"കുമരനെല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 41: വരി 41:
|}
|}


സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്. 161 മാസികാ വരിക്കാരെ കണ്ടെത്താൻ യൂണിറ്റിന് ഈ വർഷം സാധിച്ചിട്ടിണ്ട്.
സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്. 161 മാസികാ വരിക്കാരെ കണ്ടെത്താൻ യൂണിറ്റിന് ഈ വർഷം സാധിച്ചിട്ടിണ്ട്.


==ഇപ്പോഴത്തെ ഭാരവാഹികൾ==
==ഇപ്പോഴത്തെ ഭാരവാഹികൾ==

20:42, 19 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ്
പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ
വൈസ് പ്രസിഡന്റ് മനു ഫൽഗുണൻ
സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ
ജോ.സെക്രട്ടറി സുജാത മനോഹർ
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് ആനക്കര
കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്. 161 മാസികാ വരിക്കാരെ കണ്ടെത്താൻ യൂണിറ്റിന് ഈ വർഷം സാധിച്ചിട്ടിണ്ട്.

ഇപ്പോഴത്തെ ഭാരവാഹികൾ

പ്രസിഡന്റ്
  • ടി. രാമചന്ദ്രൻ മാസ്റ്റർ
വൈ.പ്രസിഡന്റ്
  • മനു ഫൽഗുണൻ
സെക്രട്ടറി
  • ജയപ്രകാശ് ചൊവ്വന്നൂർ
ജോ.സെക്രട്ടറി
  • സുജാത മനോഹർ

വജ്രജൂബിലി ആഘോഷ പരിപാടികൾ

കുമരനല്ലൂരിലെ പക്ഷികൾ.jpg

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം തികയുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 10ന് കുമരനല്ലൂർ യൂണിറ്റ് പരിഷത്ത് സുഹൃദ് സംഗമം നടത്തി. 27 പേരുടെ പങ്കാളിത്തം ഉണ്ടായി. രാത്രി 7മണിക്ക് ജിഗിന ജയൻ ആലപിച്ച സ്വാഗതഗാനത്തോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് പ്രവർത്തകർ സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അറുപതിലെത്തിയ പരിഷത്തിനെ ശ്രീദേവി ടീച്ചർ പരിചയപ്പെടുത്തി. തുടർന്ന് യൂണിറ്റ് ചരിത്രം രാമകൃഷ്ണൻ കുമരനല്ലൂർ അവതരിപ്പിച്ചു. ഭവപ്രിയ അവതരിപ്പിച്ച പരിഷത്ത് ഗാനം, മനോജിന്റെ കവിത എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.

കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടികയും (ഇവിടെ കാണാം) ഇതിനോടനുബന്ധിച്ച് പുറത്തിറക്കി. ഈ പ്രവർത്തനത്തിൽ പങ്കെടുത്തവർ പരിഷത്ത് പ്രവർത്തകരും ബാലവേദി കൂട്ടുകാരും ചേർന്നു നടത്തിയ ഈ പ്രവർത്തനം ഏകോപിപ്പിച്ചത് ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂരായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ സ്വാഗതവും ജോ.സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.

60 വർഷം 60 പുസ്തകം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് 60 വർഷം 60 പുസ്തകം എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്കകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

തിയതി പുസ്തകം രചയിതാവ് അവതാരകൻ പങ്കാളിത്തം
സെപ്റ്റംബർ 7 പക്ഷികളുടെ അദ്ഭുതപ്രപഞ്ചം ഇന്ദുചൂഡൻ രാമകൃഷ്ണൻ കുമരനല്ലൂർ 20
സെപ്റ്റംബർ 9 ഞാനിവിടെയുണ്ട് പി. മധുസൂദനൻ രാമകൃഷ്ണൻ കുമരനല്ലൂർ 27

60 വർഷം 60 വരികൾ

പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ.

ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം.

മക്കൾക്കൊപ്പം

കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു മക്കൾക്കൊപ്പം. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടന ക്ലാസ്സ് കുമരനല്ലൂർ GLP സ്ക്കൂളിലായിരുന്നു. പി. രാധാകൃഷ്ണൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ഇതിൽ 102 രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായി. ആഗസ്റ്റ് 26 മുഴുവൻ ക്ലാസ്സുകളും പൂർത്തിയാക്കി ജില്ലയിലെ തന്നെ എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുന്ന ആദ്യത്തെ പഞ്ചായത്തായി കപ്പൂർ പഞ്ചായത്ത് മാറി. പഞ്ചായത്തിലെ 11 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1963 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി. എല്ലാ സ്ക്കൂളുകളിലും ത്രിതലപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നു. പഞ്ചായത്തു പ്രസിഡന്റ് രണ്ട് സ്ക്കൂളുകളിൽ സജീവമായി പങ്കെടുത്തു.

