അജ്ഞാതം


"തെരുവരങ്ങ് ചെറുനാടകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16,035 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:00, 17 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 194: വരി 194:
മലവെള്ളം പോകാനിടമില്ലാതായേ<br>
മലവെള്ളം പോകാനിടമില്ലാതായേ<br>
ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ<br>
ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ<br>
== <big>'''കിണർ'''</big> ==
<poem>
ടൈറ്റിൽസോങ്ങ് (നവകേരളം)
പാട്ട് തീരുന്നതിന് മുമ്പ് രംഗത്ത് കിണർ ഒരുക്കുന്നു. പലഭാഗങ്ങളിൽ നിന്നും വെള്ളം ശേഖരിക്കാനെത്തുന്നവരുടെ ദൃശ്യങ്ങൾ.
കിണർ താഴുന്നു
''-നാരായണേട്ടന്റെ പറമ്പിലെ കിണറ് താന്ന് പോയേ!!
-നാരായേടത്തിയും ഐസുമ്മയും ജോസേട്ടനും എല്ലവരും വെള്ളമെടുക്കുന്ന കിണറ് ഭൂമിയിലേക്ക് താന്ന് പോയേ…
എല്ലാവരും കിണറിന് ചുറ്റും''
''- നാരായണേട്ടൻ കുടിച്ച കാലവും പ്രായവും പറയാനാകാത്ത കിണർ
- വെള്ളത്തിനായി എല്ലാവരും ദഒത്തകൂടുന്ന ഇടമായിരുന്നു
- കുശുമ്പും പുന്നായ്മയും കുന്നോളം വളരുന്ന സ്ഥലം
- നേരവും കാലവും നോക്കാണ്ട് വെള്ളം എടുത്തോണ്ടിരുന്ന കിണറാ
- നാട്ടിലെ ഏതു കിണറുവറ്റിയാലും ഇതില് വെള്ളമുണ്ടായിരുന്നതാ
- എത്രയെത്ര പ്രണയങ്ങൾ പൂത്ത ഇടമായിരുന്നു
- ഞാനിപ്പം എന്താ ചെയ്യാ? ചിറി നനക്കാൻ പോലും എന്റെ കിണറ്റിൽ ഒരു തുള്ളി വെള്ളമില്ല.
- കിണറായ കിണറുകളെല്ലാം നിറഞ്ഞൊഴുകിയ പെരുമഴ പെയ്തിട്ട് ഈ വെള്ളം എങ്ങോട്ടാ പോയപ്പാ.."
കിണറ്റിൽ നിന്നും ഒരു ശബ്ദം - എല്ലാവരും ഞെട്ടിത്തിരിയുന്നു.
കിണർ സാവകാശം പൊങ്ങിവരുന്നു.
കിണർ- ''അറിയല്ലല്ലേ ? ഈ വെള്ളം മുഴുവൻ എങ്ങോട്ടുപോയി എന്നറിയില്ല? പെരുമഴയത്ത് വെള്ളം കയറി വീടും കുടിയും ഒലിച്ചുപോയത് എങ്ങനാന്നറിയില്ല ?
യന്ത്രകൈകൾ കൊണ്ട് എന്നോടു ചേർന്ന് നിൽക്കുന്ന ഓരോ കുന്നും മാന്തിക്കീറുമ്പോൾ എന്നിലേക്ക് ഊർന്നിറങ്ങുന്ന ഉറവയുടെ ഞരമ്പുകളാണ് നിങ്ങൾ അറുത്തുമാറ്റുന്നതെന്ന് അറിഞ്ഞില്ല?
ജലഗോപുരങ്ങളായ കുന്നുകൾ ഇല്ലാതാവുമ്പോൾ ഝാനും ഇല്ലാതാവും എന്നറിയില്ല പോലും!''
എല്ലാവരും കിണറിനു ചുറ്രും പലഭാഗത്തായി ഇരിക്കുന്നു.
തെളിനീരുറവയായി എന്നും നിങ്ങൾക്കുമുന്നിൽ നിൽക്കാൻ ആഗ്രഹമുണ്ട്. പക്ഷെ...
