"കൂടുതൽ ചരിത്രം:പാലക്കാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(''''ജില്ലയിലൂടെ''' തരിശ്ശായ പാറപ്രദേശം എന്ന അർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

തരിശ്ശായ പാറപ്രദേശം എന്ന അർത്ഥമുള്ള “പാലെ” എന്ന പദവും വനപ്രദേശമെന്ന അർത്ഥമുള്ള കാട് എന്ന പദവും കൂടിച്ചേർന്ന് പാലക്കാട് എന്ന സ്ഥലനാമമുണ്ടായി എന്നൊരു പ്രബലമായ നിഗമനം കേൾക്കുന്നുണ്ട്. പുരാതനകാലത്ത് ഇവിടം കേന്ദ്രീകരിച്ച് ജൈനമതസംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ സൂചനയായി പാലക്കാട് ഒരു ജൈനക്ഷേത്രം ഇന്നുമുണ്ട്. “പാലി”ഭാഷയും പാരമ്പര്യവും കാത്തു സൂക്ഷിച്ചിരുന്ന ജൈനമതക്കാരായിരുന്നു ഇവിടെ അധിവസിച്ചിരുന്നവർ എന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേർ ലഭിച്ചതെന്നു മറ്റൊരു കൂട്ടർ വാദിക്കുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ല, പാലമരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേരു ലഭിച്ചതെന്നു മറ്റൊരു നിഗമനവും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. വടക്കുഭാഗത്ത് മലപ്പുറം ജില്ല, തമിഴ്നാട് എന്നിവിടങ്ങൾ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് വരേയും, തെക്കുഭാഗത്ത് തൃശ്ശൂർ ജില്ല വരേയും, പടിഞ്ഞാറുഭാഗത്ത് തൃശ്ശൂർ, മലപ്പുറം ജില്ലകൾ വരേയും അതിരുകൾ വ്യാപിച്ചുകിടക്കുന്ന പാലക്കാട് ജില്ലയ്ക്ക് 4480 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, അട്ടപ്പാടി, പാലക്കാട്, കുഴൽമന്ദം, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, മലമ്പുഴ എന്നിങ്ങനെ 13 ബ്ളോക്കുപഞ്ചായത്തുകളാണ് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്. മേൽപ്പറഞ്ഞ 13 ബ്ളോക്കുകളിലായി 91 ഗ്രാമപഞ്ചായത്തുകളും 162 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. പാലക്കാട്, ഒറ്റപ്പാലം, ഷൊർണ്ണൂർ, ചിറ്റൂർ-തത്തമംഗലം എന്നിങ്ങനെ 4 മുനിസിപ്പാലിറ്റികൾ പാലക്കാട് ജില്ലയിലുണ്ട്. ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപിച്ചുകിടക്കുന്നു. പാലക്കാട് ജില്ലാപഞ്ചായത്തിൽ ആകെ 29 ഡിവിഷനുകളുണ്ട്. കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് കിഴക്കരികിലായി തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന ജില്ലയാണ് പാലക്കാട്. ജില്ലയിലെ പ്രധാനകൃഷി നെല്ലാണ്. ഉയർന്ന മലമ്പ്രദേശങ്ങൾ, കുന്നുകൾ, ചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരം തിരിക്കാവുന്ന ഭൂപ്രകൃതിയാണ് പാലക്കാടിനുളളത്. കടൽത്തീരബന്ധമില്ലാത്ത ജില്ലയാണ് പാലക്കാട്. പൊതുവെ ജില്ലയെ ഇടനാട്, മലനാട് എന്നിങ്ങനെ രണ്ടു ഭൂവിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്നും 20 മുതൽ 2386 മീറ്റർ വരെ ഉയരമുളള പ്രദേശങ്ങൾ ജില്ലയിൽ കാണപ്പെടുന്നു. പശ്ചിമഘട്ടവും, പാലക്കാട് ചുരവും ജില്ലയുടെ പ്രത്യേകതകളാണ്. ജില്ലയിലെ വലിയൊരുഭാഗം ക്രിസ്റ്റലൈൻ പാറകളാണ്. ഇടനാട്ടിൽ ലാറ്ററൈറ്റ് മണ്ണ് കൂടുതലായി കാണപ്പെടുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. 1956 വരെ പാലക്കാട് അടക്കമുളള മലബാർ ജില്ല മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം 1957 ജൂൺ 1-ന് മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്നായി വിഭജിച്ചു. മലബാർ ജില്ലയിലെ പാലക്കാട്, വളളുവനാട്, പൊന്നാനി, പെരിന്തൽമണ്ണ എന്നീ താലൂക്കുകൾക്കൊപ്പം കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂർ താലൂക്കും ചേർത്തുകൊണ്ടാണ് പാലക്കാട് ജില്ല രൂപീകരിച്ചത്. 1969 ജൂൺ 16-ന് മലപ്പുറം ജില്ലയുടെ രൂപീകരണത്തെ തുടർന്ന് പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകൾ മലപ്പുറം ജില്ലയിലായി.

