"തെക്കുമ്പാട് (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(.)
(കൂട്ടിച്ചേർക്കലുകൾ)
 
വരി 3: വരി 3:

===== ആദ്യകാല സാരഥികൾ =====
===== ആദ്യകാല സാരഥികൾ =====
1996 ൽ യുണിറ്റ് രൂപീകരിക്കുമ്പോൾ എ. ശ്രീധരൻ മാസ്റ്റർ പ്രസിഡണ്ടായും കെ.കൃഷ്ണൻകുട്ടി സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണുണ്ടായിരുന്നത്. അടുപ്പ്, മാസികാ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും 35 അംഗങ്ങൾ ഉണ്ടായിരുന്ന യൂണിറ്റിനെ വേണ്ടത്ര സജീവമാക്കാൻ കഴിഞ്ഞിരുന്നില്ല. 1998 ൽ എ. ശ്രീധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.വി. ഷിബു പ്രസിഡണ്ടായും, കെ.വി. സതീശൻ സെക്രട്ടറിയായും പുതിയ കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട പ്രമേയം കുഞ്ഞിമംഗലത്ത് അനുവദിക്കപ്പെട്ട ഇലക്ട്രിസിറ്റി ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കണം എന്നതായിരുന്നു. ജനങ്ങളുടെ നിത്യ ജീവിതത്തിൽ ഇടപെടുന്ന ഒരു പ്രസ്ഥാനം എന്ന സന്ദേശം നല്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിയുന്നു. 1998 -99 കാലഘട്ടത്തിൽ പരിഷത്ത് അടുപ്പുകളുടെ പ്രചാരണം നല്ലരീതിയിൽ നടത്തിയിട്ടുണ്ട്. മുരളീധരൻ വി.വി, ബിജു,ഷിബു, കൃഷ്ണൻകുട്ടി തുടങ്ങിയവർ അടുപ്പ് നിർമാണപ്രവർത്തനത്തിൽ പങ്കെടുക്കുകയും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അടുപ്പ് നിർമിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ ആരംഭകാലം മുതൽ തന്നെ യൂണിറ്റിലെ പ്രവർത്തകരായ ശ്രീധരൻ മാസ്റ്റർ, കെ.പി. ലക്ഷ്മണൻ, ടി.വി. ഗോപാലൻ മാസ്റ്റർ തുടങ്ങിയവരുടെ സജീവ പ്രവർത്തനം ഉണ്ടായിരുന്നു. ഗ്രാമസഭകളുടെ നടത്തിപ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പൗരത്വ ബോധവത്കരണ പരിപാടി 1998 മെയ് 21,22,23 തിയ്യതികളിൽ ഗവ: സെൻട്രൽ യു.പി. സ്‌കൂളിൽ വെച്ച് നടത്തിയിരുന്നു. ഈ സമയത്ത് പരിഷത്തിന്റെ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി പ്രസിഡണ്ടായി എ. ശ്രീധരൻ മാസ്റ്റർ പ്രവർത്തിച്ചിരുന്നു. 18 -12-2000 ൽ നടന്ന യുണിറ്റ് സമ്മേളനത്തിൽ കെ.വി. സതീശൻ പ്രസിഡണ്ടായും, വി.വി. മുരളീധരൻ സെക്രട്ടറിയായും കമ്മിറ്റിപ്രവർത്തിച്ചു. രണ്ട് വർഷക്കാലം കമ്മിറ്റി സജീവമായിരുന്നെങ്കിലും, പിന്നീട് കുറേക്കാലം നിഷ്ക്രിയമായി. 2004 ൽ ടി.വി.അനിൽകുമാർ പ്രസിഡണ്ടും വി.വി. മുരളീധരൻ സെക്രട്ടറിയായും പ്രവർത്തിച്ചു. 2008 വരെ ഈ സ്ഥിതി തുടർന്നു. 2012 ൽ കെ. ദിലീപ് പ്രസിഡണ്ടും, വി. ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 2013 ൽ വി. ജനാർദ്ദനനായിരുന്നു യുണിറ്റ് പ്രസിഡണ്ട്. സി. ബാലകൃഷ്ണൻ മാസ്റ്റർ സെക്രട്ടറിയും. 2016 ൽ കെ.വി.ഗോപാലൻ പ്രസിഡണ്ടും, വി. ജനാർദ്ദനൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു.തുടക്കത്തിൽ സജീവമായെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ നിലച്ചു. 2020 സെപ്റ്റംബർ 26 ന് ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ വെച്ച് തെക്കുമ്പാട് യുണിറ്റ് പുനഃസംഘടിപ്പിച്ചു. ടി.വി.വിജയൻ മാസ്റ്റർ സ്വാഗതവും,കെ.വി.ഗോപാലൻ അധ്യക്ഷതയും വഹിച്ച യോഗത്തിൽ സി. ഹരി മേഖല റിപ്പോർട് അവതരിപ്പിച്ചു. 12  അംഗ യുണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം.വി. ഷിബു പ്രസിഡണ്ട്, പി. വിജയലക്ഷ്മി ടീച്ചർ സെക്രട്ടറി .
1996 ൽ യുണിറ്റ് രൂപീകരിക്കുമ്പോൾ എ. ശ്രീധരൻ മാസ്റ്റർ പ്രസിഡണ്ടായും കെ.കൃഷ്ണൻകുട്ടി സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണുണ്ടായിരുന്നത്. അടുപ്പ്, മാസികാ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും 35 അംഗങ്ങൾ ഉണ്ടായിരുന്ന യൂണിറ്റിനെ വേണ്ടത്ര സജീവമാക്കാൻ കഴിഞ്ഞിരുന്നില്ല. 1998 ൽ എ. ശ്രീധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.വി. ഷിബു പ്രസിഡണ്ടായും, കെ.വി. സതീശൻ സെക്രട്ടറിയായും പുതിയ കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട പ്രമേയം കുഞ്ഞിമംഗലത്ത് അനുവദിക്കപ്പെട്ട ഇലക്ട്രിസിറ്റി ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കണം എന്നതായിരുന്നു. ജനങ്ങളുടെ നിത്യ ജീവിതത്തിൽ ഇടപെടുന്ന ഒരു പ്രസ്ഥാനം എന്ന സന്ദേശം നല്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിയുന്നു. 1998 -99 കാലഘട്ടത്തിൽ പരിഷത്ത് അടുപ്പുകളുടെ പ്രചാരണം നല്ലരീതിയിൽ നടത്തിയിട്ടുണ്ട്. മുരളീധരൻ വി.വി, ബിജു,ഷിബു, കൃഷ്ണൻകുട്ടി തുടങ്ങിയവർ അടുപ്പ് നിർമാണപ്രവർത്തനത്തിൽ പങ്കെടുക്കുകയും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അടുപ്പ് നിർമിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ ആരംഭകാലം മുതൽ തന്നെ യൂണിറ്റിലെ പ്രവർത്തകരായ ശ്രീധരൻ മാസ്റ്റർ, കെ.പി. ലക്ഷ്മണൻ, ടി.വി. ഗോപാലൻ മാസ്റ്റർ തുടങ്ങിയവരുടെ സജീവ പ്രവർത്തനം ഉണ്ടായിരുന്നു. ഗ്രാമസഭകളുടെ നടത്തിപ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പൗരത്വ ബോധവത്കരണ പരിപാടി 1998 മെയ് 21,22,23 തിയ്യതികളിൽ ഗവ: സെൻട്രൽ യു.പി. സ്‌കൂളിൽ വെച്ച് നടത്തിയിരുന്നു. ഈ സമയത്ത് പരിഷത്തിന്റെ '''പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി''' പ്രസിഡണ്ടായി എ. ശ്രീധരൻ മാസ്റ്റർ പ്രവർത്തിച്ചിരുന്നു. 18 -12-2000 ൽ നടന്ന യുണിറ്റ് സമ്മേളനത്തിൽ കെ.വി. സതീശൻ പ്രസിഡണ്ടായും, വി.വി. മുരളീധരൻ സെക്രട്ടറിയായും കമ്മിറ്റിപ്രവർത്തിച്ചു. രണ്ട് വർഷക്കാലം കമ്മിറ്റി സജീവമായിരുന്നെങ്കിലും, പിന്നീട് കുറേക്കാലം നിഷ്ക്രിയമായി. 2004 ൽ ടി.വി.അനിൽകുമാർ പ്രസിഡണ്ടും വി.വി. മുരളീധരൻ സെക്രട്ടറിയായും പ്രവർത്തിച്ചു. 2008 വരെ ഈ സ്ഥിതി തുടർന്നു. 2012 ൽ കെ. ദിലീപ് പ്രസിഡണ്ടും, വി. ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 2013 ൽ വി. ജനാർദ്ദനനായിരുന്നു യുണിറ്റ് പ്രസിഡണ്ട്. സി. ബാലകൃഷ്ണൻ മാസ്റ്റർ സെക്രട്ടറിയും. 2016 ൽ കെ.വി.ഗോപാലൻ പ്രസിഡണ്ടും, വി. ജനാർദ്ദനൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു.തുടക്കത്തിൽ സജീവമായെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ നിലച്ചു. 2020 സെപ്റ്റംബർ 26 ന് ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ വെച്ച് തെക്കുമ്പാട് യുണിറ്റ് പുനഃസംഘടിപ്പിച്ചു. ടി.വി.വിജയൻ മാസ്റ്റർ സ്വാഗതവും,കെ.വി.ഗോപാലൻ അധ്യക്ഷതയും വഹിച്ച യോഗത്തിൽ സി. ഹരി മേഖല റിപ്പോർട് അവതരിപ്പിച്ചു. 12  അംഗ യുണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം.വി. ഷിബു പ്രസിഡണ്ട്, പി. വിജയലക്ഷ്മി ടീച്ചർ സെക്രട്ടറി .
 
