അജ്ഞാതം


"ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 79: വരി 79:
''
''
----
----
കായല്പ്പരപ്പിലുണ്ടായ ചുരുങ്ങൽ പോലെ തന്നെ ഗുരുതരമാണ്‌ കഴിഞ്ഞ അമ്പത് വർഷംകൊണ്ട് വേമ്പനാട്ടുകായലിന്റെ ആഴത്തിലുണ്ടായ വ്യത്യാസം. വേമ്പനാട്ടുകായലിൽ പതിക്കുന്ന നദികൾ ഒഴുക്കിക്കൊണ്ടു വരുന്ന എക്കലും പെരിയാറിന്റെയും ചിത്രപ്പുഴയുടെയും തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന വ്യവസായശാലകളിൽ നിന്നും വരുന്ന ഖരമാലിന്യങ്ങളുമാണ്‌ പ്രധാനമായും കായലിന്റെ ആഴം കുറയ്ക്കുന്നതിന്ന്‌ കാരണമായിരിക്കുന്നത്. കൊച്ചി കായലിലെ എക്കലടിയിൽ മുൻകാലങ്ങളേക്കാൾ ഗണ്യമായി വർധിച്ചുവരുന്നതായാണ്‌ പ്ഠനങ്ങൾ തെളിയിക്കുന്നത്. നദികളുടെ ആവാഹക്ഷേത്രങ്ങളിലുണ്ടാകുന്ന വനനശീകരണവും അനിയന്ത്രിതമായ മണല്വാരലും നദികളിലൂടെയുള്ള മണ്ണൊലിപ്പ് ശക്തമാക്കുന്നതിനാൽ എക്കലടിയലിന്റെ തോത് വർധിപ്പിക്കുന്നതിടയാക്കുന്നു. ആഴത്തിലും പരപ്പിലുണ്ടായിരിക്കുന്ന ചുരുങ്ങൽ മൂലം  വ്യവസായജന്യമാലിന്യങ്ങളായി എത്തിചേരുന്ന വിഷവസ്തുക്കളുടേയും അലേയ ഖരവസ്തുക്കളുടേയും അളവ് ഭീതി ജനിപ്പിക്കുന്ന അപായകരമാം വിധം വർധിക്കുന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്‌. വ്യവസായജന്യമാലിന്യങ്ങളിൽ  കോപ്പർ, മെർക്കുറി,സിങ്ക്,കാഡ്മിയം,ലെഡ്,നിക്കൽ,അയൺ എന്നിവയുടെ കണികകൾ ഉയർന്ന തോതിലടങ്ങിയിരിക്കുന്നുവെന്ന്‌ 1986-ൽ നടന്ന ഒരു പഠനം തെളിയിക്കുന്നു(ഔസേഫ് പി പി CESS,1987).
231

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3321" എന്ന താളിൽനിന്ന് ശേഖരിച്ചത്