'''സാമൂഹ്യ-സാംസ്കാരിക ചരിത്രം'''
ടിപ്പുസുൽത്താന്റെയും ഹൈദരാലിയുടെയും പടയോട്ടം നടന്ന സ്ഥലമാണ് പാലക്കാട്. ടിപ്പു സുൽത്താൻ നിർമ്മിച്ച പുരാതനകോട്ട ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നു. ആധുനിക മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന എഴുത്തച്ഛൻ അവസാനകാലം വരെ താമസിച്ചിരുന്നത് ചിറ്റൂരിലെ ശോകനാശിനി തീരത്തായിരുന്നു. കൂടാതെ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതമണ്ഡലവും പാലക്കാടായിരുന്നു. സാമൂഹികതിന്മകളെ ആക്ഷേപഹാസ്യത്തിലൂടെ എതിർത്ത കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്നതും പാലക്കാട് ജില്ലയിലാണ്. പാലക്കാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ കാൽവെയ്പായിരുന്നു റേറ്റ് സ്കൂളിന്റെ സ്ഥാപനം. 1866-ൽ പാലക്കാട് റേറ്റ് സ്കൂൾ നിലവിൽ വന്നു. പിന്നീട് ഇത് ഗവ.വിക്ടോറിയ കോളേജായി വികസിച്ചു. 1858-ൽ മലബാർ ബേഡൽ മിഷന്റെ ആഭിമുഖ്യത്തിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിതമായി. 1858-ൽ പാലക്കാട് ജനിച്ച പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല ഇവിടെ പ്രവർത്തനമാരംഭിച്ചു. 1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. വിജ്ഞാനചിന്താമണി പ്രസ് സ്ഥാപിതമായതും ഇവിടെയായിരുന്നു. വി.ടി.ഭട്ടതിരിപ്പാട് രൂപംനൽകിയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ ഇവിടെ നടന്ന സേവനങ്ങൾ എടുത്തുപറയേണ്ടതുണ്ട്. കോയമ്പത്തൂർ-പാലക്കാട്, തിരൂരങ്ങാടി-ഫറോക്ക്, കോയമ്പത്തൂർ-മണ്ണാർക്കാട്, അങ്ങാടിപ്പുറം-ഫറോക്ക്, പാലക്കാട്-ലക്കിടി, ഒറ്റപ്പാലം-തൃത്താല-താനൂർ, പാലക്കാട്-ഡിണ്ടികൽ, പാലക്കാട്-കൊല്ലങ്കോട് എന്നീ റോഡുകൾ ടിപ്പുസുൽത്താൻ നിർമിച്ച പ്രധാന ഗതാഗതപാതകളാണ്. 1960-ൽ നിർമിക്കപ്പെട്ട ഒലവക്കോട്-പളളിപ്പുറം റെയിൽവെ ലൈനാണ് ജില്ലയിൽ ആദ്യത്തേത്. 1888-ൽ ഒലവക്കോട്-പാലക്കാട്, 1926-ൽ ഷൊർണ്ണൂർ-നിലമ്പൂർ റോഡ്, 1932-ൽ പാലക്കാട്-പൊളളാച്ചി എന്നീ റെയിൽ ലൈനുകൾ നിർമിക്കപ്പെട്ടു. കല്പാത്തി, ചിറ്റൂർകാവ്, നെല്ലിക്കുളങ്ങര, മണപുളിക്കാവ്, കാച്ചാംകുറിച്ചി, പല്ലാവൂർ ശിവക്ഷേത്രം, പല്ലശ്ശനക്കാവ്, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, മഞ്ഞക്കുളം മുസ്ളീം പള്ളി എന്നിവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങൾ. മലമ്പുഴ ഡാമും, അവിടുത്തെ പാർക്കും അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത മലമ്പുഴയക്ഷി എന്ന ശിൽപം വളരെ പ്രസിദ്ധമാണ്. പാലക്കാട് കോട്ട, ധോണി വെള്ളച്ചാട്ടം, സിരുവാണി ഡാം,പറമ്പിക്കുളം, സൈലന്റ് വാലി,നെല്ലിയാമ്പതി, മലമ്പുഴ ഡാം,കാ‍ഞ്ഞിരപുഴ ‍ഡാം,അനങ്ങ൯മല,  എന്നിവയും പ്രമുഖ ടൂറിസ്റ്റ് സ്പോട്ടുകളാണ്. ലോകപ്രശസ്തിയാർജിച്ച പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം ഈ ജില്ലയിൽ പ്രവർത്തിക്കുന്നു.
'''ചില പ്രധാനസ്ഥലങ്ങൾ'''
'''സൈലന്റ് വാലി'''
ഏതാണ്ട് അഞ്ച് കോടിയിലേറെ വർഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാൻഡ് പൊട്ടിപ്പിളർന്ന് ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യൻ വൻകരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകൾ രൂപപ്പെടുന്നത്. എന്നുവെച്ചാൽ, അത്ര ദീർഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് ഈ മഴക്കാട് അതിന്റെ ചിറകിന്നടിയിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇത്രയേറെ ചരിത്രമുള്ള ഈ വനമേഖലയിലേക്ക് പക്ഷേ, ബാഹ്യലോകത്തിന്റെ ശ്രദ്ധയെത്തുന്നത് 1970-കളിൽ മാത്രമാണ്. സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാൻ കാരണം. എന്നാൽ അതിന് മുമ്പ് പല ഗവേഷകരും ഈ അപൂർവ വനമേഖലയുടെ ജൈവസമ്പത്തിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നീലഗിരിക്ക് തെക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതിചെയ്യുന്ന 8952 ഹെക്ടർ വരുന്ന ഈ വനമേഖലയിൽ നടന്ന ഗവേഷണങ്ങളുടെയും, സൈലന്റ് വാലിയെ രക്ഷിക്കാൻ നടന്ന ചെറുത്തുനിൽപ്പിന്റെയും ചരിത്രത്തിന്റെ നാൾവഴിയിലൂടെ...
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ സൈലന്റ് വാലിയിൽ ഏതെങ്കിലും തരത്തിൽ മനുഷ്യസ്​പർശമേറ്റതിന് തെളിവേ രേഖയോ ഇല്ല.
1840-1853 : പ്രശസ്ത ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബർട്ട് വൈറ്റ്, സൈലന്റ് വാലി ഉൾപ്പെട്ട നീലഗിരി മേഖലയിലെ സസ്യയിനങ്ങളെക്കുറിച്ചു നടത്തിയ പഠനം ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. Icones plantarum Indiae orientalis എന്ന പേരിലുള്ള ആ ഗ്രന്ഥപരമ്പരയിൽ 2101 സസ്യവർഗങ്ങളുടെ രേഖാചിത്രങ്ങൾ അടക്കമുള്ള വിശദവിവരങ്ങളുണ്ട്. ഏഴ് പുതിയ സസ്യയിനങ്ങളെ അദ്ദേഹം സൈലന്റ് വാലിയിലെ സിസ്​പാറയിൽ നിന്നു മാത്രം തിരിച്ചറിഞ്ഞു. 1845 : റിച്ചാർഡ് ഹെൻട്രി ബെഡ്ഡോം സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് പഠനം തുടങ്ങി. അദ്ദേഹം സൈലന്റ് വാലിയിൽ നിന്ന് പതിറ്റാണ്ടുകളോളം സംപിളുകൾ ശേഖരിച്ചു. ബെഡ്ഡോം ശേഖരിച്ച സാംപിളുകൾ കോയമ്പത്തൂരിലെ ബി.എസ്.ഐ.ഹെർബേറിയത്തിനാണ് നൽകിയത്. സൈലന്റ് വാലിയിൽ പഠനം നടത്തിയ ആദ്യ പ്രൊഫഷണൽ സസ്യശാസ്ത്രജ്ഞൻ ജെയിംസ് സൈക്കെസ് ഗാമ്പിൾ ആണ്. സിസ്​പാറയിലും വളപ്പാറയിലും അദ്ദേഹം വിശദമായ പഠനങ്ങൾ നടത്തി. 'ഫ്‌ളോറ ഓഫ് ദി പ്രസിഡൻസ് ഓഫ് മദ്രാസ്സ്' തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സൈലന്റ് വാലിയിലും പഠനം നടത്തിയത്.
1847 : സൈലന്റ് വാലിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഔദ്യോഗിക അന്വേഷണം. കുന്തിപ്പുഴയുടെ വൃഷ്ടിപ്രദേശമായ ഈ താഴ്‌വരയിൽ സ്വകാര്യവ്യക്തികൾക്കാർക്കും അവകാശമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
1847-1873 : മേഖല സർക്കാരിന്റെ പരിപൂർണ അധീനതയിൽ പെട്ടതാണെന്ന് വ്യക്തമായതോടെ, അതിന്റെ മധ്യഭാഗത്തായി 400 ഹെക്ടർ പ്രദേശം കാപ്പി പ്ലാന്റേഷൻകാർക്ക് അനുവദിച്ചു.
1888 : മദ്രാസ്സ് വനനിയമത്തിന്റെ 26-ാം പരിച്ഛേദം അനുസരിച്ച് സൈലന്റ് വാലി മുഴുവൻ സർക്കാരിന്റെ പരിപൂർണ അവകാശത്തിലാണെന്ന് വിജ്ഞാനപനം പുറത്തു വന്നു.
1889 : കാപ്പി കൃഷി ചെയ്യാനുള്ള വിഫലശ്രമങ്ങൾക്കൊടുവിൽ പ്ലാന്റർമാർ പിൻവാങ്ങി.
1901 : സെലക്ഷൻ ഫെല്ലിങ് വഴി സൈലന്റ് വാലിയിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റാനുള്ള ആദ്യ ശ്രമങ്ങൾ.
1914 : സൈലന്റ് വാലിയിലെ 89.52 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ റിസർവ് വനമായി പ്രഖ്യാപിച്ചു. 1914 മെയ് 18 -നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്, അതേവർഷം ജൂൺ ഒൻപതിന് സെന്റ് ജോർജ് ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
1921 : സൈലന്റ് വാലി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യമായി ഉയരുന്നു. (അതുവരെ നിലമ്പൂർ ആസ്ഥാനമായുള്ള സൗത്ത് മലബാർ ഫോറസ്റ്റ് ഡിവിഷന് കീഴിലായിരുന്ന സൈലന്റ് വാലി, പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലായതും ഇതേ വർഷമാണ്).