===== പ്രവർത്തനങ്ങളിലൂടെ =====
പരിഷത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായി '''ഗ്രാമപത്രം''' വാർത്താബോഡ് തമ്പാൻ വൈദ്യർ സ്മാരക വായനശാല പരിസരത്ത് സ്ഥാപിച്ചത് 1999 ൽ ആണ്. ഈ കാലഘട്ടത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി മാസിക പ്രചാരണം നടത്തിയിട്ടുണ്ട്.
 
എടനാട് യു. പി. സ്‌കൂളിൽ വെച്ച് '''ഭാഷോത്സവം''' നടത്തി. 2000 ത്തിൽ ഗണിതോത്സവം ഗോപാൽ യു.പി. സ്‌കൂളിൽ വെച്ച് നടന്നു. ഇതോടനുബന്ധിച്ച് ഡോ. മുബാറക്  സാനിയുടെ ആരോഗ്യ ക്‌ളാസ് മൂശാരിക്കൊവ്വൽ സാംസ്‌കാരിക നിലയത്തിൽ നടന്നു.ചൂടാറാപ്പെട്ടിയുടെ പ്രചാരണവും നടന്നു.
 
21 -8-2000 ത്തിൽ '''ജനജാഗ്രത യാത്ര'''യ്ക്ക് ഏഴിമല റയിൽവെ സ്റ്റേഷൻ പരിസരത്ത് സ്വീകരണം നൽകി. സംഘാടക സമിതിയുടെ നേതൃത്വത്തിൽ പുസ്‌തക പ്രചാരണം നടത്തി ആവശ്യമായ ധനസമാഹരണം നടത്തി.
 
കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ വെച്ച്  നടന്ന സോപ്പ്  നിർമാണ പരിശീലനത്തിൽ യൂണിറ്റിൽ നിന്ന് രണ്ട്  പേര്  പങ്കെടുത്തു. പിന്നീട് വായനശാല കേന്ദ്രീകരിച്ച് സോപ് നിർമാണവും വിതരണവും തുടങ്ങി. സോപ്പിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ എൻ. കെ. ഗോവിന്ദൻ മാസ്റ്റർ ക്ലസ്സെടുത്തു.
 
2001 -02 കാലഘട്ടത്തിൽ പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ, ജനകീയാസൂത്രണ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ അതിനെതിരെയും, വിദ്യാഭ്യാസ രംഗത്തെ പ്രതിലോമ പ്രവർത്തനങ്ങൾക്കെതിരെയും, എട്ടാം ക്‌ളാസ്സിലെ മലയാളത്തിലെ മതമില്ലാത്ത ജീവൻ എന്ന പാഠം പിൻവലിച്ചതിനെതിരെയും പ്രവർത്തനങ്ങൾ നടത്തി.
 
