അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 163: വരി 163:
ജീരകപ്പാറയിൽ മുറിച്ചിട്ട മരങ്ങൾ പോലീസ്‌ സഹായത്തോടെ കടത്തിക്കൊണ്ടുപോവാനുള്ള നീക്കങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തോടെയാണ്‌ 1994 വർഷത്തിലെ പരിഷത്ത്‌ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുതന്നെ. ജില്ലാസമ്മേളന സ്ഥലത്തു നിന്നും പ്രതിനിധികൾ ജാഥയായി ആർ.ഡി.ഒ ഓഫീസിനു മുന്നിലെത്തി വനസംരക്ഷണ സമിതിയുടെ ധർണയിൽ പങ്കെടുത്തു. 1994ലെ പുതുവർഷപ്പിറവിയിലുള്ള ആശംസാകാർഡുകളുടെ കൂട്ടത്തിൽ ജില്ലാവനസംരക്ഷണ സമിതി തയ്യാറാക്കിയ തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ ബഹുവർണചിത്രമുണ്ടായിരുന്നു. `നമ്മുടെ ഹൃദയസംഗീതം പോലെ തുഷാരഗിരി, അത്‌ നിലയ്‌ക്കാനനുവദിക്കല്ലേ...' എന്ന്‌ ആലേഖനം ചെയ്‌ത കാർഡുകൾ രണ്ടായിരം എണ്ണമാണ്‌ അച്ചടിച്ചത്‌.

വനസംരക്ഷണ പ്രവർത്തനങ്ങൾക്ക്‌ ഒരു പുതിയ മാനം നൽകിയ പ്രവർത്തനമായിരുന്നു മാർച്ച്‌ 10ന്‌ കോടഞ്ചേരി മുതൽ ചെമ്പുകടവ്‌ വരെ ഉയർന്ന മനുഷ്യപ്രതിരോധനിര. പത്ത്‌ കിലോമീറ്റർ നീളത്തിൽ പന്ത്രണ്ടായിരത്തോളം പേർ പരസ്‌പരം കൈകോർത്ത്‌ നിന്നെടുത്ത വനസംരക്ഷണ പ്രതിജ്ഞ വനചൂഷകർക്കെതിരെയുള്ള ഒരു ഉഗ്രമായ താക്കീതായിരുന്നു. ജില്ലാവനസംരക്ഷണ ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന വനസംരക്ഷണ പ്രവർത്തകരും കോടഞ്ചേരി പഞ്ചായത്തിലെ ജനങ്ങളും ചേർന്നാണ്‌ ഈ അവിസ്‌മരണീയ മുഹൂർത്തം രചിച്ചത്‌. പരിസ്ഥിതി സംരക്ഷണത്തിനായി കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു പ്രതിരോധനിര.

[[പ്രമാണം:Thusharagiri waterfall.jpeg|200px|thumb|left|നമ്മുടെ ഹൃദയസംഗീതം പോലെ തുഷാരഗിരി, അത് നിലയ്ക്കാനനുവദിക്കല്ലേ.. പുതുവർഷ ആശംസാകാർഡിലെ ചിത്രം]]

പ്രതിരോധനിരയുടെ പ്രചരണാർഥം മാർച്ച്‌ 4, 5, 6 തീയതികളിൽ രണ്ട്‌ പ്രചരണജാഥകൾ ജില്ലയിൽ പര്യടനം നടത്തി. വടകര നിന്നാരംഭിച്ച ജാഥ പ്രൊഫ.എം എൻ വിജയനും, തൊട്ടിൽപാലത്തുനിന്നാരംഭിച്ച ജാഥ ഡോ.എ.അച്യുതനും ഉദ്ഘാടനം ചെയ്‌തു. ജാഥയ്‌ക്ക്‌ 45ലധികം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജാഥയിൽ പരിഷത്തിനെ പ്രതിനിധീകരിച്ച്‌ സമിതി ചെയർമാൻ പ്രൊഫ.കെ ശ്രീധരന്‌ പുറമെ ടി പി വിശ്വനാഥൻ, ടി പി കുഞ്ഞിക്കണ്ണൻ, കെ ടി രാധാക‍ഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ജാഥകളോടൊപ്പം പരിഷത്ത്‌ കലാട്രൂപ്പും ഉണ്ടായിരുന്നു. . ജീരകപ്പാറ സമരത്തിന്റെ നാളതുവരെയുള്ള ചരിത്രം ഒരു ലഘുലേഖയായി അച്ചടിച്ച്‌ ജാഥയോടൊപ്പം പ്രചരിപ്പിച്ചിരുന്നു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3583" എന്ന താളിൽനിന്ന് ശേഖരിച്ചത്