അജ്ഞാതം

"ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
ബ്രിട്ടൻ, ഇന്ത്യയിലെ ഉൽപാദന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക നടപടികളല്ല കൈക്കൊണ്ടുകൊണ്ടിരുന്നത്. ഭക്ഷ്യകാര്യത്തിലും തുണി മുതലായ കൈത്തൊഴിലുകാർ നിർമിക്കുന്ന ഉൽപന്നങ്ങളുടെ കാര്യത്തിലും സ്വയംപര്യാപ്തമായ ഇന്ത്യയെ അങ്ങനെയല്ലാതാക്കി സ്വന്തം നാട്ടിലെ ഉൽപന്നങ്ങൾ ഇവിടെ കൊണ്ടുവന്നു വിറ്റ് കമ്പോളം കയ്യടക്കുകയായിരുന്നു ബ്രിട്ടൻ ചെയ്തത്. ഇതോടൊപ്പം ഇവിടത്തെ ഉൽപാദന പ്രവർത്തനങ്ങളുമായി പൊരുത്തപ്പെട്ടു വികസിപ്പിക്കേണ്ടിയിരുന്ന വിദ്യാഭ്യാസത്തെ ബ്രിട്ടനിൽ പരീക്ഷിച്ചു പരാജയപ്പെട്ട അക്കാദമിക് കേന്ദ്രിത മാതൃകയിൽ വാർത്തെടുക്കുകയും ചെയ്തു. തൻമൂലം ഇന്ത്യയിലെ അഭ്യസ്തവിദ്യർ ഇവിടത്തെ കൃഷിയെയും കൈത്തൊഴിലുകളെയും അലക്ഷ്യമായി കാണുകയും ആ രംഗങ്ങളിൽ തൊഴിലെടുക്കാൻ തയ്യാറാവാതിരിക്കുകയും ഗവണ്മെന്റിലും മറ്റുമുള്ള വെള്ളക്കോളർ ജോലി ജീവിതലക്ഷ്യമായി വരിക്കുകയും ചെയ്തു. ഈ ദുഃസ്ഥിതിയിൽ ബ്രിട്ടീഷ് വിദ്യാഭ്യാസരീതിക്കുള്ള പങ്ക് തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടാണ് ഗാന്ധി അതിനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്.  

എന്നാൽ, അതിന്റെ മർമം നാം ഇപ്പോഴും മനസ്സിലാക്കിയിട്ടുണ്ടോ? സംശയമാണ്. ആ സാമ്രാജ്യത്വ ചിന്താഗതിക്കു നാം ഇപ്പോഴും അടിമപ്പെട്ടു നിൽക്കുന്നു. വിദ്യാഭ്യാസരംഗത്തു പുരോഗതി കൈവരിച്ച കേരളത്തെ സംബന്ധിച്ചിടത്തോളം അതും കൂടുതൽ ശരിയാണ് എന്നു നമ്മുടെ വിദ്യാഭ്യാസ പദ്ധതി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ സസൂഷ്മം പഠിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. 1994 ജൂൺ 1-ന് തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്തിരുന്നവർ ഏതാണ്ട് 40.25 ലക്ഷമാണ്. ഇവരിൽ മൂന്നിൽ രണ്ടുഭാഗം പത്താം ക്ലാസോ അതിൽ കൂടുതലോ പഠിച്ചവരാണ്. ഇവരിൽ 3 ലക്ഷത്തിൽപരം പേർ പ്രീഡിഗ്രി പാസായവരും 1.8 ലക്ഷം ഡിഗ്രിക്കാരും 35,143 പോസ്റ്റ് ഗ്രാജ്വേറ്റുകളുമാണ്. ഇതിനർത്ഥം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ എസ്.എസ്.എൽ.സി. പാസായവരിൽ ഭൂരിപക്ഷത്തിനും തൊഴിൽ കിട്ടിയില്ല എന്നാണ്.

