അജ്ഞാതം


"കേരള ശാസ്ത്രസാഹിത്യ പരിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:


പരിഷത്തിന്റെ അംഗസംഖ്യ ക്രമാനുഗതമായി കൂടി വന്നതോടെയും സംഘടനക്ക് സ്കൂളുകളിൽ സ്വീകര്യത കിട്ടിയതോടെയും ഒറ്റ പ്രസിദ്ധീകരണം കൊണ്ട് എല്ലാ വിഭാഗ് അംഗങ്ങളെയും തൃപ്തിപ്പെടുത്താൻ കഴിയാത്ത സിഥിതിയിൽ എത്തിയിരുന്നു. 1970 ൽ അത്കൊണ്ട് 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി "യുറീക്ക"എന്ന ബാലശാസ്ത്ര പ്രസിദ്ധീകരണം തുടങ്ങി. കുട്ടികൾക്ക് വേണ്ടിയുള്ള മാസികകളൊന്നമില്ലാതിരുന്ന ആ കാലത്ത് വല്ലാത്ത ഒരു സാഹസമായിരുന്നു അന്ന പരിഷത്ത് കാണിച്ചത്. ഇന്നും യുറീക്കക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ഒട്ടേറെ പുതിയ എഴുത്തുകാർക്ക് പരിഷത്തിന്റെ മാസികകൾ എഴുത്തുകളരിയായി തീർന്നു.
പരിഷത്തിന്റെ അംഗസംഖ്യ ക്രമാനുഗതമായി കൂടി വന്നതോടെയും സംഘടനക്ക് സ്കൂളുകളിൽ സ്വീകര്യത കിട്ടിയതോടെയും ഒറ്റ പ്രസിദ്ധീകരണം കൊണ്ട് എല്ലാ വിഭാഗ് അംഗങ്ങളെയും തൃപ്തിപ്പെടുത്താൻ കഴിയാത്ത സിഥിതിയിൽ എത്തിയിരുന്നു. 1970 ൽ അത്കൊണ്ട് 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി "യുറീക്ക"എന്ന ബാലശാസ്ത്ര പ്രസിദ്ധീകരണം തുടങ്ങി. കുട്ടികൾക്ക് വേണ്ടിയുള്ള മാസികകളൊന്നമില്ലാതിരുന്ന ആ കാലത്ത് വല്ലാത്ത ഒരു സാഹസമായിരുന്നു അന്ന പരിഷത്ത് കാണിച്ചത്. ഇന്നും യുറീക്കക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ഒട്ടേറെ പുതിയ എഴുത്തുകാർക്ക് പരിഷത്തിന്റെ മാസികകൾ എഴുത്തുകളരിയായി തീർന്നു.
=== ശാസ്ത്രം സാധാരണക്കാരിലേയ്ക്കു്===
കലാലയങ്ങളിൽ നിന്നും ഗവേഷണശാലകളിൽ നിന്നും ശാസ്ത്രത്തെ സാധാരണക്കാരിൽ എത്തിക്കുക എന്നതാണു് പരിഷത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതു വഴി ശാസ്ത്രത്തെ സാമുഹ്യമാറ്റത്തിനുള്ള ആയുധമാക്കുക എന്നതാണു് ശാസ്ത്രം സാമുഹ്യ വിപ്ലവത്തിനു് ​എന്ന മുദ്രാവാക്യത്തിന്റെ അന്തഃസ്സത്ത. ഇതിനായി മലയാളത്തിൽ ശാസ്ത്രസാഹിത്യ രചന നടത്തുക, ആഗോളതലത്തിൽ നിന്നുള്ള ശാസ്ത്ര സാംസ്കാരിക രാഷ്ട്രീയ രചനകളെ മലയാളത്തിലേയ്ക്കു് മൊഴിമാറ്റം ചെയ്യുക, സാക്ഷരതാ പ്രവർത്തനം നടത്തുക, വിദ്യാലയങ്ങളിലും പുറത്തും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ശാസ്ത്രക്ലാസുകൾ നടത്തുക, പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ടു് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരത്തിനു ശ്രമിക്കുക, വിദ്യാഭ്യാസം മാതൃഭാഷയിലാകുന്നതിനായി പ്രവർത്തിക്കുക, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ അശാസ്ത്രീയതകൾക്കെതിരായി പോരാടുക, അനൗപചാരിക വിദ്യാഭ്യാസരംഗത്തു് മാതൃകകൾ അവിഷ്കരിക്കുക,  പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സുസ്ഥിര വികസനത്തിനായി പ്രവർത്തിക്കുക, അതിനായി ബദൽ മാതൃകകൾ ആവിഷ്കരിക്കുക, പരിസ്ഥിതി നാശത്തിനെതിരായി പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുക, മേൽപ്പറഞ്ഞ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കാനുതകുന്ന ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയവയാണു് നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ. ശാസ്ത്ര നേട്ടങ്ങൾ വീട്ടമ്മമാർക്കും, വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കും കർഷകർക്കും പ്രയോജനപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുക, പ്രാദേശിക-ഗ്രാമീണ ഉല്പാദന വ്യവസ്ഥ ശക്തിപ്പെടുത്തുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.
===അധികാര വികേന്ദ്രീകരണത്തിനായി===
മഹാത്മാ ഗാന്ധി ലക്ഷ്യമിട്ട ഗ്രാമസ്വരാജ് കൈവരിക്കുകയാണു് ഗ്രാമങ്ങളുടെ വികസനം യാഥാർത്ഥ്യമാകാനുള്ള ഏകമാർഗ്ഗം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ജില്ലാ തലത്തിലും പഞ്ചായത്തു തലത്തിലും ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തിപ്പെടണം എന്നും അവയ്ക്കു ഭരണ പരവും സാമ്പത്തികവും ആയ കൂടുതൽ അധികാരങ്ങൾ ലഭ്യമാക്കണം എന്നും ലക്ഷ്യമിട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്തു. കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന കൂടുതൽ അധികാരങ്ങൾ സംസ്ഥാന സർക്കാരിലേയ്ക്കും, അവിടെ നിന്നു കൂടുതൽ അധികാരങ്ങൾ ജില്ല-ഗ്രാമ പഞ്ചായത്തുകളിലേയ്ക്കും കൈമാറ്റം ചെയ്യണം എന്നും ഗ്രാമതല വികസനം ഗ്രാമങ്ങളിൽ തന്നെ ആസൂത്രണം ചെയ്യപ്പെടണം എന്നും ആവശ്യപ്പെട്ടു് വികസന ജാഥകളും ഗ്രാമ പാർലമെന്റുകളും മറ്റു പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കല്ല്യാശേരി പഞ്ചായത്തുമായി ചേർന്നു കൊണ്ടു് ഗ്രാമതല വികനസത്തിനു് മാതൃക ആവിഷ്കരിച്ചു. വികസനത്തിനാവശ്യമായ അടിസ്ഥാന രേഖയായ വിഭവഭൂപടം തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പഞ്ചായത്തുകളിൽ ആവിഷ്കരിച്ചു മാതൃക കാട്ടി. സി.ഡി.എസു്- മായി സഹകരിച്ചു കൊണ്ടു് കെ.ആർ.പി.എൽ.എൽ.ഡി. പ്രോജക്ടു് ഇരുപത്തി അഞ്ചു പഞ്ചായത്തുകളിൽ നടപ്പാക്കി. ൧൯൯൫-ൽ കേന്ദ്രസർക്കാർ പഞ്ചായത്തി രാജ് നഗരപാലിക ബിൽ പാസാക്കായതോടെ ഈ രംഗത്തു കൂടുതൽ ഇടപെടലുകൾക്കു വഴിതെളിഞ്ഞു. ൧൯൯൬-ൽ അധികാരത്തിൽ വന്ന സംസ്ഥാന സർക്കാർ ജനകീയാസൂത്രണം നടപ്പാക്കിയപ്പോൾ അതിന്റെ വീകസനത്തിനായി സർവ്വാത്മനാ പ്രവർത്തിച്ചു. ഈ രംഗത്തുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.


