അജ്ഞാതം

"തെരുവരങ്ങ് ചെറുനാടകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,445 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:08, 13 ഒക്ടോബർ 2018
വരി 135: വരി 135:
അതുവരെയുണ്ടായിരുന്ന അടുപ്പം ഇല്ലാതാകുന്നു... ഭക്ഷണക്രമത്തിന്റെ പേരിൽ കലഹം ...

അതുവരെയുണ്ടായിരുന്ന അടുപ്പം ഇല്ലാതാകുന്നു... ഭക്ഷണക്രമത്തിന്റെ പേരിൽ കലഹം ...

പ്രളയശേഷം കേരളം അഭിമുഖീകരിക്കുന്ന മഹാപ്രളയത്തെ സൂചിപ്പിച്ചു കൊണ്ട് നാലുവരി പാട്ട്

പ്രളയശേഷം കേരളം അഭിമുഖീകരിക്കുന്ന മഹാപ്രളയത്തെ സൂചിപ്പിച്ചു കൊണ്ട് നാലുവരി പാട്ട്

== '''അടിവേര് പൊട്ടിയ മല!''' ==
''സുധാകരൻ ചൂലൂർ"
പ്രായം കൂടിയ ഒരാൾ വരുന്നു ഒളിച്ചും പതുങ്ങി യുമാണ് വരവ് കയ്യിൽ ഒര് ഭാണ്ഡം വേദിയിലെത്തി ചുറ്റും നോക്കുന്നു.

- ഹാവു.... ആശ്വാസമായി ആരും കണ്ടിട്ടില്ല'
നിങ്ങളാരെങ്കിലും എന്റെ മോൻ ഇതു വഴി എങ്ങാനും വരുന്നത് കണ്ടോ അവന്റെ കണ്ണ് വെട്ടിച്ച് പോന്നതാ ഞാൻ അവൻ കണ്ടാൽ വിടില്ല'

ഏത് സമയത്തും എനിക്ക് കാവലാ- ഞാനെന്താ ഇള്ളാ കുട്ടിയാ' എല്ലാവരും പറയുന്നത് എനിക്ക് എന്തോ തകരാറുണ്ടെന്നാ

[വെടി പൊട്ടുന്ന ശബ്ദം കേട്ടതായി അയാൾക്ക് തോന്നുന്നു രണ്ടും ചെവിയും പൊത്തി പിടിക്കുന്നു ]

കേട്ടില്ലേ നിങ്ങളാ വെടി ശബ്ദം അതാ എന്റെ സമനില തെറ്റിക്കുന്നത്

[ മകൻ വരുന്നു ]

-അച്ഛാ ......അച്ഛാ എന്ത് പണിയാ കാണിച്ചത് ഞാൻ എവിടെയൊക്കെതിരഞ്ഞു എന്റെ കണ്ണൊന്ന് -തെറ്റിയാൽ ഇറങ്ങിപ്പോരും എന്തിനാ അച്ഛാ എന്നെങ്ങനെ വിഷമിപ്പിക്കുന്നത് വാനമുക്ക് തിരിച്ച് പോകാം.

- " നീ നടന്നോ ഞാൻ വന്നോളാ....... "

-വേണ്ട അച്ഛനേം കൊണ്ടേ ഞാൻ പോണുള്ളു

- "മോനേ ഉരുള് പൊട്ടി മല വെള്ളം പാഞ്ഞ് വന്നിട്ടും അച്ഛനെ കൊണ്ടുപോവാൻ കഴിഞ്ഞില്ല പക്ഷെ എന്റെ ശാരദ എന്റെ മോള് അവരെ മലവെള്ളം കൊണ്ടു പോയില്ലേ? മഴ ശക്തി കൂടി വന്നപ്പം ഞാൻ നിന്നോട് പറഞ്ഞതാ ചിറത്താഴത്തെ ഭഗവതിക്ക് ഒര് പട്ട് നേർച്ച നേരാൻ നീ കേട്ടില്ല .....

" അച്ഛാ അപ്പോഴേക്കും ചിറത്താഴത്തെ ഭഗവതി വെള്ളത്തിനടിയിലായില്ലെ.....

