അജ്ഞാതം


"തെരുവരങ്ങ് ചെറുനാടകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7,105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:18, 20 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 317: വരി 317:


(എല്ലാവരും ഒത്തു ചേർന്ന് പാട്ട് പാടുന്നു.)
(എല്ലാവരും ഒത്തു ചേർന്ന് പാട്ട് പാടുന്നു.)
</poem>
==ചെ_രുപ്പ്==
''ജാഫർ ഷെരീഫ്''
<poem>
പ്രശസ്ഥമായ ഒരു മ്യൂസിയത്തിന്റെ മുന്നിൽ അതിന്റെ പ്രധാന വാതിലിൽ ഒരു ബോർഡ് 'നിങ്ങളുടെ പാദരക്ഷകൾ ഇവിടെ സൂക്ഷിക്കുക. അതിന് ഒരു കാവൽക്കാരനും.
പലതരം പാദരക്ഷകൾ നിരനിരയായി വെച്ചിരിക്കുന്നു വില കൂടിയതും കുറഞ്ഞതും ഭാരം കൂടിയതും കുറഞ്ഞതും പല നിറങ്ങളിലും പല കമ്പനികളുടേതും.
ചെരുപ്പുകൾ സൂക്ഷിക്കാൻ വെക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകി കൊണ്ട് കാവൽക്കാരൻ സജീവമായി നിൽക്കുന്നു.
-സാർ അത് താഴെ തട്ടിൽ വെക്ക്
-ഇത് അൽപ്പം കയറ്റി വെച്ചോളു എന്നൊക്കെ നിർദ്ദേശിച്ച് കൊണ്ട് .
ആൾക്കാർ ഒഴിഞ്ഞപ്പോൾ കസേരയിൽ വിശ്രമിക്കുന്ന കാവൽക്കാരൻ. അദ്ദേഹം അപ്പോഴാണ് ശ്രദ്ധിക്കുന്നത് എവിടെ നിന്നോ അടക്കി പിടിച്ച് സംസാരിക്കുന്ന ശബ്ദം
-നീ എവിടെ നിന്നാ വരുന്നത് ?
-ഞാൻ കുറേ ദൂരേന്നാ ?
-ഞാൻ ഇവിടെ അടുത്ത് നിന്നാ
-എന്താ ചാങ്ങാതി നിന്റെ ദേഹത്ത് മുഴുവൻ ചെളിയാണെല്ലോ, എന്ത് പറ്റി?
-അതേ എന്റെ നാട്ടിൽ മുഴുവൻ ചെളി നിറഞ്ഞ് കിടക്കുവല്ലെ  പ്രളയമല്ലായിരുന്നോ. ഹോ ഞങ്ങൾ കഷ്ടിച്ചാ രക്ഷപെട്ടത്
ഈ ശബ്ദം ശ്രദ്ധിച്ച് ചെരുപ്പുകളുടെ അടുത്തേക്ക് ചെല്ലുന്ന കാവൽക്കാരൻ എന്നിട്ട് അത്ഭുതത്തോടെ ചെരുപ്പുകൾ നോക്കുന്നു.
-ഇത് എവിടെ നിന്നാ ശബ്ദം ഹായ് ചെരുപ്പുകൾ സംസാരിക്കുന്നോ
ഒന്നാം ചെരുപ് : എന്തേ ഞങ്ങൾക്ക് സംസാരിച്ചൂടെ
രണ്ടാം ചെരുപ്പ്: അതേ ഞങ്ങൾ ഞങ്ങളുടെ പ്രയാസങ്ങൾ പറയുകയായിരുന്നു.
കാവൽക്കാരൻ: എന്താ നിങ്ങൾക്ക് ഇത്ര പ്രയാസം
ഒ.ചെ: പറയാൻ ആണേൽ ഒരു പാട് ഉണ്ട് എല്ലാം കാണുന്നവരിൽ ഞങ്ങളുമുണ്ടല്ലോ.