1928 : തിരഞ്ഞെടുത്ത മരങ്ങൾ മാത്രം ഇവിടെ നിന്ന് മുറിച്ചു മാറ്റാനുള്ള സെലക്ഷൻ ഫെല്ലിങ് സമ്പ്രദായത്തിന് സർക്കാർ അംഗീകാരം നൽകി. (സെലക്ഷൻ ഫെല്ലിങിനായി ടി.വി. വെങ്കിടേശ്വര അയ്യർ (1933-34 കാലയളവ്), വാൻ ഹേഫ്റ്റൻ (1943-58 കാലയളവ്), ഇ.മുഹമ്മദ് (1954-74 കാലയളവ്), എസ്.ചാന്ദ് ബാഷ (1975-85 കാലയളവ്) എന്നിവർ പിൽക്കാലത്ത് പ്രവർത്തന രേഖ തയ്യാറാക്കി). ഈ പതിറ്റാണ്ടുകൾക്കിടയിൽ സൈലന്റ് വാലിയിൽ നിന്ന് 48,000 ഘനമീറ്റർ തടി സെലക്ഷൻ ഫെല്ലിങ് വഴി മുറിച്ചു മാറ്റിയെന്നാണ് കണക്ക്.
1931 : സൈലന്റ് വാലിയിൽ ജലവൈദ്യുത പദ്ധതിക്കായി അന്നത്തെ ഫോറസ്റ്റ് എൻജിനിയർ ആയിരുന്ന ഇ.എസ്.ഡോസൺ പ്രാഥമിക പഠനം നടത്തി.
1941 : സസ്യശാസ്ത്രപഠനത്തിന്റെ ഭാഗമായി എൻ.എൽ.ബോർ സൈലന്റ് വാലിയിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു. 1846-1947 കാലത്ത് 21 പുതിയയിനം സസ്യങ്ങളെ സൈലന്റ് വാലിയിൽ നിന്ന് വിവിധ ഗവേഷകർ കണ്ടെത്തി.
1951 : സൈലന്റ് വാലി പദ്ധതിക്കായുള്ള ആദ്യ വിവരശേഖരണം.
1972 : ലോകമെമ്പാടും പ്രകൃതി സംരക്ഷണത്തിന്റെ ശക്തമായ സന്ദേശം നൽകിക്കൊണ്ട് സ്‌റ്റോക്ക്‌ഹോമിൽ 'യു.എൻ.കോൺഫറൻസ് ഓൺ ഹ്യുമൺ എൻവിരോൺമെന്റ്' നടന്നു. വരും തലമുറകൾക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുൾപ്പടെ 130 രാഷ്ട്രങ്ങൾ അംഗീകരിച്ചു.
1973 ജനവരി 5 : സൈലന്റ് വാലിയിലെ സൈരന്ധ്രിയിൽ 522 മെഗായൂണിറ്റ് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാൻ പ്ലാനിങ് കമ്മിഷന്റെ പച്ചക്കൊടി ലഭിക്കുന്നു. വൈദ്യുതോത്പാദനം മാത്രമല്ല, പാലക്കാട് ജില്ലയിലെ 25,000 ഹെക്ടർ പ്രദേശത്ത് ജലസേചനവും സാധ്യമാക്കുമെന്ന് പ്രതീക്ഷ. 830 ഹെക്ടർ വനം വെള്ളത്തിലാഴ്ത്തുന്ന പദ്ധതിക്കായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നു.
1973 ജൂൺ 16 : സൈലന്റ് വാലി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്ന് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. 1978-79 ൽ പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകും എന്ന് പ്രതീക്ഷ.
1976 ഒക്ടോബർ : സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികാഘാതം വിലയിരുത്തുന്നതു വരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം നിർത്തിവെയ്ക്കാൻ നാഷണൽ കമ്മറ്റി ഓൺ എൻവിരോൺമെന്റൽ പ്ലാനിങ് ആൻഡ് കോഓർഡിനേഷൻ (എൻ.സി.ഇ.പി.സി) ശുപാർശ ചെയ്തു. പദ്ധതി നടപ്പാക്കിയാൽ തന്നെ ആവശ്യമായ മുൻകരുതലോടെ വേണം അതെന്നും കമ്മറ്റിയുടെ കർമസേന ശുപാർശ ചെയ്തു. (പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ, എൻ.സി.ഇ.പി.സി.ശുപാർശ ചെയ്ത് മുൻകരുതലുകൾ ഉറപ്പു വരുത്താനായി 1979-ൽ 'സൈലന്റ് വാലി പ്രൊട്ടക്ടഡ് ഏരിയ (പ്രൊട്ടെക്ഷൻ ആൻഡ് ഇക്കോളജിക്കൽ ബാലൻസ്) ആക്ട്' നടപ്പിലാക്കി)
1978 ഫിബ്രവരി : സൈലന്റ് വാലി വനപ്രദേശം സംരക്ഷിക്കാൻ, കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സംസ്ഥാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
1978 സപ്തംബർ : സൈലന്റ് വാലിയിലേത് ഉൾപ്പടെ പശ്ചിമഘട്ടത്തിലെ വനമേഖലകൾ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ് (ഐ.യു.സി.എൻ) പാസാക്കി. ഏതാണ്ട് ഇതേ സമയത്തു തന്നെ, സൈലന്റ് വാലി എന്നത് അത്യപൂർവമായ ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും ആവാസമേഖലയാണെന്ന്, ബോംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (എം.എൻ.എച്ച്.സി) കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി. '''1978 ഒക്ടോബർ 15 : പകരം പദ്ധതികളെക്കുറിച്ച് പഠിക്കുകയും സാധ്യതകൾ ആരായുകയും ചെയ്യുംമുമ്പ് സൈലന്റ് വാലിയെ നശിപ്പിക്കുന്ന നടപടി പാടില്ലെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (കെ.എസ്.എസ്.പി) പാസാക്കി.'''
1978 ഡിസംബർ: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഫ്‌ളോറിസ്റ്റിക് സ്റ്റഡീസുമായി ബന്ധപ്പെട്ട സിംപോസിയത്തിന് കോയമ്പത്തൂരിൽ ഒത്തു ചേർന്ന ശാസ്ത്രജ്ഞർ, സൈലന്റ് വാലിയിലെ സസ്യസമ്പത്ത് സംരക്ഷിക്കാനായി പദ്ധതി ഉപേക്ഷിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു. ഏതാണ്ട് ഇതേ സമയത്ത് തന്നെ, വംശനാശഭീഷണി നേരിടുന്ന അപൂർവ ജീവിവർഗമായ സിംഹവാലൻ കുരങ്ങുകളുടെ പ്രധാന ആവാസകേന്ദ്രമായ സൈലന്റ് വാലിയിലെ എല്ലാ പദ്ധതി പ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനും പ്രദേശത്തെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കാനും, ഇന്റർനാഷണൽ പ്രൈമറ്റോളജിക്കൽ സൊസൈറ്റിയുടെ ഏഴാം കോൺഗ്രസ് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
'''1979 ജൂലായ് : സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികവും സാമൂഹിക -സാമ്പത്തിക വശങ്ങളും അവലോകനം ചെയ്ത് അതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തുന്ന പഠനറിപ്പോർട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധപ്പെടുത്തി.'''
1979 ജൂലായ് 18 : സൈലന്റ് വാലി പദ്ധതിക്കെതിരെ പയ്യന്നൂർ കോളേജിലെ സുവോളജിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രതിഷേധ ജാഥ. ജൂലായ് 16 മുതൽ 22 വരെ നടന്ന 'സേവ് സൈലന്റ് വാലി' വാരാചരണത്തിന്റെ ഭാഗമായിരുന്നു പയ്യന്നൂരിലെ ജാഥ. ജോൺസി ജേക്കബ്ബായിരുന്നു സംഘാടകൻ.
1979 ഒക്ടോബർ : കേന്ദ്ര കൃഷി-ജലസേചന മന്ത്രാലയം സെക്രട്ടറി ഡോ.എം.എസ്.സ്വാമിനാഥൻ സൈലന്റ് വാലി സന്ദർശിച്ച്, സംസ്ഥാന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം, സൈലന്റ് വാലി പദ്ധതിക്ക് എതിരായ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു.
1980 : കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഒരു വനപ്രദേശവും വനേതരപ്രവർത്തനത്തിന് ഉപയോഗിച്ചു കൂടാ എന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര വന (സംരക്ഷണ) നിയമം, 1980' നിലവിൽ വന്നു.
1980 ജനവരി : ഡോ.സ്വാമിനാഥൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സൈലന്റ് വാലിയിലെ പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരള സർക്കാരിനോട് അഭ്യർഥിച്ചു.
1980 ഏപ്രിൽ 26 : സൈലന്റ് വാലി പദ്ധതിയുമായി നേരിട്ടു ബന്ധമുള്ള ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും എൻജിനിയർമാരെയും വിളിച്ചു കൂട്ടി സംസ്ഥാന സർക്കാരിന്റെ രഹസ്യ ചർച്ച. അതിന്റെ അടിസ്ഥാനത്തിൽ, പദ്ധതി പ്രദേശം ഒഴിവാക്കിക്കൊണ്ട് സൈലന്റ് വാലി റിസർവ് വനത്തെ നാഷണൽ പാർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
1980 ആഗസ്ത് : സൈലന്റ് വാലി പ്രശ്‌നം ചർച്ച ചെയ്യാൻ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പരിസ്ഥിതിക്ക് കാര്യമായ ദോഷം ചെയ്യാതെ പദ്ധതി നടപ്പിലാക്കാൻ കഴിയുമോ എന്ന കാര്യം പഠിച്ച് റിപ്പോർട്ട് ചെയ്യാൻ, പ്രൊഫ.എം.ജി.കെ.മേനോന്റെ നേതൃത്വത്തിൽ സംസ്ഥാനസർക്കാരും കേന്ദ്രവും സംയുക്ത സമിതിയെ നിയമിക്കാൻ തീരുമാനമായി.
'''നെല്ലിയാമ്പതി'''
പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. പാലക്കാട് ജില്ലയിലെ നെൻ‌മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയർപിൻ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോൾ സ്വർഗ്ഗീയ അനുഭൂതിയാണ്. അക്ഷരാർഥത്തിൽ കേരളത്തിൻറെ ഊട്ടിയാണ് നെല്ലിയാമ്പതി. 467 മീറ്റർ മുതൽ 1572 മീറ്റർ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകൾ രാജപ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോൾ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികൾക്ക് അനുഭവവേദ്യമാകുക. കേരളത്തിൽ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങൾ നമുക്ക് കാണാനാകും.
ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദർശകർക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാർന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടിൽ നിന്നുള്ള നെൽ‌വയലുകൾ പച്ചപ്പരവതാനി വിരിച്ച പാലക്കാടിൻറെ ശാദ്വല ഭംഗി വർണിക്കുവാൻ വാക്കുകൾക്കാവില്ല.
പാഡഗിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടിൽ നിന്നുള്ള കാഴ്ചയും 100 മീറ്റർ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിൻറെ നൈർമല്യം സഞ്ചാരികൾക്ക് സ്വർഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.
വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവർക്ക് കാണാൻ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങൾ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാർന്ന മനോഹാരിത നൽകിയിരിക്കുന്നതും ഇവിടെ കാണാം.
പാലക്കാട് ജില്ലയിലെ നെൻ‌മാറയിൽ നിന്ന് 44 കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാട് ആണ് തൊട്ടടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ. പാലക്കാട് നിന്ന് 55 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികൾക്കായി ഒട്ടനവധി റിസോർട്ടുകളും ഇവിടെയുണ്ട്.
'''മലമ്പുഴ'''
മലമ്പുഴ അണക്കെട്ട് മലമ്പുഴ നദിക്കു കുറുകെ കെട്ടിയിരിക്കുന്നു. കൽപ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് മലമ്പുഴ.  കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ.  പാലക്കാടുവെച്ച് മലമ്പുഴ നദി കൽപ്പാത്തിപ്പുഴയിൽ ചേരുന്നു. മലമ്പുഴ അണക്കെട്ട് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 23.13 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുണ്ട് മലമ്പുഴ ഡാമിന്. കേരളത്തിലെ അണക്കെട്ടുകളിൽ വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാമതാണ് മലമ്പുഴ ഡാം.(ഏറ്റവും വലുത് ഇടുക്കി അണക്കെട്ടാണ്). മലമ്പുഴ ഡാമിന്റെ നിർമ്മാണം 1949-ൽ ആരംഭിച്ചു. 1955-ൽ പൂർത്തീകരിച്ച ഈ ഡാമിന്റെ നിർമ്മാണത്തിന് അന്ന് 5.3 കോടി രൂപ ചെലവായി.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്.
'''പാലക്കാട് കോട്ട'''
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് ടിപ്പു സുൽത്താന്റെ കോട്ട എന്നറിയപ്പെടുന്ന പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്.മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരാലിയാണ് 1766 ൽ ഇന്നു കാണുന്ന രീതിയിൽ ഈ കോട്ട പണികഴിപ്പിച്ചത്. ഇന്ത്യയിലെ തന്നെ കോട്ടകളിൽ‌വച്ച് ഏറ്റവും ഭംഗിയായി പരിരക്ഷിക്കപ്പെടുന്ന ഒരു കോട്ടയാണിത്. ഗ്രാനൈറ്റ് കല്ലുകളാൽ പണിതീർത്തിരിക്കുന്നതിനാൽ ഇതിന്റെ കെട്ടുറപ്പിന് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. രക്തരൂക്ഷിതമായ അനേകം യുദ്ധങ്ങൾക്കും, പല വീരകഥകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈ കോട്ട, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സംരക്ഷിക്കുന്നത്.  ഉയർന്ന മതിൽക്കെട്ടുകളും, അതിനു ചുറ്റിലുമായി വെള്ളം നിറച്ച കിടങ്ങുകളും, കിടങ്ങുകളുടെ മുകളിൽ പ്രധാന വാതിലുകളുമായി ബന്ധിപ്പിക്കുന്ന ഉയർത്താവുന്ന പാലങ്ങളും ഈ കോട്ടയെ അത്യന്തം ബലവത്തുള്ളതും സുരക്ഷിതവുമാക്കുന്നു.
പാ‍ലക്കാട് കോട്ട പുരാതനകാലം മുതൽക്കേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ ഉള്ളൂ. പാലക്കാട് ഭരണാധികാരിയായിരുന്ന പാലക്കാട് അച്ഛൻ, സാമൂതിരിയുടെ ഒരു ആശ്രിതനായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് സ്വതന്ത്ര ഭരണാധികാരിയായി. 1757-ൽ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാൻ മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു“.
പാശ്ചാത്യ സഞ്ചാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയിരുന്ന തുറമുഖങ്ങൾ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറൻ കടൽത്തീരവും മൈസൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന കോയമ്പത്തൂരും തമ്മിലുള്ള വാർത്താവിനിമയ ബന്ധങ്ങൾ വേഗതയേറിയതാക്കുവാനായാണ് ഹൈദരലി പാലക്കാട് കോട്ട നിർമ്മിച്ചത്. പാലക്കാട് ചുരത്തിനും പടിഞ്ഞാറൻ കടൽത്തീരത്തിനും ഇടയിൽ സ്ഥിതിചെയ്തിരുന്ന അത്യന്തം തന്ത്രപ്രധാനമായ സ്ഥാനമായിരുന്നു പാലക്കാട് കോട്ടയ്ക്കുണ്ടായിരുന്നത്.
1766 മുതൽ 1790 വരെ പാലക്കാട് കോട്ട തുടർച്ചയായി മൈസൂർ സുൽത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിൻ കീഴിലായിരുന്നു. ബ്രിട്ടീഷുകാർ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ൽ കേണൽ വുഡ് ഹൈദരലിയുടെ കോട്ടകൾ ആക്രമിച്ചപ്പോഴാണ്. എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഹൈദർ കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. പതിനൊന്നു ദിവസം നീണ്ട ഒരു ഉപരോധത്തിന്റെ അവസാനം 1784 ൽ ബ്രിട്ടീഷുകാർ ഈ കോട്ട കൈയ്യടക്കി. എങ്കിലും അതിനടുത്ത വർഷം കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി.
1790-ൽ അവസാനമായി ബ്രിട്ടീഷുകാർ കേണൽ സ്റ്റുവാർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുവാൻ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ട ബ്രിട്ടീഷ് സൈനികസംരക്ഷണത്തിലായിരുന്നു.
കോട്ടയിലെ വീക്ഷണ ഗോപുരങ്ങളിൽ നിന്നുള്ള കാഴ്ച അത്യന്തം സുന്ദരമാണ്. കോട്ടയ്ക്കുള്ളിലെ പഴയ മന്ദിരങ്ങളിലൊന്നിൽ പാലക്കാട് സ്പെഷ്യൽ സബ് ജയിൽ പ്രവർത്തിക്കുന്നു. കോട്ടയുടെ മദ്ധ്യഭാഗത്തുള്ള തുറസ്സായ സ്ഥലത്ത് രാപ്പാടി എന്ന ഓപ്പൺ എയർ ഓഡിറ്റോറിയം ഉണ്ട്. കോട്ടയ്ക്കുള്ളിലും പുറത്തും ദശകങ്ങൾ പ്രായമുള്ള അനേകം വൻ‌മരങ്ങൾ കാണാം.
കോട്ടയ്ക്കു പുറത്ത് പ്രവേശന കവാടത്തോടു ചേർന്ന് കുട്ടികൾക്കായുള്ള ഒരു പാർക്ക് പ്രവർത്തിക്കുന്നുണ്ട്. കോട്ടയ്ക്ക് പുറത്തായാണ് പാലക്കാട് കോട്ട മൈതാനം. പുരാതനകാലത്ത് ആനകളേയും കുതിരകളേയും സംരക്ഷിക്കുന്നതിനുള്ള ലായങ്ങൾ ഇവിടെയായിരുന്നു ഉണ്ടായിരുന്നത്. കോട്ടയ്ക്കുള്ളിലായി ഒരു ചെറിയ ഹനുമാൻ ക്ഷേത്രം ഉണ്ട്. പഴമയും പ്രൌഢിയും ഒത്തിണങ്ങിയ ഈ കോട്ടയും അതിന്റെ ചുറ്റുവട്ടവും സന്ദർശകരെ പഴയകാലഘട്ടത്തിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടുപോകുവാൻ പര്യാപ്തമാനെന്നതിൽ സംശയമില്ല.
'''ചരിത്രപ്രാധാന്യമേറിയ കട്ടിൾമാടം'''
പട്ടാമ്പിയ്ക്കും കുന്നംകുളത്തിനും ഇടയ്ക്ക് കൂട്ടുപാതയ്ക്ക് അടുത്തായി റോഡരികിൽ കാണുന്നു.
==കടപ്പാട്==
[http://www.schoolwiki.in/index.php/പാലക്കാട്_ വിക്കിപ്പീഡിയ]

