ദേശീയ വനിതാ വികസനപരിപ്രേക്ഷ്യം - ഒരു വിമർശനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16:54, 7 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ) ('________________ ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനത്തെയും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

________________

ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനത്തെയും വികസനത്തെയും ഉദ്ദേശിച്ചു പ്രധാനമന്ത്രിയും , സാമൂഹ്യ കുടുംബക്ഷേമ വകുപ്പുമന്ത്രിയായ മാർഗരററ് ആൽവയും കൂടി ഈയിടെ പാർലമെൻറിൽ അവതരിപ്പിച്ച രേഖയാണ് " ദേശീയ വനിതാ പരിപ്രേക്ഷ്യം' ഗ്രാമവികസനം , തൊഴിൽ രംഗം, ശാസ്ത്ര സാങ്കേതികവിദ്യയുടെ ഉപയോഗം , വിദ്യാഭ്യാസം , ആരോഗ്യം , നിയമങ്ങൾ , സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം , മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിങ്ങനെ 9 ഭാഗങ്ങളാണ് ഈ പരിപ്രേക്ഷ്യത്തിൽ ഉള്ളത് . ഈ മേഖലകളിൽ സ്ത്രീകളുടെ ഇന്നത്തെ സ്ഥിതി അവലോകനം ചെയ് ത നിർദേശം കൊടുത്തിട്ടുണ്ട്

കഴിഞ്ഞ നാലു ദശാബ്ദങ്ങളായി ഇന്ത്യൻ സ്ത്രീകളുടെ പിന്നോക്കാവസ്ഥക്ക് ഗണ്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും പല കാര്യങ്ങളിലും അധ:പതനമാണുണ്ടായള്ളതെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി

  • - ഇന്നും 75%, സ്ത്രീകൾ നിരക്ഷരരാണ്.
  • -90 ശതമാനത്തിലധികം സ്ത്രീകൾ അസംഘടിത മേഖലയിൽ തൊഴിലെ ടുക്കുന്നു
  • -51 ലക്ഷം പേർ എസ് എസ്. എൽ. സി. പാസ്സായിട്ടും തോഴിലില്ലാത്തവരാണ്
  • -18 പേരിൽ ഒരാൾ വീതം പ്രസവസമയത്ത് മരിക്കുന്നു. ഇതിൽ
  • 65 ശതമാനം ഗർഭിണികളും രക്തക്കുറവ് എന്ന രോഗത്തിനടിമയായാണ് മരിക്കുന്നത്.
  • - ഇന്ത്യയിൽ പ്രതിവർഷം ജനിക്കുന്ന 23 ലക്ഷം കുട്ടികളിൽ 65 -മത്തെ വയസ് തികയും മുമ്പ് മരിക്കുന്നു. ബാക്കിയുള്ളവരിൽ ഒൻപതിൽ ഒരാൾ വീതം 15 വയസ്സിനുള്ളിൽ മരിക്കുന്നു
  • -10ൽ നാലു കുട്ടികൾ വീതം പോഷകാഹാരക്കുറവുമൂലം മരിക്കുന്നു.