"ഗണിതകൌതുകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('ഗണിത സംബന്ധിയായി ഇതുപോലൊരു പുസ്തകം രചിക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 3: വരി 3:
ഏഴു ഭാഗങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സംഖ്യകൾ, ജ്യാമിതി, ബീജഗണിതം, സാംഖ്യികം, ആധുനിക ഗണിതം, കമ്പ്യൂട്ടർ ഗണിതം എന്നിവയാണ് അവ. സംഖ്യകൾ കുട്ടികൾ വിദ്യാലയത്തിൽ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും യുകതിപൂർവമായ രീതിയിൽ അവർ അത് പഠിക്കാറില്ല. ആ രീതി അവർക്ക് പരിചിതമാക്കാനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. ജ്യാമിതിയും ബീജഗണിതവും ചരിത്രപരമായ പശ്ചാത്തലത്തിൽ യുക്തിയുക്തമായി വികസിപ്പിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെ ഗണിതത്തിന്റെ അടിത്തറയും മേല്പുരയും വലിയ അളവോളം പുതുക്കി പണിയേണ്ടിവന്നു. അനന്തതയുടെ ഗണിതം എന്ന വിഭാഗത്തിൽ അത് വിശദമാക്കിയിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രം ഇന്ന് സ്കൂൾ പാഠ്യപദ്ധതിയിൽ ഇല്ല. എങ്കിലും കുട്ടികളുടെ കൗതുകം ഉണർത്താനും അവർ ഗണിതപഠനം ഗൗരവമായെടുക്കാനും ഉപകരിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇതില് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സാംഖികത്തിന്റെ ചില അംശങ്ങൾ ഇപ്പോൾ പാഠ്യപദ്ധതിയിലുണ്ട്. അതിവിടെ കുറച്ചുകൂടി വികസിപ്പിച്ചിരിക്കുന്നു. ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന കംപ്യൂട്ടറിന്റെ ഗണിതപരമായ അടിത്തറയാണ് അവസാന ഭാഗം. ഓരോ പുറത്തിലും രണ്ടുഭാഗങ്ങളായിട്ടാണ് വിഷയം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒന്ന്.വിഷയങ്ങൾ ഇതൾ വിടർത്തി കാണിക്കുന്ന പ്രധാന ഭാഗം. രണ്ട്. അതുമായി ബന്ധപ്പെട്ട രസകരമായ പാർശ്വവീക്ഷണങ്ങൾ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഇറക്കിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇപ്പോൾ അത് വീണ്ടും സമഗ്രമായി പരിഷ്കരിച്ച് ഇറക്കുകയാണ്.

[[വർഗ്ഗം:പരിഷത്ത് പുസ്തകങ്ങൾ]]