16:26, 13 ഡിസംബർ 2017-നു നിലവിലുള്ള രൂപം

ജില്ലയിലൂടെ

തരിശ്ശായ പാറപ്രദേശം എന്ന അർത്ഥമുള്ള “പാലെ” എന്ന പദവും വനപ്രദേശമെന്ന അർത്ഥമുള്ള കാട് എന്ന പദവും കൂടിച്ചേർന്ന് പാലക്കാട് എന്ന സ്ഥലനാമമുണ്ടായി എന്നൊരു പ്രബലമായ നിഗമനം കേൾക്കുന്നുണ്ട്. പുരാതനകാലത്ത് ഇവിടം കേന്ദ്രീകരിച്ച് ജൈനമതസംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ സൂചനയായി പാലക്കാട് ഒരു ജൈനക്ഷേത്രം ഇന്നുമുണ്ട്. “പാലി”ഭാഷയും പാരമ്പര്യവും കാത്തു സൂക്ഷിച്ചിരുന്ന ജൈനമതക്കാരായിരുന്നു ഇവിടെ അധിവസിച്ചിരുന്നവർ എന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേർ ലഭിച്ചതെന്നു മറ്റൊരു കൂട്ടർ വാദിക്കുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ല, പാലമരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേരു ലഭിച്ചതെന്നു മറ്റൊരു നിഗമനവും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. വടക്കുഭാഗത്ത് മലപ്പുറം ജില്ല, തമിഴ്നാട് എന്നിവിടങ്ങൾ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് വരേയും, തെക്കുഭാഗത്ത് തൃശ്ശൂർ ജില്ല വരേയും, പടിഞ്ഞാറുഭാഗത്ത് തൃശ്ശൂർ, മലപ്പുറം ജില്ലകൾ വരേയും അതിരുകൾ വ്യാപിച്ചുകിടക്കുന്ന പാലക്കാട് ജില്ലയ്ക്ക് 4480 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, അട്ടപ്പാടി, പാലക്കാട്, കുഴൽമന്ദം, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, മലമ്പുഴ എന്നിങ്ങനെ 13 ബ്ളോക്കുപഞ്ചായത്തുകളാണ് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്. മേൽപ്പറഞ്ഞ 13 ബ്ളോക്കുകളിലായി 91 ഗ്രാമപഞ്ചായത്തുകളും 162 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. പാലക്കാട്, ഒറ്റപ്പാലം, ഷൊർണ്ണൂർ, ചിറ്റൂർ-തത്തമംഗലം എന്നിങ്ങനെ 4 മുനിസിപ്പാലിറ്റികൾ പാലക്കാട് ജില്ലയിലുണ്ട്. ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപിച്ചുകിടക്കുന്നു. പാലക്കാട് ജില്ലാപഞ്ചായത്തിൽ ആകെ 29 ഡിവിഷനുകളുണ്ട്. കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് കിഴക്കരികിലായി തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന ജില്ലയാണ് പാലക്കാട്. ജില്ലയിലെ പ്രധാനകൃഷി നെല്ലാണ്. ഉയർന്ന മലമ്പ്രദേശങ്ങൾ, കുന്നുകൾ, ചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരം തിരിക്കാവുന്ന ഭൂപ്രകൃതിയാണ് പാലക്കാടിനുളളത്. കടൽത്തീരബന്ധമില്ലാത്ത ജില്ലയാണ് പാലക്കാട്. പൊതുവെ ജില്ലയെ ഇടനാട്, മലനാട് എന്നിങ്ങനെ രണ്ടു ഭൂവിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്നും 20 മുതൽ 2386 മീറ്റർ വരെ ഉയരമുളള പ്രദേശങ്ങൾ ജില്ലയിൽ കാണപ്പെടുന്നു. പശ്ചിമഘട്ടവും, പാലക്കാട് ചുരവും ജില്ലയുടെ പ്രത്യേകതകളാണ്. ജില്ലയിലെ വലിയൊരുഭാഗം ക്രിസ്റ്റലൈൻ പാറകളാണ്. ഇടനാട്ടിൽ ലാറ്ററൈറ്റ് മണ്ണ് കൂടുതലായി കാണപ്പെടുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. 1956 വരെ പാലക്കാട് അടക്കമുളള മലബാർ ജില്ല മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം 1957 ജൂൺ 1-ന് മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്നായി വിഭജിച്ചു. മലബാർ ജില്ലയിലെ പാലക്കാട്, വളളുവനാട്, പൊന്നാനി, പെരിന്തൽമണ്ണ എന്നീ താലൂക്കുകൾക്കൊപ്പം കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂർ താലൂക്കും ചേർത്തുകൊണ്ടാണ് പാലക്കാട് ജില്ല രൂപീകരിച്ചത്. 1969 ജൂൺ 16-ന് മലപ്പുറം ജില്ലയുടെ രൂപീകരണത്തെ തുടർന്ന് പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകൾ മലപ്പുറം ജില്ലയിലായി.

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ടിപ്പുസുൽത്താന്റെയും ഹൈദരാലിയുടെയും പടയോട്ടം നടന്ന സ്ഥലമാണ് പാലക്കാട്. ടിപ്പു സുൽത്താൻ നിർമ്മിച്ച പുരാതനകോട്ട ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നു. ആധുനിക മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന എഴുത്തച്ഛൻ അവസാനകാലം വരെ താമസിച്ചിരുന്നത് ചിറ്റൂരിലെ ശോകനാശിനി തീരത്തായിരുന്നു. കൂടാതെ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതമണ്ഡലവും പാലക്കാടായിരുന്നു. സാമൂഹികതിന്മകളെ ആക്ഷേപഹാസ്യത്തിലൂടെ എതിർത്ത കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്നതും പാലക്കാട് ജില്ലയിലാണ്. പാലക്കാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ കാൽവെയ്പായിരുന്നു റേറ്റ് സ്കൂളിന്റെ സ്ഥാപനം. 1866-ൽ പാലക്കാട് റേറ്റ് സ്കൂൾ നിലവിൽ വന്നു. പിന്നീട് ഇത് ഗവ.വിക്ടോറിയ കോളേജായി വികസിച്ചു. 1858-ൽ മലബാർ ബേഡൽ മിഷന്റെ ആഭിമുഖ്യത്തിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിതമായി. 1858-ൽ പാലക്കാട് ജനിച്ച പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല ഇവിടെ പ്രവർത്തനമാരംഭിച്ചു. 1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. വിജ്ഞാനചിന്താമണി പ്രസ് സ്ഥാപിതമായതും ഇവിടെയായിരുന്നു. വി.ടി.ഭട്ടതിരിപ്പാട് രൂപംനൽകിയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ ഇവിടെ നടന്ന സേവനങ്ങൾ എടുത്തുപറയേണ്ടതുണ്ട്. കോയമ്പത്തൂർ-പാലക്കാട്, തിരൂരങ്ങാടി-ഫറോക്ക്, കോയമ്പത്തൂർ-മണ്ണാർക്കാട്, അങ്ങാടിപ്പുറം-ഫറോക്ക്, പാലക്കാട്-ലക്കിടി, ഒറ്റപ്പാലം-തൃത്താല-താനൂർ, പാലക്കാട്-ഡിണ്ടികൽ, പാലക്കാട്-കൊല്ലങ്കോട് എന്നീ റോഡുകൾ ടിപ്പുസുൽത്താൻ നിർമിച്ച പ്രധാന ഗതാഗതപാതകളാണ്. 1960-ൽ നിർമിക്കപ്പെട്ട ഒലവക്കോട്-പളളിപ്പുറം റെയിൽവെ ലൈനാണ് ജില്ലയിൽ ആദ്യത്തേത്. 1888-ൽ ഒലവക്കോട്-പാലക്കാട്, 1926-ൽ ഷൊർണ്ണൂർ-നിലമ്പൂർ റോഡ്, 1932-ൽ പാലക്കാട്-പൊളളാച്ചി എന്നീ റെയിൽ ലൈനുകൾ നിർമിക്കപ്പെട്ടു. കല്പാത്തി, ചിറ്റൂർകാവ്, നെല്ലിക്കുളങ്ങര, മണപുളിക്കാവ്, കാച്ചാംകുറിച്ചി, പല്ലാവൂർ ശിവക്ഷേത്രം, പല്ലശ്ശനക്കാവ്, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, മഞ്ഞക്കുളം മുസ്ളീം പള്ളി എന്നിവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങൾ. മലമ്പുഴ ഡാമും, അവിടുത്തെ പാർക്കും അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത മലമ്പുഴയക്ഷി എന്ന ശിൽപം വളരെ പ്രസിദ്ധമാണ്. പാലക്കാട് കോട്ട, ധോണി വെള്ളച്ചാട്ടം, സിരുവാണി ഡാം,പറമ്പിക്കുളം, സൈലന്റ് വാലി,നെല്ലിയാമ്പതി, മലമ്പുഴ ഡാം,കാ‍ഞ്ഞിരപുഴ ‍ഡാം,അനങ്ങ൯മല, എന്നിവയും പ്രമുഖ ടൂറിസ്റ്റ് സ്പോട്ടുകളാണ്. ലോകപ്രശസ്തിയാർജിച്ച പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം ഈ ജില്ലയിൽ പ്രവർത്തിക്കുന്നു.

