ഗ്രാമോത്സവക്കിറുക്കുകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ചില ഗ്രാമോത്സവക്കിറുക്കുകൾ

ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ
ചില ഗ്രാമോത്സവക്കിറുക്കുകൾ

നമ്മുടെ പൂരങ്ങളിൽ ഏറെയും ആൺ പൂരങ്ങളല്ലേ? പരിഷത്തിന്റെ ഗ്രാമോത്സവം അങ്ങനെ ആവില്ല എന്ന് ഉറപ്പിക്കാൻ കഴിയുമോ? അതുപോലെ നമ്മൾ കുറേപേർ നമ്മളെപ്പോലെ കുറേ പേരോട് നിർത്താതെ സംസാരിക്കുന്നതിനു പകരം, നമ്മളും പരിചയക്കാരും നമ്മക്ക് അത്ര പരിചയമില്ലാത്തവരും ഒരുമിച്ചിരുന്നു സംവദിക്കുന്ന സൌഹാർദസദസ്സുകളും വേദികളും ഉണ്ടാക്കിയാലോ? കാഴ്ച്ചകാരും കേൾവിക്കാരുമായി വലിയ തോതിൽ സ്ത്രീകൾ പങ്കെടുക്കണം എന്ന് നിർബന്ധം പിടിച്ചാലോ.. ചെറുപ്പക്കാരുടെ ശൈലികളും ശീലങ്ങളും രീതികളും ഈ വേദികളിൽ പരംപരാഗത രീതികളോടൊപ്പം ശ്രദ്ധാപൂർവ്വം ഇണക്കിച്ചേര്ത്താലോ?

മൂന്നു നാലു സംഗതികൾ നമ്മുടെ ഗ്രാമോല്സവത്തിന്റെ ഘടകങ്ങളായി സങ്കൽപ്പിക്കാൻ നോക്കി. രസമുണ്ട്.

സഞ്ചാരപ്പൂരം

ഒന്ന് ഒരു സഞ്ചാരപ്പൂരം.. ഇവര് കൊട്ടും മേളവുമായി നാട്ടുംപുറത്ത് സഞ്ചരിക്കട്ടെ. ചെണ്ടയും ഉടുക്കും ദബ്ബും കുമ്മാട്ടി/പൂതൻ വേഷവും ലാപ്‌ടോപ്‌ കംപ്യൂട്ടറും ഒക്കെ തഞ്ചമനുസരിച്ചു ആവാം.. ഇവര് 5-10 വീട്ടുകാരെ ഒന്നിച്ചു ചേർത്ത് വീട്ടുമുറ്റങ്ങളിലോ ആൽമരച്ചോട്ടിലോ പുഴക്കരയിലോ കുളക്കടവിലോ എവട്യാച്ചാൽ ആടിപ്പാടട്ടെ.. സമാന്തരമായി ഒന്നിലേറെ പരിപാടികൾ ആവാം..

കുമ്മാട്ടിയപ്പൻ കുട്ടികളോടോപ്പം കഥപറയട്ടെ, പാട്ടു പാടട്ടെ, ശാസ്ത്ര പരീക്ഷണം/ പ്രകൃതി നിരീക്ഷണം/ വാന നിരീക്ഷണം നടത്തട്ടെ.. അങ്ങേപ്പുറത്ത് ഒരു പെൺതെയ്യം ഇന്നത്തെ പെൺഅവസ്ഥയെക്കുറിച്ച് അവതരിപ്പിച്ചു ചർച്ചക്ക് തീകൊളുത്തട്ടെ.. പിന്നെയുമാവാം.. മാലിന്യ പ്രശ്നത്തെക്കുറിച്ചോ സ്കൂൾ /ആശുപത്രി വിശേഷങ്ങളെക്കുറിച്ചോ ഒരു ഊറ്റം തുള്ളൽ.. ഒരു കംപ്യുട്ടർ കൊച്ചാട്ടൻ എല്ലാവർക്കുമായി ഇന്റർനെറ്റ്‌ വിശേഷങ്ങൾ/സാദ്ധ്യതകൾ തീര്ച്ചയായും അവതരിപ്പിക്കണം. അവതരണങ്ങളൊക്കെ ക്രമേണ സംവാദങ്ങളോ കൂട്ടം ചേർന്നുള്ള പരിപാടികളോ ( പാട്ട്, നൃത്തം, ഓട്ടം, കളി ) ആയി സംക്രമിപ്പിക്കാൻ നോക്കണം.

