അജ്ഞാതം

"താളംതെറ്റുന്ന തീരക്കടലും തീരമേഖലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
താളംതെറ്റുന്ന തീരക്കടലും തീരമേഖലയും   
താളംതെറ്റുന്ന തീരക്കടലും തീരമേഖലയും   
ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യെത്തയും ഉപജീവനത്തെയുമെല്ലാം ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് കടലും കായലും തീരമേഖലയും. മഴമേഘങ്ങൾക്ക് ആവശ്യമായ നീരാവിയും ഓഖി തുടങ്ങിയ ചുഴലിക്കാറ്റുകളും ഒരേ കടലിന്റെ സൃഷ്ടിയാണല്ലോ. കേരളീയർക്കാകെ കുറഞ്ഞചെലവിലുള്ള പോഷകാഹാരം ലഭിക്കുന്നതിനൊപ്പം വലിയൊരു വിഭാഗം ജനങ്ങൾ അവരുടെ ജീവസന്ധാരണത്തിനും കടലിനെ ആശ്രയിക്കുന്നു. നിരവധി വർഷങ്ങൾകൊണ്ട് കടലിലേക്ക് ഒഴുകിയെത്തി തീരത്തെ സമ്പുഷ്ടമാക്കുന്ന മണലാണ് ഡാമുകളും തടയണകളും കെട്ടുമ്പോൾ തീരത്തിനു നഷ്ടപ്പെടുന്നതെന്ന് നമ്മൾ ഓർക്കാറില്ല. തീരദേശവും ഇടനാടും മലനാടും പരസ്പര പൂരകങ്ങളായ ആവാസവ്യവസ്ഥകളുടെ അരങ്ങാണെന്നും അതിന്റെ ഏതെങ്കിലും ഭാഗത്തു നടക്കുന്ന സംഭവങ്ങളും ഇടപെടലുകളും മറ്റെല്ലാ ഭാഗത്തെയും ബാധിക്കുമെന്നും 2018 ലെ പ്രളയം നമുക്കു കാണിച്ചുതന്നു. ഈ തിരിച്ചറിവിലൂടെ വേണം അന്യോന്യം ഇഴുകിച്ചേർന്നു കിടക്കുന്ന ഈ പാരിസ്ഥിതികമേഖലയെ വിലയിരുത്താൻ.  

ജൈവവൈവിധ്യത്തിന്റെ കളിത്തൊട്ടിൽ  
==ജൈവവൈവിധ്യത്തിന്റെ കളിത്തൊട്ടിൽ==
കടൽ-കായൽ-തീരമേഖലയിലെ ജൈവവൈവിധ്യം ആരെയും ആശ്ചര്യപ്പെടുത്തും. കടലിൽ ജീവൻ നാമ്പിട്ട നാൾമുതൽ വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ജലാശയങ്ങളും അവയുടെ തീരങ്ങളും. തീരക്കടലിലും കായലിലും അവയുടെ സമൃദ്ധിയും വൈവിധ്യവും വർധിക്കുന്നു. വെള്ളത്തിൽ ഒഴുകിനടക്കുന്ന പ്ലവക ങ്ങളും നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും ജൈവവൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നു. കായലിലും കടലിലും കാണുന്ന ആമകളും പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുരിങ്ങയും (കല്ലുമ്മക്കായ) കായലിന്റെ അടിത്തട്ടിൽ വിതറിക്കിടക്കുന്ന കക്കയും തുടങ്ങി എത്രയെത്ര ജീവികൾ. സാധാരണക്കാരന്റെ പോഷകാഹാരത്തിന്റെ നെടുംതൂണായ മത്തിയും അയലയും ചൂരയും അടങ്ങിയ മത്സ്യസമ്പത്തിന്റെ വൈവിധ്യവും സമ്പന്നതയും അത്ഭുതകരമാണ്. ഇതിനു പുറമെയാണ് കടലിലും കായലിലും ലഭ്യമായ ചെമ്മീനും കൊഞ്ചും ഞണ്ടും. കായലിന്റെ ജൈവവൈവിധ്യത്തെ പോഷിപ്പിക്കുന്നതിൽ ചേറ്റുപ്രദേശങ്ങളും കണ്ടൽക്കാടുകളും കടൽ-കായൽ പക്ഷികളും വഹിക്കുന്ന പങ്ക് നിസ്തുലമാണ്. മഹാപ്രളയത്തിൽ കായലിലും തീരക്കടലിലും വന്നടിഞ്ഞ ചെളിയും പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങളും ഈ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. നമ്മൾ നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനം ജൈവൈവിധ്യത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു എന്ന് വിവിധ പഠനങ്ങളിൽ നിന്ന് മനസ്സിലായിട്ടുണ്ട്. ജീവന്റെ ശൃംഖലയെ നിലനിർത്തുന്ന ഈ ജൈവവൈവിധ്യക്കലവറക്കു നാശം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ചിലയിനം കൊഞ്ചും കക്കയും അന്യംനിന്നുപോകുന്നത്. മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകിയെത്തുന്ന  കീടനാശിനികളും ഫാക്ടറികളിൽനിന്നു തള്ളുന്ന മാലിന്യങ്ങളും, കണ്ടൽക്കാടുകൾ നശിപ്പിച്ചുകൊണ്ടുള്ള കയ്യേറ്റങ്ങളും നികത്തലുകളും നിയമലംഘനങ്ങളും ഇതിന് ആക്കം കൂട്ടുന്നു.  

==കണ്ടൽക്കാടുകൾ==
==കണ്ടൽക്കാടുകൾ==
തീര ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് കണ്ടൽക്കാടുകൾ. ജൈവവൈവിധ്യത്തിന്റെ കലവറയായ കണ്ടൽക്കാടുകൾ, നാനാതരം സസ്യ-മൃഗാദികളുടെ ആവാസകേന്ദ്രവും വിവിധയിനം പക്ഷിക്കൂട്ടങ്ങളുടെ സങ്കേതവുമാണ്. ചെമ്മീനിന്റെ വളർച്ചയുടെ ഒരു പ്രധാനഭാഗം കായലിലെ കണ്ടൽമേഖലയിലാണ്. പലതരം മത്സ്യങ്ങളുടെയും കൊഞ്ചുകളുടെയും ഞണ്ടുകളുടെയും പ്രജനനകേന്ദ്രങ്ങളായ കണ്ടൽ ക്കാടുകൾ മത്സ്യസമ്പത്തിന്റെ നിലനില്പ് ഉറപ്പാക്കുന്നതിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. കായൽജലത്തിലെ പല മാലിന്യങ്ങളെയും ആഗിരണം ചെയ്യുന്ന ഒരു പ്രകൃതിദത്ത മാലിന്യസംസ്‌കരണകേന്ദ്രമാണ് കണ്ടൽക്കാടുകൾ. ചുഴലിക്കാറ്റുപോലുള്ള പ്രകൃതിപ്രതിഭാസങ്ങൾ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാനും കായലോരത്തെ മണ്ണൊലിപ്പു തടയാനും കണ്ടൽക്കാടുകൾക്കു സാധിക്കുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് ആഗോളതാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കണ്ടൽക്കാടുകൾക്കാവും.   

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7690" എന്ന താളിൽനിന്ന് ശേഖരിച്ചത്