ചില പ്രധാനസ്ഥലങ്ങൾ

സൈലന്റ് വാലി

ഏതാണ്ട് അഞ്ച് കോടിയിലേറെ വർഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാൻഡ് പൊട്ടിപ്പിളർന്ന് ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യൻ വൻകരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകൾ രൂപപ്പെടുന്നത്. എന്നുവെച്ചാൽ, അത്ര ദീർഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് ഈ മഴക്കാട് അതിന്റെ ചിറകിന്നടിയിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇത്രയേറെ ചരിത്രമുള്ള ഈ വനമേഖലയിലേക്ക് പക്ഷേ, ബാഹ്യലോകത്തിന്റെ ശ്രദ്ധയെത്തുന്നത് 1970-കളിൽ മാത്രമാണ്. സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാൻ കാരണം. എന്നാൽ അതിന് മുമ്പ് പല ഗവേഷകരും ഈ അപൂർവ വനമേഖലയുടെ ജൈവസമ്പത്തിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നീലഗിരിക്ക് തെക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതിചെയ്യുന്ന 8952 ഹെക്ടർ വരുന്ന ഈ വനമേഖലയിൽ നടന്ന ഗവേഷണങ്ങളുടെയും, സൈലന്റ് വാലിയെ രക്ഷിക്കാൻ നടന്ന ചെറുത്തുനിൽപ്പിന്റെയും ചരിത്രത്തിന്റെ നാൾവഴിയിലൂടെ... പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ സൈലന്റ് വാലിയിൽ ഏതെങ്കിലും തരത്തിൽ മനുഷ്യസ്​പർശമേറ്റതിന് തെളിവേ രേഖയോ ഇല്ല.

1840-1853 : പ്രശസ്ത ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബർട്ട് വൈറ്റ്, സൈലന്റ് വാലി ഉൾപ്പെട്ട നീലഗിരി മേഖലയിലെ സസ്യയിനങ്ങളെക്കുറിച്ചു നടത്തിയ പഠനം ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. Icones plantarum Indiae orientalis എന്ന പേരിലുള്ള ആ ഗ്രന്ഥപരമ്പരയിൽ 2101 സസ്യവർഗങ്ങളുടെ രേഖാചിത്രങ്ങൾ അടക്കമുള്ള വിശദവിവരങ്ങളുണ്ട്. ഏഴ് പുതിയ സസ്യയിനങ്ങളെ അദ്ദേഹം സൈലന്റ് വാലിയിലെ സിസ്​പാറയിൽ നിന്നു മാത്രം തിരിച്ചറിഞ്ഞു. 1845 : റിച്ചാർഡ് ഹെൻട്രി ബെഡ്ഡോം സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് പഠനം തുടങ്ങി. അദ്ദേഹം സൈലന്റ് വാലിയിൽ നിന്ന് പതിറ്റാണ്ടുകളോളം സംപിളുകൾ ശേഖരിച്ചു. ബെഡ്ഡോം ശേഖരിച്ച സാംപിളുകൾ കോയമ്പത്തൂരിലെ ബി.എസ്.ഐ.ഹെർബേറിയത്തിനാണ് നൽകിയത്. സൈലന്റ് വാലിയിൽ പഠനം നടത്തിയ ആദ്യ പ്രൊഫഷണൽ സസ്യശാസ്ത്രജ്ഞൻ ജെയിംസ് സൈക്കെസ് ഗാമ്പിൾ ആണ്. സിസ്​പാറയിലും വളപ്പാറയിലും അദ്ദേഹം വിശദമായ പഠനങ്ങൾ നടത്തി. 'ഫ്‌ളോറ ഓഫ് ദി പ്രസിഡൻസ് ഓഫ് മദ്രാസ്സ്' തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സൈലന്റ് വാലിയിലും പഠനം നടത്തിയത്.

1847 : സൈലന്റ് വാലിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഔദ്യോഗിക അന്വേഷണം. കുന്തിപ്പുഴയുടെ വൃഷ്ടിപ്രദേശമായ ഈ താഴ്‌വരയിൽ സ്വകാര്യവ്യക്തികൾക്കാർക്കും അവകാശമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

1847-1873 : മേഖല സർക്കാരിന്റെ പരിപൂർണ അധീനതയിൽ പെട്ടതാണെന്ന് വ്യക്തമായതോടെ, അതിന്റെ മധ്യഭാഗത്തായി 400 ഹെക്ടർ പ്രദേശം കാപ്പി പ്ലാന്റേഷൻകാർക്ക് അനുവദിച്ചു.

1888 : മദ്രാസ്സ് വനനിയമത്തിന്റെ 26-ാം പരിച്ഛേദം അനുസരിച്ച് സൈലന്റ് വാലി മുഴുവൻ സർക്കാരിന്റെ പരിപൂർണ അവകാശത്തിലാണെന്ന് വിജ്ഞാനപനം പുറത്തു വന്നു.

1889 : കാപ്പി കൃഷി ചെയ്യാനുള്ള വിഫലശ്രമങ്ങൾക്കൊടുവിൽ പ്ലാന്റർമാർ പിൻവാങ്ങി.

1901 : സെലക്ഷൻ ഫെല്ലിങ് വഴി സൈലന്റ് വാലിയിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റാനുള്ള ആദ്യ ശ്രമങ്ങൾ.

1914 : സൈലന്റ് വാലിയിലെ 89.52 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ റിസർവ് വനമായി പ്രഖ്യാപിച്ചു. 1914 മെയ് 18 -നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്, അതേവർഷം ജൂൺ ഒൻപതിന് സെന്റ് ജോർജ് ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

1921 : സൈലന്റ് വാലി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യമായി ഉയരുന്നു. (അതുവരെ നിലമ്പൂർ ആസ്ഥാനമായുള്ള സൗത്ത് മലബാർ ഫോറസ്റ്റ് ഡിവിഷന് കീഴിലായിരുന്ന സൈലന്റ് വാലി, പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലായതും ഇതേ വർഷമാണ്).

1928 : തിരഞ്ഞെടുത്ത മരങ്ങൾ മാത്രം ഇവിടെ നിന്ന് മുറിച്ചു മാറ്റാനുള്ള സെലക്ഷൻ ഫെല്ലിങ് സമ്പ്രദായത്തിന് സർക്കാർ അംഗീകാരം നൽകി. (സെലക്ഷൻ ഫെല്ലിങിനായി ടി.വി. വെങ്കിടേശ്വര അയ്യർ (1933-34 കാലയളവ്), വാൻ ഹേഫ്റ്റൻ (1943-58 കാലയളവ്), ഇ.മുഹമ്മദ് (1954-74 കാലയളവ്), എസ്.ചാന്ദ് ബാഷ (1975-85 കാലയളവ്) എന്നിവർ പിൽക്കാലത്ത് പ്രവർത്തന രേഖ തയ്യാറാക്കി). ഈ പതിറ്റാണ്ടുകൾക്കിടയിൽ സൈലന്റ് വാലിയിൽ നിന്ന് 48,000 ഘനമീറ്റർ തടി സെലക്ഷൻ ഫെല്ലിങ് വഴി മുറിച്ചു മാറ്റിയെന്നാണ് കണക്ക്.

1931 : സൈലന്റ് വാലിയിൽ ജലവൈദ്യുത പദ്ധതിക്കായി അന്നത്തെ ഫോറസ്റ്റ് എൻജിനിയർ ആയിരുന്ന ഇ.എസ്.ഡോസൺ പ്രാഥമിക പഠനം നടത്തി.

1941 : സസ്യശാസ്ത്രപഠനത്തിന്റെ ഭാഗമായി എൻ.എൽ.ബോർ സൈലന്റ് വാലിയിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു. 1846-1947 കാലത്ത് 21 പുതിയയിനം സസ്യങ്ങളെ സൈലന്റ് വാലിയിൽ നിന്ന് വിവിധ ഗവേഷകർ കണ്ടെത്തി.