2002 ൽ ജനസംവാദ സദസ്സുകൾ നടന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് 2004 ൽ '''കേരളം പഠനം''' നടന്നു. തിരഞ്ഞെടുക്കപ്പെട്ട വീടുകളിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച് വിപുലമായ ചോദ്യാവലി വെച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.കുഞ്ഞിമംഗലം പഞ്ചായത്തിലെ ആറു വീടുകൾ ഇതിനായി തിരഞ്ഞെടുത്തു.കേരളം എങ്ങിനെ ജീവിക്കുന്നു, എങ്ങിനെ ചിന്തിക്കുന്നു എന്ന വിഷയത്തിൽ നടന്ന പഠന പരിപാടിയിൽ  ടി.വി. വിജയൻ മാസ്റ്റർ, സി. ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി. ശ്രീധരൻ മാസ്റ്റർ, എന്നിവർ  സജീവ പങ്കാളികളായി. ഇതിന്റെ തുടർ പ്രവർത്തനം 2018 ൽ നടന്നു. ടി.വി. വിജയൻ മാസ്റ്റർ, സി. ബാലകൃഷ്ണൻ മാസ്റ്റർ, പപ്പൻ കുഞ്ഞിമംഗലം എന്നിവർ പങ്കാളികളായി.
 
2002 ൽ '''വൻ മേഖലാ സമ്മേളനം''' തളിപ്പറമ്പിൽ നടന്നു. തുടർന്ന് 21 -4 -2002 ൽ തെക്കുമ്പാട്, മൂശാരിക്കൊവ്വൽ യൂണിറ്റുകൾ സംയുക്തമായി ശില്പശാല നടത്തി വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കി.
 
2009 '''ശാസ്ത്രവർഷ'''മായി ആചരിച്ചു. പഞ്ചായത്ത് തലത്തിൽ ശാസ്ത്ര ക്‌ളാസ്സുകൾ നടത്തി. ശാസ്ത്ര നിഘണ്ടു പ്രചരിപ്പിച്ചു.
 
ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെ നടന്ന ജാഥയ്ക്ക്  2010 ഏപ്രിൽ 19 ന് പെരുമ്പയിൽ സ്വീകരണം നൽകി.
 
2010 ഡിസംബർ 27,28,29 തിയ്യതികളിൽ തൃശ്ശൂരിൽ നടന്ന '''അഖിലേന്ത്യ ശാസ്ത്ര കോൺഗ്രസ്സി'''നാവശ്യമായ സാമ്പത്തിക സമാഹരണം പുസ്തക വില്പനയിലൂടെ കണ്ടെത്തി.
 
ഭൂമി ഊഹക്കച്ചവടത്തിനുള്ളതല്ല, വരും തലമുറയ്ക്ക് കൈമാറേണ്ടതാണ് എന്ന ആശയത്തെ മുൻനിർത്തി '''ഭൂമി പൊതുസ്വത്ത്''' എന്ന മുദ്രാവാക്യമുയർത്തി നടന്ന ജാഥയ്ക്ക് ആണ്ടാംകൊവ്വലിൽ സ്വീകരണം നൽകി.
 
അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാർഷികത്തിൽ ലിംഗ നീതിയുമായി ബന്ധപ്പെട്ട ക്‌ളാസ്സുകളും, '''രസതന്ത്ര വർഷ'''വുമായി ബന്ധപ്പെട്ട ക്‌ളാസ്സുകളും നടത്തിയിട്ടുണ്ട്.
 
2012 ലെ '''ശുക്രസംതരണ'''വുമായി ബന്ധപ്പെട്ട ക്‌ളാസ്സുകൾ നടത്തി. ഗോപാൽ യു.പി. സ്‌കൂളിൽ സി. ബാലകൃഷ്ണൻ മാസ്റ്റർ ക്ലസ്സെടുത്തു.
 
2012 ഫെബ്രുവരി 8 ന് '''വടക്കൻ കലാജാഥ'''യ്ക്ക് കുഞ്ഞിമംഗലത്ത്  സ്വീകരണം നൽകി.ജാഥാംഗങ്ങൾക്ക് താമസമൊരുക്കിയത് പരിഷത് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകളിലായിരുന്നു.
 
'''വേണം മറ്റൊരു കേരളം''' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള പദയാത്രയിൽ കേരളത്തിന്റെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെട്ടു. ജാഥയ്ക്ക് കുഞ്ഞിമംഗലത്ത്  സ്വീകരണം നൽകി.
 
പരിഷത്തിന്റെ  '''സുവർണ ജൂബിലിവർഷ'''ത്തിൽ നടന്ന ജലസംരക്ഷണവുമായി ബന്ധപ്പെട്ട ശില്പശാലയിൽ കുഞ്ഞിമംഗലത്ത് നിന്ന്   പപ്പൻ കുഞ്ഞിമംഗലം പങ്കെടുത്തു. 2013 ൽ തന്നെ അതിവേഗ റെയിൽപാത എന്ന ആശയം ഉപേക്ഷിക്കണമെന്നും, നിലവിലെ റെയിൽപാത വികസിപ്പിക്കുകയും സൗകര്യങ്ങൾ വർധിപ്പിക്കുകയുമാണ് വേണ്ടതെന്ന പ്രചാരണം പരിഷത്ത് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
 
ആരോഗ്യം, വിദ്യാഭ്യാസം, ജെന്റർ വിഷയങ്ങളിൽ കണ്ണൂരിൽ വെച്ച് നടന്ന വികസന സെമിനാറിൽ യുണിറ്റ് പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. ഇതിനാവശ്യമായ ഫണ്ട് പുസ്തക പ്രചാരണം വഴിയും 50 രൂപ വീതം അംഗങ്ങളിൽ നിന്ന് സമാഹരിച്ചുമാണ് നൽകിയത്.
 
2013 ൽ '''ഗാന്ധി നാടകയാത്ര''' പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് ഉദ്‌ഘാടനം ചെയ്യപ്പെടുകയുണ്ടായി.
 
മെയ് 28 ന് '''പശ്ചിമഘട്ട സംരക്ഷണ ജാഥ'''യുടെ സമാപനം പിലാത്തറയിൽ നടന്നപ്പോൾ യൂണിറ്റിൽ നിന്നും പ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്.
 
ജൂൺ 5 ന്റെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നോട്ടീസ് സ്‌കൂൾ അസ്സംബ്ലികളിൽ അവതരിപ്പിക്കുകയും, ഗോപാൽ യു.പി, ജി.എൽ.പി., ജി.എം.എൽ.പി സ്‌കൂളുകളിൽ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.
 