വിദ്യാഭ്യാസം മാത്രം പോര തൊഴിൽ കിട്ടാൻ. നാട്ടിൽ തൊഴിലുണ്ടാകണം; അതു സമ്പദ്‌വ്യവസ്ഥയും മറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഇത്രയുംപേർ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവരായി തീർന്നതിനു കാരണം വിദ്യാഭ്യാസവും ഉൽപാദനപ്രവർത്തനവും തമ്മിൽ ഉണ്ടായിരിക്കേണ്ട നാഭീനാളബന്ധം കേരളത്തിൽ ഇല്ലാത്തതാണ്. ഉൽപാദനമേഖലയുടെ വിവിധ രംഗങ്ങളിൽ തൊഴിലെടു ക്കേണ്ടവർക്കു മെച്ചപ്പെട്ട ഉൽപാദന പ്രവർത്തനം നടത്തുന്നതിനു ഉപയുക്തമായ പരിശീലനം ഇവിടെ നൽകപ്പെടുന്നില്ല. പ്രാഥമിക മേഖല (കൃഷി, മൃഗപരിപാലനം, മത്സ്യബന്ധനം)യിലാണ് കേരളത്തിലെ 40 ശതമാനത്തിലേറെ ജനങ്ങൾ തൊഴിലെടുക്കുന്നത്. എന്നാൽ, ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനു നൽകപ്പെടുന്ന സാങ്കേതിക പരിശീലനം മുഖ്യമായി കാർഷിക സർവകലാശാലയിലെ ബിരുദ കോഴ്‌സുക ളാണ്. ഇതോടൊപ്പം നാനാതരത്തിലും തോതിലുമുള്ള വിദഗ്ധ തൊഴിലുകൾ ചെയ്യുന്നതിനു പറ്റിയ ഒന്നോ രണ്ടോ വർഷത്തെ കോഴ്‌സുകൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലും ഐ.ടി.ഐ. മാതൃകയിലുള്ള സ്ഥാപനങ്ങളിലും പോളിടെക്‌നിക്കുകളിലുമായി നൽകാവുന്നതാണ്. അതുപോലെ പരമ്പരാഗത കൈത്തൊഴിലുകളിൽ പുതിയ സാങ്കേതികവിദ്യ പ്രയോഗിച്ച് ഉൽപാദനക്ഷമത വർധിപ്പിച്ചും ഗുണമേൻമ വരുത്തിയും മറ്റും അവയെ ഒരളവോളം പുനരുദ്ധരിക്കാൻ കഴിയും. അതുമായി ബന്ധിപ്പിച്ചും നാനാതരത്തിലുള്ള തൊഴിൽകോഴ്‌സുകൾ ഏർപ്പെടുത്താനാകും.   

നിർഭാഗ്യവശാൽ, ഗവണ്മെന്റിന്റെയോ വിദ്യാഭ്യാസ വിദഗ്ധരുടെയോ ശ്രദ്ധയും താൽപര്യവും ഈ വഴിക്കു പോകുന്നത് കുട്ടികൾക്കു നല്ല തൊഴിൽ ലഭിക്കുന്നതിനു പറ്റിയ വിദ്യാഭ്യാസം നൽകുന്നതിനെക്കു റിച്ച് ഉത്കണ്ഠപ്പെടുന്ന രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 'എല്ലാ റോഡുകളും റോമിലേക്ക്' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നവിധം ഇവിടെ വിദ്യാഭ്യാസമാകെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രൊഫഷണൽ എന്നു പറയാവുന്ന കോഴ്‌സുകൾ പലതുണ്ടെങ്കിലും, നാടകത്രയം എന്നപോലെ കോഴ്‌സ്ദ്വയത്തിൽ ആണ് താൽപര്യം മുഴുവൻ; എഞ്ചിനീയറിങ്ങും മെഡിസിനും. രണ്ടിനുംകൂടി ഏതാണ്ട് 4000 സീറ്റാണ് ഇതുവരെ ഉണ്ടായിരുന്നത്. 'സ്വാശ്രയ' അൺഎയ്ഡഡ് കോഴ്‌സുകൾ വഴി അത് 7000 ആക്കി ഉയർത്താനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. പ്രീഡിഗ്രി പരീക്ഷയ്ക്ക് ചേരുന്ന ഒരു ലക്ഷത്തോളം റെഗുലർ വിദ്യാർത്ഥികളെ വാസ്തവത്തിൽ ആ രണ്ടുവർഷം കുടയാട്ടുന്നത് ഈ കോഴ്‌സുകൾക്കു പോകുന്നവർക്കു വേണ്ടിയാണ്. ഓരോ വർഷവും എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു ഇരിക്കുന്ന 5 ലക്ഷത്തോളം വിദ്യാർത്ഥികളിൽ മിക്കവരെക്കൊണ്ടും ഈ പ്രൊഫഷണൽ കോഴ്‌സുകൾക്കായി മോഹിപ്പിക്കുന്നു.   

ഈ പ്രൊഫഷണൽ ജ്വരത്തോടൊപ്പമുള്ള ജ്വരമാണ് ഗൾഫ് അഥവാ വിദേശജ്വരം. അതിനുവേണ്ടി പ്രത്യേക കോഴ്‌സുകൾ ഒന്നും സ്‌കൂൾ തലത്തിലോ ഉന്നത വിദ്യാഭ്യാസ തലത്തിലോ നടത്തപ്പെടുന്നില്ല. വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്ക് അവിടെ തൊഴിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക പരിശീലനം നൽകാവുന്നതാണ്. അങ്ങനെ ചെയ്യുന്നപക്ഷം ഇതിന്റെ പേരിൽ നിലനിർത്തപ്പെടുന്ന ഇംഗ്ലീഷ് ക്ലാസുകളിൽ കാര്യമായ വെട്ടിക്കുറവ് വരുത്തുകയും സാഹിത്യം കുറച്ച് ആ ഭാഷ കൈകാര്യം ചെയ്യുന്നതിന് ഊന്നൽ കൊടുക്കുകയും ചെയ്യാം.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7731" എന്ന താളിൽനിന്ന് ശേഖരിച്ചത്