പ്രദർശനപൂരം

രണ്ടു ഒരു പ്രദർശനപൂരം.. വളയും പൊരിയും മുറുക്കും കണ്മഷിയും വാങ്ങാനാത്ത പൂരമുണ്ടോ നേരച്ചയുണ്ടോ പെരുന്നാളുണ്ടോ. നമുക്ക് കുടുംബശ്രീ ഉൽപ്പന്നങ്ങളും പരിഷത്ത് ഉൽപ്പന്നങ്ങളും നാടൻ പാചക മേളയും നാടിന്റെ പ്രശ്നങ്ങളും പ്രത്യകതകളും വിളിച്ചോതുന്ന പ്രദർശനങ്ങളും ഒക്കെ ആവാം. ഒപ്പം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത പുസ്തക മേളയും. പുസ്തക മാസികാ അവതരണങ്ങൾ ഗംഭീരമാക്കണം..

കഥപറച്ചിൽ, പരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, പാർലമെന്റുകൾ..അങ്ങനെ അങ്ങനെ.

ചിത്ര, ശില്പ, ഫോട്ടോഗ്രഫി, ചലച്ചിത്ര, കാർഷിക പ്രദർശനങ്ങൾ, നമ്മുടെ പ്രദർശന പരിപാടിയുമായി കൂട്ടിയിനക്കണം. ഒട്ടും യാന്ത്രികമാവാതെ.

അതതു പ്രദേശത്തെ ശ്രദ്ധേയമായ സംരംഭങ്ങളെ/ പരിശ്രമങ്ങളെ (നല്ലൊരു കൃഷിക്കാരൻ, നല്ലൊരു പാചക വിദഗ്ദ, സവിശേഷമായ ഒരു കുടുംബശ്രീ സംരംഭം, പ്രത്യ്കതയുള്ള ഒരു വികസന പരിശ്രമം..എന്നിങ്ങനെ).

കായികപ്പെരുന്നാൾ

പിന്നെ ഒരു കായികപ്പെരുന്നാൾ.. കായിക മത്സരങ്ങൾ. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു പംകെടുക്കുന്ന മത്സരങ്ങൾ മതി. ഫുട്ബാൾ, വോള്ളി ബാൾ, സൈക്കിൾ ഓട്ടം. സൌജന്യ സൈക്കിൾ/സ്കൂട്ടർ പരിശീലനം അങ്ങനെ ഒരു പാടു സാദ്ധ്യതകൾ ഉണ്ട്.. ഓരോ പ്രദേശത്തിന്റെയും പ്രത്യ്കതകൽ കണക്കിലെടുത്ത്.. ഭിന്നശേഷിക്കാർക്കും പ്രായമേറിയ യുവാക്കൾക്കും വേണ്ടിയുള്ള മത്സരങ്ങൾ എല്ലായിടത്തും നിർബന്ധമായും സംഘടിപ്പിക്കണം.

പൂരക്കളിത്തട്ട്

പിന്നെ പൂരക്കളിത്തട്ട്.. ഇവിടെ നാടകങ്ങൾ, പാട്ടുകൾ, അത്യാവശ്യം പ്രസംഗങ്ങൾ ഇവ സ്ഥിരമായി നടക്കട്ടെ. കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ, ഭിന്ന ശേഷിയുള്ളവർ ഇവരെയൊക്കെ മുന്നിൽ കണ്ടുകൊണ്ടാവണം അവതരണങ്ങൾ. നമ്മൾ അവതരിപ്പിക്കുന്നത്‌ അവർക്ക് കാണാൻ അവസരമൊരുക്കുന്നത് പോലെ അവർക്ക് അവതരിപ്പിക്കാൻ ഉള്ളത് നമുക്കും അധികാരികൾക്കും മറ്റും കാണാനും അവസരമൊരുക്കണം. എറണാകുളത്തെ സാക്ഷരതാ പരിപാടിയിൽ നിന്ന് ആരംഭിച്ച നവ സാക്ഷര കലാമേള ഇതിനു മാതൃകയാക്കാം.

