തെക്കുമ്പാട് (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16:29, 9 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayan (സംവാദം | സംഭാവനകൾ) (''''ആമുഖം''' കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തനങ്ങളുടെ തുടക്കം കുഞ്ഞിമംഗലം പഞ്ചായത്ത് യൂണിറ്റിലൂടെയാണ്. രൂപീകരണ യോഗത്തിൽ പയ്യന്നൂർ കോളേജിലെ പ്രൊഫ. ടി.പി. ശ്രീധരൻ മാസ്റ്റർ,വാസുക്കുട്ടൻ മാസ്റ്റർ, എൻ.പി. ഭാസ്കരൻ മാസ്റ്റർ തുടങ്ങി മുതിർന്ന പ്രവർത്തകർ പങ്കെടുത്ത് പ്രവർത്തന മാർഗങ്ങൾ വിശദീകരിക്കുകയുണ്ടായി .പിന്നീട് പ്രവർത്തന സൗകര്യാർത്ഥം കുഞ്ഞിമംഗലം സൗത്ത്,കുഞ്ഞിമംഗലം നോർത്ത് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി വിഭജിച്ചു. ഇതിൽ കുഞ്ഞിമംഗലം നോർത്ത് ക്രമേണ ഇല്ലാതാകുകയും കുഞ്ഞിമംഗലം സൗത്ത് വീണ്ടും വിഭജിച്ച് തെക്കുമ്പാട്, മൂശാരിക്കൊവ്വൽ യൂണിറ്റുകളായി മാറുകയും ചെയ്തു. 1996 ലാണ് തെക്കുമ്പാട് യൂണിറ്റ് നിലവിൽ വന്നത്.എന്നാൽ ശാസ്ത്രകലാജാഥ സ്വീകരണമടക്കമുള്ള ആദ്യകാല പ്രവർത്തനങ്ങളിൽ പ്രദേശത്തെ പ്രവർത്തകർ പങ്കാളികളായിരുന്നു.

"https://wiki.kssp.in/index.php?title=തെക്കുമ്പാട്_(യൂണിറ്റ്)&oldid=9987" എന്ന താളിൽനിന്ന് ശേഖരിച്ചത്