"എന്നാലും ശക്തി ഉണ്ടാവും" ഉണ്ടായിരുന്നു ഭഗവതിക്കല്ല വെള്ളത്തിന്

[വീണ്ടും വെടി ശബ്ദം കേൾക്കുന്നതായിണയാൾക്ക് തോനുന്നു ചെവികൾ പൊത്തി പിടിക്കുന്നു ]

"കേട്ടില്ലേ പിന്നേം വെടി പൊട്ടുന്ന ശബ്ദം - "

-ഇല്ല ഞാനൊന്നും കേൾക്കുന്നില്ല അച്ഛന് തോന്നുന്നതാ- "

-ഇതാ നിനക്കുള്ള കഴപ്പം കേൾക്കണ്ടത് കേൾക്കില്ല കാണേണ്ടത് കാണില്ല. ഇനിയും ദുരന്തങ്ങളുണ്ടാവും ദേവീകോപം -

-എന്തിനാ ദേവിയെ കുറ്റം പറയുന്നത്...നല്ലത് വന്നാൽ ദേവീ കടാക്ഷം,  ദോഷം വന്നാൽ ദേവി കോപം ഇത് നമ്മള് മനുഷ്യൻ മ്മാര് വരുത്തിവെച്ചതും കൂടിയാ. കുന്നിടിച്ചും പാറപൊട്ടിച്ചും കാട് മുടിച്ചും പ്രകൃതിയെ നശിപ്പിച്ചു എന്നിട്ട് പറയാ ദേവീ കോപം!അച്ഛൻ വാ നമുക്ക് പോകാം ...."

-എങ്ങോട്ട് എന്റെ ശാരദ എന്റെ മോള് അവരില്ലാത്തിടത്തേക്ക് ഞാനില്ല .....

-അവരെ നമുക്കിനി തിരിച്ച് കിട്ടില്ലല്ലോ അച്ഛനെപ്പോലെ എനിക്കും ല്ലേ സങ്കടം പക്ഷെ നമുക്ക് ജീവിച്ചല്ലേ പറ്റൂ നമ്മളെപ്പോലെ എല്ലാം നഷ്ടപ്പെട്ടവർ എത്രയോ ഈ നാട്ടിലുണ്ട് അവർക്കും ജീവിക്കണം നമുക്കു നമ്മുടെ ജീവിതം തിരിച്ച് പിടിക്കണം അതിന് ഈ നാട് മുഴുവൻ നമ്മോടൊപ്പമുണ്ട് -

-എന്നിട്ട് പിന്നേയും കേൾക്കുന്നില്ലേ പാറപൊട്ടിക്കുന്ന ശബ്ദം ജെ സി ബി യുടെ അലർച്ച -

-ശരിയായിരിക്കും പക്ഷെ ജനങ്ങൾ അനുമതി നിർത്തലാക്കിയ ക്വാറികൾ ഇനിയും തുരക്കാൻ  ഇനിയും അനുവദിച്ചു കൊടുക്കില്ല.. ഈ മല ഇനിയും തുരക്കുന്നത് നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടിയല്ല....

-നാടിനെ നശിപ്പിച്ചു കൊണ്ട് ജനങ്ങളെ കുരുതി കൊടുത്തുകൊണ്ടുള്ള ഒര് വികസനവും ഇനി നടക്കരുത് . ജനങ്ങളുടെ സുരക്ഷയാണ് വലുത് അതൊക്കെ നോക്കി വേണം എന്ത് വികസനവും"

-അതൊന്നും നമ്മള് വിചാരിച്ചാൽ തടയാൻ കഴി യില്ല.....

-ആര് പറഞ്ഞു നടക്കില്ലെന്ന് അച്ഛൻ കേട്ടിട്ടില്ലെ 'ചെങ്ങോട്ടുമല 'ആ മല സംരക്ഷിക്കാൻ ആ നാട് ഒറ്റക്കെട്ടായി പ്രതിരോധം തീർത്തിരിക്ക്യാ അതുപോേലെ ഈ നാടിനെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ചിറങ്ങും തീർച്ച. അച്ഛൻ നടക്ക് എന്നിട്ട് മോന്തിക്ക് നമ്മളെ പെരേ ലേക്ക് വരുബ്ബം പാട്ന്ന പാട്ടൊന്ന് ഉറക്കെ പാട്: ...

" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......

തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......
തെയ്യത്തിനെന്നുടെ ചോര വേണോ .....

മലയായ മലയൊക്കെ തൊരന്നോണ്ട് പോണേ..

അടിമണ്ണ് പൊട്ടി പൊരമൊത്തം പോണേ...

മലവെള്ളം പോകാനിടമില്ലാതായേ

ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6836" എന്ന താളിൽനിന്ന് ശേഖരിച്ചത്