ചെ൪പ്പുളശ്ശേരി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപ്പുളശ്ശേരീ യൂണിറ്റ്
പ്രസിഡന്റ് ദേവദാസ്.കെ.എം
വൈസ് പ്രസിഡന്റ് ബിന്ദു

പരമേശ്വര൯

സെക്രട്ടറി ശാമളൻ
ജോ.സെക്രട്ടറി സജീവൻ

ദാസ്.എം.ഡി

ഗ്രാമപഞ്ചായത്ത് ചെർപ്പുളശ്ശേരീ
'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്'''

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരീ മേഖലയിലെ ഒരു യൂണിറ്റാണ് ചെർപ്പുളശ്ശേരീ

ചെർപ്പുളശ്ശേരിയുടെ ലഘുചരിത്രം

വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്നുകൂട്ടിയിരുന്ന ഒരു കാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതുകൊണ്ടുതന്നെ രാജവാഴ്ചക്കാലം മുതൽ തന്നെ രാഷ്ട്രീയ ഭൂപടത്തിൽ ചെർപ്പുളശ്ശേരിക്ക് നിർണ്ണായക സ്ഥാനം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിനെ താലൂക്കുകളായി വിഭജിച്ചപ്പോൾ വള്ളുവനാട് താലൂക്കിൻറ ഭരണകേന്ദ്രം ആദ്യം ചെർപ്പുളശ്ശേരിയായിരുന്നു, പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. ബ്രീട്ടീഷ് മേൽക്കോയ്മയെ ഒരു കാലത്തും ചെർപ്പുളശ്ശേരി അഗീകരിച്ചിരുന്നില്ല. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്രാപിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരിയിലും അതിൻറ അനുരണനങ്ങൾ ഉണ്ടായി.



പ്രധാന പ്രവർത്തനങ്ങൾ

വീട്ടുമുറ്റ ക്ലാസ്സ്‌

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെര്പുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്‌ മാസം മുപ്പത്തിഒന്ന് വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചര മണിക്ക് കാരംതൊടിവീട്ടിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം മുപ്പതോളം പേർ പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷദ് പുറത്തിറക്കിയ “കേരള-എൻസിഇആർടി പാൃപദ്ധതികളുടെ താരതമ്മ്യ പഠനം” എ ന്ന പുസ്തകത്തെ അധികരിച്ചും , കേരള ശാസ്ത്ര സാഹിത്യ പരിഷദ് ചെര്പുലശ്ശേരി മേഖല കമ്മിറ്റി സർക്കാർ-അൺഎയ്‌ഡഡ്‌ സ്കൂളിലെ യു പി പാഠപുസ്തകങ്ങളേക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് "കുട്ടികളുടെ പഠനവും രക്ഷിതാക്കളുടെ ആശങ്കകളും" എന്ന വിഷയത്തെ അധികരിച്ചും ദാസ്‌.എം.ഡി, ചെര്പുളശ്ശേരി മേഖലാ പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ, എന്നിവർ ക്ലാസ്സ്‌ എടുത്തു. സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട്‌ ദേവദാസ്‌ നന്ദിയും പറഞ്ഞു.

മെയ്‌ മാസം ഇരുപത്തിമൂന്നു ബുധനാഴ്ച അഞ്ചു മണിക്ക് തെക്കുമുറിയിൽ വെച്ചുനടന്ന വീട്ടുമുറ്റ ക്ലാസ്സിൽ സ്ത്രീകൾ അടക്കം അൻപതോളം പേർ പങ്കെടുത്തു.കുട്ടികളുടെ വിദ്യാഭ്യാസവും രക്ഷിതാക്കളുടെ ആശങ്കകളും എന്ന വിഷയത്തിൽ മനോഹരൻ മാസ്റ്റർ ക്ലാസ്സ്‌ എടുത്തു. മേഘല പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ, യൂനിറ്റ്‌ സെക്രടറി ശ്യാമളൻ എന്നിവർ സംസാരിച്ചു.

പ്രവർത്തനചിത്രങ്ങൾ

ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക

വീട്ടുമുറ്റ ക്ലാസ്സിൽ സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ ക്ലാസ്സ്‌ എടുക്കുന്നു. വീട്ടുമുറ്റ ക്ലാസ്സിൽ "കുട്ടികളുടെ പഠനവും രക്ഷിതാക്കളുടെ ആശങ്കകളും" എന്ന വിഷയത്തെ അധികരിച്ച് ദാസ്‌.എം.ഡി ക്ലാസ് എടുക്കുന്നു.‍‍‍‍ വീട്ടുമുറ്റ ക്ലാസ്സിൽ സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ ക്ലാസ്സ്‌ എടുക്കുന്നു.

"https://wiki.kssp.in/index.php?title=ചെ൪പ്പുളശ്ശേരി&oldid=1425" എന്ന താളിൽനിന്ന് ശേഖരിച്ചത്