സംഘാടനം ഒരു സാംസ്‌കാരിക ബദൽ

ഈ ഗ്രാമീണോല്സവത്തിൻറെ സംഘാടനം ഒരു സാംസ്‌കാരിക ബദൽ ആയി മാറണം. ലാളിത്യം, പാഴ്ചിലവും ആർഭാടവും ഒഴിവാക്കൽ, പൂർണമായും ഗ്രീൻ പ്രൊടോകാൾ നടപ്പാക്കാനും പ്രചരിപ്പിക്കാനും ഉള്ള ശ്രദ്ധ, മത നിരപേക്ഷ സ്വഭാവം, സമ്പൂർണ ലിംഗ സമത്വം ഇവയൊക്കെ നമ്മുടെ ഗ്രമോല്സവത്തിൻറെ എടുത്തു കാണുന്ന സവിശേഷതകൾ ആവണം. ഇത്തരം സന്ദർഭങ്ങൾ മുതലെടുക്കാനുള്ള കച്ചവടക്കണ്ണുകൾക്കെതിരെ ജാഗ്രത.

ഓരോ പ്രദേശത്തെയും ഉത്സവങ്ങൾ വ്യത്യസ്തവും പ്രാദേശികമായ സർഗത്മതക്ക് അനുസൃതമായി ആസൂത്രണം ചെയ്യപ്പെടുന്നതും ആവട്ടെ. വർഷംതോറും പുതുമയോടെ ആവർത്തിക്കപ്പെടുന്ന, പുതു സാംസ്കാരിക പ്രവണകളുടെ ഞാറ്റടിയായി ഇത് മാറണം..

കൂട്ടത്തിൽ ചില ഗ്രാമങ്ങളിൽ വന്നു പോകുന്ന ദേശീയ, സംസ്ഥാന കലാകാരികളെയും അവരുടെ അവതരണങ്ങങ്ങളെയും കുറിച്ച് ആലോചിക്കാം.. ഉദാഹരണമായി മഹാരാഷ്ട്രയിൽ നിന്ന് സുഷമാ ദേശ്പാണ്ഡെ, ഡൽഹിയിൽ നിന്ന് മോളശ്രീ ഹാഷ്മി..പേരുകേട്ട ബാവുൾ ഗായിക,,അങ്ങനെ..

പൂരം കഴിഞ്ഞാലും പൂരപ്പറമ്പ് ഒഴിയരുത്

ഉത്സവതോടനുബന്ധിച്ചു അത് നടക്കുന്ന നാട്ടിൻ പുറത്തു കാണാൻ പറ്റുന്ന ഒരു മാറ്റം നമുക്ക് ഉണ്ടാക്കാൻ/ തുടങ്ങി വക്കാൻ ആവുമോ .. ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാം. നാട്ടിലെ മരങ്ങളുടെ എണ്ണം കൂട്ടാം.തരിശു നിലത്തു കൃഷിയിറക്കാം, പൊതു വിദ്യാലയമ മെച്ചപ്പെടുത്താം, കൃത്യമായ മലിനീകരണ വിരുദ്ധ പ്രവര്ത്തനമാവാം..ഒരു പാലം.. ഒരു തോടു വൃത്തിയാക്കാം..വായനശാല ആധുനികവല്ക്കരിച്ച്ചു ഉഷാറാക്കാം..

ഗ്രാമോത്സവം ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും ഉത്സവമാക്കണം. വിഭജനമഹാസംരംഭങ്ങളുടെ കാലമാണല്ലോ ഇത്.. നമ്മൾ ബോധപൂർവം ഐക്യത്തിൻറെ ഉത്സവമോരുക്കണം..

ഒന്നാംതരം ഒരു പ്രസിദ്ധീകരണവും മികച്ച ഒരു വെബ്‌ പേജും ഉത്സവത്തിന്റെ ഭാഗമായി ഉണ്ടായി വരണം..

അങ്ങനങ്ങനെ...ധൃതിയിൽ,

സ്നേഹത്തോടെ

കൃകു

"https://wiki.kssp.in/index.php?title=ഗ്രാമോത്സവക്കിറുക്കുകൾ&oldid=6323" എന്ന താളിൽനിന്ന് ശേഖരിച്ചത്