2015 ലെ '''കലാജാഥ'''യുടെ അനുബന്ധ പരിപാടിയായി ആണ്ടാംകൊവ്വലിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എന്ന വിഷയത്തിൽ എം.എ ഭാസ്കരൻ മാസ്റ്റർ ക്ലസ്സെടുത്തു. പപ്പൻ കുഞ്ഞിമംഗലം ദിവ്യാദ്ഭുത അനാവരണം നടത്തി. തട്ടുമ്പുറത്തച്ഛൻ എന്ന സിനിമ പ്രദർശനവും നടന്നു.
 
മാർച്ച് ഒന്നിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് ശാസ്ത്രം കെട്ടുകഥയല്ല എന്ന വിഷയത്തിൽ ഡോ. കെ.എൻ. ഗണേഷ് ക്ലസ്സെടുത്തു.കുഞ്ഞിമംഗലം കേന്ദ്രത്തിലെ ജാഥാ സ്വീകരണത്തിന് 30000 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കുകയും 6000 രൂപ ജാഥാ വിഹിതമായി നൽകുകയും ചെയ്തിട്ടുണ്ട്.
 
2017 ൽ മേഖല ജില്ലാ തലങ്ങളിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും യുണിറ്റ് തലത്തിൽ പലതും നടപ്പിലാക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകളിൽ  കാണുന്നില്ല.
 
'''ആഗോള വത്കരണത്തിന്റെ 25 വർഷങ്ങൾ ദേശീയ സെമിനാർ പയ്യന്നൂരിൽ''' എ.സമ്പത്ത് എം.പി. ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. സെമിനാറിന്റെ രണ്ടാം ദിവസം യൂണിറ്റിൽ നിന്നും 6 പേര് പങ്കെടുത്തു.
 
2017 ലെ കലാജാഥയുടെ വിഷയം ഭരണഘടന ആയിരുന്നു. നമ്മൾ ജനങ്ങൾ എന്ന പേരിൽ അവതരിപ്പിച്ച കലാജാഥ ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടുന്ന അനിവാര്യതയെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയായിരുന്നു.
 
2018 ൽ കേരളം നൂറ്റാണ്ടിലെ തന്നെ മഹാ പ്രളയത്തിന് സാക്ഷ്യം വഹിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പരിഷത്ത് ആളും അർത്ഥവും നൽകി സഹായിച്ചു. പയ്യന്നൂർ മേഖല കമ്മിറ്റി 80000 രൂപയുടെ മരുന്നുകൾ ശേഖരിച്ച് നൽകി. വയനാട്ടിലും, തൃശ്ശൂരിലും ശുചീകരണ പ്രവർത്തനങ്ങളിൽ പയ്യന്നൂർ മേഖലയിലെ പ്രവർത്തകർ പങ്കാളികളായിട്ടുണ്ട്. തുടർന്ന് വന്ന പ്രളയവും, ലോകമാകെ വ്യാപിച്ച കോവിഡ് എന്ന മഹാമാരിയും യൂണിറ്റിന്റെ പ്രവർത്തനത്തെ കുറെയേറെ മന്ദീഭവിപ്പിച്ചു. കമ്മിറ്റികൾ കൂട്ടുന്നതിനും കൂടിച്ചേരലുകൾക്കും അസാധ്യമായ ഒരു കാലഘട്ടമായിരുന്നു നാം നേരിട്ടുകൊണ്ടിരുന്നത്.
 
2020 ൽ യുണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതിന് ശേഷം പ്രവർത്തനങ്ങൾക്ക് സജീവത കൈവന്നു.
 
അംഗത്വം, മാസിക,ചൂടാറാപ്പെട്ടി  കാമ്പയിൻ പ്രവർത്തനം നടന്നു.
 
ഹാഥ്റസ് ൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നതിനെതിരെ, തമ്പാൻ വൈദ്യർ വായനശാല പരിസരത്തു പ്രതിഷേധം നടത്തി.
 
ഒക്ടോബർ 21 ന് മേഖല കമ്മിറ്റിയംഗങ്ങളുടെ യൂണിറ്റ് സന്ദർശനം നടന്നു.
 
'''ജനകീയം 2020 വെബ്ബിനാർ''' മേഖലാതലത്തിൽ നടത്തി. യൂണിറ്റിൽ നിന്നും സെക്രട്ടറിയും, പ്രസിഡണ്ടും പങ്കെടുത്തു.
 
'''ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം''' പ്രഖ്യാപിച്ചുകൊണ്ട് ഡിസംബർ 4 ന് അഭിവാദ്യ പ്രകടനം നടത്തി. സഹായനിധിയിലേക്ക് സംഭാവന നൽകി.
 
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനായി പരിഷത്തിന്റെ നേതൃത്വത്തിൽ വിപുലമായ കാമ്പയിൻ നടത്തിയിട്ടുണ്ട്. '''കേരളത്തിന്റെ സുസ്ഥിര വികസനം''' ലക്ഷ്യമാക്കിക്കൊണ്ടുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ അക്കാദമികവും, സാങ്കേതികവുമായ സഹായം നൽകുന്നതിന് പരിഷത് പ്രവർത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ 26-12 -2020 ന് രാത്രി 7 മണിക്ക് നടന്ന ഗൂഗിൾ മീറ്റിൽ പഞ്ചായത്തിൽ നിന്നും മൂന്ന് പേര് പങ്കെടുത്തു.
 
ത്രിതല തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി പരിഷത് കാഴ്ചപ്പാട് വിശദമാക്കുന്നതിന് കുഞ്ഞിമംഗലം പഞ്ചായത്ത് '''മാതൃക പ്രകടന പത്രിക'''യുടെ അവതരണവും സ്ഥാനാർത്ഥികളുമായുള്ള അഭിമുഖവും 2020 ഡിസംബർ 7 ന് പഞ്ചായത്ത് ഹാളിൽ നടത്തി. കുഞ്ഞിമംഗലത്തെ രണ്ട് യൂണിറ്റുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പയ്യന്നൂർ മേഖല വികസന സബ് കമ്മിറ്റി ചെയർമാൻ പി.വി. നാരായണൻ മാസ്റ്റർ പ്രകടന പത്രിക അവതരിപ്പിച്ചു.  സ്ഥാനാർഥികളായ കരുണാകരൻ മാസ്റ്റർ, ശശീന്ദ്രൻ, സതീശൻ, ശോഭ, പ്രാർത്ഥന, ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണ സമിതിക്ക് പരിഷത്തിന്റെ പിന്തുണ നൽകുക എന്ന ഉദ്ദേശ്യത്തോടെ അംഗങ്ങളുമായുള്ള അഭിമുഖം 2021 ജനുവരി 2 ന്  നടത്തി.
 