10:24, 12 ഫെബ്രുവരി 2020-നു നിലവിലുള്ള രൂപം

ഗണിത സംബന്ധിയായി ഇതുപോലൊരു പുസ്തകം രചിക്കുകയെന്നത് ഏതാനും വർഷങ്ങളായി പരിഷത്ത് പ്രവർത്തകർ കൊണ്ടുനടന്ന ആശയമായിരുന്നു. ഗണിതം മധുരമായി അവതരിപ്പിക്കുന്നതിന് കുറേ യത്നം മുമ്പു നടന്നിരുന്നു. അതിന്റെ ഫലമായി കുറച്ചു പുസ്തകങ്ങളും പുറത്തുവന്നു. അവയ്ക്കു ലഭിച്ച സ്വീകരണം, ഗണിതം വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഉത്കണ്ഠകളിലൊന്നാണ് എന്ന് വെളിവാക്കി. അതിനെ തുടർന്ന് സ്കൂൾ പാഠ്യപദ്ധതിയുടെ ചട്ടക്കുടിനെ കേന്ദ്രമാക്കി ഒരു ഗണിതപുസ്തകം തയ്യാറാക്കുന്നതു നന്നായിരിക്കും എന്ന ചിന്ത ഉയർന്നുവന്നു. പ്രവർത്തനാധിഷ്ഠിതമായും ജീവിതഗന്ധിയായും പഠിക്കാൻ കഴിയുന്ന ഒരു വിഷയമാണ് ഗണിതം. പക്ഷെ, ഇന്ന് ഗണിതശാസ്ത്രപഠനം അത്തരത്തിലല്ലാത്തതിനാൽ ഒട്ടുമിക്ക വിദ്യാർത്ഥികൾക്കും അതൊരു പേടിസ്വപ്നമാണ്. ഗണിതം പാഠപുസ്തകങ്ങളിൽ ചരിത്രപരമായ പശ്ചാത്തലത്തോടെ അവതരിപ്പിക്കുന്നത് വിഷയത്തിന്റെ വിരസത കുറയ്ക്കാനും ജീവിതത്തിന്റെ നാനാമണ്ഡലങ്ങിൽ ആവശ്യമുള്ളതാണ് അതെന്ന ധാരണ പകരാനും ഉപകരിക്കുന്നു. മാത്രമല്ല അതാതു രാജ്യത്തിന്റെ ആ വിഷയത്തിലുള്ള സംഭാവനയെക്കുറിച്ചുള്ള അറിവ് ഗണിതം പഠിക്കാനുള്ള പ്രേരണ വിദ്യാർത്ഥികൾക്കു നൽകുകയും ചെയ്യുന്നു. ഈ സമീപനത്തോടെ വിഷയത്തിന്റെ ഗൗരവം ചോർന്നുപോകാത്ത രീതിയിലാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. അതിനാൽ സ്കൂൾപാഠ്യപദ്ധതി കൃത്യമായി അനുസരിച്ചിട്ടില്ല. അതിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വിഷയാവതരണം നടത്തിയിരിക്കുകയാണ്. ഏഴു ഭാഗങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സംഖ്യകൾ, ജ്യാമിതി, ബീജഗണിതം, സാംഖ്യികം, ആധുനിക ഗണിതം, കമ്പ്യൂട്ടർ ഗണിതം എന്നിവയാണ് അവ. സംഖ്യകൾ കുട്ടികൾ വിദ്യാലയത്തിൽ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും യുകതിപൂർവമായ രീതിയിൽ അവർ അത് പഠിക്കാറില്ല. ആ രീതി അവർക്ക് പരിചിതമാക്കാനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. ജ്യാമിതിയും ബീജഗണിതവും ചരിത്രപരമായ പശ്ചാത്തലത്തിൽ യുക്തിയുക്തമായി വികസിപ്പിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെ ഗണിതത്തിന്റെ അടിത്തറയും മേല്പുരയും വലിയ അളവോളം പുതുക്കി പണിയേണ്ടിവന്നു. അനന്തതയുടെ ഗണിതം എന്ന വിഭാഗത്തിൽ അത് വിശദമാക്കിയിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രം ഇന്ന് സ്കൂൾ പാഠ്യപദ്ധതിയിൽ ഇല്ല. എങ്കിലും കുട്ടികളുടെ കൗതുകം ഉണർത്താനും അവർ ഗണിതപഠനം ഗൗരവമായെടുക്കാനും ഉപകരിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇതില് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സാംഖികത്തിന്റെ ചില അംശങ്ങൾ ഇപ്പോൾ പാഠ്യപദ്ധതിയിലുണ്ട്. അതിവിടെ കുറച്ചുകൂടി വികസിപ്പിച്ചിരിക്കുന്നു. ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന കംപ്യൂട്ടറിന്റെ ഗണിതപരമായ അടിത്തറയാണ് അവസാന ഭാഗം. ഓരോ പുറത്തിലും രണ്ടുഭാഗങ്ങളായിട്ടാണ് വിഷയം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒന്ന്.വിഷയങ്ങൾ ഇതൾ വിടർത്തി കാണിക്കുന്ന പ്രധാന ഭാഗം. രണ്ട്. അതുമായി ബന്ധപ്പെട്ട രസകരമായ പാർശ്വവീക്ഷണങ്ങൾ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഇറക്കിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇപ്പോൾ അത് വീണ്ടും സമഗ്രമായി പരിഷ്കരിച്ച് ഇറക്കുകയാണ്.

"https://wiki.kssp.in/index.php?title=ഗണിതകൌതുകം&oldid=8546" എന്ന താളിൽനിന്ന് ശേഖരിച്ചത്