ചെളിമൂടിയ കിണറിന് കുടിനീര് ചുരത്താൻ ആവില്ല്ലല്ലോ…
കാണികളോട് - കേട്ടില്ലേ.. അരുതാത്തത് ചെയ്യുമ്പോൾ ആരും ഇത്രയൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. അല്ലേലും മറ്റുള്ളോരെ നാം ഓർക്കാറേ ഇല്ല്ലല്ലോ…
നിങ്ങളുടെ കിണറ്റിൽ വറ്റാത്ത വെള്ളമുണ്ടെന്ന് വിചാരിച്ചാണോ ഇങ്ങനെയിരിക്കുന്നത്…? അതും
വറ്റും.. ഇനി അധികകാലമില്ല..
അത്യാർത്തി പിടിച്ചുണ്ടാക്കുന്ന പണം കുടിച്ചുദാഹം തീർക്കാനാവില്ല ആർക്കും...ആർക്കും
1,2,3 - ഒരു കുടം വെള്ളം തന്നില്ലെങ്കിലും ഒരു കുളം വെള്ളം തരുന്ന പാഠമാണ് നമ്മൾ പഠിച്ചത്..കിണറ് നമ്മെ പഠിപ്പിച്ചത്.. പോകാം നമുക്ക് ഒരിക്കലും വറ്റാത്ത കിണറുകളുടെ കാലത്തേക്ക്
</poem>
== <big>'''ജെ.സി.ബി'''</big> ==
<poem>
കവിത (രണ്ടുവരി)
ടി.വിയിൽ പ്രളയദുരന്തങ്ങളുടെ വാർത്തകൾ കേൾക്കുന്നു
പ്രളയജലത്തിൽ ഒലിച്ചുപോയ സ്വന്തം സ്ഥലത്തേക്ക് തിരിച്ചെത്തുന്ന സഹോദരങ്ങൾ (അയൽക്കാർ)
ടീ  വി യി ൽ പ്രളയദുരന്തങ്ങളുടെ വാർത്തകൾ കേൾക്കുന്നു
പ്രളയജലത്തിൽ ഒലിച്ചുപോയ സ്വന്തം സ്ഥലത്തേക്കു തിരിച്ചെത്തുന്ന സഹോദരങ്ങൾ
(അയൽക്കാർ ) 
1 :കുടിയും കുടിയിടവും കാണാനില്ല അളന്നു തിരിച്ച അതിരു കൃത്യമാക്കി മതിലുകെട്ടി നിർത്തിയതാ..
സർവേ നമ്പർ 210/ 6  5 സെന്റ് വീടും പുരയിടവും എന്റെ പേർക്ക് തിരിച്ചു കരമടച്ച വന്നതാ (തിരയുന്നു )ഇപ്പോ അതിരും ഇല്ല പുരയിടവും ഇല്ല
2 :എടാ നിന്റെ സ്ഥാലത്തോട് ചേർന്ന ഗോപാലന്റെ വീടിന്റെ പടിഞ്ഞാറു പഞ്ചായത്ത് റോഡിൻറെ തെക്കു ഭാഗം വയലോടു ചേർന്നായിരുന്നല്ലോ എന്റെ സ്ഥലം ,
നിന്നെക്കാളും ഉയരത്തിൽ മതിലും ഗേറ്റും കെട്ടിയതാ എല്ലാം പോയി .ഗോപാലന്റെ വീടും പഞ്ചായത്ത് റോഡും കാണാനേ ഇല്ല .ങാ ,ഇനി ഇപ്പൊ  ഒന്നും നോക്കാനില്ല ,ഇതെല്ലം നമ്മുടേത് തന്നെ .അതിരൊന്നു മാറ്റിപിടിക്കാം
(ജെസിബിയുടെ ശബ്ദം ഉയരുന്നു)
പ്രദേശവാസി കടന്നു വരുന്നു.
-ഏയ് എന്താ പരിപാടി ഇത്രയൊക്കെയായിട്ടും പഠിച്ചില്ലേ ? വീണ്ടും ഇടിച്ചു താഴ്ത്തി ഇവിടെത്തന്നെ വീടുവെയ്ക്കാ ?
