അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,039 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:05, 11 നവംബർ 2022
വരി 103: വരി 103:


12 രക്ഷിതാക്കൾ മുഴുവൻ സമയവും പങ്കെടുത്തു. തുടർന്ന് സമ്മാനദാനത്തോടെ  3 മണിക്ക് പരിപാടി സമാപിച്ചു.
12 രക്ഷിതാക്കൾ മുഴുവൻ സമയവും പങ്കെടുത്തു. തുടർന്ന് സമ്മാനദാനത്തോടെ  3 മണിക്ക് പരിപാടി സമാപിച്ചു.
==== തിരുമിറ്റക്കോട് പഞ്ചായത്ത് ====
തിരുമിറ്റക്കോട് പഞ്ചായത്ത് തല വിജ്ഞാനോൽസവം നവംബർ 5ന് ചാത്തനൂർ LP സ്ക്കൂളിൽ നടന്നു. 9.30 ന് രജിസ്ടേഷൻ ആരംഭിച്ചു. എൽ.പി. വിഭാഗത്തിൽ നിന്ന് 131 കുട്ടികളും യു.പി. വിഭാഗത്തിൽ നിന്ന് 56 കുട്ടികളും പങ്കെടുത്തു. 10.15ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉൾപ്പെടെ 7 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. സച്ചിദാനന്ദൻ പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. 10.15 ന് തന്നെ മെന്റർ പരിശീലനം നടന്നു. 32 അധ്യാപകർ പങ്കെടുത്തു.
അലി ഇക്ബാൽ മാസ്റ്റർ നയിച്ച രക്ഷിതാക്കൾക്കുള്ള ക്ലാസ് 10.45 ന് ആരംഭിച്ചു. 62 രക്ഷിതാക്കൾ പങ്കെടുത്തു. മികച്ച ക്ലാസാണെന്ന അഭിപ്രായം വന്നു. അന്ധവിശ്വാസവും അനാചാരങ്ങളും എന്നതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികളുടെ പ്രവർത്തനം ലഘുഭക്ഷണത്തിനു ശേഷം (ഉണ്ണിയപ്പം, നാരങ്ങാ വെള്ളം) 11.15ന് ആരംഭിച്ചു. 8 ക്ലാസുകളിലായാണ് പ്രവർത്തനം നടത്തിയത്. രക്ഷിതാക്കളുടെ ക്ലാസിനു ശേഷം അവർക്ക് മാസിക പരിചയപ്പെടുത്തി. 3 വാർഷിക വരിസംഖ്യയും 14 യുറീക്ക വിൽപനയും നടന്നു.
ഉച്ചഭക്ഷണത്തിനു ശേഷം സൂര്യദർശിനി നിർമാണവും അതിന്റെ നിരീക്ഷണവും ഒറിഗാമിയും നടന്നു. എല്ലാ സ്ക്കൂളുകളിൽ നിന്നും പരിപാടിയെക്കുറിച്ച് കുട്ടികൾ സംസാരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധികളും അഭിപ്രായം പങ്കുവെച്ചു. 4 പ്രധാനാധ്യാപകർ പങ്കെടുത്തിരുന്നു.
സമാപന സമ്മേളനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സ്പോൺസർ ചെയ്ത പുസ്തകവും പേനയും എല്ലാ കുട്ടികൾക്കും നൽകി. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ക്ലാസുകൾക്കും പ്രവർത്തനക്കൾക്കും നേതൃത്വം നൽകിയത് തൃത്താല മേഖലാ കമ്മിറ്റി അംഗം ഗംഗാധരൻ മാസ്റ്റർ ആണ്.
==== ആനക്കര പഞ്ചായത്ത് ====
ആനക്കര പഞ്ചായത്ത് തല വിജ്ഞാനോത്സവം ആനക്കര സ്വാമിനാഥ വിദ്യാലയത്തിൽ വെച്ച് നവംബർ 5ന് നടന്നു. ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തൃത്താല AEO പി.വി.സിദ്ധീഖ് ആശംസകൾ അർപ്പിച്ചു. PTA കമ്മറ്റി അംഗം നാരായണൻകുട്ടി പി.എം അധ്യക്ഷനായ ചടങ്ങിൽ പി വി. സേതുമാധവൻ സ്വാഗതവും യൂണിറ്റ് കമ്മറ്റി അംഗം സുബ്രഹ്മണ്യൻ എം നന്ദിയും രേഖപ്പെടുത്തി.
എൽ.പി.വിഭാഗം.. 172 കുട്ടികളും യൂ.പി.വിഭാഗം 112 പേരും പങ്കെടുത്തു. അധ്യാപകർ 30, പരിഷത്ത് പ്രവർത്തകർ 11, രക്ഷിതാക്കൾ 23, മറ്റുള്ളവർ 11 എന്നിങ്ങനെയാണ് മറ്റു പങ്കാളിത്തം. വിലയിരുത്തൽ 10.45 ന് തുടങ്ങി. മേഖലാ കൺവീനർ ശ്രീദേവി ടീച്ചർ മെന്റർമാരായ അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഓരോ ക്ലാസ്സിലും പ്രത്യേകം പോയി നീരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . ഇടനേരം പങ്കെടുത്ത കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നാരാങ്ങാ വെള്ളവും ബിസ്ക്കറ്റ് എന്നിവ നൽകി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യൂണിറ്റ് പ്രവത്തകർക്കും ഉച്ചഭക്ഷണം നൽകി. മേഖലാ കമ്മറ്റിയംഗം പി.വി. സേതുമാധവൻ രക്ഷിതാക്കൾക്ക് മാസിക പരിചയപ്പെടുത്തുകയും പുതിയ മൂല്യനിർണ്ണയരീതിയെ കുറിച്ച് പറയുകയും ചെയ്തു. വിജ്ഞാനോത്സവം3.30 ന് അവസാനിച്ചു. സമാപാനയോഗം സാമിനാഥ വിദ്യാലയത്തിലെ സീനിയർ ലക്ചറർ ശ്രീ. ഷഹിദ് അലി അവർകൾ ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നൽകുകയും ചെയ്തു. സ്വാമിനാഥ വിദ്യാലയത്തിലെ അധ്യാപിക ശ്രീമതി സിന്ധു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
==== ഹൈസ്കൂൾ മേഖലാതലം ====
നവംബർ 5ന് വട്ടേനാട് GVHSSൽ വെച്ച് ഹൈസ്കൾ വിഭാഗം വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ടം നടന്നു. സ്കൂൾ ഹെഡ്‍മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 120 കുട്ടികളും 16 അദ്ധ്യാപകരും പങ്കെടുത്തു. പരിഷത്ത് പ്രവർത്തകർ 5, രക്ഷിതാക്കൾ 9 മറ്റുള്ളവർ 3 എന്നിങ്ങനെയാണ് പങ്കാളിത്തം.


==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11526" എന്ന താളിൽനിന്ന് ശേഖരിച്ചത്