"കേരള പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
"കേരളം എങ്ങനെ ചിന്തിക്കുന്നു കേരളം എങ്ങനെ പ്രവർത്തിക്കുന്നു" എന്ന മുദ്രാവാക്യം ലക്ഷ്യമാക്കി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ വിശദമായ സർവ്വേയുടെ റിപ്പോർട്ടായിട്ടാണ് കേരള പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇത് വിവിധമേഖലകളിൽ കേരള സമൂഹം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ്.
"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  നടത്തിയ വിശദമായ പഠനമാണ്  കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു.

06:40, 8 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

"https://wiki.kssp.in/index.php?title=കേരള_പഠനം&oldid=4398" എന്ന താളിൽനിന്ന് ശേഖരിച്ചത്