ക്യാമ്പയിൻ സംഗ്രഹം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:55, 17 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ) (Riswan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 7055 നീക്കം ചെയ്യുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സുസ്ഥിരവികസനം സുരക്ഷിതകേരളം

പോസ്റ്റർ



മുഖ്യമന്ത്രിക്കുള്ള കത്ത്- പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം
പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ക്യാമ്പയിൻ സംഗ്രഹം
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ , 2018

ക്യാമ്പയിൻ സംഗ്രഹം

  1. സുസ്ഥിരത, കുറഞ്ഞുവരുന്ന അസമത്വം, വർധിച്ചുവരുന്ന ജനപങ്കാളിത്തം, സാമൂഹ്യനീതി എന്നീ വിട്ടുവീഴ്ചയില്ലാത്ത അടിത്തറമേലായിരിക്കണം പുതിയ കേരളം പടുത്തുയർത്തുന്നത്.
  2. പശ്ചിമഘട്ടം മാത്രമല്ല, തണ്ണീർത്തടങ്ങളും തീരദേശങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളാണെന്ന് മനസ്സിലാക്കി വേണം എല്ലാ വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുവാൻ.
  3. ഭൂമിയും അതിലെ വിഭവങ്ങളും വരുംതലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ്. പുതുക്കപ്പെടാത്ത ഈ വിഭവങ്ങളുടെ ഉപയോഗത്തിനുമേൽ നിശിതമായ സാമൂഹ്യനിയന്ത്രണം ഉണ്ടായിരിക്കണം, നില വിലുള്ള നിയമങ്ങൾ പഴുതറ്റതാക്കുകയും വേണ്ട പുതിയ നിയമങ്ങൾ പാസ്സാക്കുകയും ചെയ്യണം.
  4. പല വീടുകളുടെയും മതിലുകൾ തകർന്നിട്ടുണ്ട്, പല റോഡുകളും തകർന്നിട്ടുണ്ട്. നീരൊഴുക്കിനുള്ള തടസ്സമാണിതിനു കാരണം, പുതുക്കിപ്പണിയുന്നത് ഈ തടസ്സങ്ങൾ ഇല്ലാത്ത വിധത്തിലായിരിക്കണം. കൽമതിലുകൾക്ക് പകരം ജൈവവേലികളേ ആകാവൂ എന്ന് നിർബന്ധിക്കണം.
  5. നവകേരളത്തിന്റെ സാമ്പത്തികാടിസ്ഥാനം കാർഷികമേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ തയ്യാറാക്കണം, ഭൂമി ഉൽപാദനോപാധിയായി മാറണം. അത് ചരക്കല്ല.
  6. മണ്ണിനു നഷ്ടപ്പെട്ട ഉർവ്വരത വീണ്ടെടുക്കുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനും വർധിച്ചതോതിൽ ജൈവാംശങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ജൈവമാലിന്യങ്ങളൊന്നുംതന്നെ കത്തിക്കരുത്. അവയെ വളമാക്കി മണ്ണിലേക്ക് തിരിച്ചുനൽകണം. ഇതിനാവശ്യമായ സാങ്കേതികവിദ്യകൾ ഇന്നു ധാരാളമായി കേരളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
  7. പ്രളയദുരന്തത്തിൽ പാർപ്പിടം നഷ്ടപ്പെട്ടവർക്ക് അവ വേണം. 14 ലക്ഷത്തിലധികം വീടുകളും ഫ്ളാറ്റുകളും പാർക്കാനാളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഈ അവസ്ഥയിൽ പുതിയ വീടുകൾ നിർമിക്കുന്നത് പരിമിതമായ വിഭവങ്ങളുടെ ദുർവ്യയമാണ്. ഈ തരിശുവീടുകൾ വിലയ്ക്കോ വാടകക്കോ സർക്കാർ ഏറ്റെടുക്കുകയും പാർപ്പിടം നഷ്ടപ്പെട്ടവർക്ക് മിതമായ വാടകക്ക് നൽകുകയും ചെയ്യണം.
  8. കേരളത്തിന് സമഗ്രമായ ഒരു പാർപ്പിടനയം ഉണ്ടായിരിക്കണം. ഒരു അണുകുടുംബത്തിന് ഒന്നിൽക്കുടുതൽ പാർപ്പിടങ്ങൾ ആവശ്യമില്ല. നിക്ഷേപമായി പാർപ്പിടങ്ങൾ ഉണ്ടാക്കുന്നത് തടയണം. അതുപോലെ വാസയോഗ്യമായ പാർപ്പിടം നശിപ്പിക്കുന്നതും തടയണം.
  9. കേരളത്തിന് സമഗ്രമായ ഒരു ഗതാഗതനയം വേണം. റെയിൽവഴിയും റോഡുവഴിയുമുള്ള പൊതുഗ താഗതസൗകര്യം വർധിപ്പിക്കണം. സ്വകാര്യവാഹനങ്ങളുടെ മേൽ കാർബൺ നികുതി അടക്കം പുതിയ നികുതികൾ ചുമത്തണം, സൈക്കിളുപയോഗം പ്രോത്സാഹിപ്പിക്കണം.
  10. കേരളത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. എന്നാൽ അവർ കൈവരിക്കുന്ന അറിവും ശേഷികളും അപര്യാപ്തമാണ്, മനോഭാവം വികൃതമാണ്. ഈ പോരായ്മകൾ പരിഹരിക്കാൻ കഴിയണം.
  11. ലോകത്തെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ള അയൽപക്ക വിദ്യാലയങ്ങൾ, മാതൃഭാഷയിലൂടെയുള്ള ബോധനം എന്നിവ നിർബന്ധമാക്കണം. അതിനുള്ള തടസ്സങ്ങൾ ജനങ്ങളുമായി സംവദിച്ചുകൊണ്ട് നീക്കണം.
  12. ആരോഗ്യസേവനം ഇന്ന് കുടുതൽ കൂടുതൽ വിലകൊടുത്ത് വാങ്ങണ്ട ചരക്കായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറ്റണം.
  13. 1അണക്കെട്ടുകളിലെ ചേറുനീക്കി അവയുടെ സംഭരണശേഷി വർധിപ്പിക്കണം. എല്ലാ അണക്കെട്ടുകളുടെയും ഉറപ്പു പരിശോധിച്ച് ആവശ്യമായവ (പ്രബലപ്പെടുത്തണം.
  14. കേരളം ഒരു പരിസ്ഥിതിലോലപ്രദേശമാണെന്നും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാമെന്നും ജനങ്ങളുടെ സാമാന്യബോധമാക്കി മാറ്റുകയും അവ കുറയ്ക്കാൻ വേണ്ട നടപടിക്രമങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം.
  15. പരിസ്ഥിതിബോധം രക്തത്തിലലിഞ്ഞു ചേർന്നിട്ടുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ പാകത്തിലുള്ള വിദ്യാഭ്യാസം നൽകണം.
  16. കേരളത്തിന്റെ ജീവനാഡികളാണ് നദികൾ, നദീതടങ്ങളേയും ചെറുനീർത്തടങ്ങളേയും അടിസ്ഥാനമാക്കി വേണം പ്രാഥമിക മേഖലയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ.
  17. കേരളത്തിലെ ഒരു സവിശേഷ ഭൂപ്രദേശമാണ് കുട്ടനാട്. അവിടുത്തെ പ്രശ്നങ്ങളെപ്പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. അവയുടെയെല്ലാം അടിസ്ഥാനത്തിൽ അതിന്റെ വികസനത്തിനുവേണ്ടി സമഗ്ര മായൊരു പദ്ധതി തയ്യാറാക്കുകയും അത് ജനങ്ങളുടെ ചർച്ചക്ക് വിധേയമാക്കുകയും വേണം.
  18. നവകേരള നിർമിതിയിൽ ജനങ്ങളോടൊപ്പം സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും സർഗാത്മക പങ്കാളിത്തം ഉറപ്പാക്കണം.

