അജ്ഞാതം


"ക്യാമ്പയിൻ സംഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9,162 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:55, 17 ഒക്ടോബർ 2018
Riswan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 7055 നീക്കം ചെയ്യുന്നു
(Riswan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 7055 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
വരി 22: വരി 22:
| wikisource    =   
| wikisource    =   
}}
}}
 
=== ക്യാമ്പയിൻ സംഗ്രഹം  ===
#  സുസ്ഥിരത, കുറഞ്ഞുവരുന്ന അസമത്വം, വർധിച്ചുവരുന്ന ജനപങ്കാളിത്തം, സാമൂഹ്യനീതി എന്നീ വിട്ടുവീഴ്ചയില്ലാത്ത അടിത്തറമേലായിരിക്കണം പുതിയ കേരളം പടുത്തുയർത്തുന്നത്.
# പശ്ചിമഘട്ടം മാത്രമല്ല, തണ്ണീർത്തടങ്ങളും തീരദേശങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളാണെന്ന് മനസ്സിലാക്കി വേണം എല്ലാ വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുവാൻ.
# ഭൂമിയും അതിലെ വിഭവങ്ങളും വരുംതലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ്. പുതുക്കപ്പെടാത്ത ഈ വിഭവങ്ങളുടെ ഉപയോഗത്തിനുമേൽ നിശിതമായ സാമൂഹ്യനിയന്ത്രണം ഉണ്ടായിരിക്കണം, നില വിലുള്ള നിയമങ്ങൾ പഴുതറ്റതാക്കുകയും വേണ്ട പുതിയ നിയമങ്ങൾ പാസ്സാക്കുകയും ചെയ്യണം.
#  പല വീടുകളുടെയും മതിലുകൾ തകർന്നിട്ടുണ്ട്, പല റോഡുകളും തകർന്നിട്ടുണ്ട്. നീരൊഴുക്കിനുള്ള തടസ്സമാണിതിനു കാരണം, പുതുക്കിപ്പണിയുന്നത് ഈ തടസ്സങ്ങൾ ഇല്ലാത്ത വിധത്തിലായിരിക്കണം. കൽമതിലുകൾക്ക് പകരം ജൈവവേലികളേ ആകാവൂ എന്ന് നിർബന്ധിക്കണം.
# നവകേരളത്തിന്റെ സാമ്പത്തികാടിസ്ഥാനം കാർഷികമേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ തയ്യാറാക്കണം, ഭൂമി ഉൽപാദനോപാധിയായി മാറണം. അത് ചരക്കല്ല.
# മണ്ണിനു നഷ്ടപ്പെട്ട ഉർവ്വരത വീണ്ടെടുക്കുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനും വർധിച്ചതോതിൽ ജൈവാംശങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ജൈവമാലിന്യങ്ങളൊന്നുംതന്നെ കത്തിക്കരുത്. അവയെ വളമാക്കി മണ്ണിലേക്ക് തിരിച്ചുനൽകണം. ഇതിനാവശ്യമായ സാങ്കേതികവിദ്യകൾ ഇന്നു ധാരാളമായി കേരളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
# പ്രളയദുരന്തത്തിൽ പാർപ്പിടം നഷ്ടപ്പെട്ടവർക്ക് അവ വേണം. 14 ലക്ഷത്തിലധികം വീടുകളും ഫ്ളാറ്റുകളും പാർക്കാനാളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഈ അവസ്ഥയിൽ പുതിയ വീടുകൾ നിർമിക്കുന്നത് പരിമിതമായ വിഭവങ്ങളുടെ ദുർവ്യയമാണ്. ഈ തരിശുവീടുകൾ വിലയ്ക്കോ വാടകക്കോ സർക്കാർ ഏറ്റെടുക്കുകയും പാർപ്പിടം നഷ്ടപ്പെട്ടവർക്ക് മിതമായ വാടകക്ക് നൽകുകയും ചെയ്യണം.
