കുമളി യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:47, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) (→‎യൂണിറ്റ് കമ്മറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമളി യൂണിറ്റ്
പ്രസിഡന്റ് സോമൻ.എൻ
സെക്രട്ടറി അനീഷ്
ട്രഷറർ ...........
ബ്ലോക്ക് പഞ്ചായത്ത് .......
പഞ്ചായത്തുകൾ
  1. .........
  2. .........
  3. .........
  4. .........
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് കുമളി .

യൂണിറ്റ് കമ്മറ്റി

പരിഷത്ത് പ്രവർത്തനം 1986-87 വർഷങ്ങളിൽ ആരംഭിച്ചിരുന്നു. തേക്കടിയും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിലെ ചില ഉദ്യോഗസ്ഥരും പ്രാദേശികമായി എം.എസ്.തങ്കപ്പൻ സാർ, സദാശിവൻ, പ്രത്യേകിച്ച് കമ്പ്യൂട്ടർ സെൻ്റർ നടത്തിയിരുന്ന സിബിയും ജയനും സന്തോഷ് (ഏഷ്യാനെറ്റ് ) ഒക്കെ ചേർന്ന ഒരു പ്രവർത്തകർ ഉണ്ടായിരുന്നു.സി ബി യുടെNISTകമ്പ്യൂട്ടർ സെൻ്റർ പരിഷദ്കേന്ദ്രമായിരുന്നു.കലാജാഥ, ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. 2000-മൊക്കെയാകുമ്പോൾ സംഘടന നിർജീവമായി.. പിന്നീട് 2002-ൽ എൻ.ഡി.തങ്കച്ചൻ ജോലിയുടെ ഭാഗമായി കുമളിയിൽ എത്തുന്നതോടെയാണ്. വനംവകുപ്പും കുമളിയിലെ പരിസ്ഥിതി സംഘടനകളുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും മേഖല ജില്ലാ സമ്മേളനങ്ങളും മൂന്നു ദിവസം നീണ്ടുനിന്ന സംസ്ഥാന ആരോഗ്യ ശില്പശാലയും കുമളിയിൽ വച്ച് നടക്കുകയുണ്ടായി.തേക്കടിയിലെ ആന വച്ചാൽ ചതുപ്പ് നികത്തുന്നതുമായി ബന്ധപ്പെട്ട് ഒരു യൂണിറ്റ് ഇടപെട്ടത് വലിയ വിവാദങ്ങൾക്കും ഭീഷണികൾക്കും കായികമായ ആക്രമണങ്ങൾക്കുവരെ വഴിതെളിച്ചു. നമ്മുടെ നോട്ടീസ് വിതരണം നടത്തിയ പ്രവർത്തകരെ ആക്രമിക്കുവാനും നോട്ടീസ് വലിച്ചു കീറി ഓടയിലെറിയുവാനും വരെ വ്യാപാര സംഘടനാ പ്രവർത്തകർ തയ്യാറായി. നമ്മളെ പിന്തുണച്ച കുമളി പോളിടെക്നിക്കിലെ കുട്ടികളെ സ്ഥാപനത്തിലെത്തി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തങ്കച്ചൻ, സിബി, തങ്കപ്പൻ സാർ, ജയൻ, ജോൺ എന്നിവർക്കെല്ലാം വലിയ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു.സിബിയുടേയും ജയന്റെയും സ്ഥാപനത്തിനു മുന്നിൽ വ്യാപാരികൾ ഒത്തുകൂടി ഭീഷണി മുഴക്കുകയും ഏതാണ്ട് ആക്രമണത്തിലേക്ക് എത്തുകയും ചെയ്തു.എന്നിട്ടും കുമളിയുടെ തെരുവീഥിയിൽ സംഘടന പ്രവർത്തകർ കൂട്ടായ്ത്തന്നെ നടന്നു.സംഘടനക്ക് പകരത്തിനു പകരത്തിനു ശൈലിയില്ലാത്തതിനാൽ ആക്രമപ്രവർത്തനത്തിന് നിന്നില്ല.എന്നാൽ പുരോഗമന പ്രസ്ഥാനത്തിലെ ചിലരുടെ നേതൃത്വത്തിലുള്ള ഇടപെടലുകൾ വ്യാപാരികളെ ചെറുതല്ലാത്ത വിധത്തിൽ നോവിച്ചു.എങ്കിലും സംഘടന പ്രവർത്തനം മുന്നോട്ട് പോയി. ജില്ലയിലാകെയുണ്ടായ സംഘടന പരിമിതി യൂണിറ്റിനേയും ബാധിച്ചു.പുതിയൊരു സംഘടനയെ പുനർനിർമ്മിക്കുവാൻ കുമളിക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

ഭാരവാഹികൾ

പ്രസിഡന്റ്  : സോമൻ.എൻ
വൈ.പ്രസിഡന്റ്
സെക്രട്ടറി :അനീഷ്
ജോ.സെക്രട്ടറി
ഖജാൻജി

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

പ്രവർത്തനങ്ങൾ

മീഡിയ പ്രമാണങ്ങൾ

"https://wiki.kssp.in/index.php?title=കുമളി_യൂണിറ്റ്&oldid=10923" എന്ന താളിൽനിന്ന് ശേഖരിച്ചത്