കേരള പഠനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഈ താൾ നിർമാണത്തിലാണ്

"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ വിശദമായ പഠനമാണ് കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു.

പശ്ചാത്തലം

പഠന റിപ്പോർട്ട് തയ്യാറാക്കിയവർ

പഠനവുമായി സഹകരിച്ചവർ

വിദഗ്ധ സഹായം

മുന്നൊരുക്കങ്ങൾ

പരിശീലനങ്ങൾ

പഠനരീതി

ശില്പശാലകൾ

പഠനറിപ്പോർട്ട് പ്രകാശനം

പഠനറിപ്പോർട്ട് പൂർണരൂപം

പഠന റിപ്പോർട്ടിന്റെ പൂർണരൂപം കാണാൻ [കേരളപഠനം]

പഠനറിപ്പോർട്ട് A Snapshot of Kerala എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്

"https://wiki.kssp.in/index.php?title=കേരള_പഠനം&oldid=4427" എന്ന താളിൽനിന്ന് ശേഖരിച്ചത്