ദിവസത്തോടൊപ്പം ചേർത്തിരിക്കുന്നത് പോസ്റ്റർ കാണുന്നതിനുള്ള ലിങ്ക്

തിയ്യതി സ്ക്കൂൾ വിഭാഗം റിസോഴ്സ് പേർസൺ പങ്കാളിത്തം
ആഗസ്റ്റ് 10[1] GLPS കുമരനല്ലൂർ LP പി. രാധാകൃഷ്ണൻ 102
ആഗസ്റ്റ് 12[2] AJBS കുമരനെല്ലൂർ LP പി.വി. ജലീൽ 77
ആഗസ്റ്റ് 13[3] AJBS എടപ്പറമ്പ LP ഡോ. കെ. രാമചന്ദ്രൻ 83
ആഗസ്റ്റ് 13[4] GGHSS കല്ലടത്തൂർ HSS വി.എം. രാജീവ് 55
ആഗസ്റ്റ് 13[5] GHSS കുമരനെല്ലൂർ (ബാച്ച്-1) HS സേതുമാധവൻ 43
ആഗസ്റ്റ് 13[6] GHSS കുമരനെല്ലൂർ (ബാച്ച്-2) HS ഗോപു പട്ടിത്തറ 36
ആഗസ്റ്റ് 13[7] GHSS കുമരനെല്ലൂർ (ബാച്ച്-3) HS എം.വി. രാജൻ (Rtd) 34
ആഗസ്റ്റ് 13[8] AMLPS കൊഴിക്കര LP വി.എം. ബീന 73
ആഗസ്റ്റ് 14[9] MMJBS വെള്ളാളൂർ LP ശ്രീദേവി ടീച്ചർ 91
ആഗസ്റ്റ് 14[10] GGHSS കല്ലടത്തൂർ LP വി.എം. സുമ 87
ആഗസ്റ്റ് 14[11] GGHSS കല്ലടത്തൂർ HS സേതുമാധവൻ 64
ആഗസ്റ്റ് 14[12] GGHSS കല്ലടത്തൂർ HSS ഡോ. സലീന വർഗ്ഗീസ് 59
ആഗസ്റ്റ് 15[13] GGHSS കല്ലടത്തൂർ HS പാർവ്വതി ടീച്ചർ 45
ആഗസ്റ്റ് 15[14] GGHSS കല്ലടത്തൂർ LP പി.വി. ജലീൽ 38
ആഗസ്റ്റ് 16[15] KAMLPS കപ്പൂർ LP പ്രിയദർശൻ 68
ആഗസ്റ്റ് 16[16] MRS തൃത്താല HS സേതുമാധവൻ 57
ആഗസ്റ്റ് 16[17] MRS തൃത്താല UP പി. വിനോദ്‌കുമാർ 45
ആഗസ്റ്റ് 16[18] MRS തൃത്താല HSS ഡോ. സലീന വർഗ്ഗീസ് 57
ആഗസ്റ്റ് 16[19] GGHSS കല്ലടത്തൂർ UP ശ്രീദേവി ടീച്ചർ 77
ആഗസ്റ്റ് 16[20] GGHSS കല്ലടത്തൂർ HS എം.എം. പരമേശ്വരൻ മാസ്റ്റർ 70
ആഗസ്റ്റ് 16[21] GGHSS കല്ലടത്തൂർ HS എം.വി. രാജൻ (Rtd) 63
ആഗസ്റ്റ് 16[22] GHSS കുമരനെല്ലൂർ HSS ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ 52
ആഗസ്റ്റ് 17[23] GGHSS കല്ലടത്തൂർ UP എം.വി. രാജൻ (HM) 63
ആഗസ്റ്റ് 17[24] AJBS എറവക്കാട് LP രജനി ടീച്ചർ 33
ആഗസ്റ്റ് 18[25] GGHSS കല്ലടത്തൂർ UP പ്രിയദർശൻ 63
ആഗസ്റ്റ് 24[26] GHSS കുമരനെല്ലൂർ UP വി.എം. സുമ 52
ആഗസ്റ്റ് 24[27] AJBS നയ്യൂർ LP ശ്രീജിത് 32
ആഗസ്റ്റ് 25[28] GHSS കുമരനെല്ലൂർ HS പാർവ്വതി ടീച്ചർ 93
ആഗസ്റ്റ് 25[29] GHSS കുമരനെല്ലൂർ UP പി. മോഹനൻ (HM) 78
ആഗസ്റ്റ് 26[30] GHSS കുമരനെല്ലൂർ HS വി.എം. രാജീവ് 109
"https://wiki.kssp.in/index.php?title=കുമരനെല്ലൂർ_യൂണിറ്റ്&oldid=9373" എന്ന താളിൽനിന്ന് ശേഖരിച്ചത്