തിരുമിറ്റക്കോട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ്
പ്രസിഡന്റ് രാധാകൃഷ്ണൻ
സെക്രട്ടറി രവികുമാർ
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് തിരുമിറ്റക്കോട്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചരിത്രം

തിരുമിറ്റക്കോട് പഞ്ചായത്തിൽ ആദ്യമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തുന്നത് ആറങ്ങോട്ടുകരയിലുള്ള പരേതനായ ശ്രീ.എം.ജി. വാരിയർ മാഷ്‌ മുഖേനയാണ്. മാഷ്, വടക്കാഞ്ചേരി മേഖലയുമായും , തൃശൂർ ജില്ലയുമായും ബന്ധപ്പെട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ തൃത്താല സബ് ജില്ലയിലെ അധ്യാപക നേതാവായിരുന്ന ഇദ്ദേഹം പരിഷത്ത് പുസ്തകങ്ങൾ, ബാലവേദികൾ എന്നിവ നടത്തിയിരുന്നു. വാവനൂർ സ്ക്കൂളിലും, എഴുമങ്ങാട് സ്കൂളിലും 1988 -95 കാലത്ത് ബാലവേദി സജീവമായിരുന്നത് ഇദ്ദേഹത്തിന്റെയും ലീലാവതി ടീച്ചറുടെയും അവരുടെ ഭർത്താവിന്റേയും (പേര്: കൈലാസനാഥൻ എന്നാണെന്ന് തോന്നുന്നു - കൃത്യമല്ല) സഹകരണത്തോടെയുമായിരുന്നു.

തൃത്താലയിൽ പരിഷത്ത് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നത് 1985 - 86 കാലങ്ങളിലാണ്.മേഴത്തൂർ, ആനക്കര, തൃത്താല, പെരിങ്ങോട് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ സജീവമായതോടെ തിരുമിറ്റക്കോട് പഞ്ചായത്തിലും പരിഷത്ത് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. തിരുമിറ്റക്കോട്, ചാഴിയാട്ടിരി,  ഞാങ്ങാട്ടിരിയുടെ ഒരു ഭാഗമായി വെള്ളടിക്കുന്നത്തും  തുടക്കത്തിൽ പ്രവർത്തനങ്ങൾ സജീവമായിരുന്നു. മറ്റ് പ്രദേശങ്ങളിലെ യൂണിറ്റ് പ്രവർത്തകർ വന്ന് ചാത്തനൂരിൽ വെച്ച് 8ൽ കലാജാഥക്ക് സ്വീകരണം നൽകുകയുണ്ടായിട്ടുണ്ട്. പിന്നീട് 1987 ൽ ഹൈസ്ക്കൂൾ., L P സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് പരിഷത്ത് പ്രവർത്തനങ്ങൾ വേരൂന്നുകയുണ്ടായി. വി.എം.രാജീവ്, സി. മൂസ മാഷ് എന്നിവർ തൃത്താല മേഖലാ ഭാരവാഹികളായിരിക്കെ യൂറിക്ക വിജ്ഞാനോത്സവം മേഖലാതലം ഹൈസ്കൂളിൽ സംഘടിപ്പിച്ചു. പിന്നീട് ചാത്തനൂർ യൂണിറ്റ് രൂപം കൊള്ളുകയും ബാലവേദി, ആരോഗ്യ പരിപാടികൾ എന്നിവ ഏറ്റെടുത്ത് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് കുറേക്കാലം സജീവമായി സംഘടന നിലനിന്നു.യശശ്ശരീരനായ അഡ്വ.ടി.എ. പ്രസാദ്, ഡോ. സുഷമ എന്നിവരാണ് ആരോഗ്യപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. പി.വി രാമചന്ദ്രൻ, എ.വി. രാജേന്ദ്രൻ, രാധാകൃഷ്ണൻ, ജുഗേഷ്, രമേശ്, പരേതനായ പട്ടാമ്പി വേലായുധൻ മാഷ് ച്രാത്തനൂർ ), ചാക്കോ മാഷ്, MK കുമാരൻ മാഷ്, സച്ചിദാനന്ദൻ ,പ്രകാശൻ, ഹരി, പി.വി മോഹനൻ , ഗിരിധരൻ എന്നിവരെല്ലാം അന്ന് നേതൃപദവിയിലിരുന്നിട്ടുണ്ട്.

സംഘടന ഏറ്റെടുത്ത് ചാത്തനൂരിൽ നടത്തിയ ആരോഗ്യ വിദ്യാഭ്യാസ പരിപാടി സംസ്ഥാനത്ത് ശ്രദ്ധ കിട്ടി. ആലപ്പുഴ സംസ്ഥാന റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടു. യുറീക്കക്ക് ചാത്തനൂർ യൂണിറ്റ് 100 വരിക്കാരെ ചേർത്ത ചരിത്രമുണ്ട് (1991 ൽ ). ‘എന്തുകൊണ്ട്’ പ്രത്യേക ക്യാമ്പയിൽ വിജയകരമായി നടത്തി. മണൽ വാരലിനെതിരെ 94 ൽ ഭാരതപ്പുഴ പര്യടനം നടത്തി. കൃത്യമായി ചാത്തനൂർ, എഴുമങ്ങാട്, ചാഴിയാറ്റിരി, ഇറുമ്പകശ്ശേരി, തിരുമിറ്റക്കോട് എന്നീ സ്ഥലങ്ങളിൽ ബാലവേദികൾ കൃത്യമായി എല്ലാ ആഴ്ചയും ചേർന്നിരുന്നു.വിജ്ഞാനോത്സവ അനുബന്ധ പരിപാടികൾ സജീവമായി സ്കൂളുകളിൽ നടന്നിരുന്നു. സാക്ഷരതാ പ്രവർത്തനം ഏറ്റെടുത്ത് നടത്തിയിരുന്നു.1995 ന് ശേഷം നാം ബഹുരാഷ്ട്ര കുത്തകൾക്കെതിരെ നടത്തിയ സോപ്പ് നിർമ്മാണ പരിശീലനത്തിന്റെ പ്രചരണം തിരുമിറ്റക്കോട് 12സ്കൂളുകൾ, 60ലധികം കുടുംബശ്രീകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തി. ഇവർക്ക് മെഗാപരിശീലന ക്യാമ്പുകൾ നടത്തിയിരുന്നു.

തങ്കം , ചന്ദ്രിക, തുടങ്ങിയ വനിതകൾ മേഖലാ കമ്മറ്റിയിൽ നേതൃപദവിയിലേക്ക് എത്തിയിരുന്നു. എത്രയോ സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പുകൾ പഞ്ചായത്തിലുടനീളം നടത്തിയിട്ടുണ്ട്. ചാത്തനൂർ, ചാലിശ്ശേരി കലോത്സവത്തിൽ ഇളനീർ പാർലറുകൾക്ക് സഹായിക്കാൻ പ്രദേശത്തെ വനിതാ പ്രവർത്തകർ എത്തിയിരുന്നു. 90-2000 കാലങ്ങളിൽ പരിഷത്ത് പ്രദേശത്ത് സുവർണ്ണകാലം തന്നെയായിരുന്നു. സോപ്പ് നിർമ്മാണം, IRTC പഠന ക്യാമ്പുകൾ, വിനോദ യാത്രകളും മേഖല /യൂണിറ്റ് സഹകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

"https://wiki.kssp.in/index.php?title=തിരുമിറ്റക്കോട്&oldid=9433" എന്ന താളിൽനിന്ന് ശേഖരിച്ചത്