അജ്ഞാതം

"താളംതെറ്റുന്ന തീരക്കടലും തീരമേഖലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 41: വരി 41:
ചാകര എല്ലാ വർഷവും ഒരേസ്ഥലത്തുതന്നെ ഉണ്ടാകണമെന്നില്ല. പണ്ട് ഉണ്ടായിക്കൊണ്ടിരുന്ന ചാകരകളിൽ ചിലത് ഇപ്പോൾ ഉണ്ടാകുന്നതായി കാണുന്നില്ല. ചാകരപ്രദേശങ്ങൾ എന്നറിയപ്പെട്ടിരുന്ന ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ഞാറക്കൽ, എടവനക്കാട് തുടങ്ങി പലയിടത്തും ഇപ്പോൾ ചാകര ഉണ്ടാകുന്നതായി കാണുന്നില്ല. അതുപോലെ പുറക്കാട് ഉണ്ടായിക്കൊണ്ടിരുന്ന ചാകര ഇപ്പോൾ പുന്നപ്രയിലാണ് കാണുന്നത്. നാട്ടികയിലും വാടാനപ്പള്ളിയിലുമൊക്കെ ഉണ്ടായിക്കൊണ്ടിരുന്ന ചാകര ഇപ്പോൾ കാര-കയ്പമംഗലം ഭാഗത്താണ് ഉണ്ടാകുന്നത്. പുറക്കാട് ചാകര ഉണ്ടായിരുന്നപ്പോൾ അവിടെ വലിയതോതിൽ തീരസൃഷ്ടിയും പുന്നപ്രയിൽ തീരനഷ്ടവും സംഭവിച്ചിരുന്നു. എന്നാൽ ചാകര പുന്നപ്രഭാഗത്തായപ്പോൾ അവിടെ വലിയതോതിൽ തീരം വയ്ക്കുകയും പുറക്കാട് തീരശോഷണം സംഭവിക്കുകയും ചെയ്തു. കടലാക്രമണം തടയാൻ പുന്നപ്രയിൽ നിർമിച്ച കടൽഭിത്തി ഇപ്പോൾ കടൽത്തീരത്തുനിന്ന് വളരെ ഉള്ളിലേക്ക് മാറി കരയിലാണ് നിൽക്കുന്നത്. കയ്പമംഗലം-നാട്ടിക-വാടാനപ്പള്ളി ചാകരപ്രദേശത്തും കടലെടുത്തിടത്ത് കര വച്ചതും കരവച്ചിടത്ത് കടലെടുത്തതും കാണാവുന്നതാണ്.  

ചാകര പ്രത്യക്ഷപ്പെട്ടതിനുശേഷം പലപ്പോഴും വശങ്ങളിലേക്ക് വ്യാപിച്ച് വിസ്തൃതി കൂടാറുണ്ട്. ചിലപ്പോൾ വേർപെട്ട് മാറാറുമുണ്ട്. ചാകര ഒന്നായി ഏതെങ്കിലും വശത്തോട്ട് മാറുന്നതും അനുഭവപ്പെട്ടിട്ടുണ്ട്. ചാകരകൾ തമ്മിൽ പ്രാദേശികവ്യത്യാസങ്ങളുണ്ട്. ഏറ്റവും സാന്ദ്രതയുള്ള ചെളി കാണുന്നത് കൊയിലാണ്ടി ചാകരയിലാണ്. ഇപ്പോൾ ചാകര പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് പുന്നപ്ര, ചെത്തി, ഓമനപ്പുഴ, കയ്പമംഗലം (കാര), ബ്ലാങ്ങാട് (ചാവക്കാട്), പരപ്പനങ്ങാടി, താനൂർ, കൊയിലാണ്ടി, അജാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്.  

ചാകരയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ചാകരയെക്കുറിച്ച് ഇനിയും പലതും പഠിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിവിധ പഠനങ്ങൾ അടിസ്ഥാനമാക്കി വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ചാകരയുടെ ഉല്പത്തിയെക്കുറിച്ചുപോലും പലരും മുന്നോട്ടുവച്ചിരിക്കുന്നത്. ചാകരയുടെ ചെളിത്തട്ട് സ്ഥിരമായിട്ടുള്ളതാണെന്നും കാലവർഷക്കാലത്തെ ശക്തമായ തിരകൾ ചാകരപ്രദേശത്തിന്റെ അടിത്തട്ടുമായി പ്രതിപ്രവർത്തിച്ച് അടിത്തട്ടിലെ ചെളിയെ ജലോപരിതലത്തിലേക്ക് തള്ളുകയും അവ ജലാശയത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു എന്ന ആശയമാണ് ചാകരോല്പത്തിയുമായി ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ട ആശയം. സൂക്ഷ്മജലസസ്യങ്ങളുടെ സാന്നിധ്യം ചാകരപ്രദേശത്തെ ഫലസമൃദ്ധമാക്കുന്നു. വലിയ തോതിലുള്ള ജന്തുപ്ലവകങ്ങളുടെ സാന്നിധ്യം ചാകരയെ ജീവൻതുടിക്കുന്ന ഒരു ആവാസവ്യവസ്ഥയായി മാറ്റുന്നു. ചാകര ഉണ്ടാകുന്നതിനെക്കുറിച്ചും ഉണ്ടാകാതിരിക്കുന്നതിനെക്കുറിച്ചും തീരസന്തുലിതാവസ്ഥ നിലനിർത്തുന്നതിനെക്കുറിച്ചും ഇനിയും വളരെ അറിയാനുണ്ട്. നിരന്തരമായ പഠനങ്ങളിലൂടെയേ ഇതു സാധ്യമാകൂ.  

==മണൽത്തീരം (ബീച്ച്)==
==മണൽത്തീരം (ബീച്ച്)==
ഏതാണ്ട് 600 കി.മി. നീളമുള്ള കേരളതീരത്തിന്റെ 530 കി.മി. ഓളം മണൽത്തീരമായിരുന്നു. ഇതിൽ കുറെയേറെ തീരം 'കടൽഭിത്തി തീര' മായി രൂപാന്തരം പ്രാപിച്ച് 'ബീച്ചില്ലാത്തീര'മായി മാറി. സമൃദ്ധമായ മണൽത്തീരം കേരളതീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അനുഗ്രഹവുമാണ്. അഴികളും പൊഴികളും കടലോരക്കുന്നുകളും അവക്കിടയിലെ പോക്കറ്റുബീച്ചുകളും ഇതോടൊപ്പം നിലനിന്നിരുന്നു. കാലവർഷക്കാലത്ത് കടലെടുത്തു പോവുകയും കാലവർഷാനന്തര കാലത്ത് പുനർനിർമിക്കപ്പെടുകയും ചെയ്യുന്ന മണൽത്തീരം തീരമേഖലക്ക് സംരക്ഷണകവചം ഒരുക്കുന്ന സ്വാഭാവിക ഭൂപ്രകൃതിയാണ്. മണൽ ത്തീരം ഒരു വേലിയേറ്റ-വേലിയിറക്ക മേഖലയാണ്. വേലിയേറ്റസമയത്ത് കടൽജലത്താലാവരണം ചെയ്യപ്പെടുകയും വേലിയിറക്കസമയത്ത് അനാവൃതമാവുകയും ചെയ്യുന്ന മണൽത്തീരത്തിന്റെ പ്രകൃതിക്ക് അനുസൃതമായി ജീവിക്കുന്ന പലതരം ജീവികളുടെ ഒരു ആവാസകേന്ദ്രമാണ് തീരം. വേലിയിറക്കസമയത്ത് ജലം വാർന്നൊഴുകിപ്പോയ വരണ്ടപ്രതലവും മനുഷ്യനുൾപ്പെടെ മറ്റു ജീവികളിൽനിന്നുള്ള അതിക്രമവും അതിജീവിക്കാൻ, തീരത്തുണ്ടാക്കുന്ന മാളങ്ങളിലാണ് ഈ ജീവികൾ പലതും ജീവിക്കുന്നത്. കടൽജലം ഒഴുകിമാറുമ്പോൾ മാളങ്ങളിൽനിന്ന് ഒളിഞ്ഞുനോക്കുകയും ഇറങ്ങിയോടുകയും ചെയ്യുന്ന ഞണ്ടുകൾ കടപ്പുറത്തെ ഒരു സാധാരണ കാഴ്ചയാണല്ലോ. മാളത്തിലൊളിച്ചിരിക്കുന്ന വിവിധ ഇനം പുഴുക്കളും മറ്റു ചില ജീവികളും അത്ര പെട്ടെന്നു ദൃഷ്ടിയിൽ പെടില്ല. ചൂണ്ടത്തൊഴിലാളികൾ തീരമണൽ കാലുകൊണ്ടു മാറ്റി ചൂണ്ടയിൽ കൊരുക്കാനുള്ള ഇരയെ പിടിക്കുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. വിവിധ ഇനത്തിൽ പെടുന്ന കക്കയും ശംഖും മണൽത്തീരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.  

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7691" എന്ന താളിൽനിന്ന് ശേഖരിച്ചത്