വികസനക്യാമ്പയിൻ മറ്റുപേജുകൾ

  1. ക്യാമ്പയിൻ സംഗ്രഹം - ക്ലിക്ക് ചെയ്യുക
  2. പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത് - ക്ലിക്ക് ചെയ്യുക
  3. ക്യാമ്പയിൻ ലഘുലേഖ - ക്ലിക്ക് ചെയ്യുക
  4. മേഖലാപദയാത്രകൾ - ക്ലിക്ക് ചെയ്യുക
  5. പദയാത്രാഗീതങ്ങൾ - ക്ലിക്ക് ചെയ്യുക
  6. തെരുവരങ്ങ് ചെറുനാടകങ്ങൾ - ക്ലിക്ക് ചെയ്യുക
  7. സംവാദകേന്ദ്രങ്ങൾ - ക്ലിക്ക് ചെയ്യുക
  8. സംസ്ഥാന വാഹനജാഥകൾ - ക്ലിക്ക് ചെയ്യുക
  9. പുതിയകേരളം - ജില്ലാ സെമിനാറുകൾ - ക്ലിക്ക് ചെയ്യുക
  10. ക്യാമ്പസ് സംവാദങ്ങൾ - ക്ലിക്ക് ചെയ്യുക
  11. സാമൂഹ്യമാധ്യമങ്ങൾ - ക്ലിക്ക് ചെയ്യുക
  12. പോസ്റ്ററുകൾ - ക്ലിക്ക് ചെയ്യുക
  13. ബ്രോഷറുകൾ - ക്ലിക്ക് ചെയ്യുക
  14. വീഡിയോകൾ - ക്ലിക്ക് ചെയ്യുക
  15. ഫോട്ടോഗാലറി - ക്ലിക്ക് ചെയ്യുക
  16. പഴയകാല പരിഷത്ത് രേഖകൾ - ക്ലിക്ക് ചെയ്യുക
"https://wiki.kssp.in/index.php?title=ക്യാമ്പയിൻ_സംഗ്രഹം&oldid=7056" എന്ന താളിൽനിന്ന് ശേഖരിച്ചത്