== സംഘടന ==
== സംഘടന ==
വരി 82: വരി 86:


== ജനകീയ അടിത്തറ ==
== ജനകീയ അടിത്തറ ==
കേരളത്തിൽ എല്ലാ ജില്ലകളിലുമായി ആയിരത്തി ഇരുനൂറിലധികം യൂണിറ്റുകളും നാല്പതിനായിരത്തോളം അംഗങ്ങളും ആണു് ഈ സംഘടനയുടെ അടിത്തറ. പതിനെട്ടു വയസ്സു കഴിഞ്ഞ ഏതു ഇൻഡ്യൻ പൗരനും ശാസ്ത്ര ചിന്ത ഉൾക്കൊണ്ടു് സാമൂഹ്യ മാറ്റം ലക്ഷ്യമിട്ടു് പ്രവർത്തിക്കാൻ സന്നദ്ധരാണെന്കിൽ ഇതിൽ അംഗത്വം എടുക്കാം. സമൂഹത്തിലെ സാധാരണക്കാർ മുതൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ സമുന്നതർ വരെ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, തൊഴിലാളികൾ, കർഷകർ, വ്യാപാരികൾ, വ്യവസായികൾ, ഗവേഷകർ, വീട്ടമ്മമാർ തുടങ്ങി സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, യുവാക്കളും മുതിർന്നവരും ഉച്ചനീചത്വമില്ലാതെ ഇതിൽ പ്രവർത്തിക്കുന്നു.
==ശാസ്ത്രകലാജാഥ==
==ശാസ്ത്രകലാജാഥ==
ജനങ്ങളിൽ ശാസ്ത്ര അവബോധം വളർത്തുക,[[അന്ധവിശ്വാസം]] തുടങ്ങിയ  അനാചാരങ്ങൾ ഇല്ലാതാക്കുക  എന്ന ഉദ്ദേശത്തോടുകൂടിയാണു [[പരിഷത്ത് നാടകം|പരിഷത്ത് നാടകങ്ങൾ]] എന്നറിയപ്പെടുന്ന ശാസ്ത്രകലാജാഥകൾ ആരംഭിച്ചത്.
ജനങ്ങളിൽ ശാസ്ത്ര അവബോധം വളർത്തുക,[[അന്ധവിശ്വാസം]] തുടങ്ങിയ  അനാചാരങ്ങൾ ഇല്ലാതാക്കുക  എന്ന ഉദ്ദേശത്തോടുകൂടിയാണു [[പരിഷത്ത് നാടകം|പരിഷത്ത് നാടകങ്ങൾ]] എന്നറിയപ്പെടുന്ന ശാസ്ത്രകലാജാഥകൾ ആരംഭിച്ചത്.
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5690...5693" എന്ന താളിൽനിന്ന് ശേഖരിച്ചത്