'''പുതുവർഷം പുസ്തകത്തോടൊപ്പം''' പരിപാടിയുടെ ഭാഗമായി 3975 രൂപയുടെ പുസ്തക പ്രചാരണം നടത്തി.
 
കോവിഡ്  19  ന്റെ പശ്ചാത്തലത്തിൽ വിജ്ഞാനോത്സവം ഓൺലൈൻ ആയി നടത്തി. കുഞ്ഞിമംഗലം പഞ്ചായത്തിൽ നിന്നും 70 കുട്ടികൾ രണ്ടാംഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്തു. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ  ഉത്പന്നങ്ങൾ നേരിട്ട് വാങ്ങി പരിഷത് പ്രവർത്തകരുടെ സഹായത്തോടെ മൂല്യനിർണയം നടത്തി.
 
'''ജനകീയ ശാസ്ത്ര സാംസ്കാരികോത്സവ'''ത്തിന്റെ ഭാഗമായി ഫെബ്രുവരി 26 ന്  AKG സ്മാരക സമിതിയും തെക്കുമ്പാട് യൂണിറ്റും സംയുക്തമായി കാർഷിക നിയമങ്ങളും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ പി.ടി. രാജേഷ് പ്രഭാഷണം നടത്തി. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ മറ്റ് പ്രദേശങ്ങളിലെ ക്‌ളാസ്സുകൾ മാറ്റിവെച്ചു.
 
18 നും,25 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകില്ല എന്ന കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപനത്തിന്റെയും, നയത്തിന്റെയും സാഹചര്യത്തിൽ കേരള ജനത അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും '''വാക്സിൻ ചാലഞ്ച്''' നടത്തുകയും ചെയ്തു. യൂണിറ്റിലെ പരിഷത് പ്രവർത്തകർ ഇതിൽ പങ്കെടുത്തു.

17:33, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

ആമുഖം

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തനങ്ങളുടെ തുടക്കം കുഞ്ഞിമംഗലം പഞ്ചായത്ത് യൂണിറ്റിലൂടെയാണ്. രൂപീകരണ യോഗത്തിൽ പയ്യന്നൂർ കോളേജിലെ പ്രൊഫ. ടി.പി. ശ്രീധരൻ മാസ്റ്റർ,വാസുക്കുട്ടൻ മാസ്റ്റർ, എൻ.പി. ഭാസ്കരൻ മാസ്റ്റർ തുടങ്ങി മുതിർന്ന പ്രവർത്തകർ പങ്കെടുത്ത് പ്രവർത്തന മാർഗങ്ങൾ വിശദീകരിക്കുകയുണ്ടായി .പിന്നീട് പ്രവർത്തന സൗകര്യാർത്ഥം കുഞ്ഞിമംഗലം സൗത്ത്,കുഞ്ഞിമംഗലം നോർത്ത് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി വിഭജിച്ചു. ഇതിൽ കുഞ്ഞിമംഗലം നോർത്ത് ക്രമേണ ഇല്ലാതാകുകയും കുഞ്ഞിമംഗലം സൗത്ത് വീണ്ടും വിഭജിച്ച് തെക്കുമ്പാട്, മൂശാരിക്കൊവ്വൽ യൂണിറ്റുകളായി മാറുകയും ചെയ്തു. 1996 ലാണ് തെക്കുമ്പാട് യൂണിറ്റ് നിലവിൽ വന്നത്.എന്നാൽ ശാസ്ത്രകലാജാഥ സ്വീകരണമടക്കമുള്ള ആദ്യകാല പ്രവർത്തനങ്ങളിൽ പ്രദേശത്തെ പ്രവർത്തകർ പങ്കാളികളായിരുന്നു.

ആദ്യകാല സാരഥികൾ
1996 ൽ യുണിറ്റ് രൂപീകരിക്കുമ്പോൾ എ. ശ്രീധരൻ മാസ്റ്റർ പ്രസിഡണ്ടായും കെ.കൃഷ്ണൻകുട്ടി സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണുണ്ടായിരുന്നത്. അടുപ്പ്, മാസികാ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും 35 അംഗങ്ങൾ ഉണ്ടായിരുന്ന യൂണിറ്റിനെ വേണ്ടത്ര സജീവമാക്കാൻ കഴിഞ്ഞിരുന്നില്ല. 1998 ൽ എ. ശ്രീധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.വി. ഷിബു പ്രസിഡണ്ടായും, കെ.വി. സതീശൻ സെക്രട്ടറിയായും പുതിയ കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട പ്രമേയം കുഞ്ഞിമംഗലത്ത് അനുവദിക്കപ്പെട്ട ഇലക്ട്രിസിറ്റി ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കണം എന്നതായിരുന്നു. ജനങ്ങളുടെ നിത്യ ജീവിതത്തിൽ ഇടപെടുന്ന ഒരു പ്രസ്ഥാനം എന്ന സന്ദേശം നല്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിയുന്നു. 1998 -99 കാലഘട്ടത്തിൽ പരിഷത്ത് അടുപ്പുകളുടെ പ്രചാരണം നല്ലരീതിയിൽ നടത്തിയിട്ടുണ്ട്. മുരളീധരൻ വി.വി, ബിജു,ഷിബു, കൃഷ്ണൻകുട്ടി തുടങ്ങിയവർ അടുപ്പ് നിർമാണപ്രവർത്തനത്തിൽ പങ്കെടുക്കുകയും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അടുപ്പ് നിർമിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ ആരംഭകാലം മുതൽ തന്നെ യൂണിറ്റിലെ പ്രവർത്തകരായ ശ്രീധരൻ മാസ്റ്റർ, കെ.പി. ലക്ഷ്മണൻ, ടി.വി. ഗോപാലൻ മാസ്റ്റർ തുടങ്ങിയവരുടെ സജീവ പ്രവർത്തനം ഉണ്ടായിരുന്നു. ഗ്രാമസഭകളുടെ നടത്തിപ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പൗരത്വ ബോധവത്കരണ പരിപാടി 1998 മെയ് 21,22,23 തിയ്യതികളിൽ ഗവ: സെൻട്രൽ യു.പി. സ്‌കൂളിൽ വെച്ച് നടത്തിയിരുന്നു. ഈ സമയത്ത് പരിഷത്തിന്റെ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി പ്രസിഡണ്ടായി എ. ശ്രീധരൻ മാസ്റ്റർ പ്രവർത്തിച്ചിരുന്നു. 18 -12-2000 ൽ നടന്ന യുണിറ്റ് സമ്മേളനത്തിൽ കെ.വി. സതീശൻ പ്രസിഡണ്ടായും, വി.വി. മുരളീധരൻ സെക്രട്ടറിയായും കമ്മിറ്റിപ്രവർത്തിച്ചു. രണ്ട് വർഷക്കാലം കമ്മിറ്റി സജീവമായിരുന്നെങ്കിലും, പിന്നീട് കുറേക്കാലം നിഷ്ക്രിയമായി. 2004 ൽ ടി.വി.അനിൽകുമാർ പ്രസിഡണ്ടും വി.വി. മുരളീധരൻ സെക്രട്ടറിയായും പ്രവർത്തിച്ചു. 2008 വരെ ഈ സ്ഥിതി തുടർന്നു. 2012 ൽ കെ. ദിലീപ് പ്രസിഡണ്ടും, വി. ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 2013 ൽ വി. ജനാർദ്ദനനായിരുന്നു യുണിറ്റ് പ്രസിഡണ്ട്. സി. ബാലകൃഷ്ണൻ മാസ്റ്റർ സെക്രട്ടറിയും. 2016 ൽ കെ.വി.ഗോപാലൻ പ്രസിഡണ്ടും, വി. ജനാർദ്ദനൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു.തുടക്കത്തിൽ സജീവമായെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ നിലച്ചു. 2020 സെപ്റ്റംബർ 26 ന് ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ വെച്ച് തെക്കുമ്പാട് യുണിറ്റ് പുനഃസംഘടിപ്പിച്ചു. ടി.വി.വിജയൻ മാസ്റ്റർ സ്വാഗതവും,കെ.വി.ഗോപാലൻ അധ്യക്ഷതയും വഹിച്ച യോഗത്തിൽ സി. ഹരി മേഖല റിപ്പോർട് അവതരിപ്പിച്ചു. 12  അംഗ യുണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം.വി. ഷിബു പ്രസിഡണ്ട്, പി. വിജയലക്ഷ്മി ടീച്ചർ സെക്രട്ടറി .
പ്രവർത്തനങ്ങളിലൂടെ