-ഇതെന്റെ സ്ഥലം ഞാൻ തീരുമാനിക്കും..
പ്രദേശവാസി:  അതൊക്കെ ശരിതന്നെ.. നിങ്ങളുടെ ഭൂമി നിങ്ങളുടെ  പട്ടയം...
നിങ്ങൾ തീരുമാനിച്ചോളൂ… പക്ഷെ ഈ പ്രളയം നമ്മളോട് ചിലത് പറയുന്നില്ലേ...
ഇനി നിങ്ങളുടെ ഇഷ്ടം...
(പോകുന്നു)
പരിഹാസച്ചിരി
ആദ്യം ഈ മല, പിന്നെ ആ മല , പിന്നെ മാമലകൾ.. ആ മല തുരന്ന് ഈ വയലിലേക്ക് ആ വയൽനികത്തി ഉയരങ്ങളിലേക്ക്…
അത് ഇവൻ ചെയ്യും ആള് വിദേശിയാ.. പുതിയ ഇറക്കുമതി… പഴയത് പ്രളയം കൊണ്ടുപോയി…
(JCB മുന്നോട്ട്)
പ്രളയപൂർവ്വകാലത്തെ വികസനശിൽപി ഇവനായിരുന്നു. മലകളെ വാരിയെട്ടുത്തവൻ,
കുഴികൾ നികത്തി സമതലം തീർത്തവൻ, ഉം- നീളട്ടെ യന്ത്രക്കൈകൾ…
(പതുക്കെ ചലിച്ച്)
എനിക്ക് മനസ്സില്ല.
-അപ്പോ വീട് വേണ്ടേ ?
-വേണം. പാർക്കാനൊരുവീട്. അതും പ്രകൃതിദുരന്തങ്ങളും പ്രളയവും കൊണ്ടുപോകാത്തയിടത്ത്.
-വീട് പാർക്കാനാണോ മറ്റാവശ്യത്തിനാണോ എന്നൊന്നും നീ നേക്കണ്ട നാവടക്കി പണിയെടുത്താൽ മതി…
-പാർപ്പിടമില്ലാത്തവർ പതിനായിരങ്ങളെങ്കിൽ പാർക്കാത്ത വീടുകൾ ലക്ഷങ്ങളാ..
ഇനി ആഴത്തിൽ കുഴിക്കാനും ആർത്തിയോടെ വാരാനും എനിക്കു വയ്യ…
-നീ വെറുമൊരു യന്ത്രം..ഞങ്ങൾ പറയുന്നതുപോലെ ചെയ്യും..
(കടന്നുവന്ന്) യന്ത്രത്തിനുള്ള വകതിരിവ് പോലുമില്ലാത്ത മനുഷ്യർ.. കഷ്ടം!
-ഇവർ എന്നെക്കൊണ്ട് ഇനിയും അടിവേര് മാന്തിക്കും. പക്ഷെ ഇങ്ങനെ പോയാൽ എന്നെ നിയന്തിക്കാൻ നിങ്ങളൊന്നും ബാക്കിയില്ലാത്തൊരു കാലംവരും ഓർത്തോ
</poem>
== <big>'''ബോർഡുകൾ'''</big> ==
<poem>
- കവിത-
ഒരു ഭാണ്ഡക്കെട്ടുമായി ഒരാൾ ചാക്കിൽ കെട്ടിയ സാധനങ്ങൾ. അയാൾ അരങ്ങിൽ വന്നു ചാക്കടിച്ച് അതിനുള്ളിലെ സാധനങ്ങളെല്ലാം കുടഞ്ഞിടുന്നു.
കുറെ ബോർഡുകൾ ഓരോന്നും എടുത്തുകാണികളെ കാണിക്കുന്നു.
# ഇത് പൊതുവഴിയല്ല
# അന്യർക്ക് പ്രവേശനമില്ല
# -------------- ഈ വീടിന്റെ ഐശ്വര്യം
# പട്ടിയുണ്ട് സൂക്ഷിക്കുക
# സ്ത്രീകൾക്ക് പ്രവേശനമില്ല
വ്യത്യസ്തഭാവങ്ങൾ..അൽപം രോഷത്തോടെ
- കടല് തന്ന കോളാ...
