ ക്ലാസ്സ് എടുത്തു. 3.30 pm മുതൽ 5.30 pm വരെ നടന്ന ക്ലാസ്സിൽ 40 പേർ പങ്കെടുത്തു. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റും താലൂക്ക് ലൈബ്രറി പഞ്ചായത്ത് അംഗവുമായ ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. സർഗ്ഗശക്തി വായനശാല പ്രസിഡണ്ട് പങ്കജാക്ഷൻ മാസ്റ്റർ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ഗോപാലകൃഷ്ണൻ മാസ്റ്റർ മാസ്റ്റർ സ്വാഗതവും ലൈബ്രറി കൗൺസിൽ അംഗം ശിവൻ എപി നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ കെ ടി അബ്ദുള്ളക്കുട്ടി മുൻ വാർഡ് മെമ്പറും ലൈബ്രറി കൗൺസിൽ അംഗം ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.

കൂടുതൽ ചിത്രങ്ങൾ

ബാലവേദി

ശിശുദിനത്തോടനുബന്ധിച്ച് കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച് 13.11 2021 ന് ബാലവേദി കുട്ടികൾക്കായി ലേഖന മത്സരവും ചിത്രരചന മത്സരവും നടത്തി.

പ്രസിദ്ധീകരണങ്ങൾ

കുട്ടിലൈബ്രറി പദ്ധതിയുടെ ഭാഗമായി 31 യൂണിറ്റ് പുസ്തകങ്ങൾ ചേർത്തു.

മുതലാളിത്ത വളർച്ച സർവ്വനാശത്തിന്റെ വഴി, സ്ക്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക എന്നിവക്ക് പ്രീ പബ്ലിക്കേഷൻ നിരക്കിൽ 5 വീതം ആവശ്യക്കാരെയും വാർഷിക സോവനീറിന് 20 ആവശ്യക്കാരെയും കണ്ടെത്തി.

1-6-2021 മുതൽ 1-12-2021 വരെ 205 മാസികാ വരിക്കാരെ കണ്ടെത്തി. യുറീക്ക 140, ശാസ്ത്രകേരളം 42, ശാസ്ത്രഗതി 23 എന്നിങ്ങനെയാണ് ഇനം തിരിച്ച കണക്ക്.