പരിഷത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായി ഗ്രാമപത്രം വാർത്താബോഡ് തമ്പാൻ വൈദ്യർ സ്മാരക വായനശാല പരിസരത്ത് സ്ഥാപിച്ചത് 1999 ൽ ആണ്. ഈ കാലഘട്ടത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി മാസിക പ്രചാരണം നടത്തിയിട്ടുണ്ട്.

എടനാട് യു. പി. സ്‌കൂളിൽ വെച്ച് ഭാഷോത്സവം നടത്തി. 2000 ത്തിൽ ഗണിതോത്സവം ഗോപാൽ യു.പി. സ്‌കൂളിൽ വെച്ച് നടന്നു. ഇതോടനുബന്ധിച്ച് ഡോ. മുബാറക്  സാനിയുടെ ആരോഗ്യ ക്‌ളാസ് മൂശാരിക്കൊവ്വൽ സാംസ്‌കാരിക നിലയത്തിൽ നടന്നു.ചൂടാറാപ്പെട്ടിയുടെ പ്രചാരണവും നടന്നു.

21 -8-2000 ത്തിൽ ജനജാഗ്രത യാത്രയ്ക്ക് ഏഴിമല റയിൽവെ സ്റ്റേഷൻ പരിസരത്ത് സ്വീകരണം നൽകി. സംഘാടക സമിതിയുടെ നേതൃത്വത്തിൽ പുസ്‌തക പ്രചാരണം നടത്തി ആവശ്യമായ ധനസമാഹരണം നടത്തി.

കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ വെച്ച്  നടന്ന സോപ്പ്  നിർമാണ പരിശീലനത്തിൽ യൂണിറ്റിൽ നിന്ന് രണ്ട്  പേര്  പങ്കെടുത്തു. പിന്നീട് വായനശാല കേന്ദ്രീകരിച്ച് സോപ് നിർമാണവും വിതരണവും തുടങ്ങി. സോപ്പിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ എൻ. കെ. ഗോവിന്ദൻ മാസ്റ്റർ ക്ലസ്സെടുത്തു.

2001 -02 കാലഘട്ടത്തിൽ പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ, ജനകീയാസൂത്രണ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ അതിനെതിരെയും, വിദ്യാഭ്യാസ രംഗത്തെ പ്രതിലോമ പ്രവർത്തനങ്ങൾക്കെതിരെയും, എട്ടാം ക്‌ളാസ്സിലെ മലയാളത്തിലെ മതമില്ലാത്ത ജീവൻ എന്ന പാഠം പിൻവലിച്ചതിനെതിരെയും പ്രവർത്തനങ്ങൾ നടത്തി.

2002 ൽ ജനസംവാദ സദസ്സുകൾ നടന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് 2004 ൽ കേരളം പഠനം നടന്നു. തിരഞ്ഞെടുക്കപ്പെട്ട വീടുകളിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച് വിപുലമായ ചോദ്യാവലി വെച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.കുഞ്ഞിമംഗലം പഞ്ചായത്തിലെ ആറു വീടുകൾ ഇതിനായി തിരഞ്ഞെടുത്തു.കേരളം എങ്ങിനെ ജീവിക്കുന്നു, എങ്ങിനെ ചിന്തിക്കുന്നു എന്ന വിഷയത്തിൽ നടന്ന പഠന പരിപാടിയിൽ  ടി.വി. വിജയൻ മാസ്റ്റർ, സി. ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി. ശ്രീധരൻ മാസ്റ്റർ, എന്നിവർ  സജീവ പങ്കാളികളായി. ഇതിന്റെ തുടർ പ്രവർത്തനം 2018 ൽ നടന്നു. ടി.വി. വിജയൻ മാസ്റ്റർ, സി. ബാലകൃഷ്ണൻ മാസ്റ്റർ, പപ്പൻ കുഞ്ഞിമംഗലം എന്നിവർ പങ്കാളികളായി.

2002 ൽ വൻ മേഖലാ സമ്മേളനം തളിപ്പറമ്പിൽ നടന്നു. തുടർന്ന് 21 -4 -2002 ൽ തെക്കുമ്പാട്, മൂശാരിക്കൊവ്വൽ യൂണിറ്റുകൾ സംയുക്തമായി ശില്പശാല നടത്തി വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കി.

