തൃത്താല മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:08, 6 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല
പ്രസിഡന്റ് പി.കെ.നാരായണൻകുട്ടി
സെക്രട്ടറി കമ്മുണ്ണി.സി
ട്രഷറർ പ്രഭാകരൻ.വി
ബ്ലോക്ക് പഞ്ചായത്ത് തൃത്താല
പഞ്ചായത്തുകൾ ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല
യൂണിറ്റുകൾ ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തൊഴൂക്കര, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ചാത്തനൂർ, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ
പാലക്കാട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • പി.കെ.നാരായണൻകുട്ടി
വൈ.പ്രസിഡന്റ്
  • ചന്ദ്രൻ.ടി
  • വിജകുമാരി ടീച്ചർ
സെക്രട്ടറി
  • നാരായണൻ.പി
ജോ.സെക്രട്ടറി
  • കമ്മുണ്ണി.സി
ഖജാൻജി
  • പ്രഭാകരൻ.വി

മേഖലാ കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

യൂണിറ്റ് സെക്രട്ടറിമാർ

പ്രവർത്തനങ്ങൾ-ചിത്രങ്ങൾ

ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക

 


 

വിദ്യാഭ്യാസ സംവാദ സദസ്സ്

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനുള്ള ധൃതിപിടിച്ചുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അതിനു വേണ്ടി നിയോഗിക്കപ്പെട്ട അബ്ദുളസീസ് കമ്മറ്റി, റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. അതിനെ സംബന്ധിച്ച് വ്യാപകമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 5, അധ്യാപക ദിനത്തിൽ മേഴത്തൂർ ഗ്രന്ഥാലയത്തിൽ ഒരു വിദ്യാഭ്യാസ സംവാദ സദസ്സ് നടന്നു. വട്ടേനാട് ജി.എൽ.പി.എസ്.എച്.എം.ശ്രീ. എം.വി.രാജൻ വിഷയം അവതരിപ്പിച്ചു. സി.രവീന്ദ്രൻ മാസ്റ്റർ മോഡറേറ്ററായി. ജില്ല പ്രസിഡന്റ് എം.എം.പി. വിദ്യാഭ്യാസത്തിൽ പരിഷത്തിന്റെ നയസമീപനങ്ങൾ സൂചിപ്പിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഇ.വി.സേതുമാധവൻ നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാസർ, നിഷ, എ.സി.സത്യൻ എന്നിവരും സേതു, വി.എം.രാജീവ്, അൽ അമീൻ, വിജയലക്ഷ്മിടീച്ചർ, ലക്ഷ്മണൻ, ടി.ദിവാകരൻ, വി.ഗംഗാധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ അതിന് ഒരു സമീപനരേഖ ഉണ്ടാകണം. ആ സമീപനരേഖയുടെ അടിത്തറയെ ദർശന പരം, മന:ശാസ്ത്രപരം, സാമൂഹ്യശാസ്ത്രപരം എന്നിങ്ങനെ മൂന്നായി തിരിക്കാം. എന്നൽ അബ്ദുൾ അസീസ് കമ്മറ്റി റിപ്പോർട്ട് അതെല്ലാം പരിഗണിച്ചിട്ടുണ്ടോ എന്ന് രാജൻ മാസ്റ്റർ സംശയം പ്രകടിപ്പിച്ചു. പഠന പ്രക്രിയ എന്നതിനു പകരം ഇതിൽ വിനിമയ പ്രക്രിയ എന്നാണ് പറയുന്നത്. ടീച്ചർ ഫെസിലിറ്റേറ്ററുടെ (പഠിക്കാനുള്ള സന്ദർഭങ്ങളും കൈത്താങും നൽകുന്ന ആൾ) റോളിൽ നിന്ന് mentor (ഉപദേശി, വഴികാട്ടി) ആയി മാറുന്നു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. 1997 ൽ കേരളത്തിൽ നിലവിൽ വന്ന ശിശുകേന്ദ്രിതമായ പാഠ്യപദ്ധതി കാര്യമായ ചർച്ചകളോ പഠനങ്ങളോ ഇല്ലാതെ പരിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം. സർക്കാരുകൾ മാറുമ്പോഴെല്ലാം മാറേണ്ടതല്ല പാഠ്യപദ്ധതി

മീഡിയ പ്രമാണങ്ങൾ

"https://wiki.kssp.in/index.php?title=തൃത്താല_മേഖല&oldid=2331" എന്ന താളിൽനിന്ന് ശേഖരിച്ചത്