ര. ചെ: ഈ പ്രളയ സമയത്ത് എന്തായിരുന്നു ഹോ. എന്ത് ബഹളമായിരുന്നു എല്ലാവരും ജീവന് വേണ്ടി ഓടുവായിരുന്നു.
ഒ.ചെ: എന്നെ അവിടെ ഇട്ടിട്ട എന്റെ മെലാളി ഓടിയത്. കൂടെ ഉള്ള പല ചങ്ങാതിമാരും പൊട്ടി പറിഞ്ഞ് അവിടെ കിടപ്പുണ്ടായിരുന്നു. ഇപ്പൊ കുറേ ഒക്കെ വാരി കൊണ്ട്  പോയി
കാവൽക്കാരൻ: ശരിയാ കൂട്ടുകരുടെ അവിടൊക്കെയും വെള്ളം പൊങ്ങി ഒരു പാട് നഷ്ടമുണ്ടായി ഹാ എന്താ ചെയ്യുക ഇത് ഒക്കെ ശരിയാക്കി എടുക്കാൻ
ര ചെ: അതേ പ്രളയ സമയത്ത് നിങ്ങൾ മനുഷ്യർ എന്ത് ഒരുമയായിരുന്നു രക്ഷിക്കാനും ക്യാമ്പിലുമൊക്കെ അത് പോലെ ഒന്നിച്ച് നിന്ന് അങ്ങ് ശരിയാക്കണം.
എന്റെ ഉടമസ്ഥൻ പറയുന്നത് കേട്ടു കോടി കണക്കിന് രൂപ വേണമെന്ന് അത് മാത്രം പോരത്രേ ഇനിയുള്ള വികസനം സുസ്ഥിരമാകണമെന്ന് ഈ പ്രളയം ഉണ്ടകാൻ കാരണം
ഈ കാടും മലയും പുഴയുമൊക്കെ നശിപ്പിച്ചത് കൊണ്ടാണെന്ന്.
കാവൽ: അപ്പോൾ കെട്ടിടം പണിയാൻ കല്ലും മണ്ണും ഒന്നുമെടുക്കണ്ടാ എന്നാണോ (ചെരുപ്പിനെ നോക്കി)
ര ചെ: അങ്ങനെയല്ല സാർ പറയുന്നത് ശാസ്ത്രിയമായി പഠിച്ചിട്ട് വേണം അത് ചെയ്യാൻ എന്ന് കല്ല് ഒക്കെ പൊട്ടിക്കേണ്ട അളവിൽ പൊട്ടിക്കരുതത്രേ..  ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ള പൊക്കവുമൊക്കെ ഇത്ര നാശം ഉണ്ടായത് അത്കൊണ്ടും കൂടിയാ,,,,
ഇനി എങ്കിലും നമുക്ക് ഇതൊക്കെ ശ്രദ്ധിക്കണം
കാവൽ: അതേ ശരിയാ നമ്മൾ തന്നെ വിചാരിക്കണം നമ്മൾ തന്നെ ശ്രദ്ധിക്കണം എന്നാലെ ഈ നാട്
ശരിയാകും (കാഴ്ച്ചക്കാരെ നോക്കി)
മറ്റ് ചെരുപ്പുകൾ: അതേ അതേ
അവതരണ കുറുപ്: വേദിയിൽ ചെരുപ്പ് സ്റ്റാന്റ് കാഴ്ച്ക്കാർ ശ്രദ്ധിക്കുന്നത് പോലെ ക്രമീകരിക്കുക.
കാവൽക്കാരൻ ശരിര ഭാഷകൊണ്ട് ചെരുപ്പുകളടെ പ്രതികരണങ്ങളെ കാഴച്ചക്കാരിലേക്ക് എത്തിക്കണം
</poem>
</poem>
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7138" എന്ന താളിൽനിന്ന് ശേഖരിച്ചത്