2009 ശാസ്ത്രവർഷമായി ആചരിച്ചു. പഞ്ചായത്ത് തലത്തിൽ ശാസ്ത്ര ക്‌ളാസ്സുകൾ നടത്തി. ശാസ്ത്ര നിഘണ്ടു പ്രചരിപ്പിച്ചു.

ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെ നടന്ന ജാഥയ്ക്ക്  2010 ഏപ്രിൽ 19 ന് പെരുമ്പയിൽ സ്വീകരണം നൽകി.

2010 ഡിസംബർ 27,28,29 തിയ്യതികളിൽ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യ ശാസ്ത്ര കോൺഗ്രസ്സിനാവശ്യമായ സാമ്പത്തിക സമാഹരണം പുസ്തക വില്പനയിലൂടെ കണ്ടെത്തി.

ഭൂമി ഊഹക്കച്ചവടത്തിനുള്ളതല്ല, വരും തലമുറയ്ക്ക് കൈമാറേണ്ടതാണ് എന്ന ആശയത്തെ മുൻനിർത്തി ഭൂമി പൊതുസ്വത്ത് എന്ന മുദ്രാവാക്യമുയർത്തി നടന്ന ജാഥയ്ക്ക് ആണ്ടാംകൊവ്വലിൽ സ്വീകരണം നൽകി.

അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാർഷികത്തിൽ ലിംഗ നീതിയുമായി ബന്ധപ്പെട്ട ക്‌ളാസ്സുകളും, രസതന്ത്ര വർഷവുമായി ബന്ധപ്പെട്ട ക്‌ളാസ്സുകളും നടത്തിയിട്ടുണ്ട്.

2012 ലെ ശുക്രസംതരണവുമായി ബന്ധപ്പെട്ട ക്‌ളാസ്സുകൾ നടത്തി. ഗോപാൽ യു.പി. സ്‌കൂളിൽ സി. ബാലകൃഷ്ണൻ മാസ്റ്റർ ക്ലസ്സെടുത്തു.

2012 ഫെബ്രുവരി 8 ന് വടക്കൻ കലാജാഥയ്ക്ക് കുഞ്ഞിമംഗലത്ത്  സ്വീകരണം നൽകി.ജാഥാംഗങ്ങൾക്ക് താമസമൊരുക്കിയത് പരിഷത് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകളിലായിരുന്നു.

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള പദയാത്രയിൽ കേരളത്തിന്റെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെട്ടു. ജാഥയ്ക്ക് കുഞ്ഞിമംഗലത്ത്  സ്വീകരണം നൽകി.

പരിഷത്തിന്റെ സുവർണ ജൂബിലിവർഷത്തിൽ നടന്ന ജലസംരക്ഷണവുമായി ബന്ധപ്പെട്ട ശില്പശാലയിൽ കുഞ്ഞിമംഗലത്ത് നിന്ന്   പപ്പൻ കുഞ്ഞിമംഗലം പങ്കെടുത്തു. 2013 ൽ തന്നെ അതിവേഗ റെയിൽപാത എന്ന ആശയം ഉപേക്ഷിക്കണമെന്നും, നിലവിലെ റെയിൽപാത വികസിപ്പിക്കുകയും സൗകര്യങ്ങൾ വർധിപ്പിക്കുകയുമാണ് വേണ്ടതെന്ന പ്രചാരണം പരിഷത്ത് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, ജെന്റർ വിഷയങ്ങളിൽ കണ്ണൂരിൽ വെച്ച് നടന്ന വികസന സെമിനാറിൽ യുണിറ്റ് പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. ഇതിനാവശ്യമായ ഫണ്ട് പുസ്തക പ്രചാരണം വഴിയും 50 രൂപ വീതം അംഗങ്ങളിൽ നിന്ന് സമാഹരിച്ചുമാണ് നൽകിയത്.

2013 ൽ ഗാന്ധി നാടകയാത്ര പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് ഉദ്‌ഘാടനം ചെയ്യപ്പെടുകയുണ്ടായി.

മെയ് 28 ന് പശ്ചിമഘട്ട സംരക്ഷണ ജാഥയുടെ സമാപനം പിലാത്തറയിൽ നടന്നപ്പോൾ യൂണിറ്റിൽ നിന്നും പ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്.

ജൂൺ 5 ന്റെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നോട്ടീസ് സ്‌കൂൾ അസ്സംബ്ലികളിൽ അവതരിപ്പിക്കുകയും, ഗോപാൽ യു.പി, ജി.എൽ.പി., ജി.എം.എൽ.പി സ്‌കൂളുകളിൽ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.

2015 ലെ കലാജാഥയുടെ അനുബന്ധ പരിപാടിയായി ആണ്ടാംകൊവ്വലിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എന്ന വിഷയത്തിൽ എം.എ ഭാസ്കരൻ മാസ്റ്റർ ക്ലസ്സെടുത്തു. പപ്പൻ കുഞ്ഞിമംഗലം ദിവ്യാദ്ഭുത അനാവരണം നടത്തി. തട്ടുമ്പുറത്തച്ഛൻ എന്ന സിനിമ പ്രദർശനവും നടന്നു.

മാർച്ച് ഒന്നിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് ശാസ്ത്രം കെട്ടുകഥയല്ല എന്ന വിഷയത്തിൽ ഡോ. കെ.എൻ. ഗണേഷ് ക്ലസ്സെടുത്തു.കുഞ്ഞിമംഗലം കേന്ദ്രത്തിലെ ജാഥാ സ്വീകരണത്തിന് 30000 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കുകയും 6000 രൂപ ജാഥാ വിഹിതമായി നൽകുകയും ചെയ്തിട്ടുണ്ട്.

2017 ൽ മേഖല ജില്ലാ തലങ്ങളിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും യുണിറ്റ് തലത്തിൽ പലതും നടപ്പിലാക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകളിൽ  കാണുന്നില്ല.

ആഗോള വത്കരണത്തിന്റെ 25 വർഷങ്ങൾ ദേശീയ സെമിനാർ പയ്യന്നൂരിൽ എ.സമ്പത്ത് എം.പി. ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. സെമിനാറിന്റെ രണ്ടാം ദിവസം യൂണിറ്റിൽ നിന്നും 6 പേര് പങ്കെടുത്തു.