# കേരളത്തിന് സമഗ്രമായ ഒരു പാർപ്പിടനയം ഉണ്ടായിരിക്കണം. ഒരു അണുകുടുംബത്തിന് ഒന്നിൽക്കുടുതൽ പാർപ്പിടങ്ങൾ ആവശ്യമില്ല. നിക്ഷേപമായി പാർപ്പിടങ്ങൾ ഉണ്ടാക്കുന്നത് തടയണം. അതുപോലെ വാസയോഗ്യമായ പാർപ്പിടം നശിപ്പിക്കുന്നതും തടയണം.
# കേരളത്തിന് സമഗ്രമായ ഒരു ഗതാഗതനയം വേണം. റെയിൽവഴിയും റോഡുവഴിയുമുള്ള പൊതുഗ താഗതസൗകര്യം വർധിപ്പിക്കണം. സ്വകാര്യവാഹനങ്ങളുടെ മേൽ കാർബൺ നികുതി അടക്കം പുതിയ നികുതികൾ ചുമത്തണം, സൈക്കിളുപയോഗം പ്രോത്സാഹിപ്പിക്കണം.
# കേരളത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. എന്നാൽ അവർ കൈവരിക്കുന്ന അറിവും ശേഷികളും അപര്യാപ്തമാണ്, മനോഭാവം വികൃതമാണ്. ഈ പോരായ്മകൾ പരിഹരിക്കാൻ കഴിയണം.
#  ലോകത്തെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ള അയൽപക്ക വിദ്യാലയങ്ങൾ, മാതൃഭാഷയിലൂടെയുള്ള ബോധനം എന്നിവ നിർബന്ധമാക്കണം. അതിനുള്ള തടസ്സങ്ങൾ ജനങ്ങളുമായി സംവദിച്ചുകൊണ്ട് നീക്കണം.
#  ആരോഗ്യസേവനം ഇന്ന് കുടുതൽ കൂടുതൽ വിലകൊടുത്ത് വാങ്ങണ്ട ചരക്കായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറ്റണം.
# 1അണക്കെട്ടുകളിലെ ചേറുനീക്കി അവയുടെ സംഭരണശേഷി വർധിപ്പിക്കണം. എല്ലാ അണക്കെട്ടുകളുടെയും ഉറപ്പു പരിശോധിച്ച് ആവശ്യമായവ (പ്രബലപ്പെടുത്തണം.
# കേരളം ഒരു പരിസ്ഥിതിലോലപ്രദേശമാണെന്നും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാമെന്നും ജനങ്ങളുടെ സാമാന്യബോധമാക്കി മാറ്റുകയും അവ കുറയ്ക്കാൻ വേണ്ട നടപടിക്രമങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം.
# പരിസ്ഥിതിബോധം രക്തത്തിലലിഞ്ഞു ചേർന്നിട്ടുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ പാകത്തിലുള്ള വിദ്യാഭ്യാസം നൽകണം.
# കേരളത്തിന്റെ ജീവനാഡികളാണ് നദികൾ, നദീതടങ്ങളേയും ചെറുനീർത്തടങ്ങളേയും അടിസ്ഥാനമാക്കി വേണം പ്രാഥമിക മേഖലയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ.
# കേരളത്തിലെ ഒരു സവിശേഷ ഭൂപ്രദേശമാണ് കുട്ടനാട്. അവിടുത്തെ പ്രശ്നങ്ങളെപ്പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. അവയുടെയെല്ലാം അടിസ്ഥാനത്തിൽ അതിന്റെ വികസനത്തിനുവേണ്ടി സമഗ്ര മായൊരു പദ്ധതി തയ്യാറാക്കുകയും അത് ജനങ്ങളുടെ ചർച്ചക്ക് വിധേയമാക്കുകയും വേണം.
# നവകേരള നിർമിതിയിൽ ജനങ്ങളോടൊപ്പം സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും സർഗാത്മക പങ്കാളിത്തം ഉറപ്പാക്കണം.


===വികസനക്യാമ്പയിൻ മറ്റുപേജുകൾ===
===വികസനക്യാമ്പയിൻ മറ്റുപേജുകൾ===
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7056" എന്ന താളിൽനിന്ന് ശേഖരിച്ചത്