1951 : സൈലന്റ് വാലി പദ്ധതിക്കായുള്ള ആദ്യ വിവരശേഖരണം.

1972 : ലോകമെമ്പാടും പ്രകൃതി സംരക്ഷണത്തിന്റെ ശക്തമായ സന്ദേശം നൽകിക്കൊണ്ട് സ്‌റ്റോക്ക്‌ഹോമിൽ 'യു.എൻ.കോൺഫറൻസ് ഓൺ ഹ്യുമൺ എൻവിരോൺമെന്റ്' നടന്നു. വരും തലമുറകൾക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുൾപ്പടെ 130 രാഷ്ട്രങ്ങൾ അംഗീകരിച്ചു.

1973 ജനവരി 5 : സൈലന്റ് വാലിയിലെ സൈരന്ധ്രിയിൽ 522 മെഗായൂണിറ്റ് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാൻ പ്ലാനിങ് കമ്മിഷന്റെ പച്ചക്കൊടി ലഭിക്കുന്നു. വൈദ്യുതോത്പാദനം മാത്രമല്ല, പാലക്കാട് ജില്ലയിലെ 25,000 ഹെക്ടർ പ്രദേശത്ത് ജലസേചനവും സാധ്യമാക്കുമെന്ന് പ്രതീക്ഷ. 830 ഹെക്ടർ വനം വെള്ളത്തിലാഴ്ത്തുന്ന പദ്ധതിക്കായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നു.

1973 ജൂൺ 16 : സൈലന്റ് വാലി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്ന് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. 1978-79 ൽ പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകും എന്ന് പ്രതീക്ഷ.

1976 ഒക്ടോബർ : സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികാഘാതം വിലയിരുത്തുന്നതു വരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനം നിർത്തിവെയ്ക്കാൻ നാഷണൽ കമ്മറ്റി ഓൺ എൻവിരോൺമെന്റൽ പ്ലാനിങ് ആൻഡ് കോഓർഡിനേഷൻ (എൻ.സി.ഇ.പി.സി) ശുപാർശ ചെയ്തു. പദ്ധതി നടപ്പാക്കിയാൽ തന്നെ ആവശ്യമായ മുൻകരുതലോടെ വേണം അതെന്നും കമ്മറ്റിയുടെ കർമസേന ശുപാർശ ചെയ്തു. (പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ, എൻ.സി.ഇ.പി.സി.ശുപാർശ ചെയ്ത് മുൻകരുതലുകൾ ഉറപ്പു വരുത്താനായി 1979-ൽ 'സൈലന്റ് വാലി പ്രൊട്ടക്ടഡ് ഏരിയ (പ്രൊട്ടെക്ഷൻ ആൻഡ് ഇക്കോളജിക്കൽ ബാലൻസ്) ആക്ട്' നടപ്പിലാക്കി)

1978 ഫിബ്രവരി : സൈലന്റ് വാലി വനപ്രദേശം സംരക്ഷിക്കാൻ, കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സംസ്ഥാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

1978 സപ്തംബർ : സൈലന്റ് വാലിയിലേത് ഉൾപ്പടെ പശ്ചിമഘട്ടത്തിലെ വനമേഖലകൾ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ് (ഐ.യു.സി.എൻ) പാസാക്കി. ഏതാണ്ട് ഇതേ സമയത്തു തന്നെ, സൈലന്റ് വാലി എന്നത് അത്യപൂർവമായ ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും ആവാസമേഖലയാണെന്ന്, ബോംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (എം.എൻ.എച്ച്.സി) കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി. 1978 ഒക്ടോബർ 15 : പകരം പദ്ധതികളെക്കുറിച്ച് പഠിക്കുകയും സാധ്യതകൾ ആരായുകയും ചെയ്യുംമുമ്പ് സൈലന്റ് വാലിയെ നശിപ്പിക്കുന്ന നടപടി പാടില്ലെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (കെ.എസ്.എസ്.പി) പാസാക്കി.

1978 ഡിസംബർ: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഫ്‌ളോറിസ്റ്റിക് സ്റ്റഡീസുമായി ബന്ധപ്പെട്ട സിംപോസിയത്തിന് കോയമ്പത്തൂരിൽ ഒത്തു ചേർന്ന ശാസ്ത്രജ്ഞർ, സൈലന്റ് വാലിയിലെ സസ്യസമ്പത്ത് സംരക്ഷിക്കാനായി പദ്ധതി ഉപേക്ഷിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു. ഏതാണ്ട് ഇതേ സമയത്ത് തന്നെ, വംശനാശഭീഷണി നേരിടുന്ന അപൂർവ ജീവിവർഗമായ സിംഹവാലൻ കുരങ്ങുകളുടെ പ്രധാന ആവാസകേന്ദ്രമായ സൈലന്റ് വാലിയിലെ എല്ലാ പദ്ധതി പ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനും പ്രദേശത്തെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കാനും, ഇന്റർനാഷണൽ പ്രൈമറ്റോളജിക്കൽ സൊസൈറ്റിയുടെ ഏഴാം കോൺഗ്രസ് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

1979 ജൂലായ് : സൈലന്റ് വാലി പദ്ധതിയുടെ പാരിസ്ഥിതികവും സാമൂഹിക -സാമ്പത്തിക വശങ്ങളും അവലോകനം ചെയ്ത് അതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തുന്ന പഠനറിപ്പോർട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധപ്പെടുത്തി.

1979 ജൂലായ് 18 : സൈലന്റ് വാലി പദ്ധതിക്കെതിരെ പയ്യന്നൂർ കോളേജിലെ സുവോളജിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രതിഷേധ ജാഥ. ജൂലായ് 16 മുതൽ 22 വരെ നടന്ന 'സേവ് സൈലന്റ് വാലി' വാരാചരണത്തിന്റെ ഭാഗമായിരുന്നു പയ്യന്നൂരിലെ ജാഥ. ജോൺസി ജേക്കബ്ബായിരുന്നു സംഘാടകൻ.

1979 ഒക്ടോബർ : കേന്ദ്ര കൃഷി-ജലസേചന മന്ത്രാലയം സെക്രട്ടറി ഡോ.എം.എസ്.സ്വാമിനാഥൻ സൈലന്റ് വാലി സന്ദർശിച്ച്, സംസ്ഥാന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം, സൈലന്റ് വാലി പദ്ധതിക്ക് എതിരായ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു.

1980 : കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഒരു വനപ്രദേശവും വനേതരപ്രവർത്തനത്തിന് ഉപയോഗിച്ചു കൂടാ എന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര വന (സംരക്ഷണ) നിയമം, 1980' നിലവിൽ വന്നു.

1980 ജനവരി : ഡോ.സ്വാമിനാഥൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സൈലന്റ് വാലിയിലെ പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരള സർക്കാരിനോട് അഭ്യർഥിച്ചു.

1980 ഏപ്രിൽ 26 : സൈലന്റ് വാലി പദ്ധതിയുമായി നേരിട്ടു ബന്ധമുള്ള ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും എൻജിനിയർമാരെയും വിളിച്ചു കൂട്ടി സംസ്ഥാന സർക്കാരിന്റെ രഹസ്യ ചർച്ച. അതിന്റെ അടിസ്ഥാനത്തിൽ, പദ്ധതി പ്രദേശം ഒഴിവാക്കിക്കൊണ്ട് സൈലന്റ് വാലി റിസർവ് വനത്തെ നാഷണൽ പാർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

1980 ആഗസ്ത് : സൈലന്റ് വാലി പ്രശ്‌നം ചർച്ച ചെയ്യാൻ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പരിസ്ഥിതിക്ക് കാര്യമായ ദോഷം ചെയ്യാതെ പദ്ധതി നടപ്പിലാക്കാൻ കഴിയുമോ എന്ന കാര്യം പഠിച്ച് റിപ്പോർട്ട് ചെയ്യാൻ, പ്രൊഫ.എം.ജി.കെ.മേനോന്റെ നേതൃത്വത്തിൽ സംസ്ഥാനസർക്കാരും കേന്ദ്രവും സംയുക്ത സമിതിയെ നിയമിക്കാൻ തീരുമാനമായി.

നെല്ലിയാമ്പതി

പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. പാലക്കാട് ജില്ലയിലെ നെൻ‌മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയർപിൻ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോൾ സ്വർഗ്ഗീയ അനുഭൂതിയാണ്. അക്ഷരാർഥത്തിൽ കേരളത്തിൻറെ ഊട്ടിയാണ് നെല്ലിയാമ്പതി. 467 മീറ്റർ മുതൽ 1572 മീറ്റർ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകൾ രാജപ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോൾ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികൾക്ക് അനുഭവവേദ്യമാകുക. കേരളത്തിൽ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങൾ നമുക്ക് കാണാനാകും.

ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദർശകർക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാർന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടിൽ നിന്നുള്ള നെൽ‌വയലുകൾ പച്ചപ്പരവതാനി വിരിച്ച പാലക്കാടിൻറെ ശാദ്വല ഭംഗി വർണിക്കുവാൻ വാക്കുകൾക്കാവില്ല.

പാഡഗിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടിൽ നിന്നുള്ള കാഴ്ചയും 100 മീറ്റർ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിൻറെ നൈർമല്യം സഞ്ചാരികൾക്ക് സ്വർഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.

വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവർക്ക് കാണാൻ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങൾ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാർന്ന മനോഹാരിത നൽകിയിരിക്കുന്നതും ഇവിടെ കാണാം.

പാലക്കാട് ജില്ലയിലെ നെൻ‌മാറയിൽ നിന്ന് 44 കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാട് ആണ് തൊട്ടടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ. പാലക്കാട് നിന്ന് 55 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികൾക്കായി ഒട്ടനവധി റിസോർട്ടുകളും ഇവിടെയുണ്ട്.

മലമ്പുഴ

മലമ്പുഴ അണക്കെട്ട് മലമ്പുഴ നദിക്കു കുറുകെ കെട്ടിയിരിക്കുന്നു. കൽപ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് മലമ്പുഴ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ. പാലക്കാടുവെച്ച് മലമ്പുഴ നദി കൽപ്പാത്തിപ്പുഴയിൽ ചേരുന്നു. മലമ്പുഴ അണക്കെട്ട് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 23.13 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുണ്ട് മലമ്പുഴ ഡാമിന്. കേരളത്തിലെ അണക്കെട്ടുകളിൽ വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാമതാണ് മലമ്പുഴ ഡാം.(ഏറ്റവും വലുത് ഇടുക്കി അണക്കെട്ടാണ്). മലമ്പുഴ ഡാമിന്റെ നിർമ്മാണം 1949-ൽ ആരംഭിച്ചു. 1955-ൽ പൂർത്തീകരിച്ച ഈ ഡാമിന്റെ നിർമ്മാണത്തിന് അന്ന് 5.3 കോടി രൂപ ചെലവായി. കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്.

പാലക്കാട് കോട്ട

പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് ടിപ്പു സുൽത്താന്റെ കോട്ട എന്നറിയപ്പെടുന്ന പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്.മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരാലിയാണ് 1766 ൽ ഇന്നു കാണുന്ന രീതിയിൽ ഈ കോട്ട പണികഴിപ്പിച്ചത്. ഇന്ത്യയിലെ തന്നെ കോട്ടകളിൽ‌വച്ച് ഏറ്റവും ഭംഗിയായി പരിരക്ഷിക്കപ്പെടുന്ന ഒരു കോട്ടയാണിത്. ഗ്രാനൈറ്റ് കല്ലുകളാൽ പണിതീർത്തിരിക്കുന്നതിനാൽ ഇതിന്റെ കെട്ടുറപ്പിന് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. രക്തരൂക്ഷിതമായ അനേകം യുദ്ധങ്ങൾക്കും, പല വീരകഥകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈ കോട്ട, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സംരക്ഷിക്കുന്നത്. ഉയർന്ന മതിൽക്കെട്ടുകളും, അതിനു ചുറ്റിലുമായി വെള്ളം നിറച്ച കിടങ്ങുകളും, കിടങ്ങുകളുടെ മുകളിൽ പ്രധാന വാതിലുകളുമായി ബന്ധിപ്പിക്കുന്ന ഉയർത്താവുന്ന പാലങ്ങളും ഈ കോട്ടയെ അത്യന്തം ബലവത്തുള്ളതും സുരക്ഷിതവുമാക്കുന്നു. പാ‍ലക്കാട് കോട്ട പുരാതനകാലം മുതൽക്കേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ ഉള്ളൂ. പാലക്കാട് ഭരണാധികാരിയായിരുന്ന പാലക്കാട് അച്ഛൻ, സാമൂതിരിയുടെ ഒരു ആശ്രിതനായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് സ്വതന്ത്ര ഭരണാധികാരിയായി. 1757-ൽ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാൻ മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു“. പാശ്ചാത്യ സഞ്ചാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയിരുന്ന തുറമുഖങ്ങൾ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറൻ കടൽത്തീരവും മൈസൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന കോയമ്പത്തൂരും തമ്മിലുള്ള വാർത്താവിനിമയ ബന്ധങ്ങൾ വേഗതയേറിയതാക്കുവാനായാണ് ഹൈദരലി പാലക്കാട് കോട്ട നിർമ്മിച്ചത്. പാലക്കാട് ചുരത്തിനും പടിഞ്ഞാറൻ കടൽത്തീരത്തിനും ഇടയിൽ സ്ഥിതിചെയ്തിരുന്ന അത്യന്തം തന്ത്രപ്രധാനമായ സ്ഥാനമായിരുന്നു പാലക്കാട് കോട്ടയ്ക്കുണ്ടായിരുന്നത്. 1766 മുതൽ 1790 വരെ പാലക്കാട് കോട്ട തുടർച്ചയായി മൈസൂർ സുൽത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിൻ കീഴിലായിരുന്നു. ബ്രിട്ടീഷുകാർ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ൽ കേണൽ വുഡ് ഹൈദരലിയുടെ കോട്ടകൾ ആക്രമിച്ചപ്പോഴാണ്. എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഹൈദർ കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. പതിനൊന്നു ദിവസം നീണ്ട ഒരു ഉപരോധത്തിന്റെ അവസാനം 1784 ൽ ബ്രിട്ടീഷുകാർ ഈ കോട്ട കൈയ്യടക്കി. എങ്കിലും അതിനടുത്ത വർഷം കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ൽ അവസാനമായി ബ്രിട്ടീഷുകാർ കേണൽ സ്റ്റുവാർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുവാൻ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ട ബ്രിട്ടീഷ് സൈനികസംരക്ഷണത്തിലായിരുന്നു. കോട്ടയിലെ വീക്ഷണ ഗോപുരങ്ങളിൽ നിന്നുള്ള കാഴ്ച അത്യന്തം സുന്ദരമാണ്. കോട്ടയ്ക്കുള്ളിലെ പഴയ മന്ദിരങ്ങളിലൊന്നിൽ പാലക്കാട് സ്പെഷ്യൽ സബ് ജയിൽ പ്രവർത്തിക്കുന്നു. കോട്ടയുടെ മദ്ധ്യഭാഗത്തുള്ള തുറസ്സായ സ്ഥലത്ത് രാപ്പാടി എന്ന ഓപ്പൺ എയർ ഓഡിറ്റോറിയം ഉണ്ട്. കോട്ടയ്ക്കുള്ളിലും പുറത്തും ദശകങ്ങൾ പ്രായമുള്ള അനേകം വൻ‌മരങ്ങൾ കാണാം. കോട്ടയ്ക്കു പുറത്ത് പ്രവേശന കവാടത്തോടു ചേർന്ന് കുട്ടികൾക്കായുള്ള ഒരു പാർക്ക് പ്രവർത്തിക്കുന്നുണ്ട്. കോട്ടയ്ക്ക് പുറത്തായാണ് പാലക്കാട് കോട്ട മൈതാനം. പുരാതനകാലത്ത് ആനകളേയും കുതിരകളേയും സംരക്ഷിക്കുന്നതിനുള്ള ലായങ്ങൾ ഇവിടെയായിരുന്നു ഉണ്ടായിരുന്നത്. കോട്ടയ്ക്കുള്ളിലായി ഒരു ചെറിയ ഹനുമാൻ ക്ഷേത്രം ഉണ്ട്. പഴമയും പ്രൌഢിയും ഒത്തിണങ്ങിയ ഈ കോട്ടയും അതിന്റെ ചുറ്റുവട്ടവും സന്ദർശകരെ പഴയകാലഘട്ടത്തിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടുപോകുവാൻ പര്യാപ്തമാനെന്നതിൽ സംശയമില്ല.

ചരിത്രപ്രാധാന്യമേറിയ കട്ടിൾമാടം

പട്ടാമ്പിയ്ക്കും കുന്നംകുളത്തിനും ഇടയ്ക്ക് കൂട്ടുപാതയ്ക്ക് അടുത്തായി റോഡരികിൽ കാണുന്നു.

കടപ്പാട്

വിക്കിപ്പീഡിയ