2017 ലെ കലാജാഥയുടെ വിഷയം ഭരണഘടന ആയിരുന്നു. നമ്മൾ ജനങ്ങൾ എന്ന പേരിൽ അവതരിപ്പിച്ച കലാജാഥ ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടുന്ന അനിവാര്യതയെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയായിരുന്നു.

2018 ൽ കേരളം നൂറ്റാണ്ടിലെ തന്നെ മഹാ പ്രളയത്തിന് സാക്ഷ്യം വഹിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പരിഷത്ത് ആളും അർത്ഥവും നൽകി സഹായിച്ചു. പയ്യന്നൂർ മേഖല കമ്മിറ്റി 80000 രൂപയുടെ മരുന്നുകൾ ശേഖരിച്ച് നൽകി. വയനാട്ടിലും, തൃശ്ശൂരിലും ശുചീകരണ പ്രവർത്തനങ്ങളിൽ പയ്യന്നൂർ മേഖലയിലെ പ്രവർത്തകർ പങ്കാളികളായിട്ടുണ്ട്. തുടർന്ന് വന്ന പ്രളയവും, ലോകമാകെ വ്യാപിച്ച കോവിഡ് എന്ന മഹാമാരിയും യൂണിറ്റിന്റെ പ്രവർത്തനത്തെ കുറെയേറെ മന്ദീഭവിപ്പിച്ചു. കമ്മിറ്റികൾ കൂട്ടുന്നതിനും കൂടിച്ചേരലുകൾക്കും അസാധ്യമായ ഒരു കാലഘട്ടമായിരുന്നു നാം നേരിട്ടുകൊണ്ടിരുന്നത്.

2020 ൽ യുണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതിന് ശേഷം പ്രവർത്തനങ്ങൾക്ക് സജീവത കൈവന്നു.

അംഗത്വം, മാസിക,ചൂടാറാപ്പെട്ടി  കാമ്പയിൻ പ്രവർത്തനം നടന്നു.

ഹാഥ്റസ് ൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നതിനെതിരെ, തമ്പാൻ വൈദ്യർ വായനശാല പരിസരത്തു പ്രതിഷേധം നടത്തി.

ഒക്ടോബർ 21 ന് മേഖല കമ്മിറ്റിയംഗങ്ങളുടെ യൂണിറ്റ് സന്ദർശനം നടന്നു.

ജനകീയം 2020 വെബ്ബിനാർ മേഖലാതലത്തിൽ നടത്തി. യൂണിറ്റിൽ നിന്നും സെക്രട്ടറിയും, പ്രസിഡണ്ടും പങ്കെടുത്തു.

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിസംബർ 4 ന് അഭിവാദ്യ പ്രകടനം നടത്തി. സഹായനിധിയിലേക്ക് സംഭാവന നൽകി.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനായി പരിഷത്തിന്റെ നേതൃത്വത്തിൽ വിപുലമായ കാമ്പയിൻ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ അക്കാദമികവും, സാങ്കേതികവുമായ സഹായം നൽകുന്നതിന് പരിഷത് പ്രവർത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ 26-12 -2020 ന് രാത്രി 7 മണിക്ക് നടന്ന ഗൂഗിൾ മീറ്റിൽ പഞ്ചായത്തിൽ നിന്നും മൂന്ന് പേര് പങ്കെടുത്തു.

ത്രിതല തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി പരിഷത് കാഴ്ചപ്പാട് വിശദമാക്കുന്നതിന് കുഞ്ഞിമംഗലം പഞ്ചായത്ത് മാതൃക പ്രകടന പത്രികയുടെ അവതരണവും സ്ഥാനാർത്ഥികളുമായുള്ള അഭിമുഖവും 2020 ഡിസംബർ 7 ന് പഞ്ചായത്ത് ഹാളിൽ നടത്തി. കുഞ്ഞിമംഗലത്തെ രണ്ട് യൂണിറ്റുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പയ്യന്നൂർ മേഖല വികസന സബ് കമ്മിറ്റി ചെയർമാൻ പി.വി. നാരായണൻ മാസ്റ്റർ പ്രകടന പത്രിക അവതരിപ്പിച്ചു.  സ്ഥാനാർഥികളായ കരുണാകരൻ മാസ്റ്റർ, ശശീന്ദ്രൻ, സതീശൻ, ശോഭ, പ്രാർത്ഥന, ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണ സമിതിക്ക് പരിഷത്തിന്റെ പിന്തുണ നൽകുക എന്ന ഉദ്ദേശ്യത്തോടെ അംഗങ്ങളുമായുള്ള അഭിമുഖം 2021 ജനുവരി 2 ന്  നടത്തി.

പുതുവർഷം പുസ്തകത്തോടൊപ്പം പരിപാടിയുടെ ഭാഗമായി 3975 രൂപയുടെ പുസ്തക പ്രചാരണം നടത്തി.

കോവിഡ്  19  ന്റെ പശ്ചാത്തലത്തിൽ വിജ്ഞാനോത്സവം ഓൺലൈൻ ആയി നടത്തി. കുഞ്ഞിമംഗലം പഞ്ചായത്തിൽ നിന്നും 70 കുട്ടികൾ രണ്ടാംഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്തു. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ  ഉത്പന്നങ്ങൾ നേരിട്ട് വാങ്ങി പരിഷത് പ്രവർത്തകരുടെ സഹായത്തോടെ മൂല്യനിർണയം നടത്തി.

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 26 ന്  AKG സ്മാരക സമിതിയും തെക്കുമ്പാട് യൂണിറ്റും സംയുക്തമായി കാർഷിക നിയമങ്ങളും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ പി.ടി. രാജേഷ് പ്രഭാഷണം നടത്തി. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ മറ്റ് പ്രദേശങ്ങളിലെ ക്‌ളാസ്സുകൾ മാറ്റിവെച്ചു.

18 നും,25 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകില്ല എന്ന കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപനത്തിന്റെയും, നയത്തിന്റെയും സാഹചര്യത്തിൽ കേരള ജനത അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും വാക്സിൻ ചാലഞ്ച് നടത്തുകയും ചെയ്തു. യൂണിറ്റിലെ പരിഷത് പ്രവർത്തകർ ഇതിൽ പങ്കെടുത്തു.

"https://wiki.kssp.in/index.php?title=തെക്കുമ്പാട്_(യൂണിറ്റ്)&oldid=11101" എന്ന താളിൽനിന്ന് ശേഖരിച്ചത്