ങാ...കടല് തിരിച്ചുതന്നതാ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കാൻ(രോഷത്തോടെ) ഇന്നാ കൊണ്ടുപൊയ്ക്കോ..കൊണ്ടുപോയി തൂക്കിയിട്...ചുമരിലും മതിലിലും ഗെയ്റ്റിലും ഒക്കെ…
-എന്താ വേണ്ടേ…?
ഓരോബോർഡും എടുത്ത് പ്രളയകാലത്തിന് മുമ്പുള്ള മനുഷ്യരുടെ ചെയ്തികളുടെക്കുറിച്ച് - ഇടുങ്ങിയ ചിന്താഗതികളെക്കുറിച്ച് - പ്രളയം വന്നപ്പോൾ ഇത്തരം ബോർഡുകൾക്ക് ഒന്നുംചെയ്യാൻ കഴിഞ്ഞില്ലെന്ന കാര്യത്തെക്കുറിച്ച് , ചിലബോർഡുകൾ ഉണ്ടാക്കിയ തടസ്സങ്ങളെക്കുറിച്ച് ഒക്കെ സംസാരിക്കുന്നു..(പലഭാവത്തിൽ)
അവസാനം കിതപ്പോടെ- ദേഷ്യത്തോടെ,ഒരിടത്ത് ഇരിക്കുമ്പോൾ സ്കൂൾ ബെൽ അടിക്കുന്ന ശബ്ദം കേൾക്കുന്നു. അങ്ങോട്ടു ശ്രദ്ധിക്കുന്നു.
ഒരാൾ (അധ്യാപകൻ) ഒരു പുസ്തകവുമായി നടന്നുപോവുമ്പോൾ ശബ്ദമുണ്ടാക്കി അയാളെ വിളിക്കുന്നു.
അയാൾ - ടീച്ചറാ ?
ടീച്ചർ - അതെ
അയാൾ- പുതിയ പുസ്തകമാണല്ലേ നോക്കട്ടെ… (പുസ്തകം വാങ്ങി മറിച്ചുനോക്കുന്നു) മാഷെ ഇതിൽ പഴയപാഠങ്ങൾ തന്നെയാണല്ലോ..ഇനി അതുതന്നെ പഠിപ്പിച്ചാൽ മതിയോ ?പുതിയപാഠങ്ങൾ പഠിക്കേണ്ടേ? പ്രകൃതിപഠിപ്പിച്ച പുചിയപാഠങ്ങൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത ജീവിതപാഠങ്ങൾ..
ടീച്ചർ സദസ്സിനോട് - ശരിയാണ് അത് തന്നെയാണ് ശരി..വളരുന്ന തലമുറ പഠിക്കേണ്ട കുറെ പാഠങ്ങളുണ്ട്…
(ടീച്ചർ - പ്രാസംഗികയായി- പ്രകൃതി,ജലം, മണ്ണ് - മനുഷ്യൻ പാർപ്പിടം തുടങ്ങിയ വ്യത്യസ്തമേഖലകളെ  സംബന്ധിപ്പിച്ച് പരിഷത്ത് സമീപനം ചുരുക്കി ഒരു ക്ലാസിലെന്നപോലെ പറയുന്നു. കലാകാരന്മാർ കുട്ടികളായി കാണികളോടൊപ്പം സംശയങ്ങൾ ചോദിക്കാം...കാണികളെ ഇടപെടുവിക്കാം.)
അയാൾ- ഇതെല്ലാം നടക്കണമെങ്കിൽ നമ്മൾ വിചാരിക്കണം. നമ്മളും പഠിക്കാനുണ്ട്. എന്നാലെ സുസ്ഥിരവും സുരക്ഷിതവുമായ ഒരു നവകേരളം ഉണ്ടാക്കാനാകു…
(എല്ലാവരും ഒത്തു ചേർന്ന് പാട്ട് പാടുന്നു.)
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7039" എന്ന താളിൽനിന്ന് ശേഖരിച്ചത്